പത്തനംതിട്ട ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024

Schoolwiki സംരംഭത്തിൽ നിന്ന്
ലിറ്റിൽ കൈറ്റ്സ് ജില്ലാ ക്യാമ്പ് 2024
Homeക്യാമ്പ് അംഗങ്ങൾചിത്രശാലഅനുഭവക്കുറിപ്പുകൾ

ലിറ്റിൽ കൈറ്റ്സ് പത്തനംതിട്ട ജില്ലാ ക്യാമ്പ്

കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ വിദ്യാർഥികളെ കാലഘട്ടത്തിന് അനുസൃതമായ കമ്പ്യൂട്ടർ സാങ്കേതികവിദ്യകൾ പരിശീലിപ്പിക്കുന്ന ഐ.സി.റ്റി.ക്ലബ്ബായ ലിറ്റിൽ കൈറ്റ്സിന്റെ പത്തനംതിട്ട ജില്ലാ ദ്വിദിന സഹവാസ ക്യാമ്പ് 2023ഫെബ്രുവരി 17,18 തീയതികളിൽ തിരുവല്ല സെന്റ് തോമസ്സ് ഹയർസെക്കന്ററി സ്കൂൾ ഇരുവള്ളിപ്രയിൽ വച്ചു നടന്നു.ഏഷ്യയിലെ ഏറ്റവും വലിയ 'കുട്ടികളുടെ ഐ.സി.റ്റി.കൂട്ടായ്മ'യായ ലിറ്റിൽ കൈറ്റ്സിന്റെ രണ്ട് ദിവസത്തെ സഹവാസ ക്യാമ്പാണ് ശനി,ഞായർ ദിവസങ്ങളിൽ നടന്നത്.