ഉള്ളടക്കത്തിലേക്ക് പോവുക

എം.എം.എം എൽ.പി.എസ് ഈസ്റ്റ് കൽക്കുളം/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ക്ലബ്ബുകൾ
ലിറ്റിൽ_കൈറ്റ്സ്
ആർട്സ് ക്ലബ്ബ്
സയൻ‌സ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്ബ്
ഗണിത ക്ലബ്ബ്
ഐ.ടി. ക്ലബ്ബ്
സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം
ലാംഗ്വേജ് ക്ലബ്ബ്
പരിസ്ഥിതി ക്ലബ്ബ്
പ്രവൃത്തിപരിചയ ക്ലബ്ബ്
സ്കൂൾവിക്കി ക്ലബ്ബ്
സ്കൂൾ പ്രൊട്ടൿഷൻ ഗ്രൂപ്പ്
ഇംഗ്ലീഷ് ക്ലബ്ബ്
അറബി ക്ലബ്ബ്
ഉറുദു ക്ലബ്ബ്
സംസ്കൃതം ക്ലബ്ബ്
സംഗീത ക്ലബ്ബ്
യോഗ ക്ലബ്ബ്
ഹെൽത്ത് ക്ലബ്
ഗാന്ധിദർശൻ ക്ലബ്
എസ്.എസ്.എസ്.എസ്.
മറ്റ് ക്ലബ്ബുകൾ

മലയാളം ക്ലബ്

   

  സാഹിത്യത്തിൽ താല്പര്യം വളർത്തുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ കുറച്ചു കുട്ടികളെ മാത്രം ഉൾപെടുത്തി അവരുടെ സർഗ്ഗാത്മക കഴിവുകൾ വികസിപ്പിച്ചു കൊണ്ട് ക്ലബ് പ്രവർത്തനങ്ങൾ മുന്നോട്ടു കുതിക്കുന്നു. കൂട്ടായി വളരാൻ, സഹകരണ മനോഭാവം വളർത്താൻ, ഒക്കെ ക്ലബ് പ്രവർത്തനങ്ങൾ സഹായിക്കുന്നുണ്ട്. വിവിധ സാഹിത്യ രചനാ  മത്സരങ്ങൾ, വായനാ  മത്സരങ്ങൾ, കവിയരങ്ങ്, കഥപറയൽ, പുസ്തകചർച്ചകൾ, ആനുകാലിക സംഭവങ്ങൾ ആസ്പദമാക്കിയുള്ള സംവാദങ്ങൾ, എന്നിവയെല്ലാം ക്ലബ്ബിന്റെ നേതൃത്വത്തിൽ നടക്കുന്നു. പ്രവർത്തനങ്ങൾ നടത്താനുള്ള നടപടികൾ ടീച്ചറും, കുട്ടികളും ഒന്നിച്ചിരുന്നു സംവദിച്ചു ആസൂത്രണം നടത്തി ക്ലബ്ബിന്റെ പ്രവർത്തനത്തിൽ സഹകരിക്കുന്നു. പഠനസമയം  നഷ്ടപ്പെടുത്താതെ പ്രവർത്തനങ്ങൾ നടത്തുന്നു.സാഹിത്യകാരൻമാരുടെ  ജന്മദിന  വാർഷികങ്ങൾ, കേരളപിറവി, മാതൃഭാഷ  ദിനം, തുടങ്ങിയവയുമായി  ബന്ധപ്പെട്ട ദിനാചാരണങ്ങൾ, സാഹിത്യകാരന്മാരുടെയും, സാംസ്കാരിക  നായകരുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് ചർച്ചകൾ തുടങ്ങിയ പ്രവർത്തനങ്ങൾക്ക് കുട്ടികൾ തന്നെ നേതൃത്വം  നൽകുന്നു. കയ്യെഴുത്തു മാസികകൾ  അവർക്ക് തോന്നുന്നതൊക്ക വരയ്ക്കാനും എഴുതാനും  അവസരം  നൽകുന്നു. അത്കൊണ്ട് തന്നെ കയ്യെഴുത്തു മാസികകളെ  പ്രോത്സാഹിപ്പിച്ചു, കുട്ടികളുടെ രചനകൾ  മറ്റുള്ളവർക്ക് മുന്നിലെത്തുമ്പോൾ കുട്ടികൾക്കു വീണ്ടും വീണ്ടും എഴുതാനുള്ള  പ്രചോദനം ഉണ്ടാകുന്നു.