സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25



ലിറ്റിൽ മാസ്റ്റേഴ്സ്

സ്ക്കൂളിന്റെ സർവ്വതോന്മുഖമായ പുരോഗതിയും, നന്മയും ലക്ഷ്യം വച്ചു കൊണ്ട് 2012- 2013 അധ്യയന വർഷത്തിൽ കുട്ടികളുടെ ഗ്രൂപ്പ് ലിറ്റിൽ മാസ്റ്റേഴ്സ് ആരംഭിച്ചു. തെരഞ്ഞെടുക്കുന്ന കുട്ടികളെ അസംബ്ലി, അച്ചടക്കം, ശുചിത്വം, പഠനപിന്നോക്കാവസ്ഥ പരിഹാരം, നല്ല ശീലങ്ങൾ ഇങ്ങനെ 5 ഗ്രൂപ്പുകളായി തിരിച്ചു. സ്ക്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും പങ്കെടുത്ത് അവർ ലിറ്റിൽ മാസ്റ്റേഴ്സ് ആയി തന്നെ മാറുകയായിരുന്നു. ഇവർക്കായുള്ള ഒരു പ്രതിഞ്ജ ചൊല്ലിയാണ് ഈ കടമകളിലേക്ക് അവർ പ്രവേശിക്കുന്നത്.

ഒഴിവു സമയങ്ങളിൽ പഠനപിന്നോക്കാവസ്ഥയിലുള്ള കുട്ടികൾക്ക് പഠനോപകരണങ്ങളുടെ സഹായത്തോടെ അതിനുള്ള പരിഹാരം കാണുന്നതിന് അവർ നൽകുന്ന നേതൃത്വപാടവം വളരെ വലുതാണ്. അസംബ്ലിയിലും, സ്ക്കൂൾ ബസിൽ കയറുമ്പോഴും ഇറങ്ങുമ്പോഴും ഉള്ള അച്ചടക്കം വളരെ പ്രധാനപ്പെട്ടതാണ്. ഇതിലും ലിറ്റിൽ മാസ്റ്റേഴ്സ് വളരെ നന്നായി പ്രവർത്തിച്ചു വരുന്നു. കലാ കായിക മത്സര സമയങ്ങളിൽ ലിറ്റിൽ മാസ്റ്റേഴ്സിന്റെ വാളണ്ടിയർ ഷിപ്പ് എടുത്തു പറയേണ്ട ഒന്നു തന്നെയാണ്. ഇത് അധ്യാപകരെയും, രക്ഷാകർത്തൃ സംഘടനകളെയും വളരെയധികം സഹായിക്കുന്നു. ലിറ്റിൽ മാസ്റ്റേഴ്സിന്റെ മികച്ച രീതിയിലുള്ള പ്രകടനങ്ങൾ സ്ക്കൂളിൽ നല്ല അന്തരീക്ഷം സൃഷ്ടിക്കാൻ വളരെയധികം പ്രയോജനപ്രദമാണ്. ഇങ്ങനെ മറ്റു കുട്ടികൾക്ക് പ്രചോദനമായി ഒരു കൂട്ടം ലിറ്റിൽ മാസ്റ്റേഴ്സ് മുന്നോട്ടു നീങ്ങുന്നു.. എന്നും, എപ്പോഴും, എല്ലാവർക്കുമൊപ്പം...