ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ലിറ്റിൽകൈറ്റ്സ്/2023-26
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
47045-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 47045 |
യൂണിറ്റ് നമ്പർ | LK/2018/47045 |
അംഗങ്ങളുടെ എണ്ണം | 26 |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | മുക്കം |
ലീഡർ | ഫാത്തിമത്ത് സഫ്ന |
ഡെപ്യൂട്ടി ലീഡർ | മുഹമ്മദ് ഫവാസ് |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | നവാസ് യു |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | ശരീഫ എൻ |
അവസാനം തിരുത്തിയത് | |
30-11-2023 | Navas229 |
അഭിരുചി പരീക്ഷ
2023-26 ലിറ്റിൽ കൈറ്റ് ക്ലബ് അംഗത്വത്തിനായി അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്കായി കൈറ്റ് സംസ്ഥാനത്തുടനീളം അഭിരുചി പരീക്ഷ പരീക്ഷ സംഘടിപ്പിച്ചു. ഹൈസ്കൂൾ കമ്പ്യൂട്ടർ ലാബിൽ വച്ചാണ് ഈ വർഷത്തെ പരീക്ഷ സംഘടിപ്പിച്ചത് . 25 കമ്പ്യൂട്ടറുകൾ പരീക്ഷക്കായി സജ്ജീകരിച്ചു. പരീക്ഷയ്ക്ക് മുന്നോടിയായി ആത്മവിശ്വാസത്തോടുകൂടി അഭിരുചി പരീക്ഷയെ എങ്ങനെ നേരിടാം എന്നത് വിഷയത്തിൽ എസ്ഐടിസി ശ്രീമതി ശാക്കിറ പി കെ ക്ലാസ് നൽകി കൈറ്റ് മാസ്റ്റർ നവാസ് കൈറ്റ് മിസ്ട്രസ് ഷെരീഫ എൻ കെ എന്നിവർ സ്ക്രീനിംഗ് പരീക്ഷയ്ക്ക് നേതൃത്വം നൽകി
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | വിൽസൺ പുല്ലുവേലിയിൽ |
കൺവീനർ | ഹെഡ്മാസ്റ്റർ | പി മുഹമ്മദ് ബഷീർ |
വൈസ് ചെയർപേഴ്സൺ - 1 | എംപിടിഎ പ്രസിഡൻറ് | ബിന്ദു |
വൈസ് ചെയർപേഴ്സൺ - 2 | പിടിഎ വൈസ് പ്രസിഡൻറ് | . |
ജോയിൻറ് കൺവീനർ - 1 | കൈറ്റ് മാസ്റ്റർ | നവാസ് യൂ |
ജോയിൻറ് കൺവീനർ - 2 | കൈറ്റ്സ് മിസ്ട്രസ്സ് | ശരീഫ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | ആമിന എ എ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | മർവ M |
ലിറ്റിൽ കൈറ്റ്സ് 2023-26 ബാച്ച്
അശ്വിനി രമേശ് | നന്ദന കെ എസ് | ഫിദ ഫാത്തിമ വി |
കദീജ ഫർസാന കെ | മുഹമ്മദ് ശാമിൽ കെ | ഫാത്തിമ ജെന്ന വി |
അഷ്മിൽ എം | ആഷ്ലിൻ പി | ഫാത്തിമ ഹന്ന കെ എം |
അലീന ഫാത്തിമ | സിൻഹ ഫാത്തിമ വി പി | ഫാത്തിമ ബത്തൂൽ എം പി |
ആയിഷ വഫ എം | ആയിഷ സ്വഫ എം | ഫാത്തിമ ഹെന്ന കെ പി |
ആയിഷ ഹന്നത് ടി കെ | ഉമ്മു ഹബീബ എം എ | അൻഫാസ് മുഹമ്മദ് |
നിഹ്മ പി കെ | ആമിന എ എ | ഹാദിയ സി |
ഫാത്തിമ മാജിദ | ഫാത്തിമ തൊയ്യിബ എ | ജിൽഷാ ഫാത്തിമ കെ യു |
ദിൽന ഫാത്തിമ എം സി | ഫാത്തിമ സന ടി എ | ശിലന ശാഹുൽ |
ഹിബ നസ്രിൻ സി കെ | ഫാത്തിമത് സഹ്റ കെ | ഫാത്തിമ നിദ പി |
ഫാത്തിമ നജാ പി സി | ഫാത്തിമ നഫ്ല സി | ഫാത്തിമ ഹിബ എസ് |
ആയിഷ നഷ സി | നുസൈബ പി ടി | ഷെഹദിയ എൻ വി |
ഫാത്തിമ ബഹ്ജ എം | സയ്യിദത് റിദഹ കെ | ആയിഷ റഹ്മാ കെ സി |
കൈലാഷ് ബാബു | മുഹമ്മദ് റഈസ് പി |
പ്രിലിമിനറി ക്യാമ്പ്
2023- 26 ലിറ്റിൽ കൈറ്റ് ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2023 സെപ്റ്റംബർ മൂന്നിന് ഹയർ സെക്കൻഡറി IT ലാബിൽ വെച്ച് നടന്നു .ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ സാറിന്റെ അധ്യക്ഷതയിൽ പ്രിൻസിപ്പൽ നാസർ ചെറുവാടി ക്യാമ്പ് ഉദ്ഘാടനം ചെയ്തു . മുക്കം ഉപജില്ല മാസ്റ്റർ ട്രെയിനർ ഷാജി കെ ക്ലാസിന് നേതൃത്വം നൽകി. ആപ്പ് ഇ൯വെന്റർ ഓപ്പൺ ടൂൾസ് സ്ക്രാച്ച് പ്രോഗ്രാമിംഗ് എന്നീ സോഫ്റ്റ്വെയറുകൾ വളരെ രസകരമായ രീതിയിൽ ഏകദിന ക്യാമ്പിൽ പരിശീലിപ്പിച്ചു. ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ പ്രവർത്തന പദ്ധതികളും ലക്ഷ്യങ്ങളും ക്യാമ്പിൽ വിശദമായി പ്രതിപാദിച്ചു. ഏകദിന ക്യാമ്പിൽ 23- 26 ബാച്ചിന്റെ ക്യാമ്പ് ലീഡറായി 8എ ക്ലാസിലെ ആമിനയെ, യും ഡെപ്യൂട്ടി ലീഡറായി ഹാദിയ സി എയും തെരഞ്ഞെടുത്തു.ക്യാമ്പിൽ ലിറ്റിൽ കൈറ്റ് അഭിരുചി പരീക്ഷയിൽ ഒന്ന് രണ്ട് മൂന്ന് സ്ഥാനം കരസ്ഥമാക്കിയ വിദ്യാർഥികളെ പ്രിൻസിപ്പൽ നാസർ ചെറുവാടി ഹെഡ്മാസ്റ്റർ പി മുഹമ്മദ് ബഷീർ എന്നിവർ ചേർന്ന് ആദരിച്ചു. കൈറ്റ് മാസ്റ്റർ നവാസ് യു മിസ്ട്രസ് ശരീഫ എൻ സർവീസ് കൈറ്റ് ആയി ഒമ്പതാം ക്ലാസ് ലിറ്റിൽ വിദ്യാർത്ഥികളായ ഫയാസ് പി ഫാത്തിമ തഹാനി പി എം ഹിസാന തസ്നി വി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
ഇൻഡസ്ട്രിയൽ വിസിറ്റ്
ലിറ്റിൽ കൈറ്റ് ക്ലബ്ബിന്റെ നേതൃത്വത്തിലുള്ള ഇൻഡസ്ട്രിയൽ വിസിറ്റ് 2023 നവംബർ 20 തിങ്കളാഴ്ച നടന്നു. രാവിലെ 7 മണിക്ക് കൂമ്പാറയിൽ നിന്നും യാത്ര ആരംഭിച്ചു. 8, 9 ക്ലാസുകളിലെ 61 ലിറ്റിൽ കൈറ്റ് വിദ്യാർഥികളാണ് ഈ യാത്രയിൽ പങ്കെടുത്തത് .തികച്ചും മുന്നൊരുക്കങ്ങളോടുകൂടി ആസൂത്രണം ചെയ്ത ഈ യാത്രയിൽ ഏറ്റവും ആദ്യമായി പോയത് കാരന്തൂർ മർക്കസിന്റെ കീഴിൽ നടത്തുന്ന വേസ്റ്റ് വാട്ടർ റീസൈക്ലിംഗ് പ്ലാന്റിലേക്ക് ആയിരുന്നു. പതിനായിരക്കണക്കിന് ആളുകൾ താമസിക്കുന്ന മർക്കസിലെ വേസ്റ്റ് വെള്ളം ഏകദേശം 9 ഘട്ടങ്ങൾ ഉള്ള പ്ലാന്റുകളിലൂടെ കടന്നുപോയി ശുദ്ധജലമായി പുനരുപയോഗിക്കുന്ന എല്ലാ പ്രവർത്തനങ്ങളെക്കുറിച്ചും കുട്ടികൾ വിശദമായി പഠിച്ചു. നാം ഏറ്റവും കൂടുതൽ ജല ദൗർലഭ്യം അനുഭവിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ കുട്ടികൾ അവശ്യം അറിഞ്ഞിരിക്കേണ്ട ഒരു കാര്യം തന്നെയാണെന്ന് അവർക്ക് തികച്ചും ബോധ്യമായി. മർക്കസിൽ നിന്നും പ്രാതൽ കഴിച്ചതിനു ശേഷം 10:30 ഓടെ ഞങ്ങൾ കുന്നമംഗലം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യൻ മാനേജ്മെൻറ് സെൻററിൽ എത്തി.
കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും അപൂർവ്വ നിമിഷങ്ങളിൽ ഒന്നായി മാറിയ ഒരു സംഭവമായിരുന്നു ഐ ഐ എം ക്യാമ്പസിലേക്കുള്ള ആ യാത്ര.തികച്ചും അച്ചടക്കപൂർണ്ണമായി ക്യാമ്പസിലേക്ക് പ്രവേശിച്ചതും അവിടെ ലഭിച്ച സ്വീകരണവും വളരെ സന്തോഷാർഹമായിരുന്നു. അവിടെനിന്നും നേരെ പോയത് ബിസിനസ് മ്യൂസിയത്തിലേക്ക് ആയിരുന്നു. വിവിധ കാലഘട്ടങ്ങളിലെ ഇന്ത്യൻ വ്യാപാരത്തിന്റെ എല്ലാ മുഖങ്ങളെയും പ്രദർശിപ്പിച്ചുകൊണ്ടുള്ള വിശാലമായ ഒരു മ്യൂസിയം തന്നെയായിരുന്നു ഇത്. ഏകദേശം രണ്ടു മണിക്കൂർ സമയമെടുത്തുകൊണ്ടാണ് മ്യൂസിയം മുഴുവനായും ചുറ്റി കണ്ടത് .അതിനുശേഷം അവിടെയുള്ള ഒരു സ്പേസ് തിയേറ്റർ സന്ദർശിച്ചു.
ഉച്ചഭക്ഷണത്തിനുശേഷം കോഴിക്കോട് പെരിങ്ങളം സ്ഥിതി ചെയ്യുന്ന മിൽമ ഡയറി പ്ലാന്റിൽ സന്ദർശിച്ചു. ഇവിടെ പാൽ പാസ്ചുറൈസേഷൻ നടത്തി വിവിധ പാക്കറ്റുകളിൽ ആക്കി നമ്മുടെ വിപണികളിൽ എത്തിക്കുന്നതിന്റെ വിവിധ പ്രോസസ്സുകളെ കുറിച്ച് പഠിക്കാൻ കഴിഞ്ഞു .ഇതിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് പ്രവർത്തനങ്ങളാണ് പാസ്ചറൈസേഷൻ,ഹോമോജനൈസേഷൻ എന്നിവ. കൂടാതെ പാൽ തൈരാക്കി പാക്ക് ചെയ്യുന്ന പ്രവർത്തനങ്ങളും അവിടെനിന്ന് കാണാൻ കഴിഞ്ഞു. അവിടെ നി ന്നും ഞങ്ങൾ നേരെ പോയത് കോഴിക്കോട് പ്ലാനറ്റോറിയത്തിലേക്ക് ആയിരുന്നു. 5 മണിക്ക് നടന്ന ത്രീഡി ഷോയിലും ആറുമണിക്ക് നടന്ന പ്ലാനറ്റോറിയം ഷോയിലും കുട്ടികൾ പങ്കെടുത്തു. കൂടാതെ അവിടെയുള്ള സയൻസ് മ്യൂസിയം,ഫൺ സയൻസ് , മിറർ മാജിക്, എനർജി ബോൾ തുടങ്ങിയ വിവിധ ശാസ്ത്ര സംബന്ധമായ പ്രവർത്തനങ്ങൾ കുട്ടികൾക്ക് ഏറെ കൗതുകകരമായിരുന്നു . വൈകുന്നേരം 6:30ന് പ്ലാനറ്റോറിയത്തിൽ നിന്നും തിരിച്ച് നേരെ കോഴിക്കോട് ബീച്ചിലേക്ക് പോയി. അവിടെ നിന്നും ഒരു മണിക്കൂർ ചെലവഴിച്ച ശേഷം യാത്രയ്ക്ക് വിരാമം ഇട്ടുകൊണ്ട് കൂമ്പാറയിലേക്ക് തിരിച്ചു