ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/ലിറ്റിൽകൈറ്റ്സ്/2022-25
ഹോം | ഡിജിറ്റൽ മാഗസിൻ | ഫ്രീഡം ഫെസ്റ്റ് | 2018 20 | 2019 21, 22 | 2020 23 | 2021 24 | 2022 25 | 2023 26 | 2024 27 |
43085-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43085 |
യൂണിറ്റ് നമ്പർ | LK / 2018/ 43085 |
അംഗങ്ങളുടെ എണ്ണം | 41 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ലീഡർ | അഭിരാമി എ.പി |
ഡെപ്യൂട്ടി ലീഡർ | നീരജ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | അമിനാറോഷ്നി ഇ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | രേഖ ബി |
അവസാനം തിരുത്തിയത് | |
29-06-2023 | Gghsscottonhill |
സ്കൂൾ പ്രവേശനം : പോസ്റ്റർ ഡിസൈൻ
2013 സ്കൂൾ പ്രവേശനത്തിന് മുന്നോടിയായി കുട്ടികൾ വിവിധ ട്രോളുകൾ ഉപയോഗിച്ച് പോസ്റ്റർ നിർമ്മിച്ചു. ഇവ വിവിധ ഗ്രൂപ്പുകളിൽ പ്രചരണത്തിനായി ഉപയോഗിച്ചു. ഈ പോസ്റ്ററുകൾക്ക് വിവിധയിടങ്ങളിൽ നിന്നും പ്രോത്സാഹനം ലഭിച്ചു.
വൈ ഐ പി സമ്മർ ക്യാമ്പ്
കേരള സർക്കാരിന്റെ യംഗ് ഇന്നവേഷൻ പ്രോഗ്രാമിൽ തിരഞ്ഞെടുക്കപ്പെട്ട 6 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ 4 ദിവസം നീണ്ടു നിന്ന സമ്മർ ക്യാമ്പിൽ പങ്കെടുത്തു. മോർഡേൺ ടെക്നോളജികൾ മനസിലാക്കാനും കാണാനും കുട്ടികൾക്ക് ഇതിലൂടെ അവസരമൊരുങ്ങി.
ലിറ്റിൽ കൈറ്റ്സ് ക്ലാസ്
മേയ് മാസത്തിൽ 13 മുതൽ 6 ദിവസങ്ങളിലായി 10 മണിക്കൂർ ക്ലാസ് നടത്തി. ഇതിൽ മലയാളം കമ്പ്യൂട്ടിംഗ്, ബ്ലോക്ക് പ്രോഗ്രാമിഗ് , ക്യാമറ പ്രവർത്തനങ്ങൾ എന്നിവ ഉൾപ്പെടുന്നു. കുട്ടികൾ വളര മികച്ച പ്രകടനം കാഴ്ച വച്ചു. ഡിജിറ്റൽ മാഗസിൻ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുമാരി ബി. ആർ ദേവിശ്രീ യെ മാഗസീൻ എഡിറ്ററായി തിരഞ്ഞെടുത്തു.
പ്രവേശനോത്‌സവം
ജൂൺ 1 പ്രവേശനോത്‌സവ ദിനത്തിൽ നടന്ന പരിപാടികളുടെ ഡോക്കുമെന്റേഷൻ ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ നേതൃത്വത്തിൽ നടന്നു. കുട്ടികളെ സ്വീകരിക്കാനെത്തിയ കഥകളി, ആദ്യമായി സ്കൂളിൽ എത്തിയ കുട്ടികളുടെ വിവിധ ഭാവങ്ങൾ, ഐ എ എസ് കുട്ടിയ സ്കൂളിലെ പൂർവ്വവിദ്യാർത്ഥിനികളുടെ വാക്കുകൾ, മധുരവിതരണം തുടങ്ങി വിവിധ കാര്യങ്ങൾ കുട്ടികൾ ഡി എസ് എൽ ആർ ക്യാമറയിൽ ഒപ്പിയെടുത്തു.
ലോക പരിസ്ഥിതി ദിനം
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ ഡോക്കുമെന്റേഷൻ പ്രവർത്തനങ്ങൾ നടത്തി. അവർ വീഡിയോ പകർത്തി ഒരുമിപ്പിച്ച് ഒറ്റ വീഡിയോ ആക്കി യൂടൂബ് ചാനലിൽ അപ്പ്‌ലോഡ് ചെയ്തു. തിരുവനന്തപുരം എൻ. ജി.സി പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂൺ 10 ന് വിദ്യാഭ്യാസ മന്ത്രിയുടെ വീട്ടിൽ പോയ പരിപാടിയുടെ ഡോക്കുമെന്റേഷനായി 21 - 24 ബാച്ചിലെ അപർണ കെ രമണനും 22- 25 ബാച്ചിലെ വൈഷ്ണവിയും പങ്കെടുത്തു. ക്യാമറയിൽ ദൃശ്യങ്ങൾ പകർത്തി.
ലാബ് സജീകരണം
പുതിയ അധ്യയന വർഷത്തിൽ കുട്ടികളുടെ നേ തൃത്വത്തിൽ ലാബ് സജീകരണം നടത്തി. ജൂൺ 6, 7 തിയതികളിലായി ലാബ് പ്രവർത്തനം പുനരാരംഭിച്ചു. പ്രവർത്തനരഹിതമായവ റിപ്പോർട്ട് നൽകി. ജൂൺ 13 ന് നടക്കാനിരിക്കുന്ന പുതിയ ബാച്ചിന്റെ അഭിരുചി പരീക്ഷയ്ക്കായി ജൂൺ 9, 12 ദിവസങ്ങളിൽ മിസ്ട്രസ് മാരോടൊപ്പം ലാബ് തയ്യാറാക്കി.
അലൻ ട്യൂറിംഗ് ഓർമ്മദിനം
ജൂൺ 7 ആധുനിക കമ്പ്യൂട്ടർ ശാസ്ത്രത്തിന്റെ പിതാവ് അലൻ ട്യൂറിംഗിന്റെ 69 താം ഓർമ്മദിനമായിരുന്നു. അന്ന് പോസ്റ്റർ നിർമ്മിച്ചു. ലിറ്റിൽ കൈറ്റ്സിനായി മൂന്ന് നോട്ടീസ് ബോർഡുകളും ഒരു എൽ കെ കോർണറും തയാറാക്കി . നീല കളറിൽ പെയിന്റ് ചെയ്ത മേശയും ഡെസ്‌ക്കും എൽ കെ കൊർണറിന് മാറ്റ് കൂട്ടി . കൂടാതെ എട്ടു , ഒൻപതു , പത്തു ക്ലാസ്സുകളിലെ ടെക്സ്റ്റ് ബുക്കിലെ ഐറ്റി പ്രൊഫെഷണൽസിന്റെ ചിത്രവും ചരിത്രവും ഉൾപ്പടെ പോസ്റ്റർ തയാറാക്കി പ്രിന്റ് എടുത്തു എൽ കെ കോർണറിൽ ഒട്ടിച്ചു . ഇത് എല്ലാ കുട്ടികൾക്കും വായിക്കാനുതകും വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത് .
യൂണിസെഫ് സന്ദർശനം
ജൂൺ 14 നു യൂണിസെഫ് പ്രധിനിതികൾ ലിറ്റിൽ കൈറ്റ്സ് കുട്ടികളെ സന്ദർശിച്ചു . ബാംഗ്ലൂരിലേ ഐ. റ്റി ഫോർ ചേയ്ഞ്ച് കമ്പനി യൂണിസെഫിന്റെ സഹായത്തോടെ ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ പഠിക്കുന്നതിനായാണ് കോട്ടൺഹിൽ സ്കൂളിൽ എത്തിയത് . കുട്ടികളോടു ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ഓരോന്നും ചോദിച്ചു മനസിലാക്കി . കുട്ടികൾ ചെയ്ത പ്രവർത്തനങ്ങൾ കണ്ടു. പ്രോത്സാഹനം നൽകി .
ക്ലാസ് മോണിറ്ററിങ്
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സിന്റെ മോണിറ്ററിങ് ജൂൺ 14 നു മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ നടത്തി . ഓപ്പൺ ട്യൂൺസിന്റെ പ്രഥമ ക്ലാസ്സായിരുന്നു ആന്നേദിവസം . കുട്ടികൾക്ക് വിലയേറിയ നിർദേശങ്ങളും പ്രോത്സാഹനവും പ്രിയ ടീച്ചർ പകർന്നു നൽകി .
സ്കൂൾവിക്കി പ്രവർത്തനങ്ങൾ
സ്കൂൾ പ്രവർത്തനങ്ങൾ സ്കൂൾവിക്കിയിൽ രേഖപ്പെടുത്തി വരുന്നു . ജൂൺ 18 നു മാസ്റ്റർ ട്രൈനെർ പ്രിയ ടീച്ചർ മാസ്റ്റർ മിസ്ട്രസ് നു പ്രതേക ഓൺലൈൻ പരിശീലനം നൽകി . ലിറ്റിൽ കൈറ്റ്സ് പേജ് പുതിയ രീതിയിൽ മാറ്റം വരുത്തി . ഓരോ വർഷത്തെയും പ്രവർത്തനങ്ങൾ വിവിധ പേജുകളിൽ രേഖപ്പെടുത്തി .
ഓപ്പൺ ട്യൂൺസ് മോഡ്യുൾ
ഓപ്പൺ ട്യൂൺസ് മോഡ്യൂൾ എൽ.കെ 22-25 ബാച്ചിന് ജൂൺ 14, 21 എന്നീ ബുധനാഴ്ചകളിൽ എടുത്തു. കുട്ടികൾ വളരെ ഉത്സാഹത്തോടെ പ്രവർത്തനങ്ങൾ ചെയ്തു. കൂടുതൽ പരിശീലനം ജൂൺ 30 ന് നൽകുന്നു.
പോസ്റ്റർ മത്സരം
ജൂൺ 26 ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് കുട്ടികൾക്കായി ഡിജിറ്റൽ പോസ്റ്റർ മത്സരം നടത്തി. മൂന്ന് ബാച്ചിലേയും കുട്ടികൾ പങ്കെടുത്തു. പോസ്റ്ററുകൾ വീഡിയോ ആക്കി സ്കൂൾ ഫേസ്ബുക്കിൽ നൽകി. ലഹരി വിരുദ്ധ ദിന റാലിയുടെ പ്രസക്ത ഭാഗങ്ങൾ ക്യാമറയിൽ പകർത്തി. വീഡിയോ തയ്യാറാക്കി സ്കൂൾ യൂടുബിൽ അപ്‌ലോഡ് ചെയ്തു.