സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

[10/28, 7:57 PM] Tr Sowmya LP: നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.

[10/28, 8:02 PM] Tr Sowmya LP: മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഭവന സന്ദർശനം നടത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഭവന സന്ദർശനം കൊണ്ട് സാധിച്ചു.കൂടാതെ പാവപ്പെട്ട കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനും അവർക്ക്

പിറന്നാൾ സമ്മാനം കൊടുക്കാനും ഈ അവസരത്തിൽ സാധിച്ചു.

[10/28, 8:07 PM] Tr Sowmya LP: വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്.

കുട്ടികൾക്ക് വായിക്കാനുള്ള   വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്.ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.

[10/28, 8:15 PM] Tr Aleena: ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചെയ്യാൻ സാധിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ  activity book 📚 തയ്യാറാക്കി കുട്ടികളുടെ വീട്ടിൽ എത്തിച്ചു . ഓരോ പ്രവർത്തങ്ങളും ചെയ്യേണ്ട വിധം കൃത്യമായി രേഖപ്പെടുത്തിയ കൈപ്പുസ്തകം വിദ്യാർത്ഥികളെ വളരെ അധികം സന്തോഷിപ്പിച്ചു.  വീടിന് അടുത്തുള്ള മറ്റു സഹപാഠികൾ, ഇതേ സ്കൂളിൽ പഠിക്കുന്ന സ്വന്തം സഹോദരങ്ങൾ എന്നിവരുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിച്ചു.

[10/28, 8:22 PM] Tr Sowmya LP: സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു .ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും   ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത് .

[10/28, 8:27 PM] Tr Aleena: ഏഴാം ക്ലാസിൽ പഠിക്കുന്ന പഠനകാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും രസകരവും ലളിതവും ആയ പ്രവർത്തനങ്ങൾ വഴി English ഭാഷ കൂടുതൽ പഠിക്കാൻ അവസരം ഉണ്ടാക്കി.  പഠന നിലവാരം ഒരു പടിയെങ്കിലും ഉയർത്തുക എന്ന ലക്ഷ്യം നന്നായി തന്നെ കൈവരിക്കാൻ സാധിക്കുന്നുണ്ട്. മിടുക്കരായ മറ്റു കുട്ടികളെ കൂടി ഉൾപെടുത്തി peer group learning സാധ്യമാക്കി.  പഠന പുരോഗതി വിലയിരുത്തൽ, ആവശ്യമായ പിന്തുണ നൽകൽ എന്നിവക്ക് മറ്റു സഹപാഠികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി.

[10/28, 8:58 PM] Tr Neethu UP: ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം poor fund ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ  പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി  സ്കൂളിൽ നിലവിലുണ്ട്.ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.

[10/28, 9:22 PM] Tr Aleena: ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ദിവസവും രണ്ട് തരം കറി കൂട്ടി ഉച്ചഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട എന്നിവ ഒന്ന് മുതൽ എട്ട് ഉൾപെടെയുള്ള വിദ്യാർഥികൾക്ക് നൽകി വരുന്നു .

ഉച്ചഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറി, പയർ, പരിപ്പ്, മുതലായ ധാന്യ വർഗ്ഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ മാറിമാറി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.

വിഷ രഹിത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കറിയിലേക്ക് ആവശ്യമായ കറിവേപ്പില അധ്യാപകരാണ് സ്കൂളിലെത്തിക്കാറ്. പിറന്നാൾ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിവരാറുള്ള മിഠായി വിതരണം നിർത്തലാക്കി പകരം അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ നിന്നും കൊണ്ടുവരുന്ന പതിവ് ഇപ്പോൾ കുട്ടികളിലുണ്ട്. പച്ചക്കറി കൊണ്ടുവരുന്ന കുട്ടികളുടെ ഫോട്ടോ സഹിതം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും മറ്റുള്ള കുട്ടികൾക്ക് മാതൃക നൽകുകയും ചെയ്യാറുണ്ട്.

സ്കൂൾ കോമ്പൗണ്ടിൽ ചെറിയതോതിൽ തക്കാളി വഴുതന വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. കുട്ടികൾക്ക് സ്വന്തമായി ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിനും പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നും കുട്ടികൾ പച്ചക്കറികൾ കൊണ്ടുവരാറുണ്ട്.

```സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം```=

സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡി യും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു.അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.

പ്രവേശനോത്സവം 2022-23

മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ 2022 - 23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച്.എം തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി കെ.ആർ ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി ഹണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ.ഡി മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു

ജില്ലാതല പുരസ്‌കാരം

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.

സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന്

സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ്‌ ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

ബിന്ദു ടീച്ചറുടെ കവിതാസമാഹാരം

സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം

പരിസ്ഥിതി ദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി.പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ ബ്ലെൻഡറിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനിമേഷൻ ചെയ്തു

ബാലവേല വിരുദ്ധ ദിനം

ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി.

യോഗദിനം

അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു

ലഹരി വിരുദ്ധദിനം

മണ്ണംപേട്ട മാതാ ഹൈസ്കൂളിൽ ലഹരി വിരുദ്ധദിനത്തോടനുബന്ധിച്ച് ലഹരി വിരുദ്ധ പ്ലക്കാർഡ് നിർമ്മാണം നടത്തി പോസ്റ്ററുകൾ എന്നിവ ഉണ്ടാക്കിലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂളിൽ ലഹരി വിരുദ്ധ പ്ലക്കാർഡ് പോസ്റ്റർ എന്നിവയുടെ നിർമ്മാണവും അതിനോടനുബന്ധിച്ച് ബിന്ദു ടീച്ചറുടെയും ബീന ടീച്ചറുടെയും ലഹരി ഉപയോഗിച്ചാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ കുറിച്ച് അവബോധം നൽകി

സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം

സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 10ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് സ്കൂളിലെ 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി. ഗാന്ധി മരം ഓഗസ്റ്റ് 11 ന് "ഗാന്ധി മരം" എന്ന പേരിൽ വിദ്യാലയങ്കണത്തിൽ ആത്ത മരം നട്ടു. ഇക്കോ ക്ലബ് കൺവീനറായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി മരം നടൽ ചടങ്ങ് നടന്നത്. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള ലീഡർമാർ പരിപാടികളിൽ പങ്കെടുത്തു. ഓഗസ്റ്റ് 12ന് രാവിലെ വിദ്യാഭ്യാസ വകുപ്പ് ജില്ലാതലത്തിൽ തൃശ്ശൂരിൽ ബഹുവർണ്ണ പതാകകൾ ഉയർത്തുന്ന സമയം, സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരു വിദ്യാർത്ഥി ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്യ്തു. ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് കൈമാറി. ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതികളും കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകൾ ചേർന്ന് എത്തിച്ച പതാകകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു വീടുകളിൽ പതാക ഉയർത്തൽ ചടങ്ങും നടത്തി. സ്വാതന്ത്ര്യദിനാഘോഷം2022 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.സെബി കാഞ്ഞിരങ്കൽ പതാക ഉയർത്തി. അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു. പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത് മാനേജർ അച്ഛനും, കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി. ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു.

പ്രതിഭോത്സവം 2022

പ്രതിഭോത്സവം 2022എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടിയ വിദ്യാലയങ്ങൾക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മെമെന്റോ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രനിൽ നിന്ന് എച്ച്.എം തോമസ് മാസ്റ്റർ ഏറ്റുവാങ്ങുന്നു.

കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പുരസ്കാരം 2022

കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം ഫാമിലി അപ്പോസ്തലേറ്റ് ഹാളിൽ വെച്ച് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും എച്ച്.എം തോമസ് മാസ്റ്ററും പി.ടി.എ പ്രസിഡന്റ്‌ ശ്രീ. ജോബി വഞ്ചിപ്പുരയും അധ്യാപകരും ചേർന്ന് ഏറ്റു വാങ്ങുന്നു.

എച്ച് എം ഫോറം പുരസ്കാരം 2022

100% റിസൾട്ട് നേടിയ മാതാ ഹൈസ്കൂൾ മണ്ണപ്പേട്ടയെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യ പാലക്കാട് ഡിഡി മനോജ് കുമാർ സാറും, തൃശ്ശൂർ ഡിഡി മദന മോഹനൻ സാറും, തൃശൂർ ഈസ്റ്റ് എഒ യും ചേർന്ന് സംയുക്തമായി ആദരിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം

ബഷീർ ദിനം

ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്

പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ.

അനുമോദന യോഗം

2021-22 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% റിസൾട്ടും,29 ഫുൾ എ പ്ലസും നമ്മുടെ സ്കൂൾ നേടിയതിൽ, എല്ലാ സ്റ്റാഫ് അംഗങ്ങളെയും, പിടിഎ എക്സിക്യൂട്ടീവിനെയും അനുമോദിക്കുന്നു.

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം

ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം

അനുമോദന യോഗം

സ്കൂൾ വിക്കി ജേതാക്കളായ നമ്മുടെ സ്കൂളിനെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലകളിലെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ച യോഗത്തിൽ ഡി.ഡി.ഇ ശ്രീ മദനമോഹൻ സർ അദ്ധ്യക്ഷനും, മൂന്ന് വിദ്യഭ്യാസ ജില്ലകളിലെ ഡി.ഇ.ഒ മാരും ഡി.എൈ.ഇ.ടി പ്രിൻസിപ്പളും കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ അഷറഫ് സാറും പങ്കെടുത്തു.

ചിത്രശാല