മാതാ എച്ച് എസ് മണ്ണംപേട്ട/പ്രവർത്തനങ്ങൾ/REPORT 2023
സ്കൂളിനെക്കുറിച്ച് | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ഹൈസ്കൂൾ | ചരിത്രം | അംഗീകാരങ്ങൾ |
ഹരിത വിദ്യാലയം 3 റിയാലിറ്റി ഷോയിൽ പങ്കെടുത്ത വിദ്യാലയം|ഷോ കാണാൻ ഈ ലിങ്കിൽ ക്ളിക്ക് ചെയ്യുക.https://youtu.be/KlKS_HMN_Uc| |
---|
പ്രവേശനോത്സവം 2022-23
മണ്ണംപേട്ട മാതാ ഹൈ സ്കൂളിലെ 2022-23 അധ്യയന വർഷത്തിലെ പ്രവേശനോൽസവം ജൂൺ 1 ബുധനാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു. ബാന്റ് മേളത്തിന്റെ അകമ്പടിയോടെ നവാഗതരെ കളഭം ചാർത്തി സ്വീകരിച്ചു. പ്രാർത്ഥനയോടെ യോഗം ആരംഭിച്ചു. പി.ടി.എ പ്രസിഡന്റ് ശ്രീ ജോബി വഞ്ചിപ്പുര അധ്യക്ഷത വഹിച്ചു. യോഗത്തിൽ എച്ച്.എം തോമസ് മാസ്റ്റർ ഏവർക്കും സ്വാഗതം ആശംസിച്ചു. പ്രവേശനോൽസവ പരിപാടിയുടെ ഉദ്ഘാടനകർമ്മം നിർവഹിച്ച വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ കുഞ്ഞുങ്ങളിലെ സ്വഭാവരൂ ഭീകരണത്തിൽ മാതാപിതാക്കളുടെ പങ്ക് ഊന്നിപ്പറയുകയുണ്ടായി. സ്കൂൾ മാനേജർ ഫാ. സെബി കാഞ്ഞിരത്തിങ്കൽ അനുഗ്രഹപ്രഭാഷണം നടത്തി കുഞ്ഞുങ്ങൾക്ക് ആദ്യാക്ഷരം കുറിച്ചു കൊടുത്തു. സ്കൂളിലെ പൂർവിദ്യാർത്ഥികളും പ്രശസ്തപിന്നണി ഗായകനായ ശ്രീ രൻജി കെ.ആർ ആശംസകളർപ്പിച്ചതോടൊപ്പം നാടൻപാട്ടിന്റെ ശീലുകളോടെ കുഞ്ഞുങ്ങളെ കൈയിലെടുത്തു. എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി മഞ്ജു സജി, അധ്യാപക പ്രതിനിധികളായ ശ്രീമതി ലൗലി ടീച്ചർ, ശ്രീമതി ഹണി ടീച്ചർ ആശംസകളർപ്പിച്ച് സംസാരിക്കുകയുണ്ടായി. നവാഗതരുടെ കലാപരിപാടികൾക്കു ശേഷം പഠനോപകരണ കിറ്റ് വിതരണം നടത്തി. ഫസ്റ്റ് അസിസ്റ്റന്റ് ശ്രീമതി കെ.ഡി മോളി ടീച്ചർ പ്രവേശനോൽസവ പരിപാടികൾക്ക് നന്ദി പറഞ്ഞു. ദേശീയഗാനത്തോടെ യോഗം അവസാനിപ്പിച്ചു
ജില്ലാതല പുരസ്‌കാരം
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു.
സ്കൂൾ വിക്കി പുരസ്‌കാരം നമ്മുടെ സ്കൂളിന്
സംസ്ഥാന പൊതു വിദ്യാഭ്യാസ വകുപ്പിന്കീഴിൽ 15000 സ്കൂളുകളെ കോർത്തിണക്കി തയ്യാറാക്കിയ ഓൺലൈൻ പോർട്ടലായ 'സ്കൂൾ വിക്കി'യിലെ മികച്ച താളുകൾ ഏർപ്പെടുത്തിയതിനുള്ള ജില്ലാതല പുരസ്‌കാരങ്ങളിൽ നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം. ബഹു. വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും തിരുവനന്തപുരം നിയമസഭ മന്ദിരത്തിൽ വച്ച് സ്കൂൾ വിക്കി അവാർഡ് സ്വീകരിക്കുന്ന ചടങ്ങിൽ പ്രധാനദ്ധ്യാപകൻ തോമസ് മാസ്റ്റർ, പി. ടി. എ പ്രസിഡന്റ് ജോബി വഞ്ചിപ്പുര, ഫ്രാൻസിസ് മാസ്റ്റർ,വിദ്യാർഥികൾ എന്നിവർ ഉണ്ടായിരുന്നു. ബഹു. സ്പീക്കർ ശ്രീ എം.ബി രാജേഷ് ഉദ്ഘാടനം വഹിച്ച യോഗത്തിൽ ബഹു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു , ഡി.ജി.ഇ ശ്രീ.ജീവൻ ബാബു ഐ.എ.എസ്, എസ്.സി.ആർയടി ഡയറക്ട്ടർ ശ്രീ ജയപ്രകാശ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ബിന്ദു ടീച്ചറുടെ കവിതാസമാഹാരം
സാഹിത്യ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന നമ്മുടെ സ്വന്തം ബിന്ദു ടീച്ചറുടെ കവിതാസമാഹാരം 'ചിറകില്ലയെങ്കിലും പറവയായ് ഞാൻ' മലയാളത്തിലെ അനുഗൃഹീത എഴുത്തുകാരി സാറാ ജോസഫ് തൃശൂരിൽ പ്രകാശനം ചെയ്യുന്നു... സാഹിത്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്നു. 2022 ജൂലൈ 8 വെള്ളിയാഴ്ച വൈകീട്ട് 5 മണി കേരള സാഹിത്യ അക്കാദമി ഹാൾ തൃശൂർ ഏവർക്കും സ്വാഗതം
പരിസ്ഥിതി ദിനം
ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഈ വർഷം മാതാ ഹൈസ്കൂളിൽ ജൂൺ ആറിന് ആഘോഷിച്ചു. എച്ച്.എം ശ്രീ തോമസ് മാസ്റ്റർ വൃക്ഷതൈ നട്ട് ആഘോഷങ്ങൾക്ക് തുടക്കമിട്ടു. ഇതിനോടനുബന്ധിച്ച് പോസ്റ്റർ, പ്ലക്കാർഡ് നിർമാണ മത്സരം നടത്തി. അന്നേ ദിവസം പ്ലകാർഡുകൾ ഏന്തി 'മരങ്ങൾ സംരക്ഷിക്കണം' എന്ന ആപ്തവാക്യവുമായി വിദ്യാർത്ഥികൾ റാലി നടത്തി. പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ ബ്ലെൻഡറിൽ പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആനിമേഷൻ ചെയ്തു
ബാലവേല വിരുദ്ധ ദിനം
ഈ വർഷം ജൂൺ പതിമൂന്നിന് മാതാ ഹൈസ്കൂളിൽ ലോക ബാലവേല വിരുദ്ധ ദിനം ആചരിച്ചു. രാവിലെ പ്രാർഥനയ്ക്കു ശേഷം എച്ച്.എം ശ്രീ തോമസ് മാസ്റ്റർ സന്ദേശം നൽകി. ഈ ദിനത്തോടനുബന്ധിച്ച് സ്കൂളിലെ ഡ്രോയിങ്ങ് ടീച്ചറുടെ നേതൃത്ത്വത്തിൽ പെൻസിൽ ഡ്രോയിങ്ങ് മത്സരം നടത്തി. യു.പി.യിൽ നിന്നും ഹൈസ്കൂളിൽ നിന്നും ഇരുന്നൂറോളം കുട്ടികൾ പങ്കെടുത്തു. ജൂൺ പതിനാലിനും ഈ ദിനത്തെ ആസ്പതമാക്കി വാട്ടർ കളറിങ്ങ്കളറിങ്ങ് മത്സരം നടത്തി. അറുപതോളം കുട്ടികൾ മത്സരിച്ചു. മികച്ച ചിത്രങ്ങൾക്ക് സമ്മാനവും പ്രോത്സാഹന സമ്മാനങ്ങളും നൽകി.
യോഗദിനം
അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ച് അബിൻ മാസ്റ്റർ യോഗ പരിശീലിപ്പിക്കുന്നു
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ 75 മത് വാർഷിക ആഘോഷങ്ങളുടെ ഭാഗമായി അമൃതമഹോത്സവം ഓഗസ്റ്റ് 10 മുതൽ സ്കൂളിൽ ആരംഭിച്ചു. വിദ്യാഭ്യാസ വകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ള പ്രകാരം വിവിധ പ്രവർത്തനങ്ങൾ സ്കൂളിൽ സംഘടിപ്പിച്ചു. ഓഗസ്റ്റ് 10ന് സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് 1025 വിദ്യാർത്ഥികൾ, പ്രത്യേകം തയ്യാറാക്കിയ പ്രതലത്തിൽ സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ചാർത്തി ഒപ്പം 60ഓളം അധ്യാപകരും അനധ്യാപകരും പി.ടി.എ ഭാരവാഹികളും കയ്യൊപ്പ് ചാർത്തി. അതോടൊപ്പം 75 മത് സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ വരച്ച ചിത്രങ്ങളുടെ പ്രദർശനങ്ങളും നടത്തി. ഗാന്ധി മരം ഓഗസ്റ്റ് 11 ന് "ഗാന്ധി മരം" എന്ന പേരിൽ വിദ്യാലയങ്കണത്തിൽ ആത്ത മരം നട്ടു. ഇക്കോ ക്ലബ് കൺവീനറായ ശ്രീമതി ബീന ടീച്ചറുടെ നേതൃത്വത്തിലാണ് ഗാന്ധി മരം നടൽ ചടങ്ങ് നടന്നത്. ഒന്നുമുതൽ പത്താം ക്ലാസ് വരെയുള്ള ലീഡർമാർ പരിപാടികളിൽ പങ്കെടുത്തു. ഓഗസ്റ്റ് 12ന് രാവിലെ വിദ്യാഭ്യാസ വകുപ്പ് ജില്ലാതലത്തിൽ തൃശ്ശൂരിൽ ബഹുവർണ്ണ പതാകകൾ ഉയർത്തുന്ന സമയം, സ്കൂളുകളിൽ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഒരു വിദ്യാർത്ഥി ചൊല്ലുകയും മറ്റു കുട്ടികൾ ഏറ്റുചൊല്ലുകയും ചെയ്യ്തു. ഓഗസ്റ്റ് 13 മുതൽ വിദ്യാർത്ഥികളുടെ വീടുകളിൽ ഉയർത്തേണ്ട ദേശീയ പതാക സ്കൂളുകളിൽ നിന്ന് കുട്ടികൾക്ക് കൈമാറി. ദേശീയ പതാക വീടുകളിൽ ഉയർത്തേണ്ടതിന്റെ ആവശ്യകതയും അതിന്റെ രീതികളും കുട്ടികളെ ബോധ്യപ്പെടുത്തി. വിവിധ സംഘടനകൾ ചേർന്ന് എത്തിച്ച പതാകകൾ സ്കൂൾ കുട്ടികൾക്ക് വിതരണം ചെയ്തു വീടുകളിൽ പതാക ഉയർത്തൽ ചടങ്ങും നടത്തി. 2022 ഓഗസ്റ്റ് 15 ന് സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ബഹു.മാനേജർ റവ.ഫാ.സെബി കാഞ്ഞിരങ്കൽ പതാക ഉയർത്തി. അങ്ങനെ സ്കൂളിലെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികൾ മനോഹരമായി പര്യവസാനിച്ചു. പ്രസ്തുത പരിപാടികളിൽ പങ്കെടുത്ത് മാനേജർ അച്ഛനും, കുട്ടികളും രക്ഷിതാക്കളും പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സഹപ്രവർത്തകരും സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികളെ മനോഹരമാക്കി. ഈ പരിപാടി വിജയമാക്കുവാൻ അക്ഷീണം പ്രവർത്തിച്ച എല്ലാവർക്കും എച്ച്.എം പ്രത്യേകം നന്ദി പറഞ്ഞു.
പ്രതിഭോത്സവം 2022
പ്രതിഭോത്സവം 2022എസ്.എസ്.എൽ.സി ക്ക് 100% വിജയം നേടിയ വിദ്യാലയങ്ങൾക്ക് കൊടകര ബ്ലോക്ക് പഞ്ചായത്ത് ഏർപ്പെടുത്തിയ മെമെന്റോ ബഹുമാനപ്പെട്ട പുതുക്കാട് എംഎൽഎ ശ്രീ കെ കെ രാമചന്ദ്രനിൽ നിന്ന് എച്ച്.എം തോമസ് മാസ്റ്റർ ഏറ്റുവാങ്ങുന്നു.
കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് പുരസ്കാരം 2022
കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ ഈ വർഷത്തെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാലയങ്ങൾക്കുള്ള പുരസ്കാരം ഫാമിലി അപ്പോസ്തലേറ്റ് ഹാളിൽ വെച്ച് തൃശ്ശൂർ അതിരൂപത സഹായ മെത്രാൻ അഭിവന്ദ്യ മാർ ടോണി നീലങ്കാവിൽ പിതാവിൽ നിന്നും എച്ച്.എം തോമസ് മാസ്റ്ററും പി.ടി.എ പ്രസിഡന്റ് ശ്രീ. ജോബി വഞ്ചിപ്പുരയും അധ്യാപകരും ചേർന്ന് ഏറ്റു വാങ്ങുന്നു.
എച്ച് എം ഫോറം പുരസ്കാരം 2022
100% റിസൾട്ട് നേടിയ മാതാ ഹൈസ്കൂൾ മണ്ണപ്പേട്ടയെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യ പാലക്കാട് ഡിഡി മനോജ് കുമാർ സാറും, തൃശ്ശൂർ ഡിഡി മദന മോഹനൻ സാറും, തൃശൂർ ഈസ്റ്റ് എഒ യും ചേർന്ന് സംയുക്തമായി ആദരിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ പ്രസംഗ മത്സരം
ബഷീർ ദിനം
കഥകളുടെ സുൽത്താനായ വൈക്കം മുഹമ്മദ് ബഷീറിന്റെ അനുസ്മരണം ജൂലൈ 5ന് നടത്തി. ബഷീറിന്റെ കഥകൾ, കഥാപാത്രങ്ങൾ, സഹജീവി സ്നേഹം എന്നിവയെപ്പറ്റി മലയാള വിഭാഗം അധ്യാപിക ജൂലി ടീച്ചർ വിവരണം തയ്യാറാക്കിഅവതരിപ്പിച്ചു. യു.പി വിഭാഗം കുട്ടികൾ തയ്യാറാക്കിയ ബഷീർ കൃതികൾക്കുണ്ടൊരു കഥ ഏറെ ആകർഷണീയമായി. ബഷീർ കൃതികൾ പരിചയപ്പെടൽ, ബഷീറിന്റെ കഥാപാത്രങ്ങളുടെ ചിത്രപ്രദർശനം എന്നിവ സംഘടിപ്പിക്കുകയുണ്ടായി.
2022 ജൂലൈ 5ന് ബഷീർ ദിനം ആഘോഷിച്ചു .
ബേപ്പൂർ സുൽത്താൻ എന്നറിയപ്പെട്ടിരുന്ന വൈക്കം മുഹമ്മദ് ബഷീറിൻറെ നോവലുകളിലെ വിവിധ കഥാപാത്രങ്ങളെ കുട്ടികൾക്ക് പരിചയപ്പെടുത്തുകയും വിവിധ ബഷീർ കഥാപാത്രങ്ങളുടെ ചിത്രരചന മത്സരം നടത്തുകയും ചെയ്തു.
വൈക്കം മുഹമ്മദ് ബഷീറിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പ്രസിദ്ധമായ കൃതികളും കുട്ടികൾക്ക് പരിചയപ്പെടുത്തി .
ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പ്
പത്താം ക്ലാസിലെ പോൾവിൻ റാസ്പ് ബെറി കമ്പ്യൂട്ടർ ഉപയോഗിച്ചു മൊബൈലിൽ കൺട്രോൾ ചെയ്യാവുന്ന ട്രാക്ട്ടർ ലിറ്റിൽ കെെറ്റ് ജില്ലാ ക്യാമ്പിൽ പ്രദർശിപ്പിക്കുന്നു. റാസ്പ് ബെറി കമ്പ്യൂട്ടറിൽ സ്വന്തമായി പ്രോഗാം കോഡുകൾ എഴുതി റോബോട്ടിക്സിൽ വിസ്മയമാവുകയാണ് ഈ പത്താം ക്ലാസ്സുക്കാരൻ.
അനുമോദന യോഗം
2021-22 അധ്യയന വർഷം എസ്എസ്എൽസി പരീക്ഷയിൽ 100% റിസൾട്ടും,29 ഫുൾ എ പ്ലസും നമ്മുടെ സ്കൂൾ നേടിയതിൽ, എല്ലാ സ്റ്റാഫ് അംഗങ്ങളെയും, പിടിഎ എക്സിക്യൂട്ടീവിനെയും അനുമോദിക്കുന്നു.
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം
ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ റോൾ പ്ലേ മത്സരം
അനുമോദന യോഗം
സ്കൂൾ വിക്കി ജേതാക്കളായ നമ്മുടെ സ്കൂളിനെ തൃശൂർ, ചാവക്കാട്, ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലകളിലെ എച്ച് എം ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ആദരിക്കൽ. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു സംസാരിച്ച യോഗത്തിൽ ഡി.ഡി.ഇ ശ്രീ മദനമോഹൻ സർ അദ്ധ്യക്ഷനും, മൂന്ന് വിദ്യഭ്യാസ ജില്ലകളിലെ ഡി.ഇ.ഒ മാരും ഡി.എൈ.ഇ.ടി പ്രിൻസിപ്പളും കൈറ്റ് ജില്ലാ കോർഡിനേറ്റർ ശ്രീ അഷറഫ് സാറും പങ്കെടുത്തു.
പൊതിച്ചോറ് വിതരണം
തൃശ്ശൂർ തെരുവിലെ അഗതികൾക്ക് മാതാ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് പൊതിച്ചോറ് വിതരണം ചെയ്യുന്നു
ഖോ-ഖൊ രണ്ടാം സ്ഥാനം
തൃശ്ശൂർ റെവന്യു ജില്ല ഖോ-ഖൊ 17 വയസ്സിനു താഴെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചേർപ്പ് ഉപജില്ല ടീമിൽ 9ബി യിൽ പഠിക്കുന്ന ദേവനന്ദ ഈ ഗ്രൂപ്പിൽ ഉണ്ട്.
സംസ്കൃതപഠനകേന്ദ്രം
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ ആഭിമുഖ്യത്തിൽ മാതൃകാ വിദ്യാലയമായി തിരഞ്ഞെടുത്ത മാതാ മണ്ണംപേട്ടയിൽ പൊതുജനങ്ങൾക്ക് പ്രായഭേദമന്യേസംസ്കൃതം പഠിക്കാൻ സംസ്കൃതപഠനകേന്ദ്രം ആരംഭിച്ചു. ഈ പദ്ധതിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ഭാഗ്യവതി ചന്ദ്രൻ്റെ അധ്യക്ഷതയിൽ ഡോ.കെ വി അജിത് കുമാർ ഉദ്ഘാടനം നിർവ്വഹിച്ചു.
ഹോഴ്സ് റെെഡിങ്ങ് ക്യാമ്പ്
കുതിരക്കുളമ്പടി ശബ്ദങ്ങളെ ഹർഷാരവത്തോടെ എതിരേറ്റ് മാതയിലെ കുട്ടികൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ
ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ക്യാമ്പെയിൻ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 6 ന് രാവിലെ 10 മണിയ്ക്ക് കൈറ്റ്-വിക്ടേഴ്സ് ചാനലിലൂടെ ബഹു. മുഖ്യമന്ത്രി ശ്രീ. പിണറായി വിജയൻ നിർവഹിച്ചു. സ്കൂൾതല ഉദ്ഘാടനം പി.ടി.എ പ്രസിണ്ടന്റ് ശ്രീ ലിജോ ഡേവീസും നിർവ്വഹിച്ചു. 'Say no to drugs campaign' ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങൾ ലഹരി വിമുക്തഭവനം, ലഹരി വിമുക്ത വിദ്യാലയം, ലഹരി വിമുക്ത സമൂഹം സജ്ജമാക്കുന്നു. ജാഗ്രതാ സമിതി ക്ലബിന്റെ നേതൃത്വത്തിൽ ലോക ലഹരി വിരുദ്ധ ദിനം സമുചിതമായി ആചരിച്ചു. കുട്ടികൾ ലഹരി വിരുദ്ധ പോസ്റ്ററുകളും പ്ലക്കാർഡുകളും നിർമ്മിച്ചു. ലഹരി വിരുദ്ധ റാലി നടത്തി.വരന്തരപ്പിള്ളി എസ് ഐ . ബസന്ത് സി.സി സർ, സീനിയർ ഗ്രേഡ് പോലീസ് ഓഫീസർ ധനേഷ് സാറും സ്കൂളിൽ ആന്റി നാർക്കോർട്ടിക് സെൽ രൂപികരണത്തോടനുബദ്ധിച്ച് സംസാരിച്ചു. പ്രശസ്ത മാധ്യമപ്രവർത്തകൻ രതീഷ് വരവൂർ അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകാഭിനയവും കുട്ടികൾക്ക് ഇഷ്ട്ട്ടമായി. ഗൈഡ്സ് വിദ്യാർത്ഥികൾ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് അവതരിപ്പിച്ചു. "ലഹരി ഉപയോഗം വേണ്ടേ വേണ്ട" എന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിദ്യാർത്ഥികൾ കൈകൊണ്ട് പെയിന്റ് ഉപയോഗിച്ച് വൻമരം തീർത്തു..
ജില്ലാശാസ്ത്രമേള
ജില്ലാശാസ്ത്രമേളയിൽ മാതാ സ്കൂളിന് അഭിമാനിക്കാവുന്ന ധന്യ മുഹൂർത്തം... കുന്നംകുളത്ത് നടന്ന റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ, മാത സ്കൂളിൽ പഠിക്കുന്ന പോൾവിനും അതുലിനും ആദരം നൽകി. തൃശ്ശൂർ ജില്ലയിലെ 34,545 എസ്എസ്എൽസി വിദ്യാർത്ഥികളുടെ മുഴുവൻ ഡേറ്റയും ഒറ്റക്ലിക്കിൽ ലഭ്യമാക്കുന്ന 'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മാണം മുഴുവനും ചെയ്തത് മാതാ സ്കൂളിലെ 10 ബി യിൽ പഠിക്കുന്ന പോൾവിൻ പോളിയും 9 എ യിൽ പഠിക്കുന്ന അതുൽ ഭാഗേഷും ചേർന്നാണ്. ജില്ലയിലെ മുഴുവൻ കുട്ടികളുടെയും മാർക്കുകൾ അറിയാനും ഒരൊറ്റ ക്ലിക്കിൽ അപഗ്രഥിക്കാനുമുള്ള സൗകര്യം ആപ്പിൽ ഉണ്ട് . ചാവക്കാട്, ഇരിങ്ങാലക്കുട ,തൃശ്ശൂർ വിദ്യാഭ്യാസ ജില്ലകളിലെ കുട്ടികളുടെ മാർക്കുകൾ മാത്രമല്ല ഓരോ സ്കൂളിലെയും ഓരോ വിഷയങ്ങൾക്കും ലഭിക്കുന്ന ഗ്രേഡുകൾ, വിജയശതമാനം എന്നിവ അറിയാനും ഈ ആപ്പ് എളുപ്പത്തിൽ സഹായകരമാകും. മാത്രമല്ല അടുത്ത പരീക്ഷ നടക്കുമ്പോൾ രണ്ട് ടേമിലെയും മാർക്കുകൾ തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കി, കുട്ടികളുടെ പഠനനിലവാരത്തിൽ വന്നിട്ടുള്ള മാറ്റങ്ങൾ അറിയാനും അതിനനുസരിച്ച് കുട്ടികൾക്ക് ഏത് വിഷയത്തിലാണ് കൂടുതൽ ശ്രദ്ധിക്കേണ്ടതെന്നും ഈ ആപ്പ് സഹായിക്കും. കുന്നംകുളത്ത് നടന്ന റവന്യൂ ജില്ല ശാസ്ത്രമേളയിൽ ഹൈസ്കൂൾ വിഭാഗം സയൻസ് സ്റ്റിൽ മോഡൽ വിഭാഗത്തിൽ മത്സരിച്ച 10എ യിലെ ജെസ്‍വിൻ ഷെെജനും 9 ഡി യിലെ ക്രിസാന്റോ ലിൻസൺനും രണ്ടാം സ്ഥാനം എ ഗ്രേഡോടെ കരസ്ഥമാക്കി സംസ്ഥാന തലത്തിലേക്ക് മത്സരിക്കാൻ അർഹരായിരിക്കുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ
മണ്ണംപേട്ട മാത ഹൈസ്കൂളിൽ നടന്ന പാർലമെൻറ് ഇലക്ഷൻ എന്തുകൊണ്ടും വേറിട്ടതായി.നിയമസഭ - ലോകസഭ ഇലക്ഷനുകളിൽ കാണുന്ന പോലുള്ള ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ പത്താം ക്ലാസിലെ കുട്ടികൾ തന്നെ ഉണ്ടാക്കി അവർ തന്നെ പ്രോഗ്രാം ചെയ്ത് ഉപയോഗപ്പെടുത്തുകയാണ് ചെയ്തത്. ഒരു സാധാരണ ഇലക്ഷനിൽ നടക്കുന്ന ആകാംക്ഷയും പിരിമുറുക്കവും തന്നെയാണ് ഈ മെഷീനിൽ നിന്നുള്ള റിസൾട്ട് കാണുന്നതുവരെ കുട്ടികൾക്ക് ഉണ്ടായത്. പൈത്തൺ പ്രോഗ്രാമിൽ കോഡുകൾ എഴുതി റാസ്പ്പ്ബെറി കംമ്പ്യൂട്ടർ ഉപയോഗിച്ചാണ് ഇവർ ഈ മനോഹരമായ വോട്ടിംഗ് മെഷീൻ ഉണ്ടാക്കിയത്. 13 പേർക്ക് വരെ മത്സരിക്കാവുന്ന വിധം എണ്ണം വോട്ടിംഗ് മെഷീനിൽ സെറ്റ് ചെയ്തിട്ടുണ്ടായിരുന്നു. ഓരോ വോട്ടിങ്ങിനും മുമ്പായി പ്രിസൈഡിങ് ഓഫീസറായ സോഷ്യൽ സയൻസിലെ ഷീബ കെഎൽ ടീച്ചർ, വോട്ടിംഗ് മെഷീൻ ആക്ടീവ് ആക്കുന്ന ബട്ടൺ പ്രസ് ചെയ്തുകൊണ്ട് കുട്ടികളെ വോട്ടിങ്ങിനായി ക്ഷണിക്കുകയാണ് ചെയ്തിരുന്നത്. ഓരോ വോട്ട് രേഖപ്പെടുത്തുമ്പോഴും അതിനു നേരെയുള്ള ലൈറ്റുകൾ തെളിയുകയും കമ്പ്യൂട്ടർ സ്ക്രീനിൽ വോട്ട് രേഖപ്പെടുത്തി എന്നുള്ള മെസ്സേജ് വരികയും ചെയ്തു. വളരെ സാങ്കേതികത്വം നിറഞ്ഞ ഇലക്ട്രോണിക് വോട്ടിംങ്ങ് മെഷീൻ സ്കൂളിലെ കുട്ടികൾ ഉണ്ടാക്കിയപ്പോൾ ടീച്ചർമാരുടെയും ആദ്യമായി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിൽ വോട്ട് ചെയ്ത 5, 6, 7, 8,9, 10 ക്ലാസിലെ കുട്ടികളുടെയും അത്ഭുതവും സന്തോഷവും കാണേണ്ടത് തന്നെയായിരുന്നു. പത്താം ക്ലാസിൽപഠിക്കുന്ന പോൾവിൻ പോളിയും ആൽബിൻ വർഗീസും ഒമ്പതാം ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷും ആയിരുന്നു ഈ പ്രോജക്ടിനെ പിന്നിൽ. വോട്ടിംഗ് മെഷീനിന്റെ ഡിസൈനും പ്രോഗ്രാം കോഡുകൾ എഴുതിയതും പോൾവിൻ പോളി എന്ന മിടുക്കനായിരുന്നു.
വസ്ത്ര ബാങ്ക്
അധ്യാപകരുടെയും വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ നമ്മുടെ സ്കൂളിൽ ആരംഭിച്ച വസ്ത്ര ബാങ്കിൻറെ ഉദ്ഘാടനം നവംമ്പർ 6ന് രാവിലെ 10.15 ന് എച്ച് എം തോമസ് മാസ്റ്റർ നിർവഹിച്ചു.വളരെ നന്നായി തന്നെ എല്ലാ വിദ്യാർത്ഥികളും വസ്ത്ര ബാങ്കിലേക്ക് സംഭാവന ചെയ്തു. ക്ലാസ് ടീച്ചർമാരുടെ നേതൃത്വത്തിൽ ആവശ്യക്കാർക്ക് വസ്ത്രങ്ങൾ വിതരണം ചെയ്തു
സംസ്കൃതം നാടകത്തിന് സബ്ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഫസ്റ്റ് വിത്ത് എ ഗ്രേഡ്,യു പി വിഭാഗം സെക്കന്റ് വിത്ത് എ ഗ്രേഡ്
ഉപജില്ല കലോത്സവത്തിൽ ഹിന്ദി പദ്യം ചൊല്ലൽ എച്ച് എസ് വിഭാഗം 10 സി യിൽ പഠിക്കുന്ന ഹാപ്പി എം ലിൻസൺ ന് എ ഗ്രേഡോഡു കൂടി മൂന്നാം സ്ഥാനം. സബ്ജില്ലാ കലോത്സവത്തിൽ മലയാളം സംഘഗാനം യു പി വിഭാഗത്തിലും എച്ച് എസ് വിഭാഗത്തിലും സെക്കന്റ് വിത്ത് എ ഗ്രേഡ്
ഫുഡ് ഫെസ്റ്റ് നടത്തി
നവംബർ 1 കേരളപ്പിറവിയുടെ ഭാഗമായി സ്കൂളിൽ ഫുഡ് ഫെസ്റ്റ് നടത്തി. വീട്ടിലുണ്ടാക്കുന്ന നാടൻ ഭക്ഷണങ്ങൾ മിതമായ നിരക്കിൽ പൊതുജനങ്ങൾക്കും വിദ്യാർത്ഥികൾക്കും ലഭ്യമാകുന്ന രീതിയിൽ സംഘടിപ്പിച്ച് അതിൽനിന്നും കിട്ടുന്ന തുക വൃദ്ധസദനം, അനാഥാലയം എന്നിവ സന്ദർശിച്ച് അവർക്ക് ആവശ്യമുള്ള സാധനങ്ങൾ വാങ്ങാനും ഈ ഫുഡ് ഫെസ്റ്റ് കൊണ്ട് സാധിച്ചു.കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് നടത്തിയ ഫാൻസി ഡ്രസ്സ് കോമ്പറ്റീഷൻ
ഭവന സന്ദർശനം
മുൻവർഷങ്ങളിലെ പോലെ തന്നെ ഈ വർഷവും ഭവന സന്ദർശനം നടത്തി. വിദ്യാർഥികളുടെ പ്രശ്നങ്ങൾ നേരിട്ട് മനസ്സിലാക്കാൻ ഭവന സന്ദർശനം കൊണ്ട് സാധിച്ചു.കൂടാതെ പാവപ്പെട്ട കുട്ടികളുടെ ജന്മദിനം ആഘോഷിക്കാനും അവർക്ക്
പിറന്നാൾ സമ്മാനം കൊടുക്കാനും ഈ അവസരത്തിൽ സാധിച്ചു.
ലൈബ്രറി
വളരെ നല്ല രീതിയിൽ തന്നെയാണ് സ്കൂളിൽ ലൈബ്രറി പ്രവർത്തിക്കുന്നത്. കുട്ടികൾക്ക് വായിക്കാനുള്ള വായനമുറിയും സജ്ജീകരിച്ചിട്ടുണ്ട് .സൗകര്യപ്രദമായ രീതിയിൽ അമ്മമാർക്ക് സ്കൂൾ ലൈബ്രറി ഉപയോഗിച്ച് വായനശീലം പരിപോഷിപ്പിക്കുന്നതിനും അവരുടെ സർഗാത്മക രചനകൾ പ്രകടിപ്പിക്കാനുള്ള അവസരവും .ഒരുക്കിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ അമ്മമാർക്കുള്ള കമ്പ്യൂട്ടർ പരിശീലനവും ലിറ്റിൽ കൈറ്റ്സ് ന്റെ നേതൃത്വത്തിൽ നടത്തുന്നുണ്ട്.
പ്രവർത്തന പുസ്തകം
ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് ചെയ്യാൻ സാധിക്കുന്ന ലളിതമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തിയ 'പ്രവർത്തന പുസ്തകം' തയ്യാറാക്കി കുട്ടികളുടെ വീട്ടിൽ എത്തിച്ചു. ഓരോ പ്രവർത്തങ്ങളും ചെയ്യേണ്ട വിധം കൃത്യമായി രേഖപ്പെടുത്തിയ കൈപ്പുസ്തകം വിദ്യാർത്ഥികളെ വളരെ അധികം സന്തോഷിപ്പിച്ചു. വീടിന് അടുത്തുള്ള മറ്റു സഹപാഠികൾ, ഇതേ സ്കൂളിൽ പഠിക്കുന്ന സ്വന്തം സഹോദരങ്ങൾ എന്നിവരുടെ സഹായത്തോടെയുള്ള പ്രവർത്തനങ്ങൾ ഭിന്നശേഷിക്കാരായ വിദ്യാർഥികൾക്ക് അവരുടെ കഴിവുകളിൽ ഉള്ള ആത്മവിശ്വാസം വർദ്ധിപ്പിക്കാൻ സാധിച്ചു.
മാതാ വർണ്ണങ്ങൾ
മാതാ വർണ്ണങ്ങൾ ആദ്യദിനം ഭംഗിയായി.എച്ച്.എം ശ്രീ തോമസ് മാസ്റ്റർ ഏവരെയും വേദിയിലേക്ക് സ്വാഗതം ചെയ്തു. പി ടി എ പ്രസിഡന്റ് ശ്രീ ലിജോ ഡേവിസ് ഉദ്ഘാടനം ചെയ്ത വേദിയിൽ ആർട്ടിസ്റ്റ് തോമസ്, ആർട്ടിസ്റ്റ് സജിത്ത് എന്നിവർ സന്നിഹിതരായിരുന്നു. ആർട്ടിസ്റ്റ് എൻ എൽ തോമസ് മാസ്റ്റർ,ആർട്ടിസ്റ്റ് സജിത്ത്, ശിൽപ്പ ടീച്ചർ, സൗമ്യ ടീച്ചർ അധ്യാപക പരിശീലനം നേടുന്ന സൗപർണിക ടീച്ചർ, ജോവിയ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ ആർട്സ് ക്ലബ് വിദ്യാർത്ഥികൾ ആദ്യദിനം തന്നെ മാതാ ചുമരുകൾ വർണ്ണാഭമാക്കി. സ്കൂളും പരിസരവും വർണ്ണാഭമാക്കുന്നതിന് വേണ്ടി രക്ഷിതാക്കളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും സഹകരണത്തോടെ മാതാ വർണ്ണങ്ങൾ 2022 പദ്ധതി ആവിഷ്കരിച്ചു. ഈ പദ്ധതിയിലൂടെ സ്കൂളും പരിസരവും വളരെ മനോഹരമാക്കാൻ സാധിച്ചു. കൂടാതെ ഓരോ ചിത്രങ്ങളും ഓരോ കഥകൾ പറയുന്ന രീതിയിലായിരുന്നു ചിത്രീകരിച്ചിരുന്നത്.
പിയർ ഗ്രൂപ്പ് പഠനം
ഏഴാം ക്ലാസിൽ പഠിക്കുന്ന പഠനകാര്യങ്ങളിൽ പിന്നോക്കം നിൽക്കുന്ന കുട്ടികളെ തെരഞ്ഞെടുത്ത് ഒരു കൂട്ടായ്മ രൂപപ്പെടുത്തുകയും രസകരവും ലളിതവും ആയ പ്രവർത്തനങ്ങൾ വഴി ഇംഗ്ളീഷ് ഭാഷ കൂടുതൽ പഠിക്കാൻ അവസരം ഉണ്ടാക്കി. പഠന നിലവാരം ഒരു പടിയെങ്കിലും ഉയർത്തുക എന്ന ലക്ഷ്യം നന്നായി തന്നെ കൈവരിക്കാൻ സാധിക്കുന്നുണ്ട്. മിടുക്കരായ മറ്റു കുട്ടികളെ കൂടി ഉൾപെടുത്തി പിയർ ഗ്രൂപ്പ് പഠനം സാധ്യമാക്കി. പഠന പുരോഗതി വിലയിരുത്തൽ, ആവശ്യമായ പിന്തുണ നൽകൽ എന്നിവക്ക് മറ്റു സഹപാഠികളുടെ പങ്കാളിത്തം ഉറപ്പു വരുത്തി.
ആശ്വാസ് പദ്ധതി
ഒന്നു മുതൽ 10 വരെയുള്ള എല്ലാ കുട്ടികളുടെയും സജീവ പങ്കാളിത്തത്തോടെ ആഴ്ചയുടെ അവസാനം 'പുവർ ഫണ്ട്' ശേഖരിച്ച് നൽകുകയും കുട്ടികളുടെ തന്നെ പഠനാവശ്യങ്ങൾക്കും മറ്റുചികിത്സ ആവശ്യങ്ങൾക്കുമായി വിനിയോഗിക്കുന്ന 'ആശ്വാസ് പദ്ധതി ' വർഷങ്ങളായി സ്കൂളിൽ നിലവിലുണ്ട്. ഒരു ദിവസം ഒരു രൂപ നിരക്കിൽ ആഴ്ചവസാനം ചുരുങ്ങിയത് അഞ്ചു രൂപയെങ്കിലും നൽകി മിക്കവാറും എല്ലാ കുട്ടികളും തന്നെ പദ്ധതിയിൽ സഹകരിക്കുന്നുണ്ട്.
പച്ചക്കറികൾ വീട്ടിൽ നിന്നും
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായി ദിവസവും രണ്ട് തരം കറി കൂട്ടി ഉച്ചഭക്ഷണം, ആഴ്ചയിൽ രണ്ടു ദിവസം ഓരോ ഗ്ലാസ് പാൽ, ഒരു മുട്ട എന്നിവ ഒന്ന് മുതൽ എട്ട് ഉൾപെടെയുള്ള വിദ്യാർഥികൾക്ക് നൽകി വരുന്നു .
ഉച്ചഭക്ഷണത്തിൽ നാരുകളടങ്ങിയ പച്ചക്കറി, പയർ, പരിപ്പ്, മുതലായ ധാന്യ വർഗ്ഗങ്ങൾ, ഇലക്കറികൾ തുടങ്ങിയവ മാറിമാറി ഉൾപ്പെടുത്താൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
വിഷ രഹിത പച്ചക്കറികൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിന്റെ ഭാഗമായി കറിയിലേക്ക് ആവശ്യമായ കറിവേപ്പില അധ്യാപകരാണ് സ്കൂളിലെത്തിക്കാറ്. പിറന്നാൾ തുടങ്ങിയ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടത്തിവരാറുള്ള മിഠായി വിതരണം നിർത്തലാക്കി പകരം അടുക്കളയിലേക്ക് ആവശ്യമായ പച്ചക്കറികൾ വീട്ടിൽ നിന്നും കൊണ്ടുവരുന്ന പതിവ് ഇപ്പോൾ കുട്ടികളിലുണ്ട്. പച്ചക്കറി കൊണ്ടുവരുന്ന കുട്ടികളുടെ ഫോട്ടോ സഹിതം ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിക്കുകയും മറ്റുള്ള കുട്ടികൾക്ക് മാതൃക നൽകുകയും ചെയ്യാറുണ്ട്. സ്കൂൾ കോമ്പൗണ്ടിൽ ചെറിയതോതിൽ തക്കാളി വഴുതന വെണ്ടയ്ക്ക തുടങ്ങിയ പച്ചക്കറികൾ കൃഷി ചെയ്തുവരുന്നു. കുട്ടികൾക്ക് സ്വന്തമായി ഒരു അടുക്കളത്തോട്ടം എന്ന ആശയത്തിനും പരമാവധി പ്രോത്സാഹനം നൽകുന്നുണ്ട്. സ്വന്തം അടുക്കളത്തോട്ടത്തിൽ നിന്നും കുട്ടികൾ പച്ചക്കറികൾ കൊണ്ടുവരാറുണ്ട്. സ്കൂളിൽ അടുക്കള തോട്ടം പദ്ധതി പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗൈഡ് സംഘടനയിലെ കുട്ടികളുടെ നേതൃത്വത്തിൽ ക്യാബേജ്, കോളിഫ്ളവർ, തക്കാളി, വെണ്ടക്ക തുടങ്ങിയ പച്ചക്കറികൾ ഗ്രോബാഗിൽ നട്ടു. 6ബി യിലെ വിദ്യാർത്ഥിയായ അഖില ലക്ഷ്മിയുടെ രക്ഷിതാവ് ആണ് പച്ചക്കറി തൈകൾ സ്കൂളിൽ എത്തിച്ചത്
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണം
സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനാചരണത്തിന്റെ ഭാഗമായി പത്താം ക്ലാസിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡിയും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്‌വെയർ ദിനത്തിനെ കുറിച്ച് ക്ലാസ് എടുത്തു. ഈ പരിപാടി ഹെഡ്മാസ്റ്റർ ശ്രീ തോമസ് കെ ജെ ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ സാധ്യതകളെ കുറിച്ച് ക്ലാസ് നടത്തി. സോഫ്റ്റ്‌വെയർ എന്താണെന്നും ഹാർഡ് വെയർ എന്താണെന്നും ഈ ക്ലാസിൽ വിശദീകരിച്ചു. അമ്മമാർ കുട്ടികൾ, അധ്യാപകർ തുടങ്ങിയവർ ക്ലാസിൽ പങ്കെടുത്തു.
സ്കൂൾ ലീഡർ സത്യപ്രതിജ്ഞ
2022-23 അദ്ധ്യയന വർഷത്തിലെ സ്കൂൾ ലീഡർ 9 ബി യിൽ പഠിക്കുന്ന നിവേദ് ജയൻ, സ്കൂൾ പ്രിഫെക്ട് 10 B യിൽ പഠിക്കുന്ന ജനിറ്റ് ജോർനെറ്റ് പ്രിൻസ് എന്നീ തെരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ക്ലാസ് പ്രതിനിധികളും അന്നേ ദിവസം സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനം ഏറ്റെടുത്തു. ഫൈൻ ആർട്സ് സെക്രട്ടറിയായി നോമിനേറ്റ് ചെയ്യപ്പെട്ട 9A യിൽ പഠിക്കുന്ന ദേവനന്ദ എൻ വി ക്ക് ലൗലി ടീച്ചറും ഹണി ടീച്ചറും ചേർന്ന് ബേഡ്ജ് നൽകി.സ്കൂൾ ലീഡർ,സ്കൂൾ പ്രിഫെക്ട് എന്നിവർക്ക് HM തോമസ് മാസ്റ്റർ ബാഡ്ജ് നൽകി അനുമോദിച്ചു.
91 ബാച്ചിന്റെ സമ്മാനമായി ജേഴ്സികൾ
91 ബാച്ചിന്റെ സമ്മാനമായി മാതാ ഹൈസ്കൂൾ മണ്ണംപേട്ടയിലെ കുട്ടികൾക്ക് കളിക്കുന്നതിനു വേണ്ടി ഏകദേശം 10,000 രൂപയോളം വില വരുന്ന 32 ജേഴ്സി നൽകി. ഒരായിരം നന്ദി സ്കൂളിന്റെ പഴയ ചങ്ങാതികൾക്ക്. ജേഴ്സികൾ 91 ബാച്ച് എക്സിക്യൂട്ടീവ്സ് അദ്ധ്യാപകൻ ശ്രീ തോമസ് കെ.ജ യ്ക്ക് കൈമാറി. 91 ബാച്ചിൽ നിന്നും പ്രസിഡണ്ട് സനിൽ കെ .എം , മുൻ പ്രസിഡണ്ട് ഷില്ലർ ജോർജ്ജ്, ട്രഷറർ ബൈജു സി.ഒ തുടങ്ങിയവരും യു എ ഇ - യിൽ നിന്ന് ഓൺലൈനായി ജോജു നെറ്റിക്കാടനും പ്രസ്തുത ചടങ്ങിൽ പങ്കെടുത്തു.
സോഫ്റ്റ് ബോൾ,ഖൊ ഖൊ
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ പത്താം ക്ലാസിലെ ശ്യാം കൃഷ്ണയും ഉണ്ടായിരുന്നു. സംസ്ഥാന സോഫ്റ്റ് ബോൾ അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ ആൺകുട്ടികളുടെ ടീമിന് ഒന്നാം സ്ഥാനം. ജില്ലാ തല പെൺകുട്ടികളുടെ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി. ജില്ലാതല ഖൊ ഖൊ മത്സരത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി..
ഫ്രീഡം ആർട്ട്ഫെസ്റ്റ്
ഫ്രീഡം ആർട്ട്ഫെസ്റ്റ് സർട്ടിഫിക്കറ്റുകൾ എച്ച്. എം ശ്രീ. തോമസ് മാസ്റ്റർ, ഹണി ടീച്ചർ, ലൗലി ടീച്ചർ എന്നിവർ വിതരണം ചെയ്യ്തു. ഗ്രീൻ ഹൗസ് ഒന്നാം സ്ഥാനവും, യെല്ലോ ഹൗസ് രണ്ടാം സ്ഥാനവും നേടി
ഗാന്ധിജയന്തി
ഒക്ടോബർ 2 - ഗാന്ധിജയന്തി യോടനുബന്ധിച്ച് സ്കൂളും പരിസരവും വൃത്തിയാക്കി.
കരാട്ടെ ചാമ്പ്യൻഷിപ്പ്
ചേർപ്പ് സബ് ജില്ലാതലത്തിൽ കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ
ശാന്തിഭവൻ സന്ദർശനം
ജെ.ആർ.സി വിദ്യാർത്ഥികൾ കല്ലൂരിലുള്ള " ശാന്തിഭവൻ" വൃദ്ധജന പരിപാലന കേന്ദ്രം സന്ദർശിച്ച്, നിത്യോപയോഗ സാധനങ്ങൾ കൈമാറി.
അന്തേവാസികളും വിദ്യാർത്ഥികളും ആടിയും പാടിയും സ്നേഹത്തിൻ്റെയും സാഹോദര്യത്തിൻ്റെയും മൂല്യങ്ങൾ കൈമാറി.
ആർഷ-മികച്ച നടി-റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം
തൃശൂർ റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം ഹൈസ്കൂൾ വിഭാഗം ,മികച്ച നടിയായി തിരഞ്ഞെടുത്ത മാതാ എച്ച് എസ് മണ്ണംപേട്ടയിൽ 9ബി യിൽ പഠിക്കുന്ന ആർഷ ഐ ടി ക്ക് അഭിനന്ദങ്ങൾ.
കരുണയുടെ നല്ല പാഠം
മണ്ണംപേട്ട മാതാ ഹൈസ്കൂളിലെ നല്ല പാഠം പദ്ധതിയുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർത്ഥികൾ കല്ലൂരിലുള്ള ശാന്തി ഭവൻ വൃദ്ധ മന്ദിരം കാണാനെത്തി. അമ്മമാർക്കാവശ്യമായ നിത്യോപയോഗ സാധനങ്ങളുമായിട്ടായിരുന്നു സന്ദർശനം. പാട്ടും നൃത്തവും സ്കിറ്റുകളും ആയി കുട്ടികൾ സ്നേഹത്തിന്റെ മറ്റൊരു ലോകം തീർത്തു. കുട്ടികൾക്കൊപ്പം ആടിയും പാടിയും അന്തേവാസികളും പങ്കുചേർന്നു. കൂട്ടുകാരെയും കൂട്ടി ഇനിയും വരാമെന്ന് വാഗ്ദാനം നൽകിയാണ് മാതായിലെ കുട്ടികൾ പിരിഞ്ഞത്. നല്ല പാഠം കോഡിനേറ്റർ ജൂലി ജോസ്, JRC കൺവീനർ ബെല്ലാ ജോൺ, ജിൻസി ഒ ജെ, ജോർജിൻ എന്നിവർ നേതൃത്വം നൽകി
പേപ്പർബാഗ് പരിശീലനം
ശ്രീ സുബ്രഹ്മണ്യൻ, ജിഷ ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ പേപ്പർബാഗ് ഉണ്ടാക്കുവാൻ പരിശീലിപ്പിക്കുന്നു..
സ്കൗട്ട് & ഗൈഡ്സ് ക്യാമ്പ്
മായ ടീച്ചർ,മിനി ടീച്ചർ എന്നിവരുടെ നേതൃത്വത്തിൽ മാതാ സ്കൂളിൽ നടക്കുന്ന സ്കൗട്ട് & ഗൈഡ്സ് വിദ്യാർത്ഥികളുടെ ക്യാമ്പ്.
🍿മില്ലറ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ👏
2023 ആഗോള മില്ലറ്റ് വർഷമായി ആചരിക്കുവാൻ ഐക്യരാഷ്ട്രസഭ തീരുമാനിച്ചിരിക്കുന്നു സംബന്ധിച്ച് ഒരു പ്രമേയം യു എൻ പൊതുസഭയിൽ പാസാക്കുകയും ചെയ്തിട്ടുണ്ട്. ഇതിനോടനുബന്ധിച്ച് നമ്മുടെ സ്കൂളിലും ആഘോഷിച്ചു. ഗവൺമെന്റിൽ നിന്നും കിട്ടിയ നിർദ്ദേശം അനുസരിച്ചാണ് നമ്മൾ അത് ചെയ്തത്. ഇന്നത്തെ കാലഘട്ടത്തിൽ മില്ലുകൾ കഴിക്കേണ്ടത് അത്യാവശ്യമായതിനാൽ അതിൻറെ പ്രാധാന്യം കുട്ടികൾക്കും പൊതുജനങ്ങൾക്കും മനസ്സിലാക്കാനാണ് ഇത്തരമൊരു ദിനാഘോഷം അരിയെക്കാളും ഗോതമ്പിനെക്കാളും പോഷകമൂല്യത്തിൽ ഏറെ മുൻപിൽ ആണ് ചെറു ധാന്യങ്ങൾ എന്നറിയപ്പെടുന്ന മില്ലറ്റുകൾ ഓരോ ക്ലാസ്സിൽ നിന്നും ഓരോ മില്ലറ്റ് മന്ത്രിയെ തെരഞ്ഞെടുത് അവരുടെ നേതൃത്വത്തിലുള്ള ബോധവൽക്കരണ ക്ലാസുകൾ, മില്ലറ്റുകൽ ഉപയോഗിച്ചുള്ള ഫുഡ് ഫെസ്റ്റ് പൊതുജനങ്ങൾക്ക് ഉപകാരപ്രദമാകാൻ ആയി അമ്മമാരോട് ഒത്തുള്ള മില്ലറ്റ് സെൽഫി സമൂഹമാധ്യമങ്ങളിൽ പ്രദർശിപ്പിക്കൽ തുടങ്ങിയവയാണ് നമ്മുടെ വിദ്യാലയത്തിൽ ചെയ്ത പ്രവർത്തനങ്ങൾ
ഭിന്നശേഷി ദിനം
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് എൽ. പി വിദ്യാർത്ഥികൾക്സംകായി കളറിംഗ് കോമ്പറ്റീഷൻ സംഘടിപ്പിച്ചു. ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ക്യാൻവാസിൽ യു.പി, എച്ച്. എസ് വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ച്ചു.
ലഹരി ഔട്ട്_പെനാൽറ്റി ഷൂട്ടൗട്ട്
ലോക കപ്പ് ദിനാരംഭത്തിൽ അളഗപ്പ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സ്കൂളിൽ ലഹരി ഔട്ട്_പെനാൽറ്റി ഷൂട്ടൗട്ട് നടത്തി. "സർക്കാറിന്റെ വൺ മില്ല്യൺ ഗോൾ" പദ്ധതിയയുമായി സഹകരിച്ചാണ് ഈ പ്രവർത്തനം.
സ്കൗട്ട് ആൻഡ് ഗൈഡ്സ് ത്രിദിന ക്യാമ്പ്
നവംബർ 24, 25,26 തീയതികളിൽ നമ്മുടെ സ്കൂളിൽ സ്കൗട്ട് മാസ്റ്റർ മായ ടീച്ചറുടെയും ഗൈഡ്സ് ക്യാപ്റ്റൻ മിനി NJ ടീച്ചറുടെയും നേതൃത്വത്തിൽ ത്രിദിന സ്കൗട്ട് ആൻഡ് ഗൈഡ്സ് ക്യാമ്പ് കാലത്ത് 8 മണിക്ക് ആരംഭിച്ചു. HM തോമസ് മാസ്റ്റർ സ്കൗട്ട് ആൻഡ് ഗൈഡ്സ് ഫ്ലാഗ് ഉയർത്തി, ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശേഷം ഗൈഡ്സ് ക്യാപ്റ്റൻ മിനി NJടീച്ചർ റെക്കോർഡ് ബുക്കിനെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കി. 11 മണിക്കുള്ള സ്നാക്സിനു ശേഷം റിട്ടയേഡ് സ്കൗട്ട് മാസ്റ്റർ ലീന ടീച്ചറുടെ നേതൃത്വത്തിൽ ഗാഡ്ജെറ്റ്, ടെന്റ്,ഷെൽട്ടർ തുടങ്ങിയവയെക്കുറിച്ച് കുട്ടികൾക്ക് ക്ലാസ് എടുത്തു. കുട്ടികൾ വളരെ സന്തുഷ്ടരായിരുന്നു. ഉച്ചഭക്ഷണത്തിനുശേഷം ലീന ടീച്ചർ മേപ്പിംഗ്, ബാൻഡേജ്, റോപ്പിംഗ് മുതലായവയെ കുറിച്ച് ക്ലാസ് തുടർന്നു. നാലു മണിക്കുള്ള ചായയ്ക്കുശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചർക്ലാസ് നയിച്ചു. 5:45 ന് വൈകീട്ടുള്ള ക്യാമ്പ് ഫയറോടുകൂടി ആദ്യദിനത്തെ ക്യാമ്പ് അവസാനിച്ചു. 25-11-2022 വെള്ളി -6.30ന് ഉള്ള ബിപി എക്സസൈസോടുകൂടി ക്യാമ്പ് ആരംഭിച്ചു. ഏഴുമണിക്ക് ഫ്ലാഗ് ഹോസ്റ്റിങ്ങിനു ശേഷം സ്കൗട്ട് മാസ്റ്റർ മായ ടീച്ചറും ഗൈഡ് ക്യാപ്റ്റൻ മിനി ടീച്ചറും അടുത്ത സെഷൻ കൈകാര്യം ചെയ്തു. ഉച്ചഭക്ഷണത്തിനുശേഷം സ്കൂളിന്റെ 10 കിലോമീറ്റർ പരിധിയിൽ വരുന്ന മാട്ടുമലയിലേക്ക് കാൽനടയായി ഹൈക്ക് നടത്തി. 5:45 ന് ഫ്ലാഗ് താഴ്ത്തിയതിനുശേഷം ക്യാമ്പ് ഫയറോടുകൂടി അന്നത്തെ ക്യാമ്പ് അവസാനിച്ചു.26-11-2022 ശനി രാവിലെ 7 മണിക്ക് ഫ്ലാഗ് ഹോസ്റ്റിങ് ശേഷം മതസൗഹാർദ്ദ പ്രാർത്ഥന നടത്തി. ശേഷം സ്കൗട്ട് ആൻഡ് ഗൈഡ്സ് വിദ്യാർത്ഥികൾ സ്കൂളും പരിസരവും വൃത്തിയാക്കി. കാലത്ത് 10:00 മണിക്ക് ഫ്ലാഗ് താഴ്ത്തി വിടവാങ്ങൽ ചടങ്ങോട് കൂടി ത്രിദിന ക്യാമ്പ് അവസാനിച്ചു.
ക്രിസ്മസ് കാർഡ് മത്സരം
ക്രിസ്തുമസ് ആഘോഷങ്ങളോട് അനുബന്ധിച്ച് വിദ്യാലയത്തിൽ ക്രിസ്മസ് കാർഡ് നിർമ്മാണ മത്സരം നടത്തി. എൽപി യുപി ഹൈസ്കൂൾ വിഭാഗങ്ങൾക്ക് പ്രത്യേക മത്സരങ്ങളാണ് നടത്തിയത്. പങ്കെടുത്ത എല്ലാ വിദ്യാർത്ഥികളും വളരെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. അതിമനോഹരമായ ക്രിസ്മസ് കാർഡുകൾ കുട്ടികൾ നിർമ്മിച്ചു കൊണ്ടുവന്നു. നാലാം ക്ലാസിലെ അന്നാ റോസ് ,ശ്രീനന്ദ കെ എം, ഇവ റോസ് റിൻ്റോ എന്നിവരാണ് യഥാക്രമം 1, 2, 3 സ്ഥാനങ്ങൾക്ക് അർഹരായത്. യുപി വിഭാഗത്തിൽ നിന്നും റിന്ന മരിയ കെ ആർ, സഫ നസ്റിൻ, സോനാ മരിയ എന്നിവർ വിജയികളായി തിരഞ്ഞെടുക്കപ്പെട്ടു. ദേവഗായത്രി കെവി, ലക്ഷ്മി ദേവി എം എ, എയ്ഞ്ചലീന സി എസ് എന്നിവരാണ് വിജയികളായത്. വിജയികളെ അനുമോദിക്കുകയും പ്രോത്സാഹന സമ്മാനങ്ങൾ നൽകുകയും ചെയ്തു.
കരാട്ടെ യെല്ലോ ബെൽറ്റ്
കരാട്ടെ പരിശീലനം കിട്ടിയ നേടിയ 49 കുട്ടികൾക്ക് യെല്ലോ ബെൽറ്റ് നേടാനുള്ള ടെസ്റ്റ് നടത്തി. ഡബ്ള്യു.എഫ്.എസ്.കെ ഗ്രാൻഡ് മാസ്റ്റർ ശ്രീ മുഹമ്മദ് ആഷിക് ആണ് പരീക്ഷ നടത്തിയത്.
എനർജി ക്ലബ്
എനർജി ക്ലബ് ഊർജ്ജോത്സവം 2022 തൃശൂർ വിദ്യാഭ്യാസജില്ലാ മത്സരം യു.പി വിഭാഗം ഉപന്യാസ മത്സരത്തിൽ ക്ലാസ് A യിലെ ജെനിഫർ ലിക്സൺ രണ്ടാം സ്ഥാനം നേടിയിരിക്കുന്നു.
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
ഹരിത വിദ്യാലയം റിയാലിറ്റി ഷോ ഫ്ലോർ ഷൂട്ടിങ്ങിൽ മാതാ സ്കൂൾ ടീം തിരുവനന്തപുരം ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നല്ല പ്രകടനം കാഴ്ച വെച്ചു.
ക്രിസ്മസ് ആഘോഷം
23/ 12/ 22 വെള്ളിയാഴ്ച സ്കൂളിൽ ക്രിസ്മസ് ആഘോഷം വളരെ ഭംഗിയായി നടത്തി. എൽപി വിദ്യാർഥികളുടെ പ്രയർ ഡാൻസോട് കൂടി ആരംഭിച്ച ആഘോഷങ്ങൾക്ക് സ്വാഗതം ആശംസിച്ചത് HM തോമസ് മാസ്റ്ററാണ്. പിടിഎ പ്രസിഡണ്ട് ശ്രീ ലിജോ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു. ശ്രീമതി ഹണി ടീച്ചർ ശ്രീമതി ലൗലി ടീച്ചർ എന്നിവർ ആശംസകൾ. അർപ്പിച്ചു. നൂറോളം വിദ്യാർത്ഥികൾ സാന്താക്ലോസുകളായും മാലാഖമാരായും വേഷം അണിഞ്ഞു ഇവരുടെ സാന്നിധ്യം പരിപാടികൾ കൂടുതൽ വർണ്ണശബളമാക്കി. യുപി ഹൈസ്കൂൾ വിഭാഗങ്ങളിൽ നിന്നും വിദ്യാർത്ഥികൾ അവതരിപ്പിച്ച ബോൺ നതാലെ നൃത്തം മനോഹരമായിരുന്നു. കുട്ടികളുടെ തന്നെ നേതൃത്വത്തിൽ നടത്തിയ നാസിക് ഡോൾ ഉപയോഗിച്ചുള്ള വാദ്യ മേളം ഗംഭീരമായിരുന്നു. നക്ഷത്ര നിർമ്മാണ മത്സരം ഗ്രീറ്റിംഗ് കാർഡ് നിർമ്മാണ മത്സരം എന്നിവയിലെ വിജയികളെയും സമ്മാനങ്ങൾ നൽകി അനുമോദിച്ചു. കുട്ടികൾ നിർമ്മിച്ച നക്ഷത്രങ്ങളും ആശംസകളും ഉപയോഗിച്ചാണ് ക്രിസ്തുമസ് ട്രീ അലങ്കരിച്ചത്. ക്രിസ്തുമസ് അലങ്കരിക്കാൻ അധ്യാപകരും വിദ്യാർത്ഥികളും നേതൃത്വം നൽകി.
ഔഷധസസ്യങ്ങളുടെ തോട്ടം
സ്കൂളിൽ ഔഷധസസ്യങ്ങളുടെ തോട്ടം നിർമ്മിച്ചു. നമ്മുടെ ചുറ്റുപാടും കാണുന്ന കറ്റാർവാഴ, തുളസി, ആടലോടകം, മഞ്ഞൾ, ഇഞ്ചി, ചെറൂള, സർപ്പഗന്ധി, തുടങ്ങിയ ഔഷധ സസ്യങ്ങളാണ് നിലവിൽ ഔഷധ തോട്ടത്തിലുള്ളത്. നമ്മുടെ ചുറ്റുപാടും വീട്ടു പരിസരങ്ങളിലും കാണുന്ന ഔഷധസസ്യങ്ങളുടെ പ്രാധാന്യം മനസ്സിലാക്കുക, വീടുകളിൽ ഇത്തരം സസ്യങ്ങൾ വച്ചുപിടിപ്പിക്കുക, ഉപയോഗിക്കുക തുടങ്ങിയ കാര്യങ്ങളിൽ കുട്ടികൾക്ക് കൂടുതൽ താൽപര്യവും അറിവും ജനിപ്പിക്കാൻ ആണ് ഇത്തരം ഒരു സംരംഭത്തിന് തുടക്കം കുറിച്ചത്. അധ്യാപക പരിശീലനത്തിന് വന്ന അധ്യാപകർ, 5 ,6, 7 ക്ലാസുകളിലെ കുട്ടികൾ മറ്റ് അധ്യാപകർ എന്നിവരാണ് ഇതിൽ നേതൃത്വം കൊടുത്തത്.
2022-23 മാതാ ഹൈസ്കൂൾ മണ്ണംപേട്ട സ്കൂൾ വാർഷികം
മണ്ണംപേട്ട മാതാ ഹൈസ്കൂൾ വാർഷികവും, അദ്ധ്യാപകരക്ഷാകർത്തൃ ദിനവും, ഈ വർഷം സർവ്വിസിൽ നിന്നും വിരമിക്കുന്ന ശ്രീമതി ഹണി ടീച്ചർ, ശ്രീമതി ലൗലി ടീച്ചർ എന്നിവർക്കുള്ള യാത്രയയപ്പും 2023 ജനുവരി 16 തിങ്കളാഴ്ച സമുചിതമായി ആഘോഷിച്ചു. അളകപ്പനഗർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീ പ്രിൻസൺ തയ്യാലക്കൽ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. അളഗപ്പ നഗർ ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ശ്രീമതി ഭാഗ്യവതി ചന്ദ്രൻ അധ്യക്ഷത വഹിച്ചു. റിപ്പോർട്ട് അവതരണവും ഫോട്ടോ അനാച്ഛാദനവും നടത്തി . റിട്ടയർ ചെയ്യുന്ന അധ്യാപകർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു സംസ്ഥാനതലത്തിൽ മികവു പുലർത്തിയ വിദ്യാർത്ഥികളെ ആദരിക്കുകയും എൻഡോവ്മെൻറ് വിതരണവും നടത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു. ശ്രീമതി ബിന്ദു ടീച്ചർ നന്ദി ആശംസിച്ചു ദേശീയഗാനത്തോടെ വാർഷികാഘോഷം സമാപിച്ചു.
ആശ്വാസ പദ്ധതി
ഒറ്റ രൂപ നാണയം കൂട്ടി വെച്ച് വിശക്കുന്നവരുടെ വയറു നിറയ്ക്കുന്ന, ആറുപേർക്ക് ഡയാലിസിസിന് തുക കൈമാറുന്ന കുട്ടിക്കൂട്ടമാണ് മണ്ണംപേട്ട മാതാ സ്കൂളിലേത്...... നമ്മുടെ സ്കൂളിന്റെ മാതൃകാ പ്രവർത്തനത്തെ കുറിച്ച് ഇന്നത്തെ മാതൃഭൂമി ദിനപത്രത്തിൽ വന്ന ന്യൂസ്.
സ്കൗട്ട്-സുത്യർഹ സേവനത്തിനുള്ള ഉപഹാരം ഏറ്റുവാങ്ങുന്നു
സ്കൗട്ട് പ്രസ്ഥാനത്തിൽ 10 വർഷം നീണ്ട സുത്യർഹ സേവനത്തിനുള്ള ഉപഹാരംസുത്യർഹ മായ ടീച്ചർ , ബഹു. ഉന്നത വിദ്യാഭ്യാസവകുപ്പുമന്ത്രി ഡോ.ആർ. ബിന്ദുവിൽ നിന്നും ഏറ്റുവാങ്ങുന്നു👏
സയൻസ് മാത്സ് ക്രാഫ്റ്റ് മേള
തലക്കോട്ടുക്കര വിദ്യ എൻഞ്ചിനീയറിങ്ങ് കോളേജിൽ നടന്ന സയൻസ് -മാത്സ് - ക്രാഫ്റ്റ് മേളയിൽ ക്രിസാന്റോ 2nd പ്രൈസ് 2000 രൂപ, പോൾവിൻ 3rd പ്രൈസ് നേടി. CBSE, ICSE , കേന്ദ്രീയ വിദ്യാലയങ്ങൾ പങ്കെടുത്ത മത്സരത്തിൽ ഈ വിജയം ഒന്നൊന്നര വിജയമാണ്. മാതാ സ്കൂളിലെ അനന്തു മാത്സ് വർക്കിങ്ങ് മോഡൽ പ്രദർശിപ്പിച്ചു. അൽജോ അംബ്രല്ല മേക്കിങ്ങും വിഷ്ണു വുഡ് കാർ വിങ്ങും പ്രദർശിപ്പിച്ചു. വെജിറ്റബിൾ പ്രിന്റിംഗ് ആൻലി റോസും, ചിത്രത്തുന്നൽ ഹന്ന മരിയയും പ്രദർശിപ്പിച്ചു. വേസ്റ്റ് മാനേജ്മെന്റ് സിസ്റ്റം ക്രിസാന്റോ പ്രദർശിപ്പിച്ചു. മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ അണ്ടർ വാട്ടർ ഡ്രോൺ ഉം കാർഷിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാവുന്ന(ഹാർവെസ്റ്റിംഗ് ) ഓട്ടോമേറ്റഡ് ട്രാക്ട്ടർ പ്രദർശിപ്പിക്കുന്നു
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിലേക്ക്
സമപ്രായക്കാരായ കുട്ടികൾ ഗ്രൗണ്ടിൽ പല പല വിനോദങ്ങളിൽ ഏർപ്പെട്ടപ്പോൾ പോൾവിൻ പോളി എന്ന ഈ കൊച്ചു മിടുക്കൻ ഒഴിവുവേളകളിൽ തന്റെയുളളിലെ മികവ് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു. അണ്ടർ വാട്ടർ ഡ്രോണും ഒട്ടോമാറ്റഡ് ട്രാക്ടറും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനും കൗമാരപ്രായത്തിൽ തന്നെ സ്വയം ഉണ്ടാക്കി എഞ്ചിനിയറിംഗിൽ മികവ് തെളിയിച്ചു. ഇപ്പോഴിതാ പൈത്തൺ പ്രോഗ്രാമിങ്ങിലും റോബോട്ടിക്സിലും ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യമ്പിലേയ്ക്ക് തെരഞ്ഞെടുത്തതോടെ സ്കൂളിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.
സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ
പഞ്ചായത്ത്തല വിഞ്ജനോത്സവത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട്,ഉപജില്ലാതലത്തിൽ നടക്കുന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' പങ്കെടുക്കുന്ന മാതാ സ്കൂളിലെ HS, UP വിദ്യാർത്ഥികൾ. ഉപജില്ലാതലത്തിൽ നടന്ന 'സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ' മാതാ സ്കൂളിൽ നിന്നും HS വിഭാഗത്തിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അൽന ഇ ജെ, UP വിഭാഗത്തിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന അദ്വൈത് കൃഷ്ണ എന്നീ കുട്ടികൾക്ക് ജില്ലാ തലത്തിലേക്ക് അർഹത ലഭിച്ചു.
സമ്മാന പെരുമഴയിൽ
ചേർപ്പ് സബ് ജില്ലാ കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കും എ ഗ്രേഡ് നേടിയ വിദ്യാർത്ഥികൾക്കും, ഊർജ്ജോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ വിദ്യാർത്ഥികൾക്കും, ശാസ്ത്ര സംഗമത്തിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും വിദ്യാ അക്കാദമിയുടെ സൈപൈ യിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്കും H. M ശ്രീ തോമസ് മാസ്റ്റർ, ലൗലി ടീച്ചർ, ഹണി ടീച്ചർ എന്നിവർ സർട്ടിഫിക്കറ്റും ട്രോഫിയും വിതരണം ചെയ്യുന്നു 🥳🥳🥳👏👏
ഹീമോഗ്ലോബിൻ പരിശോധന
കുട്ടികളിലെ വിളർച്ച കണ്ടെത്തി പ്രതിരോധിക്കുന്നതിനുള്ള ഹീമോഗ്ലോബിൻ പരിശോധന-HM തോമസ് മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.RBSK നേഴ്സ് ഫിജി നേതൃത്വം നൽകി
ഒളിമ്പ്യാഡ്
ഉപജില്ലാതലത്തിൽ നടന്ന സമേതം - ജ്യോതി ശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുത്ത വിദ്യാർഥികൾ. 👏👏👏👏
- എൽ പി വിഭാഗം*
ജോനാ ടി ജെ എൽന സനോയ് യുപി വിഭാഗം ഇസാ മരിയ ലിജോ
- എച്ച് എസ് വിഭാഗം*
അൽന ഇ ജെ
ദേവനന്ദ എൻ വി അനീറ്റ കെ എ അലീന അബീസ് എൽറോയ് ഷിന്ടോ
ജില്ലാതലത്തിലുള്ള സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ പങ്കെടുത്ത, *അവിത് കൃഷ്ണ പി ബി* (യു പി),*അൽന ഇ ജെ* (എച്ച് എസ് ) എന്നിവർ അർഹരായി. അഭിനന്ദനങ്ങൾ 👏👏💐💐
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പിൽ വീഡിയോ കോൺഫറൻസിങ്ങിൽ പങ്കെടുത്ത 14 ജില്ലകളിൽ നിന്നുള്ള കുട്ടികളിൽ ഏറ്റവും നല്ല ആശയങ്ങൾ അവതരിപ്പിച്ചതിന് 9 A ക്ലാസിൽ പഠിക്കുന്ന അതുൽ ഭാഗ്യേഷിന് 32 ജിബിയുടെ പെൻഡ്രൈവ് സമ്മാനമായി നൽകുന്നു.👏👏👏💐💐
ഇതളുകൾ
മാതാ സ്കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ "ഇതളുകൾ " എന്ന പേരിൽ തയ്യാറാക്കിയ ഡിജിറ്റൽ മാഗസിന്റെ പ്രകാശനം നമ്മുടെ പ്രിയപ്പെട്ട HM തോമസ് മാസ്റ്റർ നിർവഹിക്കുന്നു.
എസ് എസ് എൽ സി സെൽഫി ആപ്പ്
എസ്.എസ്.എൽസി വിദ്യാർഥികൾക്കു വേണ്ടി മൊബൈൽ ആപ്ലിക്കേഷൻ നിർമിച്ച് മണ്ണംപേട്ട മാതാ ഹൈസ്‌കൂളിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾമാതാ ഹൈസ്കൂളിലെ എട്ടും ഒൻപതും ക്ലാസ്സുകാർ ചേർന്ന് പത്താംക്ലാസുകാർക്ക് എസ്എസ്എൽസി സെൽഫി എന്ന പേരിൽ പഠനസഹായ അപ്ലിക്കേഷൻ തയ്യാറാക്കി. പൂർവവിദ്യാർത്ഥിയുടെ സഹകരണത്തോടെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ വിദ്യാർത്ഥികളാണ് എസ്എസ്എൽസി വിദ്യാർത്ഥികൾക്ക് വേണ്ടി ക്വിസ് മാതൃക അപ്ലിക്കേഷൻ ഒരുക്കിയത്. ക്ലാസ്സുകളും പരീക്ഷകളും കഴിഞ്ഞുള്ള സമയത്തായിരുന്നു കുട്ടി ഡവലപ്പർമാരുടെ ആപ് നിർമാണം. ചോദ്യങ്ങൾ കൂടുതൽ ലഭ്യമാകുന്ന തിനനുസരിച്ച് ആപ്ലിക്കേഷൻ തുടർച്ചയായി പുതുക്കുന്നു. മാതാ ഹൈസ്‌കൂളിലെ അധ്യാപകരുടെ സഹായത്തോടെയും സമഗ്ര പോർട്ടലിൽ നിന്നുമാണ് ചോദ്യങ്ങൾ സ്വരൂപിച്ചത്. മണ്ണംപേട്ടയിലെ വിദ്യാർഥികൾക്ക് വേണ്ടിയാണ് ആപ്ലിക്കേഷൻ നിർമിച്ച തെങ്കിലും ഇപ്പോൾ ഗൂഗിൾ പ്ലേ സ്‌റ്റോറിൽ ആർക്കും ലഭ്യമാകും. പൂർവ വിദ്യാർഥിയായ എസ്. സന്ദീപ്, വിദ്യാർഥി കളായ പോൾവിൻ പോളി, അതുൽ ഭാഗ്യേഷ് എന്നിവരാണ് നേതൃത്വം നൽകിയത്. 8,9 ക്ലാസ് വി ദ്യാർഥികളായ നിവിൻ ലിജോ, അൽബിൻ വർഗീസ്, ആര്യന ന്ദ, ആൽ മരിയ സാന്റ്റി, ബി റ്റോ, ക്രിസ്റ്റീന, ആകാശ്, ഇജോ, ക്രിസ്റ്റോ, ആഷ്‌മി തു ടങ്ങിയ വിദ്യാർഥികൾ ചോദ്യ ങ്ങൾ തയാറാക്കാൻ നേതൃ ത്വം നൽകി. പ്രധാനാധ്യാപ കൻ കെ.ജെ. തോമസ്, അധ്യാപകരായ ഫ്രാൻസിസ് തോമസ്, എ.ജെ. പ്രിൻസി എന്നിവർ വിദ്യാർഥികൾക്ക് മി കച്ച പിന്തുണയേകി.
رم
ചിത്രശാല
-
വിദ്യഭാസ അദാലത്ത്
-
ഇതളുകൾ
-
ലിറ്റിൽ കൈറ്റ്സ് ജില്ലാതല ക്യാമ്പ്
-
ഹീമോഗ്ലോബിൻ പരിശോധന
-
സമ്മാന പെരുമഴയിൽ
-
ഔഷധസസ്യങ്ങളുടെ തോട്ടം
-
സമേതം ജ്യോതിശാസ്ത്ര ഒളിമ്പ്യാഡിൽ
-
സയൻസ് മാക്സ് മേള
-
ലിറ്റിൽ കൈറ്റ്സ് സ്റ്റേറ്റ് ക്യാമ്പിലേക്ക്
-
ആനുവൽ ഡേ
-
ക്രിസ്തുമസ് ആഘോഷം
-
ഊർജ്ജോത്സവം 2022-ജെനിഫർ ലിക്സൺ രണ്ടാം സ്ഥാനം
-
കരാട്ടെ യെല്ലോ ബെൽറ്റ്
-
ഹരിത വിദ്യാലയം റിയാലിറ്റി ഷോ
-
ക്രിസ്മസ് കാർഡ് മത്സരം
-
മാതാ വർണ്ണങ്ങൾ 2022
-
ലഹരി ഔട്ട്_പെനാൽറ്റി ഷൂട്ടൗട്ട്
-
ഭിന്നശേഷി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച കളറിംഗ് കോമ്പറ്റീഷൻ. എൽ. പി വിദ്യാർത്ഥികൾ
-
ഭിന്നശേഷി ദിനാചരണത്തിന്റെ ഭാഗമായി ക്യാൻവാസിൽ യു.പി, എച്ച്. എസ് വിദ്യാർത്ഥികൾ ചിത്രങ്ങൾ വരയ്ക്കുന്നു
-
മില്ലറ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ
-
മില്ലറ്റ് ദിനത്തോടനുബന്ധിച്ച് കുട്ടികൾ കൊണ്ടുവന്ന വിഭവങ്ങൾ
-
ലഹരി വിരുദ്ധ മരം
-
ആർഷ-മികച്ച നടി-റവന്യൂ ജില്ലാ കലോത്സവം സംസ്കൃതനാടകം
-
ഹരിത വിദ്യാലയവുമായി ബന്ധപ്പെട്ട കുതിര സവാരി ഷൂട്ടിങ്ങ്
-
ഗൈഡ്സ് വിദ്യാർത്ഥികളുടെ ക്യാമ്പ്.
-
ഹരിത വിദ്യാലയവുമായി ബന്ധപ്പെട്ട റോളർ സ്കേറ്റിങ്ങ് ഷൂട്ടിങ്ങ്
-
ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ആൻ മരിയ സാൻഡിയും ആര്യനന്ദയും സ്വതന്ത്ര സോഫ്റ്റ്വെയറിനെ കുറിച്ച് ക്ലാസ്
-
കരാട്ടെ അണ്ടർ 54 ചാമ്പ്യൻഷിപ്പിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി 9 A യിൽ പഠിക്കുന്ന അബേൽ ആന്റോ
-
ഫ്രീഡം ആർട്ട്ഫെസ്റ്റ്
-
ഹോഴ്സ് റെെഡിങ്ങ് പരിശീലനം
-
ഹോഴ്സ് റെെഡിങ്ങ് പരിശീലനം
-
ഹോഴ്സ് റെെഡിങ്ങ് പരിശീലനം
-
കേരള പിറവി
-
തൃശ്ശൂർ റെവന്യു ജില്ല ഖോ-ഖൊ 17 വയസ്വിസിനു താഴെയുള്ള വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ചേർപ്പ് ഉപജില്ല ടീമിൽ 9ബി യിൽ പഠിക്കുന്ന ദേവനന്ദ
-
എൽ എസ് എസ് വിജയികൾ
-
റവന്യൂ ജില്ലാ മേള ഉദ്ഘാടനവേളയിൽ എം എൽ എ ശ്രീ.എ.സി. മൊയ്തീൻ,'സമേതം' എന്ന മൊബൈൽ ആപ്പിന്റെ നിർമ്മിച്ച പോൾവിനും അതുലിനും ആദരം നൽകുന്നു.
-
സംസ്കൃതം നാടകത്തിന് സബ്ജില്ലാ കലോത്സവത്തിൽ എച്ച് എസ് വിഭാഗം ഫസ്റ്റ് വിത്ത് എ ഗ്രേഡ്.
-
രതീഷ് വരവൂർ അവതരിപ്പിച്ച ലഹരി വിരുദ്ധ ഏകാഭിനയം
-
കേരള പിറവി ദിനത്തിലെ ലഹരിക്കെതിരെ ചങ്ങല
-
ലഹരി വിരുദ്ധ ഫ്ലാഷ് മോബ്
-
ഗാന്ധിജയന്തി ദിനത്തിലെ സ്കൂൾ ക്ലീനിങ്ങ്
-
സ്കൂൾ ലീഡർ സത്യപ്രതിജ്ഞ
-
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സംസ്കൃതപഠന മാതൃകാ വിദ്യാലയമായി തിരഞ്ഞെടുത്ത ചടങ്ങ്
-
സംസ്ഥാന സീനിയർ സോഫ്റ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടിയ തൃശ്ശൂർ ജില്ല ടീമിൽ സ്കൂളിലെ ശ്യാം കൃഷ്ണയും
-
കുട നിർമ്മാണം
-
യു എസ് എസ് വിജയികൾ
-
പച്ചക്കറി കൃഷി
-
പച്ചക്കറികൾ വീട്ടിൽ നിന്നും
-
ഫ്രീഡം ആർട്ട്ഫെസ്റ്റ്
-
91 ബാച്ചിന്റെ സമ്മാനമായി ജേഴ്സികൾ
-
വസ്ത്ര ബാങ്ക്
-
പൊതിച്ചോറ് വിതരണം
-
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
-
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
-
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
-
ഗാന്ധി മരം
-
ഗാന്ധി മരം
-
സ്വാതന്ത്ര്യദിനാഘോഷം
-
സ്വാതന്ത്ര്യദിനാഘോഷം