ഗവ.എൽ.പി.എസ്.മണയ്ക്കൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.മണയ്ക്കൽ | |
---|---|
വിലാസം | |
ചെമ്പഴന്തി ഗവൺമെന്റ് മോഡൽ .എൽ.പി.എസ്.മണയ്ക്കൽ,ചെമ്പഴന്തി , ചെമ്പഴന്തി. പി.ഒ പി.ഒ. , 695587 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1826 |
വിവരങ്ങൾ | |
ഫോൺ | 04712 598226 |
ഇമെയിൽ | manackallps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43416 (സമേതം) |
യുഡൈസ് കോഡ് | 32140301206 |
വിക്കിഡാറ്റ | Q64036606 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | കണിയാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
ബ്ലോക്ക് പഞ്ചായത്ത് | കഴക്കൂട്ടം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ തിരുവനന്തപുരം |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 54 |
പെൺകുട്ടികൾ | 42 |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി.വി.എസ് |
പി.ടി.എ. പ്രസിഡണ്ട് | പ്രസാദ്.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രീതി.പി |
അവസാനം തിരുത്തിയത് | |
26-07-2022 | Vijayanrajapuram |
മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം അന്വേഷിക്കുന്ന ഏതൊരാൾക്കും മണയ്ക്കൽ ഭഗവതി ക്ഷേത്രത്തിന്റെയും ശ്രീനാരായണ ഗുരുകുലത്തിന്റെയും ചരിത്രം പരാമർശിക്കാതെ കടന്നു പോവുക സാധ്യമല്ല. ഈ രണ്ടു സ്ഥാപനത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ് മണയ്ക്കൽ എൽ പി എസിന്റെ ചരിത്രം.
ആദ്യമായി മണയ്ക്കൽ എന്ന സ്ഥലനാമചരിതം ഒന്നാരായുന്നത് ഉചിതമായിരിക്കുമെന്ന് തോന്നുന്നു. ഈ പ്രദേശത്ത് മണയ്ക്കൽ എന്ന അതിപുരാതനമായ ഒരു തറവാടുണ്ടായിരുന്നു. ആ പേരാണ് ഈ പ്രദേശത്തിന് മുഴുവൻ ലഭിച്ചതെന്നും പറഞ്ഞു പോരുന്നു.
മണയ്ക്കലും അതിന്റെ പ്രാന്തപ്രദേശങ്ങളിലും പുരാതനകാലം മുതലേ ചില സംസ്കൃത പണ്ഡിതൻമാർ കുടിപ്പള്ളിക്കൂടങ്ങൾ നടത്തി പോന്നിരുന്നു. ഗുരുദേവന് ഉദ്ദേശം 20 വയസ്സ് പ്രായമുള്ളപ്പോൾ വീട്ടിൽ നിന്നും പുറത്ത് പോയാൽ പല ദിവസങ്ങൾ കഴിഞ്ഞേ മടങ്ങിവരാറുള്ളൂ. ഇത് ഒഴിവാക്കാൻ കൃഷ്ണൻ വൈദ്യരുടെ ഒത്താശയോടു കൂടി മാടനാശാൻ വയൽവാരത്തിനടുത്ത് മേടയിൽ ഒരു കുടിപ്പള്ളിക്കൂടം ആരംഭിക്കുകയും അവിടെ കുട്ടികളെ പഠിപ്പിക്കാൻ നാണുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു.ഇതേ തുടർന്ന് മണയ്ക്കൽ ദേവീക്ഷേത്രത്തിന്റെ ഭരണം നിർവഹിച്ചിരുന്ന ചെമ്പഴന്തി പിള്ളമാരിൽ പെട്ട തേവർ, ഈശ്വർ, മുതൽ പേർ ക്ഷേത്രത്തിന്റെ തെക്കുപടിഞ്ഞാറേ മൂലയിൽ ഒരു ഒമ്പതു സെൻറ് സ്ഥലത്ത് വിദ്യാലയം കെട്ടി കുട്ടികളെ പഠിപ്പിച്ചു പോന്നു. ഇപ്രകാരം സ്കൂൾ നടത്തി വരവേ ഒരു സ്കൂളിന്റെ ചിട്ടവട്ടങ്ങൾ വേണമെന്ന ഉദ്ദേശത്തിൽ അംഗീകാരത്തിന് വേണ്ടി സർക്കാരിൽ അപേക്ഷിക്കുകയും ചെയ്തു.
അംഗീകാരം കിട്ടിയ മുറയ്ക്ക് സ്കൂളിന്റെ അവകാശികൾ കൊ: വ :1087 മേടമാസം 25 തീയതി ഉദേശം 300 സർക്കാർ വിലവരുന്ന ഉപകരണങ്ങളോടും കൂടി സർക്കാരിനു വിട്ടുകൊടുക്കുകയാണ് ഉണ്ടായത്. അന്നു മുതൽ ഗവ: എൽ.പി.എസ് നിലവിൽ വന്നു.
ഒന്നാമത്തെ മണയ്ക്കൽ എൽ പി എസ് പച്ച മൺകട്ട കൊണ്ട് കെട്ടി കുമ്മായം ചാന്തു തേച്ച് ഓല മേഞ്ഞ് ദീർഘചതുരാകൃതിയിലുള്ളതായിരുന്നു സ്കൂൾ കെട്ടിടം. സ്കൂൾ കെട്ടിടം വർഷാവർഷം ഓലമേയുമായിരുന്നെങ്കിലും ചിതൽ കയറി ക്രമേണ നശിക്കാൻ തുടങ്ങി. അങ്ങനെ ഒരു പുതിയ കെട്ടിടത്തിന്റെ ആവശ്യം സർക്കാരിന് ബോദ്ധ്യപ്പെട്ടു.
രണ്ടാമത്തെ മണയ്ക്കൽ എൽ പി എസ്
ആദ്യത്തെ സ്കൂൾ കെട്ടിടം കാലപ്പഴക്കം കൊണ്ട് കേടുപാടു പറ്റി പുതിയ സ്കൂൾ കെട്ടിടത്തിനു അനുവാദം ലഭിച്ചു.പുതിയ സ്കൂളിന്റെ ഡിസൈൻ എൽ ഷേപ്പിലാക്കിയപ്പോൾ ഗുരുകുലത്തിന്റെ കൈവശം ഉണ്ടായിരുന്ന കുറച്ചു സ്ഥലം കൂടി കൈയേറിയാ ണ് സ്കൂൾ പണിതത്.ഈ സ്കൂളിനോട് ചേർന്ന് കുട്ടികൾക്ക് കളിക്കാനാവശ്യമായ കളിസ്ഥലമോ കുട്ടികൾക്കും അധ്യാപകർക്കും ആവശ്യമായ മൂത്രപ്പുരയോ ഉണ്ടായിരുന്നില്ല. ഈ ആവശ്യം കാണിച്ചു കൊണ്ടുള്ള നിവേദനത്തിന്റെ ഫലമായി സ്കൂളിന്റെ തെക്കുവശത്തായി സ്കൂളിനു വേണ്ടി സർവ്വേ 432 ൽ 42.75 സെന്റ് സ്ഥലം പൊന്നുംവില കൊടുത്ത് വാങ്ങി.
മൂന്നാമത്തെ മണയ്ക്കൽ എൽ പി എസ്
പുതുതായി പൊന്നുംവില കൊടുത്ത സ്ഥലത്ത് ഒരു ഇരുനില കെട്ടിടവും ഒരു യൂറി നൽ ഷെഡും പണിത് സ്കൂൾ പുതിയ കെട്ടിടത്തിലേക്ക് മാറ്റി. ഈ സ്കൂളിന് ശിലാസ്ഥാപനം നടത്തിയത് അന്നത്തെ മുഖ്യമന്ത്രി ഇ.കെ.നായനാർ ആണ്.
ഭൗതികസൗകര്യങ്ങൾ
- ഇരുനില കെട്ടിടം.
- സ്കൂൾ ബസ്
- ഓഡിറ്റോറിയം
- ഡൈനിങ് ഹാൾ
- ചിൽഡ്രൻസ് പാർക്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- 43416 വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രശംസ
===വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ നിന്നും ഏകദേശം 12 കിലോമീറ്റർ ദൂരം. *തിരുവനന്തപുരം ബസ് സ്റ്റാൻഡിൽ നിന്നും ശ്രീകാര്യം വഴിയുള്ള ചെമ്പഴന്തി_ പോത്തൻകോഡ് ബസ്സിൽ കയറുക . ചെമ്പഴന്തി ബസ്റ്റോപ്പിൽ ഇറങ്ങിയശേഷം പിന്നിലേക്ക് ശ്രീനാരായണഗുരു കുലത്തിലേക്ക് പോകുന്ന വഴി ഏകദേശം 300 മീറ്റർ നടക്കുക .ഗുരുകുലത്തോട് ചേർന്നുള്ള ഗവൺമെൻറ് മണയ്ക്കൽ എൽപി സ്കൂളിൽ എത്തിച്ചേരും.
{{#multimaps:8.6292879,76.8733698 |zoom=18}}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43416
- 1826ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ