ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം
സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾ വിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും അവാർഡ് നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡ് നൽകുന്നതാണ്. തുടക്കം മുതൽ സ്കൂൾ വിക്കിയുടെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്ന കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്ന കെ. ശബരീഷിന്റെ സ്മാരക അവാർഡായാണ് ഇത് നൽകുന്നത്.[1][2]
- സ്കൂൾവിക്കിയിൽ നിലവിൽ അംഗമായ മുഴുവൻ വിദ്യാലയങ്ങളെയും അവാർഡിന് പരിഗണിക്കും.
- സ്കൂളുകൾ അവാർഡിനായി പ്രത്യേക അപേക്ഷ നൽകേണ്ടതില്ല.
- സ്കൂളുകൾ നിശ്ചിതസമയത്തിനു മുൻപ് അവരവരുടെ സ്കൂൾ താളുകളിലെ എല്ലാ പ്രവർത്തനങ്ങളും പൂർത്തിയാക്കേണ്ടതാണ്.
മൂല്യനിർണ്ണയ മാനദണ്ഡങ്ങൾ
അവാർഡ് നിർണ്ണയത്തിന് ഇനിപ്പറയുന്ന മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ് മൂല്യനിർണ്ണയം നടത്തുന്നത്.
- ഇൻഫോ ബോക്സിലെ വിവരങ്ങളുടെ കൃത്യത
- ഇൻഫോബോക്സിൽ സ്കൂളിന്റെ ഉചിതമായ ചിത്രം
- പ്രധാനതാളിൽ നല്ലൊരു ആമുഖം
- ഇംഗ്ലീഷ് (sampoorna) വിലാസം ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
- സ്കൂൾകോഡ് ഉപയോഗിച്ച് കൃത്യമായി സ്കൂൾ താളിലേക്ക് എത്താൻ സാധിക്കൽ
- സ്കൂൾ താളിലെ ഉള്ളടക്കം - ചരിത്രം, പ്രവർത്തനങ്ങൾ, മാനേജ്മെന്റ് തുടങ്ങിയ തലക്കെട്ടിലൂടെ ഉൾപ്പെടുത്തിയിട്ടുള്ള വിവരങ്ങളുടെ കൃത്യതയും സമഗ്രതയും
- തനതുപ്രവർത്തനങ്ങൾ രേഖപ്പെടുത്തൽ
- മുൻസാരഥികൾ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികൾ - വിവരങ്ങൾ
- വഴികാട്ടിയിൽ - സ്കൂളിലേക്കെത്താനുള്ള മാർഗ്ഗങ്ങൾ- വ്യക്തത
- ചിത്രങ്ങളുടെ അനുയോജ്യത, ക്രമീകരണം, ഗാലറി
- സ്കൂൾ മാപ്പ് - ഓപ്പൺ സ്ട്രീറ്റ് മാപ്പ് ഉപയോഗിച്ച് സ്കൂളിന്റെ കൃത്യമായ സ്ഥാനം അടയാളപ്പെടുത്തൽ
- പ്രോജക്ടുകൾ - അക്ഷരവൃക്ഷം, തിരികെ വിദ്യാലയത്തിലേക്ക്, എന്റെ നാട്, നാടോടി വിജ്ഞാനകോശം, സ്കൂൾ പത്രം, ഇ-വിദ്യാരംഗം, എന്നീ പ്രൊജക്ടുകളിലെ ഉള്ളടക്കം.
- ക്ലബ്ബുകൾ - ഉള്ളടക്കം
- ലിറ്റിൽ കൈറ്റ്സ് ക്ലബിലെ പങ്കാളിത്തവും ഉള്ളടക്കവും (HS)
- ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ (HS)
- താളിന്റെ രൂപഭംഗി, ലാളിത്യം, വൃത്തി, സംവിധാനഭംഗി തുടങ്ങിയവ
- അക്ഷരത്തെറ്റില്ലാത്ത വ്യാകരണത്തെറ്റില്ലാത്ത ഉള്ളടക്കം
- അധിക താളുകൾ/വിവരങ്ങൾ
- കണ്ണിചേർക്കലിലെ ഔചിത്യം.
- സ്കൂൾ താളുകളുടെ തുടർച്ചയായ മെച്ചപ്പെടുത്തൽ