സഹായം Reading Problems? Click here

കെ. ശബരീഷ്

Schoolwiki സംരംഭത്തിൽ നിന്ന്
കെ.ശബരീഷ്
1108.jpg
ജനനം28/09/1971
മലപ്പുറം
മരണം19/07/2018
കോഴിക്കോട്
മറ്റ് പേരുകൾസാബു
തൊഴിൽമാസ്റ്റർ ട്രെയിനർ കോർഡിനേറ്റർ കൈറ്റ്, മലപ്പുറം
48001 180.jpeg

കൈറ്റിന്റെ മലപ്പുറം ജില്ലയിലെ മാസ്റ്റർ ട്രെയിനർ ആയിരുന്നു കെ. ശബരീഷ്. സ്കൂൾവിക്കി ആരംഭിക്കുന്നതിൽ മുന്നണിയിൽ പ്രവത്തിച്ചുവന്നിരുന്ന അദ്ദേഹം 2009 ൽ സ്‌കൂൾവിക്കി എന്ന ആശയം സംസ്ഥാനത്തെ സ്‌കൂളുകളിൽ നടപ്പാക്കുന്നതിൽ പ്രധാനചുമതല വഹിച്ച അധ്യാപകനാണ്. മലപ്പുറം കൈറ്റ് മാസ്റ്റർ ട്രെയിനറായി പ്രവർത്തിച്ചിരുന്ന ശബരീഷ്, സ്വതന്ത്ര സോഫ്റ്റ്‌വെയർ പ്രചാരകൻ, മലയാളം വിക്കി പീഡിയ പ്രവർത്തകൻ എന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[1] കൈറ്റ് സേവനത്തിലിരിക്കെത്തന്നെ 2018 ജൂലൈ 20 ന് അദ്ദേഹം മരണമടഞ്ഞു.


ശബരീഷിന്റെ സ്മാരകമായി, സംസ്ഥാനത്ത് ഏറ്റവും മികച്ച രീതിയിൽ സ്കൂൾവിക്കി പ്രവർത്തനങ്ങൾ നടത്തുന്ന സ്കൂളുകൾക്ക് ജില്ലാതലത്തിലും സംസ്ഥാന തലത്തിലും ശബരീഷ് സ്മാരക സ്കൂൾവിക്കി പുരസ്കാരം നൽകുന്നു. സംസ്ഥാന തലത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനത്തെത്തുന്ന സ്കൂളുകൾക്ക് യഥാക്രമം 1,50,000/-, 1,00,000/-, 75,000/- രൂപയും പ്രശസ്തി പത്രവും ജില്ലാതലത്തിൽ യഥാക്രമം 25,000/-, 15,000/-, 10,000/- രൂപയും പ്രശസ്തി പത്രവും അവാർഡായി നൽകുന്നു.[2][3]

അവലംബം

  1. [1]|സ്‌കൂൾവിക്കി: സംസ്ഥാനത്തെ മികച്ച സ്‌കൂളിന് ഒരു ലക്ഷം രൂപയുടെ ശബരീഷ് സ്മാരക അവാർഡ്
  2. http://www.uniindia.net/kerala-govt-to-award-rs-1-lakh-for-best-school-in-school-wiki/states/news/1305542.html
  3. https://www.thehindu.com/news/national/kerala/areekode-school-wins-wiki-award/article25083441.ece
"https://schoolwiki.in/index.php?title=കെ._ശബരീഷ്&oldid=1739499" എന്ന താളിൽനിന്ന് ശേഖരിച്ചത്