എ.എം.എച്ച്.എസ്. തിരൂർക്കാട്/ഹയർസെക്കന്ററി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

2014 നവംബർ മാസത്തിൽ തിരൂർകാട് ഹൈസ്കൂളിനെ സർക്കാർ ഹയർസെക്കന്ററി ആയി അപ്ഗ്രേഡ് ചെയ്തു. ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചിലുമായി 100 വിദ്യാർത്ഥികളുമായി  ഹൈസ്കൂൾ കെട്ടിടത്തിൽ താത്കാലികമായി 12 അധ്യാപകർ പ്രിൻസിപ്പൾ ഇൻചാർജ്ജ് മേരികുട്ടിതോമസിന്റെ  നേതൃത്വത്തിൽ 2014 അഗസ്റ്റ് 28ന് ഹയർ സെക്കൻ്ററി പ്രയാണം ആരംഭിച്ചു.ആദ്യ മാനേജർ കോൽക്കട്ടിൽ ഇബ്രാഹിം മാസ്റ്ററും പി.ടി എ പ്രസിഡൻ്റ് എ.കെ  സുബൈറും ആയിരുന്നു.2016 ജൂൺ മാസം ഹൈസ്കൂളിൽ നിന്നും 600 മീറ്റർ അകലെ ഒട്ടുപാറ എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഹയർ സെക്കണ്ടറി കെട്ടിടത്തിലേക്കു മാറി.6 ഹൈടെക് ക്ലാസ്സ്‌മുറികളും വിശാലമായ സൗകര്യങ്ങളോട് കൂടിയ ഫസിക്സ്, കെമിസ്ട്രി , ബോട്ടണി, സുവോളജി, കംപൂട്ടർ ലാബ്  ലൈബ്രറി, പ്രെയർ ഹാൾ , ഗേൾസ് ആൻ്റ് ബോയ്സ് വാഷ് റൂം, സ്റ്റേജ് , ഗ്രൗണ്ട് തുടങ്ങിയവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രതേകതകളാണ്.നിലവിൽ മാനേജർ സി എച്ച് ഇബ്രാഹിം സാഹിബും സെക്രട്ടറി കൊൽക്കട്ടിൽ അലവിക്കുട്ടി സാഹിബും പി.ടി.എ പ്രസിഡൻ്റ്  റഫീക് കുറ്റ്യഡി യും ആകുന്നു.