എ.എം.എച്ച്.എസ്. തിരൂർക്കാട്/ഹയർസെക്കന്ററി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
2014 നവംബർ മാസത്തിൽ തിരൂർകാട് ഹൈസ്കൂളിനെ സർക്കാർ ഹയർസെക്കന്ററി ആയി അപ്ഗ്രേഡ് ചെയ്തു. ഒരു സയൻസ് ബാച്ചും ഒരു കൊമേഴ്സ് ബാച്ചിലുമായി 100 വിദ്യാർത്ഥികളുമായി ഹൈസ്കൂൾ കെട്ടിടത്തിൽ താത്കാലികമായി 12 അധ്യാപകർ പ്രിൻസിപ്പൾ ഇൻചാർജ്ജ് മേരികുട്ടിതോമസിന്റെ നേതൃത്വത്തിൽ 2014 അഗസ്റ്റ് 28ന് ഹയർ സെക്കൻ്ററി പ്രയാണം ആരംഭിച്ചു.ആദ്യ മാനേജർ കോൽക്കട്ടിൽ ഇബ്രാഹിം മാസ്റ്ററും പി.ടി എ പ്രസിഡൻ്റ് എ.കെ സുബൈറും ആയിരുന്നു.2016 ജൂൺ മാസം ഹൈസ്കൂളിൽ നിന്നും 600 മീറ്റർ അകലെ ഒട്ടുപാറ എന്ന സ്ഥലത്ത് ആധുനിക സൗകര്യങ്ങളോട് കൂടിയ ഹയർ സെക്കണ്ടറി കെട്ടിടത്തിലേക്കു മാറി.6 ഹൈടെക് ക്ലാസ്സ്‌മുറികളും വിശാലമായ സൗകര്യങ്ങളോട് കൂടിയ ഫസിക്സ്, കെമിസ്ട്രി , ബോട്ടണി, സുവോളജി, കംപൂട്ടർ ലാബ് ലൈബ്രറി, പ്രെയർ ഹാൾ , ഗേൾസ് ആൻ്റ് ബോയ്സ് വാഷ് റൂം, സ്റ്റേജ് , ഗ്രൗണ്ട് തുടങ്ങിയവയെല്ലാം നമ്മുടെ സ്കൂളിന്റെ പ്രതേകതകളാണ്.നിലവിൽ മാനേജർ സി എച്ച് ഇബ്രാഹിം സാഹിബും സെക്രട്ടറി കൊൽക്കട്ടിൽ അലവിക്കുട്ടി സാഹിബും പി.ടി.എ പ്രസിഡൻ്റ് റഫീക് കുറ്റ്യഡി യും ആകുന്നു.
![AMHSS Higher Secondary Block](/images/thumb/7/73/18067_hss_1.jpeg/300px-18067_hss_1.jpeg)
2016ൽ ആദ്യ result സയൻസ്സ്15% ഉം കോമേഴ്സ്80% ഉം ആയിരുന്നത് 2021 ൽ സയൻസ് 95%ഉം commerce 97% ത്തിലും എത്തി നിൽക്കുന്നു. 2017-18 മങ്കട സബ്ജില്ലാ സ്പോർട്സ് റണ്ണേഴ്സ് അപ്പ്. തുടക്കം മുതൽ സ്കൂൾ ശാസ്ത്രമേളകളിൽ ഹയർ സെക്കണ്ടറി വിഭാഗം ധാരാളം സമ്മാനങ്ങൾ വാരികൂട്ടിയിട്ടുണ്ട്. 2015 ._2019 കാലയളവിൽ മങ്കട സബ്ജില്ലാ work experience overall ചാമ്പ്യൻഷിപ് വാങ്ങാൻ സാധിച്ചിട്ടുണ്ട് . 2015-16,2017-18,2019-20 വർഷങ്ങളിൽ സംസ്ഥാന പ്രവർത്തി പരിചയ മേളകളിൽ പനയോല കൊണ്ടുള്ള ഉത്പന്നം,ചന്ദനത്തിരി നിർമാണം, മരം കൊണ്ടുള്ള ഉത്പന്നം എന്നയിൽ A ഗ്രേഡു കൾ ലഭിച്ചിട്ടുണ്ട്.2018 മുതൽ സ്കൗട്ട് ആൻ്റ് ഗൈഡ് യൂണിറ്റ്കൾ പ്രവർത്തിച്ചു വരുന്നു. ലഹരി വിമുക്ത ക്ലബ്, ബയോഡൈവേഴ്സിറ്റി ക്ലബ്, തുടങ്ങിയവയെല്ലാം വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു..