എ.എം.എച്ച്.എസ്. തിരൂർക്കാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്കൂളിനെ കുറിച്ച്

ആത്മീയ ഭൗതിക വിദ്യാഭ്യാസ സമന്വയത്തിന് തുടക്കമിടുകയും ആധുനിക  കാഴ്ചപ്പാടിനനുസൃതം നിരവധി സ്ഥാപനങ്ങൾ ഉയർന്നു വരികയും ചെയ്ത ശ്രദ്ധേയമായ പ്രദേശമാണ് തിരൂർക്കാട്. വൈജ്ഞാനിക പുരോഗതി ലക്ഷ്യമിട്ട് പ്രവർത്തിച്ചുവരുന്ന ഇവിടെയുള്ള സ്ഥാപ നങ്ങളുടെയും മാതൃവിദ്യാലയമെന്ന് വിശേഷിപ്പിക്കാവുന്ന സ്ഥാപനമാണ് തിരൂർക്കാട് എ. എം.ഹൈസ്കൾ. സമ്പന്നമായ കോൽക്കാട്ടിൽ ചരിത്ര പാരമ്പര്യം അവകാശ പ്പെടാവുന്ന വിലമതിക്കാനാ വാത്ത നിരവധി നേട്ടങ്ങളാണ് മുൻഗാമികൾ നേടിയത്.

- 1921 മുതൽ ആരംഭിക്കുന്ന ചരിത്രമാണ് ഈ വിദ്യാലയത്തി നുള്ളത്. ഇന്നത്തെ തിരൂർക്കാട് ടൗണിൽ ഒരു പ്രാഥമിക വിദ്യാലയമായി പ്രവർത്തനം ആരംഭിച്ച സ്ഥാപനം കോൽക്കാട്ടിൽ അലവിഹാജിയും സഹപ്രവർത്തകരുടെയും കർമ്മകലശതയിലും അർപ്പണ മനോഭാവത്തിലുമാണ് 1964-ൽ ആണ് ഈ സ്ഥാപനം ഒരു സെക്കന്ററി വിദ്യാലയമായി പരിണമിച്ചത്. വിദ്യാലയത്തിൽ പഠിച്ച് പടിയിറങ്ങിപ്പോയ തലമുറകളിൽ പലരും ഉന്നതസ്ഥാനീയരും അറിയപ്പെടുന്നവരുമായി മാറിയിട്ടുണ്ട്.

പുതിയ മാറ്റങ്ങളെ ഉൾക്കൊള്ളാനും ഉചിതമായ ശിക്ഷണം നൽകാനും ഈ വിദ്യാലയം ശ്രദ്ധിച്ചിട്ടുണ്ട്. ഈ വിദ്യാലയം

കൈവരിച്ച നേട്ടങ്ങൾ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നതാണ്. പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പറയാവുന്ന വലിയ അംഗീകാരങ്ങളാണ് ഒരു ജനകീയ വിദ്യാലയമെന്ന തികവിലേക്ക് ഈ സ്ഥാപനത്തെ മാറ്റിയെടുത്തത്. വിദ്യാഭ്യാസ രംഗത്തെ ഗുണകരമായ മാറ്റം അനുഭവേദ്യമായ ആദ്യകാലം തൊട്ടേ ഈ വിദ്യാലയം വിജയക്കുതിപ്പിലായിരുന്നു. ഇന്ന് എസ്.എസ്.എൽ.സി. പരീക്ഷാഫലത്തിൽ സമീപ പ്രദേശങ്ങളിലെ വിദ്യാലയങ്ങളെ അപേക്ഷിച്ച് തിരൂർക്കാട് എ.എം.ഹൈസ്കൂൾ ഒരു പടി മുന്നിലാണ്. ജില്ലാപഞ്ചായത്ത് ആവിഷ്ക്കരിച്ച് 'വിജയഭേരി' വിദ്യാഭ്യാസ പദ്ധതിയുടെ ചിറകിലേറി പരീക്ഷാഫലത്തിൽ വൻമുന്നേറ്റ മുണ്ടാക്കാനായി. ശതമാനത്തിലും 'A+' നേടുന്ന വിദ്യാർത്ഥി കളുടെ എണ്ണത്തിലും മുമ്പിലാണ്. -- സ്കൗട്ട് & ഗൈഡ് രംഗത്ത് വലിയ അംഗീകാരമാണ് ലഭിച്ചത്. നിരവധി രാഷ്ട്രപതിയുടെ അവാർഡുകളും ലഭിച്ചിട്ടു ണ്ട്. കഠിനമായ പരിശീലനം നടക്കുന്ന വിദ്യാർത്ഥികളും അവരെ നയിക്കാൻ പ്രാപ്തരായ അധ്യാപകരുമാണ് ഈ വിജയത്തിന് വഴിയൊരുക്കുന്നത്. പാഠ്യേതരരംഗത്ത് പ്രവർത്തി പരിചയമേളയിൽ തിരൂർക്കാട് ഹൈസ്ക്കൂൾ ജില്ലയിലെ ഒന്നാം കിട വിദ്യാലയമാണ്. വിദ്യാഭ്യാസ, റവന്യൂ ജില്ലാമേളകളിൽ തുടർച്ചയായി ലഭിച്ച വിജയം ഇതിന്റെ തെളിവാണ്,

തൊഴിലധിഷ്ഠിത പരിശീലനം ഒട്ടേറെ വിദ്യാർത്ഥികൾക്ക് തുണയായിട്ടുണ്ട്. കലാ-കായികരംഗത്തും ശാസ്ത്രക ളിലും മറക്കാനാവാത്ത മുദ്രകൾ പതിപ്പിച്ചവരിൽ ഈ വിദ്യാ ലയത്തിന്റെ സന്തതികൾ ഒട്ടേറെയുണ്ട്. ശാസ്ത്ര പ്രതിഭാ പരീ ക്ഷയിൽ വിജയം കൈവരിച്ച് ഉന്നതമായ സ്കോളർഷിപ്പുകൾ നേടിയ വിദ്യാർത്ഥികൾ വിദ്യാലയത്തിന്റെ അഭിമാനമാണ്,

പ്രൈമറി ത്തിൽ വിജയഭേരി നടപ്പാക്കുന്ന തിന് തുടക്കം കുറിച്ച് മിടുക്കരായ വിദ്യാർത്ഥികളെ സിവിൽ സർവീസ് പരീക്ഷാ പരിശീലനം നൽകുന്നതിനു PACE CLUB സജീവമായി പ്രവർത്തിച്ചുവരികയാണ്, മത്സര പരീക്ഷകൾക്ക് കൃത്യമായ പരിശീലനം നൽകിവരുന്നുണ് ,വിവിധ സകാളർഷിപ്പുകൾ ലക്ഷ്യമിട്ട് വിഷ യാടിസ്ഥാന ത്തിൽ കോച്ചിംഗ് നൽകുന്ന സംരംഭവും ഇവിടെയുണ്ട്.

5 മുതൽ 10 വരെ ക്ലാസ്സുകളിൽ  പ്രത്യേക ഡിവിഷനുകളിൽ ഇംഗ്ലീഷ് മീഡിയം പഠനം

നന്നുവരുന്നു. പ്രശസ്തരായ അധ്യാപകരുടെ നേതൃത്വത്തിൽ ചിട്ടയായ പരിശീല മാണ് എല്ലാരംഗത്തും നൽകി വരുന്നത്, ഐ . ടി. അധിഷ്ഠിത പഠനത്തിൽ ഇതൊരു മാത്യകാ വിദ്യാലയം തന്നെയാണ്.