സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/ലിറ്റിൽകൈറ്റ്സ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
43065-ലിറ്റിൽകൈറ്റ്സ് | |
---|---|
സ്കൂൾ കോഡ് | 43065 |
യൂണിറ്റ് നമ്പർ | LK/2018/43065 |
അംഗങ്ങളുടെ എണ്ണം | 40 |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം - സൗത്ത് |
ലീഡർ | അക്സ എം മരിയ |
ഡെപ്യൂട്ടി ലീഡർ | ആസിയ എൻ |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1 | പ്രീത ആന്റണി |
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2 | സിസ്റ്റർ ബോബി സെബാസ്റ്റ്യൻ |
അവസാനം തിരുത്തിയത് | |
19-02-2022 | 43065 |
ലിറ്റിൽ കൈറ്റ്സ്
ലിറ്റിൽ കൈറ്റ്സ്
വിദ്യാലയങ്ങളിലെ സാങ്കേതിക ഉപകരണങ്ങളുടെ ഉപയോഗവും നടത്തിപ്പും പരിപാലനവും കാര്യക്ഷമമാക്കുന്നതിൽ വിദ്യാർത്ഥികളെ പങ്കാളികളാക്കുക, വിദ്യാലയത്തിലെ സാങ്കേതിക വിദ്യാധിഷ്ഠിത പഠനപ്രവർത്തനങ്ങളുടെ മികവ് കൂട്ടുക, ഉപകരണങ്ങൾക്ക് ഉണ്ടായേക്കാവുന്ന ചെറിയ സാങ്കേതികപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വിദ്യാർത്ഥികളുടെ സഹകരണം ഉറപ്പാക്കുക ,സുരക്ഷിതവും യുക്തവും മാന്യവുമായ ഇന്റർനെറ്റ് ഉപയോഗം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയെക്കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുകയും ,ഭാഷാകമ്പ്യൂട്ടിങ്ങിന്റെ പ്രാധാന്യത്തെകുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുക ഇതൊക്കെയാണ് ലിറ്റിൽകൈറ്റ്സിന്റെ ലക്ഷ്യങ്ങൾ. കുട്ടികളെ വിവര വിനിമയ സാങ്കേതിക വിദ്യയിൽ പ്രാവീണ്യമുള്ളവരാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ കേരള ഇൻഫ്രാസ്ട്രക്ചർ ആന്റ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി 2018 മുതൽ നടപ്പിലാക്കി വരുന്ന പദ്ധതിയാണ് ലിറ്റിൽ കൈറ്റ്സ് ഐ. ടി. ക്ലബ്ബ്.
ലിറ്റിൽ കൈറ്റ്സ് 2018-2019 യൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2019-2020 യൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2020-2021 യൂണിറ്റ് പ്രവർത്തനങ്ങൾ
ലിറ്റിൽ കൈറ്റ്സ് 2021-2022 യൂണിറ്റ് പ്രവർത്തനങ്ങൾ
അഭിരുചി പരീക്ഷ
2021- 2023 ബാച്ചിലേക്കുള്ള ലിറ്റിൽ കൈറ്റ്സ് അംഗങ്ങളെ തെരഞ്ഞെടുക്കാനുള്ള പരീക്ഷ ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ്മാരോടൊപ്പം സ്കൂളിലെ മറ്റു അധ്യാപകരുടെയും സഹകരണത്തോടെ നവംബർ മാസം 27 ന് നടന്നു. 95 പേരിൽ നിന്ന് 41 പേർ തെരഞ്ഞെടുക്കപ്പെട്ടു.
പ്രിലിമിനറി ക്യാമ്പ്
അഭിരുചി പരീക്ഷയിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഒമ്പതാം ക്ലാസിലെ കുട്ടികൾക്ക് പ്രിലിമിനറി ക്യാമ്പ് സ്കൂളിൽ വച്ച് നടത്തി. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കൈറ്റ് മിസ്ട്രസ് മാരായ പ്രീത ആന്റണി ടീച്ചറും സിസ്റ്റർ ബോബിക്കും ഒപ്പം മീനാമൈക്കൽ ടീച്ചറും ആർ പി ആയി ക്യാമ്പിൽ പങ്കെടുത്തു.ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികൾ ക്യാമ്പിന്റെ ഉദ്ഘാടനത്തിനായി തയ്യാറാക്കിയ അനിമേഷൻ പ്രത്യേക ശ്രദ്ധ ആകർഷിച്ചു. സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുന്നതിനും കുട്ടികൾ സഹായിച്ചു.ക്യാമ്പിൽ ഉടനീളം ലിറ്റിൽ കൈറ്റ്സ് സീനിയർ കുട്ടികളുടെ സഹായം ഉണ്ടായിരുന്നു. ക്യാമ്പ് നടന്ന അവസരത്തിൽ കൈറ്റിൽ നിന്നും മാസ്റ്റർ ട്രെയിനർ പ്രിയ ടീച്ചർ ക്യാമ്പ് സന്ദർശിച്ചു.
പ്രിലിമിനറി ക്യാമ്പ് ചിത്രങ്ങൾ
ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ
കൊവിഡ് കാരണം മുടങ്ങിപ്പോയ പത്താം ക്ലാസ്സുകാരുടെ കഴിഞ്ഞവർഷത്തെ ലിറ്റിൽ കൈറ്റ്സ് ക്ലാസ്സുകൾ ഈ വർഷം കൃത്യമായി നടത്താൻ സാധിച്ചു. അനിമേഷൻ സ്ക്രാച്ച് മലയാളം ടൈപ്പിംഗ് തുടങ്ങിയ മേഖലകളിൽ കുട്ടികൾക്ക് പരിശീലനം നൽകി
ലിറ്റിൽ കൈറ്റ്സ് സ്ക്കൂൾതല ഭരണ നിർവ്വഹണ സമിതി
ചെയർമാൻ | പിടിഎ പ്രസിഡൻറ് | ശ്രീ എം എസ് യൂസഫ് |
കൺവീനർ | ഹെഡ്മിസ്ട്രസ് | സിസ്റ്റർ സിജി വി ടി |
വൈസ് ചെയർപേഴ്സൺ 1 | എംപിടിഎ പ്രസിഡൻറ് | ജാസ്മിൻ |
വൈസ് ചെയർപേഴ്സൺ 2 | പിടിഎ വൈസ് പ്രസിഡൻറ് | നൗഷാദ് ഖാൻ |
ജോയിൻറ് കൺവീനർ 1 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | പ്രീത ആന്റണി |
ജോയിൻറ് കൺവീനർ 2 | ലിറ്റൽകൈറ്റ്സ് മിസ്ട്രസ്സ് | സിസ്റ്റർ ബോബി സെബാസ്റ്റ്യൻ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ലീഡർ | അക്സ എം മരിയ |
കുട്ടികളുടെ പ്രതിനിധികൾ | ലിറ്റൽകൈറ്റ്സ് ഡെപ്യൂട്ടി ലീഡർ | ആസിയ എം |
ലിറ്റിൽ കൈറ്റ്സ് യൂണിറ്റ് അംഗങ്ങൾ
ക്രമനമ്പർ | അഡ്മിഷൻ നമ്പർ | അംഗത്തിന്റെ പേര് | |
---|---|---|---|
1 | 13924 | അസ്മിയ എസ് | |
2 | 13931 | അഭിരാമി എസ് ആർ | |
3 | 13934 | ഷെറിൻ കെ ആർ | |
4 | 13939 | ഫർസാന എൻ | |
5 | 13945 | ജുമാന | |
6 | 13947 | പൂജ എസ് ആർ | |
7 | 13954 | ബീമ ബീവി എസ് | |
8 | 13961 | സുബാന ഫാത്തിമ | |
9 | 13967 | സുമയ്യ എസ് | |
10 | 14009 | പ്രിൻഷീബ പ്രിൻസ് | |
11 | 14024 | നൂറ ഫാത്തിമ എസ് | |
12 | 14029 | ജിഫ്രീഷ ജെ | |
13 | 14031 | ഫാത്തിമ എസ് | |
14 | 14034 | ഷഹാന എസ് | |
15 | 14035 | ഫാത്തിമ വഫ എം | |
16 | 14039 | ജിയ എസ് ജോബോയ് | |
17 | 14046 | അർഷിദ എ എസ് | |
18 | 14053 | ലയ പി | |
19 | 14061 | ഫർഹ ഫാത്തിമ ജെ | |
20 | 14065 | സഫാന എസ് | |
21 | 14067 | സൈറ സി എസ് | |
22 | 14085 | ആസിയ സുബുഹാന എസ് | |
23 | 14072 | സൽവ എസ് | |
24 | 14087 | ആമിന എൻ | |
25 | 14092 | ഐഫാറാണി | |
26 | 14093 | ഹസ്ന സലാം | |
27 | 14100 | അസീന എ ബി | |
28 | 14102 | അഞ്ജലി ജെ | |
29 | 14105 | ഷിഫാന എസ് | |
30 | 14114 | ജോഷ്നി ജോസഫ് | |
31 | 14124 | അബ്ന ഫാത്തിമ | |
32 | 14132 | അനഖ ബി | |
33 | 14140 | അഫ്സാനാ മോൾ | |
34 | 14141 | അസ്ന ആർ | |
35 | 14711 | മരിയ ആന്റോ | |
36 | 14779 | ആമിന ബീവി എൻ | |
37 | 15116 | സാനിയ പ്രദീപ് | |
38 | 15673 | അനാമിക ജി എസ് | |
39 | 15677 | റിയാ ലീൻ | |
40 | 15678 | സൂസൻ എ | |
41 | 16311 | ദുജാനത്ത് ഷാജഹാൻ |
ജി സ്യൂട്ട് ഹെൽപ്പ് ഡസ്ക്
പഠനം ഓൺലൈനിലേക്ക് മാറിയപ്പോൾ ക്ലാസുകൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെയും ക്ലാസ്സിൽ പങ്കെടുക്കുന്ന കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുന്നതിനായി കൈറ്റ് തയ്യാറാക്കി നൽകിയ ജി സ്യൂട്ട് പ്ലാറ്റ്ഫോമിൽ ക്ലാസ്സുകൾ കൈകാര്യം ചെയ്യുന്നതിനായി പൈലറ്റ് സ്കൂളായി തെരഞ്ഞെടുക്കപ്പെട്ട ഞങ്ങളുടെ സ്കൂളിലെ അധ്യാപകർക്ക് തുടക്കത്തിൽതന്നെ പരിശീലനം ലഭിക്കുകയുണ്ടായി. അതിനെ തുടർന്ന് കുട്ടികളുടെ മൊബൈൽ ഫോണിൽ ഗൂഗിൾ ക്ലാസ് റൂം ഇൻസ്റ്റാൾ ചെയ്യാനും, ജി സ്യൂട്ട് ഐഡിയൽ പ്രവേശിക്കാനും തടസ്സം നേരിട്ടു. ഈ സാഹചര്യത്തിൽ ലിറ്റിൽ കൈറ്റ്സ് സേവനം ഉണ്ടായിരുന്നു എന്നത് പ്രശംസാർഹമായ ഒരു വസ്തുതയാണ് കുട്ടികൾക്ക് ഐഡിയിൽ പ്രവേശിക്കുന്നതിനും പാസ്സ്‌വേർഡ്റിസെറ്റ് ചെയ്യുന്നതിനും ക്ലാസും ഇൻസ്റ്റാൾ ചെയ്യുന്നതിനും എല്ലാം ലിറ്റിൽ കൈറ്റ്സ് സഹായം ലഭ്യമാക്കി.
സത്യമേവ ജയതേ
സത്യമേവ ജയതേ എന്ന പേരിൽ ഡിജിറ്റൽ മീഡിയ ഇൻഫർമേഷൻ ടെക്നോളജിയുടെ അവബോധവും പരിശീലനവും സംസ്ഥാനത്തെ മുഴുവൻ അധ്യാപകരിലും വിദ്യാർത്ഥികളിലും എത്തിക്കുന്നതിനായി സർക്കാർ ഏർപ്പെടുത്തിയ പദ്ധതിയുടെ ഭാഗമായി സ്കൂളിൽ എസ്സ് ഐ ടി സി പ്രീത ആന്റണി ടീച്ചറിന്റെ നേതൃത്വത്തിൽ എല്ലാ അധ്യാപകർക്കും ഉള്ള പരിശീലനം നൽകി. തുടർന്ന് വിദ്യാർഥികളിൽ അവബോധം വളർത്തുന്നതിനായി ഓരോ ക്ലാസ് അധ്യാപകരും അതാത് ക്ലാസിലെ കുട്ടികൾക്ക് സത്യമേവ ജയതേയുടെ ക്ലാസ് നടത്തുകയുണ്ടായി. അധ്യാപകർ ക്ലാസ് നടത്തുന്നതിന് ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ സേവനം ഉണ്ടായിരുന്നു.