കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 31 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 17092-hm (സംവാദം | സംഭാവനകൾ) (added [[Category:ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിമ്പ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്, അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിമ്പിൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിമ്പ് മുന്നോട്ട് വന്നു. 1956 ൽ സി.പി. കു‍...)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

[[വർഗ്ഗം:ബാല്യകാല വിവാഹവും കൂട്ടുകുടുംബ ജീവിതത്തിലെ സങ്കീർണ്ണതകളും മുസ്ലീം പെൺകുട്ടികളുടെ വിദ്യാഭ്യാസരംഗത്തെ തടസ്സപ്പെടുത്തിയിരുന്ന ചില കാരണങ്ങളായിരുന്നു. ഇതിന് പരിഹാരം തേടി നടന്ന സി.പി യുടെ നേതൃത്വത്തിലുളള വിദ്യാസമ്പന്നരായ വ്യക്തികൾക്ക്, സാമൂഹ്യ പരിഷ്കർത്താവും എഴുത്തുകാരനുമായിരുന്ന പി. അബ്ഗുളള സാഹിമ്പ് മുസ്ലിം ഗേൾസ് സ്കൂൾ എന്ന ആശയം കൈമാറിയ സന്ദർഭമായിരുന്നു അത്, അത്കൊണ്ട് തന്നെ ഹസ്സൻകോയ സാഹിമ്പിൻെറ വെല്ലുവിളി ഏറ്റെടുക്കാൻ സി.പി. കുഞ്ഞഹമ്മദ് സാഹിമ്പ് മുന്നോട്ട് വന്നു. 1956 ൽ സി.പി. കു‍ഞ്ഞഹമ്മദ് സാഹിബ് തുടക്കമിട്ട സോഷ്യൽ സർവ്വീസ് അസോസിയേഷൻ സ്ത്രീകൾക്ക് തുന്നൽ ക്ലാസും കുട്ടികൾക്ക് സ്കൂൾ വിദ്യാഭ്യാസവും ഇവിടെ ആരംഭിച്ചു. തുന്നൽ പഠനത്തിന് മേൽനോട്ടം വഹിക്കാൻ സ്ത്രീകളുടെ കൂട്ടായ്മയും രൂപീകരിച്ചു. 40 രൂപയ്ക്ക് ഒരു വീട് വാടകയ്ക്ക് എടുത്തു. മേരിയെന്ന തുന്നൽ ടീച്ചറെ നിയമിച്ചു. പക്ഷെ കുട്ടികളെ കിട്ടിയില്ല. സ്ത്രീകളുടെ പ്രവർത്തനഫലമായി ഇടത്തരം വീടുകളിൽ നിന്ന് കുറച്ചു പേർ ക്ലാസ്സിൽ ചേർന്നു. അന്നത്തെല ജില്ലാ ജഡ്ജിയായിരുന്ന ശ്രീമതി അന്നാചാണ്ടി തുന്നൽ ക്ലാസ്സും സ്കുൂളും ഉദ്ഘാടനം ചെയ്തു, സദസ്സിൽ പറയത്തക്ക സ്ത്രീകളുടെ സാന്നിധ്യമുണ്ടായിരുന്നില്ല. അടുത്തുളള തറവാട് വീടുളുടെ മാളികപുറത്ത് ജനലഴികളിലൂടെ ചട‍ങ്ങ് കൗതുക പൂർവ്വം നോക്കികൊണ്ടിരിക്കുന്ന സ്ത്രീകളോട് അന്നാചാണ്ടി സദസ്സിലേക്കു വരുവാൻ ക്ഷണിക്കുകയുണ്ടായി. നിങ്ങൾ ഒളിച്ചിരിക്കേണ്ടവരല്ല ഈ സംരംഭം നിങ്ങൾക്കു വേണ്ടിയാണ്. ഈ സദസ്സിൽ ആണുങ്ങളല്ല നിങ്ങളാണ് വന്നിരിക്കേണ്ടത്. അന്നാചാണ്ടിയുടെ പ്രസംഗം അവർ ശ്രദ്ധിച്ചിരുന്നു മാറ്റങ്ങൾക്ക് വേണ്ടിയുളള ആഹ്വാനം അവരുടെ മനസ്സിൽ തട്ടുന്നവയായിരുന്നു. തുന്നൽ ക്ലാസ്സിലും സ്കൂളിലും കുട്ടികൾ സാവധാനം വന്നു ചേരാൻ തുടങ്ങി. ഇതിനിടയിലാണ് യു.പി സ്കുളിന് അംഗീകാരം വാങ്ങാനുളള ആലോചന തുടങ്ങുന്നത്. 1956സെപ്തംബർ 15ന് ഒരു ഗേൾസ് സ്കൂൾ ആരംഭിക്കുന്നതിനെ കുറിച്ചാലോചിക്കാൻ പി.പി ഹസ്സൻ കോയയുടെ വസതിയിൽ യോഗം ചേർന്നു. കോഴിക്കോട് എഡ്യുക്കേഷണൽ സൊസൈറ്റി എന്ന പേരിൽ കമ്മറ്റി ഉണ്ടാക്കാനും കമ്മറ്റിയുടെ കീഴിൽ LP സ്കൂളും തുർന്ന് ഹൈസ്കൂളും നടത്താൻ ആരംഭിച്ചു. സ്കൂളിനു സ്ഥലം കണ്ടെത്താനുളള ശ്രമം ആരംഭിച്ചു. മലബാറിലെ വൻകിട ജന്മിയും വിദ്യാഭ്യാസ തൽപരനുമായ കുഞ്ഞിചായിൽ ഹാജിക്ക് കോഴിക്കോട് കുണ്ടുങ്ങൽ മാടിയിൽ പാലം എന്ന സ്ഥലത്തുളള സ്വന്തം പറബിൽ നിന്ന് 35 സെൻറ് സൗജന്യമായി സ്കൂൾ തുടങ്ങാൻ വിട്ടുതന്നു. 1956 ഡിസംബർ 19ന് യോഗം ചേർന്ന് വിപുലമായ സ്കൂൾ കമ്മിറ്റി ചേർന്നു. എസ് എ ജിഫ്രി സാഹിബ് പ്രസിഡന്റും, സി പി കുഞ്ഞഹമ്മദ് സാഹിബ് സെക്രട്ടറിയുമായി കോഴിക്കോട് എഡ്യുക്കേഷൻ സൊസൈറ്റി വിപുലീകരിച്ചു. ഉദാര മനസ്കരായ പല പ്രമുഖരുടെയും നാട്ടുക്കാരുടെയും സഹായത്തോടെ സ്കൂൾ കെട്ടിടപണി പൂർത്തിയാക്കി. 1958 ആഗസ്റ്റ് 2 ന് യു പി സ്കൂളിനു ആംഗീകാരം ലഭിച്ചു. കുര്യത്തോല മുറ്റത്തു പ്രവർത്തിച്ചിരുന്ന സ്കൂൾ ആഗസ്റ്റ് 4ന് കുട്ടികളുമായി പുതിയകെട്ടിടത്തിലേക്ക് മാറി. ഉമ്മുകുൽസു ടീച്ചറെ 15 രൂപ ശബളത്തിൽ ഹെഡ്മിസ്ട്രസായി നിശ്ചയിച്ചു. എറണാകുളം ജില്ലാ ജഡ്ജി ഫാത്തിമാ റഹ്മാൻ കെട്ടിട ഉദ്ഘാടനം നിർവ്വഹിച്ചു. സി. എച്ച് മുഹമ്മദ് കോയ സാഹിബടക്കമുളളവർ ചടങ്ങിൽ സംസാരിച്ചിരുന്നു. കുട്ടികളെ സ്കൂളിലെത്തിക്കാൻ മാനേജ്മെൻറ് ബസ് സൗകര്യമുണ്ടാക്കി. 1960ൽ കാലിക്കറ്റ് ഗേൾസ് സ്കൂളിനെ ഹൈസ്കൂളായി ഉയർത്തി കാലിക്കറ്റ് എഡ്യുക്കേഷൻ സൊസൈറ്റി തീരുമാനിച്ചു. 1962 കാലിക്കറ്റ് ഹൈസ്കൂളിന് അംഗീകാരം ലഭിച്ചു. 1962 ജുൺ അന്നത്തെ തദേശ സ്വയം ഭരണ മന്ത്രിയും കോഴിക്കോട്ടുകാരനുമായ പി പി ഉമ്മർകോയ കാലിക്കറ്റ് ഗേൾസ് ഹൈസ്കൂളിൻെറ ഉദ്ഘാടനം നിർവ്വഹിച്ചു. . അതു സ്മരിക്കാതെ മുന്നോട്ടു ഇന്ന് കാലിക്കറ്റ് ഗേൾസ് വിജയത്തിൻെറ നെറുകയിലേക്കെത്തുന്നുവെങ്കിൽ അതിനു പിന്നിൽ ഒരുപാടു മഹാൻമാരുടെ പ്രവർത്തനങ്ങളുണ്ട്, മഹത് ചിന്തകളുണ്ട്. വാണിജ്യ സമൂഹമായിരുന്ന കോഴിക്കോട്ടെ മുസ്ലികളുടെ ആദ്യ കാലങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തോട് മുഖം തിരിച്ചു നിന്നവരുടെ മക്കത്തായ സമ്പ്രദായവും കൂട്ടുകുടുംബ ജീവിതവും നിലനിന്നിരുന്ന കോഴിക്കോട്ടെ മുസ്ലീം കുടുംബങ്ങളിൽ സ്ത്രീ വിദ്യാഭ്യാസം കേട്ടുകേൾവിക്കുമപ്പുറമായിരുന്നു. വിദ്യാഭ്യാസത്തോടും ആദ്യകാലങ്ങളിൽ ഇവർ മുഖം തിരിച്ചു നിന്നു. ഓത്തു പളളികളും ഓത്തുപുരകളും മാത്രമായി പഠനകേന്ദ്രങ്ങൾ ഒതുങ്ങി. ഇത് പിന്നീട്മദ്രസവിദ്യാഭ്യാസത്തിനും വഴിമാറുകയും ചെയ്തു. 20ാം നുറ്റാണ്ടിൻെറ ആരംഭത്തിൽ ആധുനിക വിദ്യാഭ്യാസം കൂടെ മദ്രസക്കൊപ്പം നൽകാനുളള ശ്രമങ്ങളുണ്ടായി. ഈ അവസരത്തിലാണ് 1912 ൽ ഹിമായത്ത് സ്കൂളും 1918ൽ മദ്രസമുഹമ്മദിച്ചു സ്കുളും സ്ഥാപിതമായത്. എന്നാൽ ഇവിടെ ആൺകുട്ടികൾക്കു മാത്രമാണ് പ്രവേശനമുണ്ടായത്. പെൺകുട്ടികളാകട്ടെ ഓത്തു പുരകൾക്കപ്പുറമുളള വിദ്യ ലഭിക്കതെ തറവാടുവീടുകളിലെ പിന്നാമ്പുറങ്ങളിൽ തളക്കപ്പെട്ടു. 1930കളു‍ടെ മധ്യത്തിൽ മുത്തുബീബിയെന്ന ബീതാത്ത പരപ്പിൽ ജി. എൽ. പി സ്കൂൾ സ്ഥാപിച്ചതോടെ കോഴിക്കോട്ടെ ആദ്യത്തെ മാപ്പിള ഗേൾസ് സ്കൂളിനു തുടക്കം കുറിച്ചു. എന്നാൽ പ്രൈമറി സ്കൂളിനപ്പുറം പഠിക്കാൻ മുസ്ലീം പെൺകുട്ടികൾ തയ്യാറായില്ല. 1950കളുടെ മധ്യത്തോടെ മുസ്ലീം പെൺകുടെ ആധുനിക വിദ്യാഭ്യാസത്തിനായി നാടിൻെറ പല ഭാഗത്തും പ്രവർത്തനങ്ങൾ സജീവമായി.]]