ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/ഹൈസ്കൂൾ
മുക്കം മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ 1976ലാണ് പ്രവർത്തനമാരംഭിച്ചത്. വെറും 55 വിദ്യാർഥികളും നാല് അധ്യാപകരുമായി വിദ്യാഭ്യാസ യാത്ര ആരംഭിച്ച ഈ സ്കൂൾ ഇപ്പോൾ 1105 വിദ്യാർഥികൾ പഠിക്കുന്ന ജില്ലയിലെ ഉയർന്ന നിലവാരം പുലർത്തുന്ന ഒരു സ്കൂൾ ആയി മാറിയിരിക്കുകയാണ് .ഹൈസ്കൂൾ യുപി വിഭാഗങ്ങളിലായി യഥാക്രമം 485 ,257 വിദ്യാർത്ഥികൾ പഠിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിൽ 22 അധ്യാപകരും യുപി വിഭാഗത്തിൽ 11 അദ്ധ്യാപകരും 4 അനദ്ധ്യാപകരും സേവനമനുഷ്ഠിക്കുന്നു. ദേശീയ സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് അധ്യാപന രംഗത്ത് കർമ്മനിരതനാകുമ്പോഴും വ്യത്യസ്ത മേഖലകളിൽ മികവു പുലർത്തിയ പഠന ക്ലാസുകൾക്ക് പുറമേ വിദ്യാർത്ഥികൾക്ക് സമൂഹമാധ്യമങ്ങളിലൂടെ വിവിധ തൊഴിൽ പരിശീലനം നൽകി പ്രവർത്തന രംഗത്ത് സജീവമായ ശ്രീ നിയാസ് ചോലയാണ് ഈ സ്കൂളിലെ പ്രധാന അധ്യാപകൻ. സംസ്ഥാന തലത്തിൽ പ്രഥമ ലിറ്റിൽകൈററ് അവാർഡ്, ജില്ലാതലത്തിൽ സ്കൂൾ വിക്കി അവാർഡ്, താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ ബെസ്റ്റ് പിടിഎ അവാർഡ് സ്കൗട്ട് ആൻഡ് ഗൈഡ് പ്രസ്ഥാനത്തിനു കീഴിൽ നടത്തിയ ജൈവവൈവിധ്യ ഉദ്യാനഅവാർഡ് എന്നിങ്ങനെ നിരവധി അംഗീകാരങ്ങൾ നേടിയെടുത്ത ഈ സ്കൂൾ ഇന്ന് പാഠ്യപാഠ്യേതര മേഖലകളിൽ അത്യുജ്ജ്വലമായ പ്രകടനങ്ങൾ കാഴ്ചവെച്ച് ഓരോവർഷവും മുന്നേറിക്കൊണ്ടിരിക്കുകയാണ് . പാഠ്യപാഠ്യേതര മേഖലകളിൽ മേഖലകളിൽ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കരസ്ഥമാക്കാറുണ്ട്.ഓരോ വർഷവും വൈവിധ്യമാർന്ന നൂതന പ്രവർത്തനങ്ങളുമായി അതിവേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ് കൂമ്പാറ ഫാത്തിമാബി മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ.....
അധ്യാപകർ
അനധ്യാപകർ
മോട്ടിവേഷൻ ക്ലാസ്
എസ്എസ്എൽസി വിദ്യാർഥികൾക്ക് ജീവിതത്തിൽ ഉന്നത ലക്ഷ്യം കൈവരിക്കുന്നതിന് ആർജിച്ച എടുക്കേണ്ട നൈപുണികളും പഠനത്തിൽ താൽപര്യം ഉണ്ടാകുന്നതിന് അനുവർത്തിക്കേണ്ട പഠന ശീലങ്ങളും വിശദീകരിച്ചുകൊണ്ട് മോട്ടിവേഷൻ ക്ലാസ് നടത്തി. മോട്ടിവേഷൻ ക്ലാസിന് ബഹുമാനപ്പെട്ട ഹെഡ്മാസ്റ്റർ നിയാസ് ചോല സാർ നേതൃത്വം നൽകി. മോട്ടിവേഷൻ ക്ലാസിൽ ഓരോ ദിവസത്തെയും സമയം ക്രമീകരിക്കുന്നത് എങ്ങനെ, ആരോഗ്യ ശീലങ്ങൾ ഭക്ഷണക്രമം, ജീവിതത്തിൽ ആർജിച്ച എടുക്കേണ്ട ശീലങ്ങൾ സമൂഹത്തിലെ ഇടപെടലുകൾ തുടങ്ങിയവ ചർച്ച ചെയ്തു, പ്രൊജക്ടർ സംവിധാനത്തോടെ വിവിധ വീഡിയോ ദൃശ്യങ്ങൾ പ്രദർശിപ്പിച്ചു.അങ്ങനെ വ്യത്യസ്തങ്ങളായ ഗെയിമുകളിലൂടെയും വീഡിയോ പ്രദർശനത്തിലൂടെ യും കുട്ടികൾക്ക് ഈ ഒരു അവസരത്തിൽ കിട്ടേണ്ട എല്ലാ പ്രചോദനങ്ങളും ഹെഡ്മാസ്റ്റർ നിയാസ് ചോല പകർന്നുനൽകി. കൂടാതെ തന്റെ പഠന പാട്ടുകളിലൂടെ പത്താം ക്ലാസിലെ വിവിധ വിഷയങ്ങളിലെ പ്രധാനപ്പെട്ട ഭാഗങ്ങൾ അവരെ പഠിപ്പിച്ചു