ഫാത്തിമാബി മെമ്മോറിയൽ എച്ച്.എസ്സ്.എസ്സ് കൂമ്പാറ/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതികസൗകര്യങ്ങൾ
1976 ൽ ഓല ഷെഡിൽ ആരംഭിച്ച ഈ സ്കൂൾ 42 വർഷം പിന്നിടുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള സൗകര്യങ്ങളോടെ വൻ കുതിച്ചു ചാട്ടമാണ് നടത്തിയത്.മാനേജ്‌മെന്റിന്റെയും പി ടി എ യുടെയും ഗവൺമെന്റിന്റെയും അവസരോചിതമായ ഇടപെടൽ ഈ സ്കൂളിനെ മികവിന്റെകേന്ദ്രമാക്കിയിരിക്കുന്നു.എങ്കിലും പോരായ്മകളുള്ള ചില മേഖലകളിൽ ജനപ്രതിനിധികളുടെയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റ് അഭ്യുദയകാംഷികളുടെയും സഹായത്തോടെ മാറ്റിയെടുത്താൽ ഭൗതിക സാഹചര്യത്തിൽ മലയോരമേഖലയിലെ ഏറ്റവും മികച്ച സ്കൂളായി മാറാൻ ഈ വിദ്യാലയത്തിനാകും.സ്കൂൾ വിഭാവനം ചെയ്യുന്ന ഭൗതിക സാഹചര്യങ്ങളുടെ വിശദാംശങ്ങൾ ചുവടെ ചേർക്കുന്നു. 4 ഏക്കർ 90 സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 കെട്ടിടങ്ങളിലായി 28 ക്ലാസ് മുറികൾ, കളിസ്ഥലം , വിശാലമായ ലബോറട്ടറി, ലൈബ്രറി , കമ്പ്യൂട്ടർ ലാബ് ,സ്മാർട്ട് റൂം , കിച്ചൺ കോംപ്ലക്സ് , ടോയ്‌ലറ്റ് കോംപ്ലക്സ് എന്നിവ ഉണ്ട്.
കളിസ്ഥലം
സ്കൂളിന് മുൻവശത്തായി വിശാലമായ ഒരു കളിസ്ഥലം ഈ സ്ഥാപനത്തിന് പ്രത്യേക ഭംഗി നൽകുന്ന ഒന്നായി തന്നെ ഇവിടെ നിൽക്കുന്നു. വോളിബോൾ കോർട്ട്, ബാസ്ക്കറ്റ് ബോൾ കോർട്ട്, ഷട്ടിൽ കോർട്ട്, ഫുട്ബോൾ കോർട്ട് റഗ്ബി കോർട്ട് എന്നിവയെല്ലാം സ്കൂളിനു മുന്നിൽ ആയി പ്രത്യേകം തയ്യാറാക്കിയിട്ടുണ്ട്.കായികാധ്യാപകൻ റിയാസത്ത് അലി സാറിന്റെ നേതൃത്വത്തിൽ വൈകുന്നേരങ്ങളിലും രാവിലെയും ചിട്ടയായ പരിശീലനങ്ങൾ നൽകിയതിലൂടെ ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും വിവിധ കായിക താരങ്ങളെ എത്തിക്കാൻ ഈ കളിസ്ഥലം സഹായിച്ചിട്ടുണ്ട്.
ലബോറട്ടറി
സയൻസ് ഗണിത വിഷയങ്ങൾ കൂടുതൽ രസകരവും കൂടുതൽ പ്രവർത്തനാധിഷ്ഠിതം ആക്കിയെടുക്കുക എന്ന ലക്ഷ്യത്തോടുകൂടി സ്കൂളിൽ വളരെ ഭംഗിയായി ലാബുകൾ പ്രവർത്തിച്ചു വരുന്നു.ഹൈസ്കൂളിലും ഹയർ സെക്കൻഡറിയിലും പ്രത്യേക ലാബുകൾ ആണ് തയ്യാറാക്കിയിട്ടുള്ളത്. ലാബുകൾ ജില്ലയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ തയ്യാറാക്കിയത് കാരണം പല വിദ്യാലയങ്ങളും മാതൃകയാക്കാൻ വേണ്ടി സ്കൂളിൽ സന്ദർശിക്കാറുണ്ട് . വിശാലമായ ലാബ് സൗകര്യം ഉള്ളത് കാരണം ക്ലാസിലെ വിദ്യാർത്ഥികളെ എല്ലാം കൊണ്ടുപോയി ഇരുത്തി പരീക്ഷണങ്ങൾ കാണിക്കുന്നതിനുo, പരീക്ഷണങ്ങളിൽ ഏർപ്പെടുത്തുന്നതിനും ലാബുകൾ സഹായിക്കുന്നുണ്ട്.ബോട്ടണി ഫിസിക്സ് കെമിസ്ട്രി ബയോളജി തുടങ്ങി യവപ്രത്യേക ലാബുകളിൽ പ്രവർത്തിക്കുന്നു
വാഹനസൗകര്യം
മലയോരമേഖലയിൽ മറ്റു പൊതുഗതാഗത സൗകര്യം വളരെ കുറവായതിനാൽ സ്കൂളിന്റെ കീഴിൽ മൂന്ന് വാഹനങ്ങളിലായി വിദ്യാർത്ഥികളെ സ്കൂളിൽ എത്തിക്കുന്നു. വല്ലത്തായിപ്പാറ, തേക്കുംകുറ്റി ,മരഞ്ചാട്ടി തോട്ടക്കാട് തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് വിദ്യാർഥികളെ എത്തിക്കുന്നതിന് ഒരു ബ മരഞ്ചാട്ടി ഗേൾസ് ഓർഫനേജിലെ വിദ്യാർഥികളെ എത്തിക്കുന്നതിന് ആയാണ് മറ്റു വാഹനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത് .തീർത്തും സൗജന്യമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ വാഹനസൗകര്യത്തിൻറെ മുഴുവൻ ചെലവുകളും അധ്യാപകരും മാനേജ്മെന്റും ആണ് വഹിച്ചു കൊണ്ടിരിക്കുന്നത്
ലൈബ്രറി
വിദ്യാർത്ഥികളിൽ ഇതിൽ വായനാശീലം വളർത്തിയെടുക്കുക അ സാഹിത്യത്തോട് താല്പര്യം പണം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ സ്കൂളിൽ നല്ലൊരു ലൈബ്രറി പ്രവർത്തിച്ചുവരുന്നു ഏകദേശം മൂവായിരത്തോളം പുസ്തകങ്ങൾ നിങ്ങൾക്ക് കൃത്യമായി വിദ്യാർത്ഥികൾക്ക് പുസ്തക വിതരണം നടത്തി വരുന്നു അമ്മ വായന പ്രോത്സാഹിപ്പിക്കുന്നതിനായി രക്ഷിതാക്കൾക്കും മാസത്തിലൊരിക്കൽ ലൈബ്രറിയിൽ നിന്ന് പുസ്തകങ്ങൾ നൽകുന്നത് അധികം ജനകീയ ശ്രദ്ധ പിടിച്ചു പറ്റാൻ സാധിച്ചിട്ടുണ്ട്. ലൈബ്രറി യുടെ കീഴിൽ പുസ്തക വണ്ടി യിലൂടെയും ഓൺലൈൻ കാലത്ത് വിതരണം ചെയ്തത് ഇത് വേറിട്ട പ്രവർത്തനമായി വിലയിരുത്തപ്പെടുന്നു
ടോയ് ലറ്റ് കോംപ്ലക്സ്
ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും എണ്ണത്തിന് ആനുപാതികമായി രണ്ടു ഭാഗങ്ങളിലായി ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായിയ്ലറ്റ് കോപ്ലക്സ് പ്രവർത്തിച്ചുവരുന്നു ഒന്നു വെൻഡിങ് മെഷീൻ , കത്തിക്കുന്നതിനുള്ള മെഷീനുകൾ തുടങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ടോയ്‌ലറ്റുകൾ ആണ് പെൺകുട്ടികൾക്കായി സ്കൂളിന്റെ പിറകുവശത്തെ തയ്യാറാക്കിയത് എങ്കിൽ ആൺകുട്ടികൾക്ക് ആയി സ്കൂൾ കോമ്പൗണ്ട് ിശാലമായ ഒരു ടോയ്‌ലറ്റും തയ്യാറാക്കിയിട്ടുണ്ട് മികച്ച നിലവാരത്തിലക്കുള സൗകര്യവും അവിടെ ഒരുക്കിയിട്ടുണ്ട. ഓഫീസ് സ്റ്റാഫിനെ ദിവസേനയുള്ള ക്ലീനിംഗ് വളരെയധികം വൃത്തിയോട് കൂടി നിലനിർത്താൻ സാധിക്കുന്നു