ജി.യു.പി.എസ് ചോക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.യു.പി.എസ് ചോക്കാട് | |
---|---|
വിലാസം | |
ചോക്കാട് ഗവ.യു പി സ്കൂൾ ചോക്കാട് , ചോക്കാട് പി.ഒ. , 679332 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04931 260105 |
ഇമെയിൽ | chokkadup@gmail.com |
വെബ്സൈറ്റ് | https://chokkadgups.blogspot.com |
കോഡുകൾ | |
സ്കൂൾ കോഡ് | 48551 (സമേതം) |
യുഡൈസ് കോഡ് | 32050300710 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | വണ്ടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | വണ്ടൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | വണ്ടൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ചോക്കാട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 289 |
പെൺകുട്ടികൾ | 246 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബാലഭാസ്ക്കരൻ സി |
പി.ടി.എ. പ്രസിഡണ്ട് | അൻവർ തറമ്മൽ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷാനിമോൾ |
അവസാനം തിരുത്തിയത് | |
13-03-2022 | 48551 |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ വണ്ടൂർ ഉപജില്ലയിലെ ചോക്കാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ഗവ.യു പി സ്കൂൾ ചോക്കാട് .
മദിരാശി സർക്കാരിന്റെ അധീനതയിലായിരുന്ന മലബാർ മേഖലയിലെ ചോക്കാട് പ്രദേശത്തെ പ്രഥമപ്രാഥമികവിദ്യാലയമായ ചോക്കാട് ഗവ.യു. പി. സ്കൂൾ നാടിന്റെ വിദ്യാഭ്യാസമുന്നേറ്റത്തിൽ അനല്പമായ പങ്കുവഹിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനമാണ്.
ചരിത്രം
1937-ൽ ചോക്കാട് മില്ലുംപടിയിലെ പഴയ മദ്രസയിൽ ഏകാധ്യാപക വിദ്യാലയമായി ആരംഭിക്കുകയും സൗകര്യക്കുറവും നിയമപരമായ തടസ്സങ്ങളും കാരണം സ്വന്തമായി സ്ഥലസൗകര്യങ്ങൾ കണ്ടെത്തേണ്ടി വരികയും ചെയ്തു. പ്രദേശത്തെ പൗരപ്രമുഖനായ ദേശമംഗലം വാസുദേവൻ നമ്പൂതിരിപ്പാടിന്റെ വിശാലമനസ്കത ഇത്തരുണത്തിൽ സ്മരണീയമാണ്. 1954-55 കാലയളവിൽ സ്വന്തം സ്ഥലം സ്കൂൾ ആവശ്യത്തിനായി മലബാർ ഡിസ്ട്രിക്ട് ബൗർഡിന് കൈമാറിയ അദ്ദേഹം വിദ്യാലയം സർക്കാർ ഏറ്റെടുക്കുന്നതുവരെ തന്റെ സ്വകാര്യ കെട്ടിടങ്ങളിൽ സ്കൂൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങളൊരുക്കികൊടുക്കുകയും ചെയ്തു. 1956-57 കാലയളവിൽ കേരളസർക്കാർ സ്കൂൾ ഏറ്റെടുക്കുകയും തുടർന്ന് സർക്കാർ സഹായത്തോടെ കെട്ടിടനിർമ്മാണങ്ങൾ തുടങ്ങുകയും ചെയ്തു.
സ്കൂളിലെ വിവിധ കമ്മിറ്റികൾ
സ്കൂൾ മാനേജ്മെന്റ് കമ്മറ്റി
അധ്യാപകരും രക്ഷാകർത്താക്കളും ജനപ്രതിനിധികളും, പ്രദേശത്തെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും, വിദ്യാഭ്യാസ വിദഗ്ദരുമൊക്കെ ചേർന്ന് രൂപവത്കരിക്കുന്ന സംഘടനയാണ് സ്കൂൾമാനേജ്മെന്റ്കമ്മറ്റി. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. എസ്.എം.സി എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.
എസ്.എം.സി ഭാരവാഹികൾ
അദ്ധ്യാപക രക്ഷാകർത്തൃസംഘടന
അധ്യാപകരും രക്ഷാകർത്താക്കളും ചേർന്നു രൂപവത്കരിക്കുന്ന സംഘടനയാണ് അധ്യാപക രക്ഷാകർത്തൃസംഘടന (parent-teacher association (PTA). വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം നിറവേറ്റാൻ ഇങ്ങനെയൊരു സഹകരണം അത്യാവശ്യമാണ്. പി.ടി.എ. എന്ന പേരിലാണ് ഈ സംഘടന പൊതുവേ അറിയപ്പെടുന്നത്.
പഠിതാക്കളുടെ സർവതോമുഖമായ അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കാൻ അധ്യാപകരും രക്ഷിതാക്കളും സഹകരിക്കുക എന്നതാണ് അധ്യാപക രക്ഷാകർത്തൃസംഘടനയുടെ പ്രധാനലക്ഷ്യം. സ്കൂളിന്റെ യശസ്സ് വളർത്തുന്നതിനും നിലനിർത്തുന്നതിനും പി.ടി.എ. കടപ്പെട്ടിരിക്കുന്നു. അച്ചടക്കപാലനത്തിലും ഇതിന് ഗണ്യമായ പങ്കുണ്ട്. സ്കൂളും സമൂഹവും പരസ്പരം സഹകരിക്കുക എന്ന തത്ത്വം യാഥാർഥ്യമാക്കുന്നത് ഈ സംഘടനയാണ്. ഒരു രക്ഷാകർത്താവ് പ്രസിഡന്റും പ്രധാനാധ്യാപകൻ കാര്യദർശിയും കൺവീനറും ആയുള്ള ഒരു ഭരണസമിതി, പി.ടി.എ. അംഗങ്ങളിൽനിന്ന് തെരഞ്ഞെടുക്കപ്പെടുന്നു.
പി.ടി.എ ഭാരവാഹികൾ
എം.പി.ടി.എ
ഭൗതികസൗകര്യങ്ങൾ
- 1969-ൽ സർക്കാർ നിർമ്മിച്ചു നൽകിയ 5 മുറികളുള്ള കെട്ടിടം
- 1972-ൽ നിർമിച്ച് 4 ക്ലാസ് മുറികളുള്ള കെട്ടിടം
- 1997-ൽ DPEP പ്രകാരം നിർമിച്ച 2 ക്ലാസ് മുറികളുള്ള കെട്ടിടം
- ഒരു ഹാൾ
- 2006-ൽ SSA നിർമിച്ച് 2 ക്ലാസ് മുറികളുള്ള കെട്ടിടം
- 2013-ൽ SSA യും ചോക്കാട് പഞ്ചായത്തും സംയുക്തമായി നിർമിച്ച 2 മുറികളുള്ള ലൈബ്രറി കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
ദിനാചരണങ്ങൾ
നമ്മുടെ സാംസ്കാരിക തനിമയുടെ ഭാഗമായ ദിനാചരണങ്ങൾ സ്കൂൾ പാഠ്യേതര പ്രവർത്തനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. ചിരിക്കാനും, ചിന്തിക്കാനും, കൂടുതൽ അറിവ് നേടാനും ദിനാചരണങ്ങൾ സഹായിക്കുന്നു.
ദിനാചരണങ്ങളുടെ ഭാഗമായി സ്കൂൾതലത്തിൽ സാങ്കേതിക വിദ്യയുടെ സഹായത്താൽ വ്യത്യസ്ഥമായ വിവിധയിനം പരിപാടികളും,മത്സരങ്ങളും സംഘടിപ്പിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു .ഈ വർഷം എല്ലാ ദിനാചരണങ്ങളും ഓൺലൈനായും, ഓഫ്ലൈനായും സാഹചര്യങ്ങൾക്കനുസരിച്ചു കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ആചരിക്കാൻ കൂട്ടായ്മക്ക് സാധിച്ചു.
ആചരിച്ച പ്രധാനപ്പെട്ട ദിനങ്ങൾ താഴെ കൊടുക്കുന്നു
കൂടുതൽവായിക്കാൻ
വർത്താ ക്വിസ്
സ്കൂളിലെ എല്ലാ കുട്ടികൾക്കും ദിവസേനയുള്ള വാർത്തകൾ അറിയാൻ സൌകര്യമുണ്ടാകണമെന്നില്ല. അതുകൊണ്ട്തന്നെ ഒരു ദിവസത്തെ പ്രധാന വാർത്തകൾ ഉൾകൊള്ളിച്ച് അഞ്ച് ചോദ്യങ്ങൾ എല്ലാ ദിവസവും സ്കൂളിന്റെ ബ്ലോഗിലൂടെയും വാട്സാപ്പിലൂടേയും കുട്ടികൾക്ക് എത്തിക്കുന്നു ഇത്തരത്തിൽ നൽകുന്ന പ്രധാനപ്പെട്ട അറിവുകൾ തിയ്യതിയോടു കൂടി പുസ്തകത്തിൽ കുറിച്ചു വയ്ക്കാൻ കുട്ടികൾക്ക് നിർദ്ദേശങ്ങൾ നൽകുന്നു, ജീവിതത്തിലുടനീളം, വിവിധ മത്സര പരീക്ഷകളെ നേരിടുന്ന സാഹചര്യത്തിലും, അത് പോലെ ഒരു ജോലിക്ക് ശ്രമിക്കുമ്പോഴും ഈ പൊതുവിജ്ഞാന പുസ്തകം ഒരു സഹായിയായി കൂടെയുണ്ടാവുമെന്ന് കുട്ടികൾക്ക് പ്രോത്സാഹനം നൽകുന്നു, മാസവസാനത്തിൽ, ലഭ്യമാക്കിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു ക്വിസ് മത്സരം നടത്തി കൂടുതൽ സ്കോറുകൾ നേടിയവരെ ആദരിക്കുകയും ചെയ്യുന്നു.
ചോദ്യാവലികൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യാം
ഡിജിറ്റൽ മാഗസിനുകൾ
- വിദ്യാർത്ഥികളുടെ രചനാവാസനകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ധാരാളം ഡിജിറ്റൽ മാഗസിനുകൾ വിവിധ ദിനങ്ങളോടനുബന്ധിച്ച് കഴിഞ്ഞ അധ്യയന വർഷം സ്കൂൾ തലത്തിൽ പുറത്തിറക്കാൻ സാധിച്ചിട്ടുണ്ട്. ഓരോ മഗസിനുകളും പ്രകാശനം നിർവ്വഹിക്കുന്നതിന് പ്രമുഖ വ്യക്തിത്വങ്ങളും, സാഹിത്യകാരും പങ്കെടുപ്പിക്കാറുണ്ട്
പ്രധാനപ്പെട്ട ചില മാഗസിനുകൾ താഴെ കൊടുക്കുന്നു
കിഡ്സ് ഫെസ്റ്റ്
ചോക്കാട് ഗവൺമെന്റ് യുപി സ്കൂളിലെ കുഞ്ഞുമക്കളുടെ സർഗവാസനകൾ വളർത്തുന്നതിനായി 2022 ഒക്ടോബർ 29, 30, 31 തീയതികളിലായി ശലഭം 2021 എന്ന പേരിൽ നടത്തിയ മേളയാണ് കിഡ്സ് ഫെസ്റ്റ് . മൂന്ന് ദിവസങ്ങളിലും സ്റ്റാർ സിംഗർ ഫെയിമുകളായ തീർത്ഥ സുരേഷ്, സനിഗ സന്തോഷ്, തീർത്ഥ സത്യൻ എന്നിവർ അതിഥികളായെത്തി.
പ്രോഗ്രാം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഇംഗ്സീഷ് ഫെസ്റ്റ്
ഓൺലൈൻ കലോത്സവം
ശബ്ധസന്ദേശങ്ങൾ
വീഡിയോ സന്ദേശങ്ങൾ
പോയവാരം വാർത്ത അവതരണം
ഓരോ ആഴ്ചയിലേയും പ്രധാനപ്പെട്ട വാർത്തകളും സ്കൂളുമായി ബന്ധപ്പെട്ട വാർത്തകളും ഉൾപ്പെടുത്തി കുട്ടികൾ നടത്തുന്ന വാർത്താവതരണ പരിപാടിയാണ് പോയവാരം. ഒരു ആഴ്ചയും ഓരോ ക്ലാസ്സ് എന്ന രീതിയിൽ ഏറ്റെടുത്തു നടത്തുന്ന വാർത്ത അവതരണ
പരിപാടികൾ എഡിറ്റ് ചെയ്യുന്നത് അഞ്ചാം ക്ലാസിലെ അഭിരാം പ്രദീപും ആറാം ക്ലാസിലെ ഗൗതം കൃഷ്ണയുമാണ്. മലയാളം ,ഇംഗ്ലീഷ് ഭാഷകളിൽ വാർത്ത അവതരണം നടത്തുന്നു. ഇതുവരെ നടത്തിയ പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ താഴെ കൊടുത്തിരിക്കുന്നു.
പോയവാരം വാർത്ത അവതരണ പരിപാടികളുടെ ലിങ്കുകൾ
ദിനാചരണ പോസ്റ്ററുകൾ
ദിനാചരണ ഡോക്യുമെൻ്ററികൾ
മുൻ സാരഥികൾ
ക്രമ നമ്പർ | പ്രധാനധ്യാപകൻറെ പേര് | ഫോട്ടൊ | കാലഘട്ടം | |
---|---|---|---|---|
മുതൽ | വരെ | |||
1 | ജി സുശീല | 2000 | ||
2 | തോമസ് മാത്യു | 2000 | 2002 | |
3 | ഗോപിനാഥൻ VP | 2002 | 2003 | |
4 | AM ഏറത്ത് | 2003 | 2005 | |
5 | KP കുര്യാക്കോസ് | 2005 | 2009 | |
6 | P ബാലഗോവിന്ദൻ | 2009 | 2017 | |
7 | അബ്ദുറഹ്മാൻ KC | 2017 | 2018 | |
8 | ലീല സി സി | 2018 | 2019 | |
9 | സൂസമ്മ തോമസ് | 2019 | 2020 | |
10 | ഖാസിം | 2021 | 2021 | |
11 | ബാലഭാസ്കരൻ സി | 2021 | തുടരുന്നു |
നിലവിൽ സേവനം ചെയ്യുന്ന ജീവനക്കാർ
എൽ.പി, യു.പി അധ്യാപകർ
ക്രമ നമ്പർ | അധ്യാപകരുടെ പേരുകൾ | തസ്തിക | ഫോട്ടോ |
---|---|---|---|
01 | ബാലഭാസ്ക്കരൻ സി | ഹെഡ്മാസ്റ്റർ | |
02 | അബ്ദുൽ ഗഫൂർ എരട്ടപ്പിലാൻ | യു.പി അറബിക് | |
03 | അജിത ലക്ഷ്മി പി.എ | യു.പി.എസ്.ടി | |
04 | ദീപ്തി എ.എസ് | എൽ.പി.എസ്.ടി | |
05 | ധന്യ പി.ജെ | എൽ.പി.എസ്.ടി | |
06 | ഫാത്തിമ സുഹ്റ കെ.ടി | എൽ.പി.എസ്.ടി | |
07 | ഹരിദാസൻ കെ.കെ | യു.പി.എസ്.ടി | |
08 | ജോസഫ് മാത്യൂ | പി.ടി ടീച്ചർ | |
09 | നസീമ പി | എൽ.പി.എസ്.ടി | |
10 | സബിത കെ | യു.പി.എസ്.ടി | |
11 | സബ്ന മോൾ കെ.പി | യു.പി.എസ്.ടി | |
12 | സഫീർ മുഹ്സിൻ കെ.പി | എൽ.പി അറബിക് | |
13 | സീനത്ത് എം | എൽ.പി അറബിക് | |
14 | സുധിന കെ.പി | യു.പി.എസ്.ടി | |
15 | സുനീറ എൻ | പി.ടി ടീച്ചർ | |
16 | സ്മിത കെ | എൽ.പി.എസ്.ടി | |
17 | വൽസല എം.എം | എൽ.പി.എസ്.ടി |
പ്രീ പ്രൈമറി ജീവനക്കാർ
ക്രമ നമ്പർ | ജീവനക്കാരുടെ പേരുകൾ | തസ്തിക | ഫോട്ടൊ |
---|---|---|---|
01 | മുബീന പി.സി | പ്രീപ്രൈമറി ടീച്ചർ | |
02 | ബിജി ജോസഫ് | പ്രീപ്രൈമറി ടീച്ചർ | |
03 | സുനിത കെ.കെ | പ്രീപ്രൈമറി ടീച്ചർ | |
04 | ജസീല ഐ | പ്രീപ്രൈമറി ആയ |
അധ്യാപകരല്ലാത്ത ജീവനക്കാർ
ക്രമ നമ്പർ | ജീവനക്കാരുടെ പേരുകൾ | തസ്തിക | ഫോട്ടൊ |
---|---|---|---|
01 | സുബാഷ് എൻ | ഓഫീസ് അസിസ്റ്റന്റ് | |
02 | ഉണ്ണികൃഷ്ണൻ കെ | പി.ടി.സി.എം |
പാചകത്തൊഴിലാളികൾ
ക്രമ നമ്പർ | ജീവനക്കാരുടെ പേരുകൾ | ഫോട്ടൊ |
---|---|---|
01 | ശോഭന എസ് | |
02 | ശശിധരൻ എസ് |
നേട്ടങ്ങൾ
എൽ.എസ്.എസ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ. പത്മശ്രീ റഹ്മത്ത്, ലക്ഷദ്വീപിലെ ആദ്യ വനിതാ ഡോക്ടർ,പത്മശ്രീ ജേതാവ്
- ശ്രീ TK ഹംസ . മുൻ മന്ത്രി, MP
- പ്രകാശൻ ചോക്കാട് - സിനിമാ സംവിധായകൻ, ഇസ്ര
- മുസ്തഫ മാസ്റ്റർ - നാടക രംഗത്തെ കുലപതി
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നിലമ്പൂരിൽ നിന്ന് കാളികാവ് റൂട്ടിൽ 14 കിലോമീറ്റർ
- കാളികാവിൽ നിന്ന് പൂക്കോട്ടുംപാടം റൂട്ടിൽ 8 കിലോമീറ്റർ
- വണ്ടൂരിൽ നിന്നും കൂരാട് വഴി ചോക്കാട് 16 കിലോമീറ്റർ
- ചോക്കാട് അങ്ങാടിയിൽനിന്നും 0.7 കിലോമീറ്റർ അകലം സ്കൂൾ സ്ഥിതിചെയ്യുന്നു.
- https://goo.gl/maps/jVURCiUYSxs2cHc36
{{#multimaps:11.22269,76.33404 |zoom=13}}
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 48551
- 1936ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ