ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ദേവീ സഹായം എൽ പി സ്കൂൾ ആലക്കാട് | |
---|---|
പ്രമാണം:/home/kite/Desktop/jagath p.jpg | |
വിലാസം | |
ആലക്കാട് ആലക്കാട് , കാങ്കോൽ പി.ഒ. , 670307 | |
സ്ഥാപിതം | 1966 |
വിവരങ്ങൾ | |
ഇമെയിൽ | alakkaddslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13904 (സമേതം) |
യുഡൈസ് കോഡ് | 32021200704 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | തളിപ്പറമ്പ് |
ഉപജില്ല | പയ്യന്നൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | പയ്യന്നൂർ |
താലൂക്ക് | പയ്യന്നൂർ |
ബ്ലോക്ക് പഞ്ചായത്ത് | പയ്യന്നൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കാങ്കോൽ-ആലപ്പടമ്പ് പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 36 |
പെൺകുട്ടികൾ | 30 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുമിത്ര . പി |
പി.ടി.എ. പ്രസിഡണ്ട് | കരുണൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | അനിഷ . പി.വി |
അവസാനം തിരുത്തിയത് | |
02-02-2022 | 13904 |
ചരിത്രം
ദേവീസഹായം എൽ. പി. സ്കൂൾ ആലക്കാട് - ചരിത്രം
കണ്ണൂർ ജില്ലയിലെ കാങ്കോൽ ആലപ്പടമ്പ ഗ്രാമപ്പഞ്ചായത്തിലെ എഴാം വാർഡിൽ ഉൾപ്പെടുന്ന എയ്ഡഡ് വിദ്യാലയമാണ് ആലക്കാട് ദേവീസഹായം എൽ പി സ്കൂൾ, സാമൂഹ്യമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലായിരുന്ന ആലക്കാട് പ്രദേശം ഭൂമിശാസ്ത്രപരമായും ഒറ്റപ്പെട്ട നിലയിലായിരുന്നു. മലകളാലും പാറക്കെട്ടുകളാലും തോടുകളാലും ചുറ്റപ്പെട്ട ഈ പ്രദേശത്ത് നിന്നും മഴക്കാലത്തും മറ്റും സമീപപ്രദേശങ്ങളിൽ നിന്നും എത്തിച്ചേരുക ദുഷ്ക്കരമായിരുന്നു. സ്വന്തം ഗ്രാമത്തിൽ തന്നെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നേടാൻ അവസരമുണ്ടാകണമെന്ന ലക്ഷ്യത്തോടെ 1966 ജൂൺ 1 മണിപ്പുഴ മാധവൻ നമ്പൂതിരിയുടെ മാനേജ്മെന്റിൽ ഈ വിദ്യാലയം പ്രവർത്തനമാരംഭിച്ചു. അന്നത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ കെ. സി. കോരൻ അവർകളുടെ അദ്ധ്യക്ഷതയിൽ ആലക്കോട് രാജാവ് രാമവർമ്മരാജ ഭദ്രദീപം കൊളുത്തിയതോടെ ഈ പ്രദേശത്ത്കാരുടെ ചിരകാല സ്വപ്നം യാഥാർത്ഥ്യമായി. 56 കുട്ടികളോടെ രണ്ട് ഡിവിഷനുകളിലായി ക്ലാസ് ആരംഭിച്ചു. ശ്രീ കെ എൻ കൃഷ്ണൻ നമ്പൂതിരി പ്രഥമ പ്രധാനാദ്ധ്യാപകനായി. പി. കൃഷ്ണൻ മാസ്റ്റർ സഹാധ്യാപകനായും നിയമിതനായി. തുടർന്നുള്ള വർഷങ്ങളിൽ ശ്രീ പി ഈശ്വരൻ മാസ്റ്റർ, ശ്രീ കെ ടി എൻ വിജയൻ മാസ്റ്റർ, കെ പി ഈശ്വരൻ മാസ്റ്റർ എന്നിവർ അദ്ധ്യാപകരായി നിയമിക്കപ്പെട്ടു. 1969 ൽ നമ്മുടെ വിദ്യാലയം 1 മുതൽ 4 വരെയുള്ള ക്ലാസുകളോടെ ഒരു പൂർണ്ണ എൽ പി സ്കൂൾ ആയി മാറി.
തുടർന്ന് ശ്രീ എം വി ഗംഗാധരൻ മാസ്റ്റർ, ശ്രീ കെ എൻ വിഷ്ണു നമ്പൂതിരി മാസ്റ്റർ, ശ്രീ എ നാരായണൻ മാസ്റ്റർ, ശ്രീ സി കെ ദാമോദരൻ മാസ്റ്റർ, ശ്രീമതി പി രമ, ശ്രീമതി പി ഗൗരി, എന്നിവർ അദ്ധ്യാപകരായി ചേർന്നു. 1979 ൽ ശ്രീ കെ എൻ കൃഷ്ണൻ നമ്പൂതിരി മാസ്റ്റർ വിരമിച്ചതോടെ ശ്രീ പി കൃഷ്ണൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി നിയമിതനായി. ശ്രീ എൻ എം ശങ്കരൻ നമ്പൂതിരി, എം സുരേഷ് എന്നിവർ താൽക്കാലികമായി ജോലി ചെയ്തിട്ടുണ്ട്. പൂർവ്വ അദ്ധ്യാപകരെല്ലാം തന്നെ ഈ സ്കൂളിന്റെ ഉന്നമനത്തിനുവേണ്ടി ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടുളളവരാണ്. ശ്രീ കെ എൻ കൃഷ്ണൻ നമ്പൂതിരി, ശ്രീ കെ പി ഈശ്വരൻ നമ്പൂതിരി, ശ്രീ പി കൃഷ്ണൻ മാസ്റ്റർ, ശ്രീ കെ എൻവിഷ്ണു നമ്പൂതിരി മാസ്റ്റർ,ശ്രീമതി പി രമ ടീച്ചർ എന്നിവർ ഈ തുടർവിദ്യാലയത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച് വിരമിച്ചവരാണ്. ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്ന ആലക്കാട് ദേവീസഹായം എൽ പി സ്കൂൾ ഇന്ന് വികസനത്തിന്റെ പാതയിലാണ്. അക്കാദമിക രംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിക്കാൻ നമ്മുടെ വിദ്യാലയത്തിന് സാധിക്കുന്നുവെന്നത് തികച്ചും അഭിമാനകരമാണ്. ലീന കെ എം, ദിവ്യ പി വി, ധന പി, അമൃത സി കെ എന്നിവർ റാങ്ക് നേടിയ പൂർവ്വവിദ്യാർത്ഥികളാണ്. ഇവിടത്തെ പൂർവ്വവിദ്യാർത്ഥികൾ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നല്ല നിലയിൽ പ്രവർത്തിച്ചുവരുന്നു. പഠന നിലവാരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ വിദ്യാലയത്തിലെ വിദ്യാർത്ഥികൾ എൽ എസ് എസ് പരീക്ഷ, വിവിധ കലാസാഹിത്യ മത്സരങ്ങൾ, ക്വിസ് മത്സരങ്ങൾ എന്നിവയിൽ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മികച്ച വിജയം കൈവരിച്ചിട്ടുണ്ട്.
ഭൂമിശാസ്ത്രപരമായി ഒറ്റപ്പെട്ടു കിടക്കുന്ന പ്രദേശമായതിനാൽ ജനവാസം വളരെ കുറവാണ്. ഗതാഗത സൗകര്യവും പരിമിതമാണ്. അതുകൊണ്ട് തന്നെ സ്കൂളിലെ കുട്ടികളുടെ എണ്ണം ഈ വർഷം 66 ആണ്. സ്കൂൾ പി ടി എ യുടെയും സംരക്ഷണസമിതിയുടെയും നേതൃത്വത്തിൽ വിദ്യാർത്ഥികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നു. ശ്രീമതി ശ്രീജ എം, ശ്രീമതി സവിത എൻ, ശ്രീമതി പി സുമിത്ര, ശ്രീ പി ജഗത്ത് മാസ്റ്റർ എന്നിവരാണ് നിലവിലെ അദ്ധ്യാപകർ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്‌മെന്റ്
മുൻസാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:12.153439812491465, 75.24830372877261|width=800px|zoom=17.}}