ഗവൺമെന്റ് എച്ച്. എസ്. എസ് ബാലരാമപുരം/പ്രവർത്തനങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഗവണ്മെന്റ് എച് എസ് എസ് ബാലരാമപുരം .
2021 - 2022 പ്രവർത്തന റിപ്പോർട്ട്.
------------------------------------------------------------------------
![](/images/thumb/3/36/%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81..jpg/339px-%E0%B4%AA%E0%B5%8B%E0%B4%B8%E0%B5%8D%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%BC_%E0%B4%A8%E0%B4%BF%E0%B5%BC%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81..jpg)
2021 -22 അധ്യയന വർഷം 01 / 06 / 2021 (ചൊവാഴ്ച) 11 മണിക്ക് ൽ virtual platform വഴി പി.ടി.എ പ്രസിഡന്റ് ഡി ഡി അഡ്വ .ഡി .സുരേഷ്കുമാർ ഉൽഘാടനം നിർവഹിച്ചു .തുടർന്ന് ക്ലാസ് അധ്യാപകരുടെ നേതൃത്വത്തിൽ ക്ലാസ് തല പ്രവേശനോത്സവം നടത്തി പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു .
SRG , സ്റ്റാഫ് മീറ്റിംഗ് എന്നിവയിലൂടെ സ്കൂൾ തല ഓൺലൈൻ ക്ലാസിനു വേണ്ട സജ്ജീകരണങ്ങൾ നടത്തി. ഫസ്റ്റ് ബെൽ ക്ലാസിന് ഒപ്പം തന്നെ ഒന്നാം ക്ലാസ്സ് മുതൽ പത്താം ക്ലാസ് വരെ വിവിധ സമയങ്ങളിലായി ടൈം ടേബിൾ പ്രകാരം ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു. അധ്യാപകർ പൂർവ വിദ്യാർത്ഥികൾ സമൂഹത്തിലെ സന്നദ്ധരായ മറ്റു വ്യക്തികൾ എന്നിവരുടെ സഹായ സഹകരണത്തോടെ ടാബ് ,മൊബൈൽ ഫോൺ, ടി.വി തുടങ്ങിയ പഠന ഉപകരണങ്ങൾ നിർധനരായ വിദ്യാർത്ഥികൾക്ക് നൽകി.അവരേയും പഠന സൗകര്യങ്ങളിലേക്കു എത്തിച്ചു .
![](/images/thumb/5/50/%E0%B4%AE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81..jpg/170px-%E0%B4%AE%E0%B4%A7%E0%B5%8D%E0%B4%AF%E0%B4%B5%E0%B5%81%E0%B4%82_%E0%B4%AE%E0%B4%AF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%B0%E0%B5%81%E0%B4%A8%E0%B5%8D%E0%B4%A8%E0%B5%81%E0%B4%82_%E0%B4%A8%E0%B4%BF%E0%B4%B0%E0%B5%8B%E0%B4%A7%E0%B4%BF%E0%B4%95%E0%B5%8D%E0%B4%95%E0%B5%81..jpg)
എല്ലാ മാസവും എല്ലാ ക്ലാസ്സുകളുടെയും ക്ലാസ് പി.ടി.എ ഗൂഗിൾ മീറ്റ് വഴി നടത്തി.കുട്ടികളുടെ പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കളുമായി ചർച്ച ചെയ്യുകയും വിലയിരുത്തുകയും ചെയ്തു.തുടർന്ന് എൽ .പി ,യു .പി ,എച്ച.എസ് എന്നിങ്ങനെ തരം തിരിച്ചു പ്രത്യേക ദിവസങ്ങളിലായി നോട്ട് ബുക്ക് പൂർത്തിയാക്കി രക്ഷിതാക്കൾ മാസത്തിലൊരിക്കൽ സ്കൂളിൽ കൊണ്ട് വന്നു തിരുത്തൽ വരുത്തുന്നു.എല്ലാ മാസവും യൂണിറ്റ് ടെസ്റ്റുകൾ നടത്തി കൂടുതൽ പഠന സഹായങ്ങൾ നൽകി.
എഴുത്തിലും വായനയിലും പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് L.P. തലത്തിലും , പത്താം ക്ലാസ്സുകാർക്കു സ്കൂളിൽ വച്ചും ,ഗൂഗിൾ മീറ്റ് വഴിയും പ്രത്യേക പരിഗണനയും മികവാർന്ന പ്രവർത്തനങ്ങളും നൽകി. നൂറു ശതമാനം വിജയം എന്ന ലക്ഷ്യത്തിലേക്കു എല്ലാ അധ്യാപകരും ,അതാത് വിഷയങ്ങൾക്ക് പ്രത്യേകം പ്രവർത്തനങ്ങൾ രൂപപെടുതുയത് വളരെ ആത്മവിശ്വാസം നൽകി.
![](/images/thumb/4/41/%E0%B4%95%E0%B4%A5%E0%B4%BE_%E0%B4%B0%E0%B4%9A%E0%B4%A8_.jpg/166px-%E0%B4%95%E0%B4%A5%E0%B4%BE_%E0%B4%B0%E0%B4%9A%E0%B4%A8_.jpg)
ദിനാചരണങ്ങൾ എല്ലാ മീഡിയത്തിലും എല്ലാ വിഭാഗങ്ങളിലും ഭാഷാ വിഭാഗത്തിലും പ്രത്യേകമായും കൃത്യമായും നടത്താൻ ഗൂഗിൾ മീറ്റ് വഴി സാധിച്ചു.ക്വിസ് ,പോസ്റ്റർ ,കഥ, കവിത, ഉപന്യാസം, വീഡിയോ ,പ്രസംഗം , വായനകുറിപ്പ് ,ആസ്വാദനം ,വീട്ടിൽ ഒരു ലൈബ്രറി ,സ്വന്തം സൃഷ്ടികൾ തുടങ്ങിയ വിവിധ തരത്തിലുള്ള പാഠ്യേതര പ്രവർത്തനങ്ങൾ നൽകി ദിനാചരണങ്ങൾ ആഘോഷിക്കുകയും ഈ സാഹചര്യത്തെ അതിജീവിക്കാൻ പ്രാപ്തരാക്കുകയും ചെയ്തു .
ജൂൺ 19 മുതൽ 25 വരെയുള്ള വായന വാരാഘോഷം ശ്രീ .മനോജ് പുളിമാത്ത് ഉദഘാടനം ചെയ്തു.അന്നേ ദിവസം തിയോഫിലോസ് കോളേജ് പ്രിൻസിപ്പൾ Dr .K .Y .ബെനഡിക്ട് വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു .വാ യന വാരാചരണത്തിന്റെ സമാപന ദിവസവും പ്രശസ്ത കഥാകൃത്തും 2021 ലെ ലിറ്റാർട് പുരസ്കാര ജേതാവുമായ ശ്രീ.കെ.എസ് .രതീഷ് മുഖ്യ സന്ദേശം നൽകി.
![](/images/thumb/4/45/%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE..jpg/150px-%E0%B4%B5%E0%B4%BF%E0%B4%9C%E0%B4%AF%E0%B4%BF%E0%B4%95%E0%B5%BE..jpg)
ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ക്ലാസ്സിൽ എറണാകുളം DYSP നാർക്കോട്ടിക് സെൽ വിഭാഗം ശ്രീ കെ അശ്വ കുമാർ സാർ ലഹരി വിരുദ്ധ ദിന സന്ദേശം നൽകി. അതോടൊപ്പം നെയ്യാറ്റിൻകര എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ എ .വി .ഷാജഹാൻ സാർ " വേണ്ട ലഹരി " എന്ന ശീർഷകത്തിൽ ബോധവത്കരണ ക്ലാസ് നടത്തി.
സ്കൂൾ കൗൺസിലറുടെ നേതൃവത്തിൽ നടത്തിയ പ്രവർത്തനങ്ങൾ ഈ മഹാമാരി കാലത്തു കുട്ടികൾക്കും രക്ഷിതാക്കൾക്കും വളരെ പ്രയോജനകരമായിരുന്നു. ORC കോർമീറ്റിംഗ്, ORC SMART 40 CAMP, അതിജീവനം, തിരികെ വിത്യാലയത്തിലേക്ക്, അനീമിയ 12, പോഷക അടിയാൻ, സ്ത്രീധന വിരുദ്ധ കാമ്പയിൻ തുടങ്ങിയ ഒട്ടേറെ പ്രവർത്തനങ്ങൾ ഈ കാലയളവിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരുപോലെ ഊർജം പകരുന്നതായിരുന്നു. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം തടയുന്നതിന്റെ ഭാഗമായി അന്തർദെശീയbദിനത്തിൽ സ്കൂൾ കോണ്സിലറുടെ പോസ്റ്റർ, സിഗ്നേച്ചർ ക്യാമ്പയിൻ,ഹഷ്ടാഗ് റാലി എന്നിവ സംഘടിപ്പിച്ചു.
![](/images/thumb/8/8d/%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%A8_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%BF%E0%B5%BB.jpg/168px-%E0%B4%B8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0%E0%B5%80%E0%B4%A7%E0%B4%A8_%E0%B4%B5%E0%B4%BF%E0%B4%B0%E0%B5%81%E0%B4%A6%E0%B5%8D%E0%B4%A7_%E0%B4%95%E0%B4%BE%E0%B4%AE%E0%B5%8D%E0%B4%AA%E0%B4%AF%E0%B4%BF%E0%B5%BB.jpg)
ഓണാഘോഷവും, ഓണപ്പതിപ്പും, ഓണപൂക്കളവും എല്ലാം തന്നെ ഇത്തവണ ഡിജിറ്റൽ ആയിട്ടായിരുന്നു. വിത്യരംഗം കലാവേദിയുടെ ആഭിമുഖ്യത്തിലും വിവധ ക്ലബ്ബ്കളുടെ നേതൃത്വത്തിലും എല്ലാം ക്ലാസ്സുകളിലും കലാപരമായതും ആസ്വാദകരമാകുന്നതുമായ പ്രവർത്തനം
ഞങ്ങൾ കുട്ടികൾക്ക് നിരന്തനം അവരിലെ പ്രസരിപ്പ് നിലനിർത്താൻ സാധിച്ചു.
ഭവന സന്ദർശനത്തിന്റെ ഭാഗമായി പത്താം ക്ലാസ്സിലെ എല്ലാ കുട്ടികളുടെയും
വീടുകൾ അത്യാപകർ സന്ദർശിച്ചു. മധുരപലഹാരങ്ങളും പഠനസാമഗിരികളും നൽകി
കുട്ടികളെ മുഖ്യധാരയിലേക്കു എത്തിക്കാൻ അത്യാപകർ നൽകിയ പ്രോത്സാഹനം വളരെ വലുതായിരുന്നു.
ഏറ്റവും പ്രധാനമായി ഈ വര്ഷം വിവിധ മത്സരങ്ങൾക്കുള്ള സമ്മാനം കുട്ടികളുടെ
വീടുകളിൽ സമ്മാനവണ്ടിയായി എത്തിയത് ഏറെ പ്രശംസയും ആയിരുന്നു.
എല്ലാ കുട്ടികൾക്കും അത്യാപകരുടെ നേതൃത്വത്തിൽ അത്യാപകർ തന്നെ സമ്മാനം വാങ്ങി നൽകിയത്
![](/images/thumb/5/5b/%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8_%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_.jpg/202px-%E0%B4%B8%E0%B4%AE%E0%B5%8D%E0%B4%AE%E0%B4%BE%E0%B4%A8_%E0%B4%B5%E0%B4%A3%E0%B5%8D%E0%B4%9F%E0%B4%BF_.jpg)
വളരെ സന്തോഷം നൽകി. തുടർന്നു കലോത്സവ സമ്മാനങ്ങൾ ഉൾപ്പടെ എല്ലാ പരിപാടികൾക്കും
കുട്ടികൾക്ക്അർഹമായ സമ്മാനങ്ങൾ എത്തിച്ചു.
വീട് ഒരു വിദയാലയം എന്ന പത്യതി LP,UP വിഭാഗത്തിൽ വളരെ വിപുലമായി തന്നെ സംഘടിപ്പിച്ചു.
കുട്ടികളുടെ വീട്ടിൽ എത്തിയാണ് ഉൽഘാടനം നടത്തിയത്. അമൃത മഹോത്സവവുമായി പന്തപെട്ടു
പഞ്ചായത്തു തല ക്വിസ് മത്സരം നമ്മുടെ സ്കൂളിൽ വെച്ച് നടത്തുകയും നമ്മുടെ സ്കൂളിലെ നാലാം
![](/images/thumb/7/7d/GK_quiz_winner.jpg/116px-GK_quiz_winner.jpg)
ക്ലാസ്സിലെ രണ്ടു കുട്ടികൾ ഒന്നാം സ്ഥാനം കൈവരിച്ചു പഞ്ചായത്തു തലത്തിൽ ശ്രദ്ധ പിടിച്ചു പറ്റിയത്
ഏറെ അഭിമാനകരമാണ്. അതോടൊപ്പം ബാലരാമപുരത്തിന്റെ പ്രതിഷിക ചരിത്ര രചന തയ്യാറാക്കി
നമ്മുടെ സ്കൂൾ അമൃത മഹോത്സവത്തിൽ കൂടുതൽ മികവ് പുലർത്തി.
GK ക്വിസ് BRC സുബ്ബ്ജില്ല തലം മത്സരത്തിൽ നമ്മുടെ സ്കൂളിലെ നാലാം ക്ലാസ് വിത്യാർത്തി ഒന്നാം സ്ഥാനം
കരസ്ഥമാക്കുകയും തുടർന്ന് തിരുവനന്തപുരത്തു വെച്ച് നടത്തിയ ജില്ലാ മത്സരത്തി സമ്മാനാർഹാമാവുകയും ചെയ്തു.
ഒക്ടോബർ 2,൩ തീയതികളിലായി സങ്കടിപ്പിച്ച ഓൺലൈൻ കലോത്സവം സപ്തസ്വരം 2021 കവിയും സാഹിത്യകാരനും അത്യാപകനുമായ ശ്രീ വിനോദ് വൈശാഖി സാർ ഉൽഘാടനം നിർവഹിച്ചു. LP,UP,HS, വിഭാഗത്തിലായി മലയാളം,ഇംഗ്ലീഷ്,ഹിന്ദി, തമിഴ്,അറബി ഭാഷകളിലായി എഴുപതോളം മത്സരങ്ങൾ നടത്തി കുട്ടികൾക്ക് ഈ രണ്ടു ദിവസവും പുതുമയാർന്ന അനുഭവം ആയിരുന്നു.
![](/images/thumb/0/0c/%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82_.jpg/150px-%E0%B4%B8%E0%B5%8D%E0%B4%B5%E0%B4%BE%E0%B4%A4%E0%B4%A8%E0%B5%8D%E0%B4%A4%E0%B5%8D%E0%B4%B0_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%BE%E0%B4%98%E0%B5%8B%E0%B4%B7%E0%B4%82_.jpg)
സ്വതന്ത്രദിനാഘോഷം, ശിശുദിനാഘോഷം, അത്യാപകദിനാഘോഷം, അറബി ഭാഷാതിനകോശം,
എന്നിവ വളരെ വിപുലമായി
തന്നെ നടത്തി.
ശാസ്ത്രരംഗം 2021-2022ന്റ്റെ ഭാഗമായി സുബ്ബ്ജില്ല തലത്തിൽ UP സെക്ഷൻ പ്രൊജക്റ്റ് മത്സരത്തിൽ ഹാഷ്മി ജാസ്മിൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ശാസ്ത്രലേഖനം തയ്യാറാക്കി {ആദിത്യൻ സജീവ്} ഒന്നാം സ്ഥാനത്തെത്തി. പ്രാതേഷിക ചരിത്ര രചനയിൽ HS സെക്ഷനിൽ
അഭയ ഒന്നാം സ്ഥാനം നേടി സ്കൂളിന്റെ മികവ് ഉയർത്തി. ഫിറ്റ് ഇന്ത്യ പ്രോഗ്രാമുകളുമായി ബന്ധപെട്ടു LP വിഭാഗത്തിൽ നിന്നും
തേശഭക്തി ഗാനാലാപാനം വീഡിയോ തയ്യാറാക്കി നൽകി.
![](/images/thumb/b/b9/%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_.jpg/195px-%E0%B4%85%E0%B4%B1%E0%B4%AC%E0%B4%BF_%E0%B4%A6%E0%B4%BF%E0%B4%A8%E0%B4%82_.jpg)
നമ്മുടെ സ്കൂളിന്റെ യശസ് ഉയർത്തുന്ന പ്രവർത്തനവുമായി യേറ്റവും മുന്നിട്ട് നിൽക്കുന്ന ഏറെ അഭിമാനകരമായ പ്രവർത്തനമാണ്
SPC യൂണിറ്റ്. ഈ അത്യായന വർഷം കാഴ്ച്ച വെച്ചത് കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കായിക പരിശീലനം
നൽകുവാൻ സാധിക്കാത്തതിനാൽ സഘടിപ്പിച്ചിരുന്ന പോസ് പോസ് പടവുകൾ തുടങ്ങിയ പരിശീലനങ്ങൾക്കു പുറമേ ഈ വർഷം
ദ്രിശ്യ പാഠം എന്ന പുതിയ ക്ലാസ് ആരംഭിച്ചു.
സ്കൂളിൽ ചെറിയ ഒരു പൂന്തോട്ടം നിർമ്മിച്ചു. സ്കൂൾ പരിസരത്തു വേപ്പ്,മാവ്,നാരകം, പേര,നെല്ലി, തുടങ്ങിയ മരങ്ങൾ വെച്ച് പിടിപ്പിച്ചു.
എല്ലാം പ്രവർത്തനങ്ങൾക്കും ബാലരാമപുരം പോലീസ് ഇൻസ്പെക്ടർ ശ്രീ മനോജ് കുമാർ നേതൃത്വം നൽകി.
ഒരു വയറുട്ടാം പഥ്യത്തിയുടെ ഭാഗമായി 50 പൊതിച്ചോറുകൾ ബാലരാമപുരം കുടുമ്പആരോഗ്യ കേന്ദ്രത്തിലും 50 പൊതിച്ചോറുകൾ
നെയ്യാറ്റിൻകര ജനറൽ ഹോസ്പിറ്റലിന്റെ പരിസരത്തു വിതരണം ചെയ്യുകയുണ്ടായി. അച്ഛൻ മരണപ്പെട്ട ഒരു കുട്ടിയുടെ വീട് സന്ദർശിച്ചു.
അവർക്കു ഭക്ഷ്യ കിറ്റുകൾ എത്തിച്ചു.2021ലെ smartphone ചലഞ്ചിന്റെ ഭാഗമായി ഒരു കുട്ടിക്ക് smartphone വാങ്ങി നൽകി. കുട്ടികൾ
സമാഹരിച്ച കോവിഡ് ദുരിതാശ്വാസ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽ നിക്ഷേപിച്ചു.പുത്തനുടുപ്പും പുസ്തകങ്ങളുടെ ഭാഗം ആയി നിരവധി നിത്യോപക സാധനങ്ങൾ കേഡറ്റുകൾ ശേഖരിച്ചു നിർധനരായ കുട്ടികളുടെ വീട്ടിൽ എത്തിച്ചു.
കേഡറ്റുകൾ 2021-ന്റെ രണ്ടാം റൌണ്ട് മത്സരത്തിൽ നമ്മുടെ സ്കൂളിലെ കേഡറ്റുകൾ ഒന്നാം സ്ഥാനത്തെത്തി.അച്ഛനും അമ്മയും
നഷ്ടപെട്ട നമ്മുടെ സ്കൂളിലെ കാവേരി ധനസഹായം ബാങ്കിൽ ടെപോസിറ്റ് ചെയ്തു.ഡിസംബർ മാസത്തിൽ 2 ദിവസം ക്രിസ്മസ് camp
സംഘടിപ്പിച്ചുതും SPC യുടെ മികവാർന്ന പ്രവർത്തനമാണ്.
![](/images/thumb/3/38/%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%BF_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE_.jpg/1076px-%E0%B4%8E%E0%B4%B8%E0%B5%8D.%E0%B4%AA%E0%B4%BF.%E0%B4%B8%E0%B4%BF_%E0%B4%95%E0%B5%87%E0%B4%A1%E0%B4%B1%E0%B5%8D%E0%B4%B1%E0%B5%81%E0%B4%95%E0%B5%BE_.jpg)