ഗവ. എച്ച് എസ് എസ് മീനങ്ങാടി/സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ് പ്രവർത്തനങ്ങൾ 2021 -22

2021 -22 അധ്യനവർഷത്തെ ജി എച്ച് എസ് എസ് മീനങ്ങാടിയിലെ സയൻസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വിപുലമായി നടത്തി

1 ) ശാസ്ത്രരംഗം പ്രോഗ്രാമിലേക്ക് സ്കൂൾതലത്തിൽ നിന്നും വിദ്യാർത്‌ഥികളെ തിരഞ്ഞെടുത്തു

2 ) ഇൻസ്പെയർ അവാർഡ് മത്സരത്തിലേക്ക് വിദ്യാർത്ഥികളെ കണ്ടെത്തി പ്രൊജക്റ്റ് തയ്യാറാക്കുന്നതിനുള്ള മാർഗനിർദേശങ്ങൾ നൽകി

3 )ഈ വർഷത്തെ ഒസോൺദിനാചരണത്തിനാവശ്യ മായ മുന്നൊരുക്കങ്ങൾ പൂർത്തീകരിച്ചു

4 ) ശാസ്ത്രരംഗം സബ്‌ജില്ലാ തല മത്സരത്തിൽ രണ്ടാം സ്ഥാനം ലിന മരിയ ബേബി ക്ക് ലഭിച്ചു

5 )ഇൻസ്പെയർ അവാർഡ് മത്സരത്തിൽ ജില്ലാതലത്തിലേക്ക് ലിന മരിയ ബേബി തെരഞ്ഞെടുത്തു

ലിന മരിയ ബേബി

ശാസ്ത്രരംഗം

ഗവ ഹയർ സെക്കണ്ടറി സ്കൂൾ മീനങ്ങാടിയിലെ ഈ വർഷത്തെ ശാസ്ത്രരംഗം 23/7/2021 വെള്ളിയാഴ്ച നടന്ന ഓൺലൈൻ പ്ലാറ്റ്ഫോം മീറ്റിംഗിൽ നടന്നു.ഇദ്ഘാടനച്ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പാൾ ശ്രീ ഷിവി കൃഷ്ണൻ സ്വാഗതമാശംസിച്ചു. പി ടി എ പ്രസിഡണ്ട് ശ്രീ മനോജ് ചന്ദനക്കാവ് അധ്യക്ഷത വഹിച്ചു. ഹയർ സെക്കണ്ടറി വിഭാഗത്തിലെ സീനിയർ സയൻസ് അധ്യാപകനായ ഡോ.ശിവപ്രസാദ് ഉദ്ഘാടനവും മുഖ്യപ്രഭാഷണവും നടത്തി. ഭക്ഷണപദാർത്ഥങ്ങളിലെ മായങ്ങളെക്കുറിച്ചും ശാസ്ത്രത്തിന്റെ സംഭാവനകളെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.പ്ധാനാധ്യാപിക ശ്രീമതി സെലിൻ പാല , എസ് എം സി ചെയർമാൻ ഹൈറുദ്ദീൻ എന്നിവർ ആശംസകളർപ്പിച്ചു.

2021 സെപ്തംബർ പതിനഞ്ചിനുള്ളിൽ സ്കൂൾതലമത്സരങ്ങൾ ഓൺലൈനായി നടത്തുകയും വിജയികളെ തെരഞ്ഞെടുക്കുയും ചെയ്തു.ഹൈസ്കൂൾ വിഭാഗം ഗണിതാശയാവതരണം പ്രാദേശികചരിത്രരചന സയൻസ് പ്രൊജക്ട് , വീട്ടിൽനിന്നു. ഒരു പരീക്ഷണം , എന്റെ ശാസ്ത്രജ്ഞൻ ( ജീവചരിത്രക്കുറിപ്പ്) ,പ്രവർത്തിപരിചയം എന്നീ മത്സരങ്ങൾ നടത്തി.

സബ്‍ജില്ലാതലത്തിൽ ഹൈസ്കൂൾ വിഭാഗം വീട്ടിൽ നിന്നു ഒരു പരീക്ഷണം ഇനത്തിൽ രണ്ടീം സ്ഥാനം കരസ്ഥമാക്കി.ഗണിതാശയാവതരണത്തിൽ ഒന്നാം സ്ഥാനവും ലഭിച്ചു.ഈ വിഭാഗത്തിൽ ജില്ലയിലേക്ക് മത്സരിക്കാൻ യോഗ്യത നേടുകയും ചെയ്തു.ജില്ലാതലത്തിൽ പങ്കെടുത്ത് സംസ്ഥാനമത്സരത്തിൽ പങ്കെടുക്കാനുള്ള യോഗ്യതയും കരസ്ഥമാക്കി.ശാസ്തിരംഗത്തിന്റെ സ്കൂൾതല കോ - ഓർഡിനേറ്റർ പി കെ ഉമ്മുസൽമത്ത് ആണ്.

സിവി രാമൻ സംസ്ഥാന തല ഉപന്യാസ മത്സരം

               ഇരുപതാം നൂറ്റാണ്ടിലെ ലോക പ്രശസ്തഭാരതീയ ശാസ്ത്രജ്ഞനായ സി വി രാമന്റെ സ്മരണാ‌ർത്ഥം  രാമൻ ഇഫക്ട് സംസ്ഥാനതല ഉപന്യാസ മത്സരം വയനാട് ജില്ലയിലെ മീനങ്ങാടി ഗവ:ഹയർ സെക്കണ്ടറി സ്കൂൾസാക്ഷ്യം വഹിച്ചു.പതിനാല് ജില്ലകളിൽ നിന്ന് ഹൈസ്കൂൾ ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 56 കുട്ടികൾ മത്സരിച്ച ഈ മത്സരം പുതുമ കൊണ്ടും  സംഘാടക മികവു കൊണ്ടും ഏറെ ശ്രദ്ധേയമായി. ആദ്യമായാണ് ഈ മത്സരം വയനാട്ടിലേക്ക് ചുരം കയറുന്നതെന്നും ശ്രദ്ധേയമാണ്.ഉദ്ഘാടന സമ്മേളം വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഇബ്രാഹീം തോണിക്കര നിർവ്വഹിച്ചു. ഒരു മണിക്കൂർ നീണ്ട മത്സരങ്ങൾക്ക് ശേഷം വയനാടിന്റെ പ്രകൃതിഭംഗിയിലൂടെ കാരാപ്പുഴ ഡാം സന്ദർശിച്ചത്	മത്സരാർത്ഥികൾക്കും	രക്ഷിതാക്കൾക്കും	മറക്കാത്ത ഒരനുഭവമായി. ഡാമിന്റെയും വശ്വതയാർന്ന പൂന്തോട്ടത്തിന്റെയും ദൂരമനോഹരിതയും ആസ്വദിച്ച് മടങ്ങിയെത്തി്യ വിദ്യാർഥികളെ കാത്തിരുന്നത് വിഭവ സമ്രദ്ധമായ ഉച്ചഭക്ഷണമായിരുന്നു. മത്സരിച്ച മുഴുവൻവിദ്യാർത്തികൾക്കും ട്രോഫികളും 1,2,3,സ്ഥാനം നേടിയ വിദ്യാർഥികൾക്ക് പ്രത്യേക സമ്മാനങ്ങൾ ഒരുക്കിയതും മാതൃഭൂമി കൽപ്പറ്റ ബ്യൂറോയായിരുന്നു.സമാപന സമ്മേളനം ബഹുമാനപ്പെട്ട  M LAശ്രീ IC ബാലകൃഷ്ണൻ നിർവ്വഹിച്ചു. 1 ,2,3 സ്ഥാനങ്ങൾ നേടിയ വിദ്യാർഥികൾക്ക് ക്യാഷ് പ്രൈസും സർട്ടിഫിറ്റുകളും വേദിയിൽ വിതരണം ചെയ്തു.
                  വയനാട്ടിൽ  ആദ്യമായി എത്തിയ ഈ മത്സരത്തെ നെഞ്ചോട് ചേർത്താണ് സ്കൂൾ അധികൃതരും പിടിഎ, എംപിടിഎ, എസ്എംസി കമ്മിറ്റികൾ വരവേറ്റത്.നമ്മുടെ അഥിതികളായെത്തിയ മത്സരാർഥികൾക്കും രക്ഷിതാക്കൾക്കും ഈ പരിപാടി മനസ്സിൽ നിന്നുംമായാതെ എന്നെന്നും നിലനിൽക്കുമെന്ന പ്രതീക്ഷ  ഞങ്ങൾക്കുണ്ട്. ഒപ്പം മത്സരം നല്ല രീതിയിൽ നടത്താനായെന്ന ചാരിതാർത്ഥ്യവും. അന്താരാഷാട്ര നിലവാരത്തിലേക്ക് ഉയരുകയും ശാസ്ത്ര മേഖലയിൽ മികച്ച വിജയം സംഭാവന ചെയ്യുന്ന ഈ വിദ്യാലയത്തിലേക്ക് മേള കൊണ്ടു വന്നതിന് വിദ്യാഭ്യാസ വകുപ്പിന്നും സ്കൂൾ അതികൃതർക്കും,സയൻസ് ക്ലബ് അസോസിയേഷനും ഒരായിരം നന്ദി അറിയിക്കുന്നു.