ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ഭൗതിക സ്ഥല സൗകര്യങ്ങൾ
- 5.65ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.
- സുമനസ്സുകളായ വ്യക്തികൾ സ്കൂളിന് നൽകിയതും വർഷങ്ങളായി ഉപയോഗിച്ചു വരുന്നതും ഒരുപാട് കായികപ്രതിഭകളെ വാർത്തെടുക്കാൻ സഹായിച്ചതുമായ പാത്തിക്കര സ്കൂൾ ഗ്രൗണ്ട്
- ഹൈസ്കൂൾ,ഹയർ സെക്കന്ററി വിഭാഗത്തിന് ഹൈടെക് ക്ലാസ്സുമുറികൾ
- കെട്ടിടം പ്രീ പ്രെെമറി മുതൽ
പത്താം ക്ലാസ്സുവരെ 38 ക്ലാസ്സു മുറികൾ.
അസംബ്ലി ഹാൾ
തറയോട് പാകിയ മികച്ച അസംബ്ലി ഹാൾ
കമ്പ്യൂട്ടർ ലാബുകൾ
ഹൈസ്കൂൾ ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പൊതു വിദ്യാലയങ്ങൾ ഹൈടെക് വൽക്കരിക്കപ്പെട്ടതിന്റെ ഫലമായി കൈറ്റ് സ്കൂളുകളിൽ ഏർപ്പെടുത്തിയ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം സ്കൂളിലും വളരെ ഫലപ്രദമായി ഉപയോഗിച്ചു വരുന്നു.
ഐഡിയൽ ലാബ് (ഫിസിക്സ്,കെമിസ്ട്രി,ബയോളജി)
കേന്ദ്ര സർക്കാർ അനുവദിച്ച ഐഡിയൽ ലാബ് വളരെ നല്ല രീതിയിൽ ശാസ്ത്ര പഠന പ്രവർത്തനങ്ങൾ കുട്ടികളിലെത്തിക്കാൻ സഹായിക്കുന്നു.
ജൈവവൈവിധ്യോദ്യാനം
ഫലവൃക്ഷങ്ങളും ഔഷധ സസ്യങ്ങളും നട്ട് പിടിപ്പിച്ച വളരെ നല്ലരീതിയിൽ പരിപാലിപ്പിക്കപ്പെടുന്ന ജൈവവൈവിധ്യ ഉദ്യാനം സ്കൂളിലുണ്ട്.
സ്കൂൾ വാഹനങ്ങൾ
സ്കൂൾ ബസ് സൗകര്യം ആവശ്യമുള്ള എല്ലാ വിദ്യാർത്ഥികൾക്കും പ്രയോജനപ്പെടുന്ന തരത്തിൽ നാലു സ്കൂൾ ബസ്സുകൾ ഉണ്ട്.

