ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


സ്കൂൾ വിക്കി അവാർഡ് ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രിയിൽ നിന്നും കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ സ്വീകരിച്ചു.


2022 ജൂലൈ 1

സംസ്ഥാനത്ത 15000 വിദ്യാലയങ്ങളെ കോർത്തിണക്കി കൈറ്റ് തയ്യാറാക്കിയ 'സ്കൂൾവിക്കി’ പോർട്ടലിൽ മികച്ച താളുകൾ ഏർപ്പെടുത്തിയ സ്കൂളുകൾക്കുള്ള ജില്ലാതല അവാർഡുകളിൽ മൂന്നാം സ്ഥാനം കോടോത്ത് ഡോ.അംബേദ്‌കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഏറ്റുവാങ്ങി.നിയമസഭയ്ക്കകത്തുള്ള ആർ. ശങ്കരനാരായണൻ തമ്പി ഹാളിൽ വച്ച് നടന്നചടങ്ങിൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി അവാർഡുകൾ വിതരണം ചെയ്തു.നിയമസഭാ സ്പീക്കർ എം.ബി. രാജേഷ് അവാർഡ് വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ഗതാഗത മന്ത്രി ആന്റണി രാജു മുഖ്യാതിഥിയായിരുന്നു.പൊതുവിദ്യാഭ്യാസ ഡയരക്ടർ കെ.ജീവൻ ബാബു ഐ.എ.എസ്,എസ്.എസ്.കെ ഡയരക്ട‍ർ ഡോ.സുപ്രിയ എ.ആർ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു. കൈറ്റ് സി.ഇ ഒ കെ.അൻവർ സാദത്ത് സ്വാഗതവും എസ്.സി.ഇ.ആർ.ടി ഡയരക്ടർ ഡോ.ജയപ്രകാശ് ആർ.കെ നന്ദിയും പറഞ്ഞു.

സ്കൂളിനെ പ്രതിനിധീകരിച്ച് ലിറ്റിൽ കൈറ്റ്സ് ഐ,ടി ക്ലബ്ബ് അംഗങ്ങളായ വൈശാഖ്, ഫിതൽ രത്നം പി.ടി.എ പ്രസിഡണ്ട് എം. ഗണേശൻ, സ്കൂൾ വിക്കി ചുമതലയുള്ള അധ്യാപകൻ എ.എം.കൃഷ്ണൻ , ബാലചന്ദ്രൻ എൻ എന്നിവർ വിദ്യാഭ്യാസ മന്ത്രിയിൽ നിന്നും അവാർഡ് ഏറ്റുവാങ്ങി.10000 രൂപയും ട്രോഫിയും പ്രശസ്തി പത്രവുമാണ് ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം ലഭിച്ച കോടോത്ത് ഡോ.അംബേദ്കർ ഗവ.ഹയർ സെക്കന്ററിസ്കൂളിന് ലഭിച്ചത്.

അംഗീകാരങ്ങൾ,നേട്ടങ്ങൾ

പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ ഒരുപാട് മികച്ച അംഗീകാരങ്ങൾ സ്കൂൾ നേടിയിട്ടുണ്ട്.കലാ കായിക രംഗത്ത് ഒട്ടേറെ അംഗീകാരങ്ങൾ സ്കൂളിന് ലഭിച്ചിട്ടുണ്ട്.കോവിഡ് 19 സ്കൂൾ സാഹചര്യങ്ങളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെങ്കിലും കായിക രംഗത്ത് 2021 അധ്യയന വർഷം ദേശീയതലത്തിലടക്കം മികച്ച അംഗീകാരങ്ങൾ സ്കൂളിന് നേടാൻകഴിഞ്ഞിട്ടുണ്ട്.ലഭ്യമായ ചില രേഖകൾ മാത്രം ഇവിടെ ചേർക്കുന്നു.

അക്കാദമികം

കോടോത്ത് സ്കൂളിലെ കുട്ടികൾ ജില്ലാ വടംവലി ചാമ്പ്യൻമാർ

ജില്ലാ തല വടം വലി ചാമ്പ്യൻമാർ 2021|

ദേശീയ വടം വലി മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കോടോത്ത് സ്കൂളിലെ പെൺകുട്ടികൾ

ദേശീയ തലത്തിലേക്ക് കോടോത്തെ കുട്ടികൾ

ദേശീയ താരങ്ങൾ

കോടോത്ത് സ്കൂളിലെ കുട്ടികൾ ദേശീയ വടംവലി ചാമ്പ്യൻമാർ

ദേശീയ വടം വലി മത്സരത്തിൽ സ്വർണ്ണമെഡൽ നേടിയ കോടോത്ത് സ്കൂളിലെ കുട്ടികൾ സംസ്ഥാന ടീം അംഗങ്ങളോടൊപ്പം









ജൂനിയർ വോളി ജില്ലാ ടീമിനെ മിഥുൻ കൃഷ്ണ നയിക്കും

ജില്ലാ ജൂനിയർ വോളി ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട മിഥുൻ കൃഷ്ണ

ഒടയംചാൽ :പാലക്കാട് വച്ച് നടക്കുന്ന സംസ്ഥാന ജൂനിയർ വോളി ബോൾ മത്സരത്തിൽ പങ്കെടുക്കുന്ന കാസർഗോഡ് ജില്ലാ ടീമിനെ കോടോത്ത് ഡോ.അംബേദ്കർ ഗവ: ഹയർ സെക്കഡറി സ്‌കൂളിലെ പത്താം ക്ലാസിൽ പഠിക്കുന്ന മിഥുൻ കൃഷ്ണൻ നയിക്കും. വോളി ബോളിൽ മാത്രമല്ല ജില്ലാ സംസ്ഥാന മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. സബ് ജൂനിയർ , ജൂനിയർ തലത്തിൽ ഷോട്ട്പുട്ട്, ജാവലിൻ ത്രോ, ഡിസ്‌ക്കസ് ത്രോ, മത്സരത്തിൽ ജില്ലയിൽ ഒന്നാം സ്ഥാനവും ഡിസ്‌ക്കസ് ത്രോ യിൽ രണ്ട് തവണ സംസ്ഥാന തലത്തിൽ പങ്കെടുത്തിട്ടുണ്ട്. മിഥുനിലെ കായിക മികവുകൾ കണ്ടെത്തിയത് സ്‌കൂളിലെ കായികാദ്ധ്യാപകൻ കെ.ജനാർദ്ദനൻ ആണ്. ചക്കിട്ടടുക്കം വോളി ക്ലബ്ബിൽ അംഗമാണ് ഈ മിടുക്കൻ. ചക്കിട്ടടുക്കം സ്വദേശികളായ രാമകൃഷ്ണൻ വി, രജനി എം ദമ്പതികളുടെ മകനാണ്. സഹോദരൻ വിജയ് കൃഷ്ണനും കായിക താരമാണ്.








കോടോത്ത് സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം

ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം -വിജയികൾ

ബി.ആർ.സി തലത്തിൽ നടത്തിയ വിവിധ പരിപാടികളായ ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം,RAA ക്വിസ്,ദേശീയ ബാലികാ ദിനം -കവിതാ രചന പെൺകരുത്ത് എന്നീ ഇനങ്ങളിൽ കോടോത്ത് സ്കൂളിലെ കുട്ടികൾക്ക് അംഗീകാരം.12.03.2022 ന് ജി.വി.എച്ച്.എസ്.എസ്.മടിക്കൈ II സ്കൂളിൽ വച്ച് നടന്ന അനുമോദന പരിപാടിയിൽ വച്ച് വിജയികളായ കുട്ടികൾ സമ്മാനങ്ങൾ ഏറ്റു വാങ്ങി.വിജയികൾക്ക് അഭിനന്ദനങ്ങൾ.ആസാദി കാ അമൃത് മഹോത്സവം - ദേശഭക്തി ഗാനം യു.പി. വിഭാഗം മത്സരത്തിൽ അഞ്ജന ബാബു,അൽക്ക ജെയ്‌മോൻ,സുദേവ് ശശി കെ,നിരഞ്ചന കെ,ജീവ അൽഫോൺസ,സൂര്യതേജ് കെ,യദുനന്ദൻ എന്നിവരടങ്ങിയ ടീം മൂന്നാം സ്ഥാനം നേടി.പെൺകരുത്ത് കവിതാ രചനാ മത്സരത്തിൽ പത്താം ക്ലാസ്സിലെ ആര്യബാലകൃഷ്ണൻ കെ മൂന്നാം സ്ഥാനം നേടി

ശാസ്ത്രരംഗം ഉപജില്ലാതല ലേഖന മത്സരം മൂന്നാംസ്ഥാനം

വിദ്യാരംഗം ഉപജില്ലാതല ചിത്രരചന മത്സരം ഒന്നാംസ്ഥാനം

ജില്ലാതല ചെസ്സ് ടൂർണ്ണമെന്റ് രണ്ടാം സ്ഥാനം

മികച്ച പ്രൈമറി സ്കോളർഷിപ്പ് വിജയം

2021-2022 സ്കോളർഷിപ്പ് വിജയികൾ