എൻ.എസ്.എസ്.എച്ച്.എസ്. ചൊവ്വള്ളൂർ/ലിറ്റിൽകൈറ്റ്സ്
ആമുഖം
വിവരസാങ്കേതിക വിദ്യയുടെ സങ്കേതങ്ങൾ സമർത്ഥമായും ഫലപ്രദമായും ഉപയോഗിക്കാൻ വൈദഗ്ധ്യവും അഭിരുചിയുമുള്ള ഒരു തലമുറയെ "ലിറ്റിൽ കൈറ്റ്സ്" എന്ന കുട്ടികളുടെ ഐ.ടി.കൂട്ടായ്മ ഹൈടെക് പദ്ധതിയിലൂടെ വളർത്തിയെടുക്കുക എന്ന ഉദ്ദേശത്തോടെയാണ് ഞങ്ങളുടെ സ്കൂളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബ്ബ് യൂണിറ്റ് 2018 മാർച്ച് 4 ന് ആരംഭിച്ചത്..
ലക്ഷ്യം
- പുതുതലമുറയുടെ സാങ്കേതിക വിദ്യയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുക.
- സാങ്കേതിക വിദ്യയുടെ വിവിധ മേഖലയിലുള്ള അടിസ്ഥാന നൈപുണികൾ പരിചയപ്പെടുത്തുക.
- ഓരോ കുട്ടിക്കും തനിക്ക് യോജിച്ച വിഷയ മേഖലയിൽ താല്പര്യം വർദ്ധിപ്പിക്കുന്നതിനുള്ള അവസരമൊരുക്കുക.
- ഗ്രാഫിക്സ് & ആനിമേഷൻ ,സ്ക്രാച്ച് പ്രോഗ്രാമിംഗ്,പൈത്തൺ പ്രോഗ്രാമിംഗ്, മൊബൈൽ ആപ്പ്നിർമ്മാണം ,റോബോട്ടിക്സ് ,ഇലക്ട്രോണിക്സ്, ഹാർഡ് വെയർ, മലയാളം കമ്പ്യൂട്ടിംഗ് ,ഡെസ്ക്ക് ടോപ്പ് പബ്ലിഷിംഗ് ,ഇന്റർനെറ്റ് ,സൈബർസുരക്ഷ എന്നീ മേഖലകളിൽ വിദദ്ധ പരിശീലനം നൽകുക.
- കൂടുതൽ മികവ് പുലർത്തുന്നവർക്ക് സബ് ജില്ല.ജില്ലാ, സംസ്ഥാന പരിശീലനങ്ങളിൽ പങ്കെടുക്കാനുള്ള അവസരങ്ങളൊരുക്കുക.
സ്കൂളിലെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ കാണാൻ താഴെകാണുന്ന ലിംങ്കുകൾ ക്ലിക്ക് ചെയ്യുക.