Nsshschowalloor
താളുകൾ സൃഷ്ടിക്കുമ്പോൾ
സർ,
സ്കൂൾവിക്കിയിൽ അനാവശ്യമായി താളുകൾ സൃഷ്ടിക്കാതിരിക്കുക. അധ്യാപകരുടെ പട്ടിക പോലുള്ളവ സ്കൂളിന്റെ പ്രധാനതാളിലോ, ഹൈസ്കൂൾ പോലുള്ള ഉപതാളിലോ മാത്രം നൽകാനുള്ളതേയുള്ളൂ. അതിനുപകരം ഓരോ അധ്യയനവർഷത്തെയും അധ്യാപകരുടെ പട്ടികയ്ക്കായി പ്രത്യേകം താളുകൾ സൃഷ്ടിക്കുന്നത് ശരിയല്ല. അധ്യാപകരുടെ പട്ടികയിൽ തത്സമയത്ത് നിലവിലുള്ളവരെ മാത്രം ചേർക്കുന്നതാണ് ശരിയായ രീതി. മാത്രമല്ല, സൃഷ്ടിക്കുന്ന ഓരോ താളും സ്കൂൾ താളിന്റെ ഉപതാളായിരിക്കണം. താങ്കൾ സൃഷ്ടിച്ച ഏതാണ്ടെല്ലാ താളുകളും സ്വതന്ത്ര താളുകളാണ്. അത്തരം താളുകൾ പ്രത്യേകം അറിയിപ്പില്ലാതെ നീക്കം ചെയ്യുന്നതാണ്.
മറ്റൊന്ന്, താളുകൾക്ക് തലക്കെട്ട് നൽകുമ്പോൾ കുത്ത്, കോമ, ഉദ്ധരണി തുടങ്ങിയവ നൽകുന്നതായി കാണുന്നു. (ഉദാ- "ശ്രദ്ധ"-മികവിലേയ്ക്കൊരു ചുവട്........, "സ്ത്രീസുരക്ഷ സ്വയംരക്ഷ"-നിർഭയകായികപരിശീലനം........ തുടങ്ങിയവ). ഇത്തരം പ്രവണതകൾ ഒഴിവാക്കുക. താളുകളുടെ വൃത്തി, സംവിധാനഭംഗി എന്നിവ പരിഗണിക്കുമ്പോൾ ഇത്തരം തലക്കെട്ടുകൾ ഒരു വലിയ അഭംഗിയായി മുഴച്ചുനിൽക്കും എന്ന് മനസ്സിലാക്കുക.
വിശ്വസ്തതയോടെ,
--ശ്രീജിത്ത് കൊയിലോത്ത് (സംവാദം) 11:31, 13 മാർച്ച് 2022 (IST)