സെന്റ് വിൻസന്റ് എച്ച്. എസ്. എസ്. കണിയാപുരം/അക്ഷരവൃക്ഷം/നേരിടാം മഹാമാരിയെ

Schoolwiki സംരംഭത്തിൽ നിന്ന്
നേരിടാം മഹാമാരിയെ

കോവിഡെന്നൊരു മഹാമാരി
ചൈനയിൽനിന്നും വന്നല്ലോ
വ്യക്തിശുചിത്വം പാലിച്ചിടാം
 നേരിടാൻ മഹാമാരിയെ
സാമൂഹിക അകലം പാലിച്ചിടാം
നേരിടാം മഹാമാരിയെ
ചുമയ്ക്കുമ്പോൾ തൂവാലഉപയോഗിച്ച്
നേരിടാൻ മഹാമാരിയെ
കൈകഴുകിടാം ഇരുപത് നിമിഷം
നേരിടാൻ മഹാമാരിയെ
മാസ്ക് ഉപയോഗിച്ചുകൊണ്ട്
നേരിടാം മഹാമാരിയെ
കുടുംബത്തിന് വേണ്ടി കഷ്ടപ്പെടുന്ന
പ്രവാസികളെ നമുക്ക് ഓർത്തിടാം
കോവിഡ് 19 വന്നെന്നു കരുതി
അവരെ നിങ്ങൾ മറക്കല്ലേ
കിണ്ടി യിൽ നിന്നും കാൽ കഴുകുന്ന
ശീലത്തിലേക്ക് മടങ്ങിയേക്കാം
നമസ്കരിക്കാം നമുക്ക് വേണ്ടി
കർമ്മനിരതരാം സേവകരെ
ജാതി ചിന്തകൾ ഒന്നുമില്ലാതെ
നേരിടാം മഹാമാരിയെ
മനസ്സുകൊണ്ട് ഒന്നായി നമുക്ക്
നേരിടാം മഹാമാരിയെ
പറമ്പിലുള്ള മാങ്ങയും ചക്കയും ഉപയോഗപ്പെടുത്താമല്ലോ
 പഴമയിലേക്ക് തിരിച്ചു പോകാം
കൃഷിരീതികൾ ശീലിക്കാം
പൊതു നിർദ്ദേശങ്ങൾ പാലിച്ചിടാം
നേരിടാം മഹാമാരിയെ
വീട്ടിൽ ഇരിക്കാം സുരക്ഷിതരായി
നേരിടാം മഹാമാരിയെ

നിത്യ ദാസ്
10 B സെൻറ് വിൻസൻറ് എച്ച്.എസ്.എസ് കണിയാപുരം
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത