വി.പി.എം.എച്ച്.എസ്സ്.എസ്സ്. വെള്ളറട/അക്ഷരവൃക്ഷം/ഒന്നാകണം നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഒന്നാകണം നമ്മൾ

ലോകമെമ്പാടും കൊടുങ്കാറ്റുപോലെ ആഞ്ഞടിക്കുന്ന കൊറോണ….
മനുഷ്യശരീരത്തിൽ തുളച്ചുകയറുന്ന
 മാറാരോഗമാം കൊറോണ…
 ഭീതി പരക്കുന്നു ഭയാനമാകുന്നു
 വീണ്ടുമൊരു മഹാമാരി…
 ഭീകരനാം കൊറോണ എന്ന നാശകാരി
 മർത്യനെ തുടച്ചു നീക്കുന്നു…
 ജാതിഭേദമില്ല മതമൊന്നുമില്ല പ്രാണനായി
 കേണു ഞങ്ങൾ……
 അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്….
 പോരാടിടാം കൂട്ടരെ നമുക്കിത്
 പ്രതിരോധ മാർഗ്ഗത്തിലൂടെ…
 കരുതൽ ഇല്ലാതെ നടക്കുന്ന സോദരേ
 നിങ്ങൾ തകർക്കുന്ന്നൊരു ജീവനല്ല
 ഒരു ജനതയെ തന്നെയല്ലേ... ജാഗ്രതയോടെ
മുന്നേറിടാം ഭയക്കാതെ
 ഈ ലോക നമുക്കുവേണ്ടി
 ഈ മാറാരോഗത്തെ കെട്ടുകെട്ടിക്കാൻ
 ഒന്നാകണം നമ്മളെല്ലാം…
  ഭീതിയെരുന്നൊരു മാരകരോഗത്തെ
 തുടച്ചുമാറ്റിടണം നമ്മൾ……
 

അശ്വതി. എം. ആർ.
9E വി പി എം എച്ച് എസ് എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത