പാകം തികയും നമ്മുടെ ദേശം
എന്തുവിലക്കുംനമ്മളുനേടും
സ്വാന്തനസന്ധികളൊക്കെ ജയിക്കും
ചിന്തയിൽകേരളത്തിനഭിമാനിക്കാം.
ചൊട്ടമുതൽചുടലവരേക്കും
ചിട്ടകൾനമുക്കുണ്ടാകേണം
വീടുംതൊടിയുംപാടവുമൊക്കെ
പാടവമോടെസംരക്ഷിക്കാം.
നൂലാമാലകളെല്ലാം തന്നെ
കാലം മാറ്റിമറിക്കും നൂനം
ദേശത്തുശുചിത്വംപരിപാലിക്കാൻ
ധീരതയോടെമുന്നേറുനാം.