കേരളദേശസുരക്ഷയൊരുക്കാൻ
ധീരതയാർന്നപ്രയത്‌നംവേണം
സേവനമായശുചിത്വംകൊണ്ടേ
പാവനമായിത്തീരൂ ദേശം
നരജാതിക്കൊരുഭീഷണിയാണേ
ഖരമാലിന്യക്കൂമ്പാരങ്ങൾ
ശീലംനമ്മുടെസംസ്ക്കാരത്തിൽ
വേലായതാണെന്നോർമ്മി ക്കേണം
കുടിവെള്ളത്തിനു ദൂഷ്യം വരുവാ -
നിടയാകാതവസൂക്ഷിക്കേണം.
വായുവതേറെപ്രധാന്യത്തോ -
ടായൂസുശോഭനമാക്കുംനൂനം.
പാകം തികയും നമ്മുടെ ദേശം
എന്തുവിലക്കുംനമ്മളുനേടും
സ്വാന്തനസന്ധികളൊക്കെ ജയിക്കും
ചിന്തയിൽകേരളത്തിനഭിമാനിക്കാം.
ചൊട്ടമുതൽചുടലവരേക്കും
ചിട്ടകൾനമുക്കുണ്ടാകേണം
വീടുംതൊടിയുംപാടവുമൊക്കെ
പാടവമോടെസംരക്ഷിക്കാം.
നൂലാമാലകളെല്ലാം തന്നെ
കാലം മാറ്റിമറിക്കും നൂനം
ദേശത്തുശുചിത്വംപരിപാലിക്കാൻ
ധീരതയോടെമുന്നേറുനാം.