ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട്
ഗവൺമെന്റ് വി.&എച്ച്.എസ്.എസ്. പിരപ്പൻകോട് | |
---|---|
വിലാസം | |
പിരപ്പന്‍കോട് തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം ഇങ്ലിഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | എസ്. ആർ. സൈനാവതി |
അവസാനം തിരുത്തിയത് | |
01-12-2016 | 43003 |
ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് താലൂക്കില്ലുള്ള മാണിക്കല്‍ പഞ്ചായത്തിലെ പിരപ്പന്‍കോട് എന്ന പ്രദേശത്താണ് ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. 1940-കളില്‍ ആളുമാനൂര്‍ മഠം എന്ന ബ്രാഹ്മണ കുടുംഹം സ്ഥാപിച്ച കുടിപ്പള്ളിക്കൂടമാണ് പില്‍ക്കാലത്ത് ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് സര്‍ക്കാര്‍ സ്കൂളായി മാറിയത്. ശ്രീക്രഷ്ണവിലാസം ഇംഗ്ലീഷ് യു.പി. സ്‌കൂള്‍ എന്ന് നാമകരണം ചെയ്തിരുന്ന ഊ സ്കൂളില്‍ 1940-ജൂണില്‍ പിരപ്പന്‍കോട് അയിനുവയള്ളി മഠത്തിലെ നാരയണന്‍ പോറ്റിയുടെ മകന്‍ സുബ്രഹ്മണ്യന്‍ പോറ്റിയെ രജിസ്റ്ററില്‍ ചേര്‍ത്ത് അഡ്‌മിഷന്‍ തുടങ്ങിയതായി കാണുന്നു. ആദ്യ ഹെഡ്‌മാസ്റ്റര്‍ ആറ്റിങ്ങല്‍ സ്വദേശിയായ ശ്രീ. വാസുപിള്ളയായിരുന്നു.1947-48 കാലഘട്ടത്തില്‍ ഇത് ഹൈസ്കൂളായി ഉയര്‍ത്തി. എല്ലാ വിഭാഗക്കാര്‍ക്കും യഥേഷ്ടം പഠിക്കാന്‍ അവസരം കിട്ടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇക്കാലത്ത് ജനകീയ പ്രക്ഷോഭം ആരംഭിച്ചു. മാനേജര്‍ അടച്ചുപൂട്ടിയ സ്കൂള്‍ തുറപ്പിക്കുന്നതിനും സര്‍ക്കാരിനെക്കൊണ്ട് ഏറ്റെടുപ്പിക്കുന്നതിനുമായിരുന്നു ആ സമരം.റിസീവര്‍ ഭരണത്തിലായിരുന്ന ഈ സ്കൂള്‍ കേരള സംസ്ഥാന രൂപീകരണത്തിനുശേഷം ആദ്യ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി 1954-ല്‍ സര്‍ക്കാര്‍ സ്കൂളായി പ്രഖ്യാപിച്ചു. ഗംഗാധരന്‍ പിള്ളയായിരുന്നു ആദ്യ പ്രഥമാധ്യാപകന്‍. ഈ സ്കൂളില്‍ പഠിച്ച പ്രമുഖരില്‍ ചിലരാണ് ശ്രി. പിരപ്പന്‍കോട് മുരളി, പി. വിജയ ദാസ്, തലേക്കുന്നില്‍ ബഷീര്‍, അഡീഷണല്‍ ഡി.പി.ഐ കെ ശശിധരന്‍ നായര്‍, ഡോ. രമേശന്‍, ഡോ. സുജാതന്‍ തുടങ്ങിയവര്‍.
ഭൗതികസൗകര്യങ്ങള്‍
ഗ്രാമീണരുടെ സ്വച്ഛന്ദ ശീതളിമയാര്‍ന്ന അന്തരീക്ഷത്തില്‍ 8-ഏക്കര്‍ പുരയിടത്തിലായി വ്യാപിച്ചുകിടക്കുന്ന ഊ വിദ്യാലയം വിദ്യാര്‍ത്ഥികളുടെ അക്കാദമിക നിലവാരം പരിപോഷിപ്പിക്കാന്‍ പര്യാപ്തമാം വിധം ഭൗതിക സാഹചര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ്. U.P, H.S, H.S.S, V.H.S.E എന്നീ വിഭാഗങ്ങളിലായി 36 ക്ലാസ്മുറികള്‍ 3 ഇരുനില കെട്ടിടങ്ങളിലായും 2 ഒറ്റന്ല കെട്ടിടങ്ങളിലായും പ്രവര്‍ത്തിച്ചുവരുന്നു. ഇതുകുടാതെ ഹൈസ്കൂളിന് ശാസ്ത്രപോഷിണി ലാബ്, ലൈബ്രറി, വായനാമുറി എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്. പെണ്‍കുട്ടികള്‍ക്കും ആണ്‍കുട്ടികള്‍ക്കും ആവശ്യത്തിന് വേണ്ട ശുചിമുറികളും മൂത്രപ്പുരകളും ഒരുക്കിയിട്ടുണ്ട്. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ പുകരഹിത അടുപ്പുള്ള സ്കൂളില്‍ നിലവിലുണ്ട്. കായിക പരിശീലനത്തിന് ഉതകുന്ന വിധത്തില്‍ വിശാലമായ മൈതാനമാണ് സ്കൂളിന്റെ പ്രത്യേകതയില്‍ ഒന്ന്. കുട്ടികള്‍ക്ക് യാത്രാസൗകര്യം ഒരുക്കികൊണ്ട് ഒരു സ്കൂള്‍ ബസ്സും സ്വന്തമായുണ്ട്. വിവര-വിനിമയ-സാങ്കേതിക വിദ്യയുടെ വൈജ്ഞാനിക ലോകത്തില്‍ വൈദഗ്ധ്യം ആര്‍ജിക്കാന്‍ സഹായകരമാകുന്ന രീതിയില്‍ ഒാരോ വിഭാഗത്തിനും പ്രത്യേകം കമ്പ്യൂട്ടര്‍ ലാബും പ്രവര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദര്‍ശന്‍
- ജെ.ആര്‍.സി
- വിദ്യാരംഗം
- സ്പോര്‍ട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
ധനപാലന ബാലകൃ്ണന പ്രസന്നകുമാരി ബഷീാബീവീ ജലജാദേവി അംബികാദേവി സരോജം സൈനാവതി :
പ്രശംസ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|