ഗവ. എൽ പി എസ് നന്ത്യാട്ടുകുന്നം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് നന്ത്യാട്ടുകുന്നം | |
---|---|
വിലാസം | |
നന്ത്യാട്ടുകുന്നം ഗവ.എൽ .പി.എസ്. നന്ത്യാട്ടുകുന്നം, നന്ത്യാട്ടുകുന്നം,.നോർത്ത് പറവൂർ .പി .ഓ , 683513 | |
സ്ഥാപിതം | 02-06-1915 |
വിവരങ്ങൾ | |
ഫോൺ | 04842508303 |
ഇമെയിൽ | glpsnpr@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 25809 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി എസ്. ജയലക്ഷ്മി |
പി.ടി.എ. പ്രസിഡണ്ട് | ജിജിത് .വി .എ |
അവസാനം തിരുത്തിയത് | |
28-01-2022 | 25809ntk |
................................
ആമുഖം
ഏറണാകുളം ജില്ലയിലെ പറവൂർ താലൂക്കിലെ ഏഴിക്കര പഞ്ചായത്തിലെ നന്ത്യാട്ടുകുന്നം എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥാപിതമായിരിക്കുന്നത്. ആലുവ വിദ്യാഭ്യാസ ജില്ലയിലെ പറവൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം.
ചരിത്രം
കാളികുളങ്ങര ക്ഷേത്രത്തിനു സമീപം സ്ഥിതി ചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1915 ലാണ് സ്ഥാപിതമായത്. അനേകം പേർക്ക് അക്ഷര വെളിച്ചം പകരുവാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. പ്രീ പ്രൈമറി മുതൽ നാലാം ക്ലാസുവരെ ഇവിടെ പ്രവർത്തിക്കുന്നു .
ഭൗതികസൗകര്യങ്ങൾ
ക്ലാസ് റൂമുകൾ- 6
ഓഫീസ് - 1
പാചകപ്പുര
ഐടി ലാബ്
സ്റ്റേജ്
ജൈവവൈവിധ്യ ഉദ്യാനം
പാർക്ക്
ലാപ്ടോപ്പ്
പ്രോജക്റ്ററുകൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
1.ഇ സജിത -1/08/2006 മുതൽ 9/5/2007 വരെ
2.മിനി മാത്യു -1/11/2007 മുതൽ 22/4/2008 വരെ
3.ഇ പി മജ്നു -23/4/2008 മുതൽ 02/06/2012 വരെ
4.ടി എസ് ഷീല-02/07/2012 മുതൽ 23/05/2015 വരെ
5. ഷീലിയ .എ. സലാം -06/07/2015 മുതൽ 15/5/2018 വരെ
6. ടി എസ് ജയലക്ഷ്മി -16/05/2018 മുതൽ തുടരുന്നു
നിലവിലെ അദ്ധ്യാപകർ
1.ടി എസ്.ജയലക്ഷ്മി.- പ്രധാനധ്യാപിക
2.ജോൺ ജോസഫ് എസ് -എൽ.പി.എസ് എ
3.വിജീഷ് .വി .-എൽ.പി.എസ് എ
4.ഡീന പീറ്റർ -എൽ.പി.എസ് എ
5.ചിന്താമണി .എൻ .കെ - പി .ടി .സി .എം
നേട്ടങ്ങൾ
ഈ വിദ്യാലയത്തിലെ എല്ലാ ക്ലാസ് റൂമുകളും സ്മാർട്ട് ക്ലാസ് റൂമുകളാണ്. അതിനാൽ കുട്ടികൾക്ക് നവയുഗ മാധ്യമങ്ങളുടെ സഹായത്തോടെ പഠനം കൂടുതൽ കാര്യക്ഷമമായി നടത്തുവാൻ സാധിക്കുന്നു. കമ്പ്യൂട്ടർ പoനം കാര്യക്ഷമമാക്കുന്നതിനായി കമ്പ്യൂട്ടർ ലാബ് ഉണ്ട്. പഠനത്തിൽ പിന്നാക്കം നിൽക്കുന്ന കുട്ടികളെ മുന്നിലേക്ക് നയിക്കുവാൻ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ് മുതലായ പദ്ധതികൾ നടപ്പിലാക്കുന്നു. കലോത്സവ ,ശാസ്ത്രോൽസവ, പ്രവർത്തി പരിചയ മേളകളിൽ കുട്ടികൾ പങ്കെടുക്കുന്നു.2019 -20 വർഷത്തിലെ എൽ.എസ്.എസ് പരീക്ഷയിൽ 5 സ്കോളർഷിപ്പുകൾ നേടുവാൻ സ്കൂളിന് സാധിച്ചിട്ടുണ്ട്. ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് പതിപ്പുകൾ ,മാഗസിനുകൾ മുതലയവ നിർമിക്കുന്നു.2019- 20 വർഷത്തിൽ തനതു പ്രവർത്തനമെന്ന നിലയിൽ കുടുബാംഗങ്ങളുടെ രചനകൾ ഉൾപ്പെടുത്തിയ കുടുംബമാഗസിൻ തയ്യാറാക്കി. കുട്ടികൾക്ക് കളിക്കുവാൻ പാർക്ക് സൗകര്യമുണ്ട്. പരിസ്ഥിതിയോട് ഇണങ്ങി ചേർന്ന പoനത്തിനായി മികച്ച ഒരു ജൈവവൈവിധ്യ ഉദ്യാനമുണ്ട്.ഇത് നല്ല രീതിയിൽ പരിപാലിച്ചു പോരുന്നു.കോവിഡ് മഹാമാരിയുടെ കാലത്ത് ഓൺലൈൻ മാധ്യമത്തിലൂടെ പഠനം കാര്യക്ഷമമായി നടക്കുന്നു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}