ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൊല്ലംജില്ലയിൽ കൊല്ലം ഉപജില്ലയിൽ കൊല്ലം കോർപ്പറേഷനിലെകുറ്റിച്ചിറ എന്ന ഗ്രാമത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് കോശനാട്ടുവിളഎന്നറിയപ്പെടുന്ന ഹരിജൻ എൽ പി സ്കൂൾ. സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് അവസരം നൽകുകയാണ് ഈ വിദ്യാലയം.

ഹരിജൻ എൽ. പി. എസ് കിളികൊല്ലൂർ
വിലാസം
കിളികൊല്ലൂർ

കിളികൊല്ലൂർ
,
കല്ലുംതാഴം പി.ഒ.
,
691004
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1968
വിവരങ്ങൾ
ഇമെയിൽharijanlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്41417 (സമേതം)
യുഡൈസ് കോഡ്32130600314
വിക്കിഡാറ്റQ105814509
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
ഉപജില്ല കൊല്ലം
ഭരണസംവിധാനം
ലോകസഭാമണ്ഡലംകൊല്ലം
നിയമസഭാമണ്ഡലംഇരവിപുരം
താലൂക്ക്കൊല്ലം
ബ്ലോക്ക് പഞ്ചായത്ത്കൊല്ലം
തദ്ദേശസ്വയംഭരണസ്ഥാപനംകൊല്ലംകോർപ്പറേഷൻ
വാർഡ്30
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ64
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻദിപുകുമാർ റ്റി ആർ
പി.ടി.എ. പ്രസിഡണ്ട്അമീർ എസ്സ്
എം.പി.ടി.എ. പ്രസിഡണ്ട്സനൂജ എ
അവസാനം തിരുത്തിയത്
31-01-2022Harijanlpsklm


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1968 ജൂൺ 1ന് ശ്രീ. ജി കുഞ്ഞിരാമൻനായർ തന്റെ അമ്മയുടെ സഹകരണത്തോടെ ആരംഭിച്ചതാണ് ഹരിജൻ എൽ പി എസ് കിളികൊല്ലൂർ. കൊല്ലം കോർപ്പറേഷനിലെ മുപ്പതാം വാർഡിൽ ആണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. വെള്ളാവിൽ കുളങ്ങര യിൽ ശ്രീമതി എൽ. ഈശ്വരി അമ്മയായിരുന്നു സ്ഥാപക മാനേജർ. പിന്നോക്ക സമുദായങ്ങൾക്ക് വിദ്യാഭ്യാസം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ വിദ്യാഭ്യാസത്തിന്റെ ആവശ്യകത മനസ്സിലാക്കി ഈശ്വരി അമ്മയും മകൻ കുഞ്ഞിരാമൻ നായരും കൂടി സ്ഥാപിച്ചതാണ് ഈ വിദ്യാലയം. 27 ഡിവിഷനുകളിലായി തൊള്ളായിരത്തോളം കുട്ടികളുമായി ആണ് ഈ വിദ്യാലയം പ്രവർത്തനം ആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

വിശാലമായ കളിസ്ഥലവും, ജൈവ വൈവിധ്യ ഉദ്യാനവും ഉള്ള ചുറ്റുപാടും, ശാന്തമായി ഇരുന്ന് പഠിക്കുന്നതിനും കംപ്യൂട്ടർ പഠനത്തിന് പ്രത്യേക മുറിയും, വിശാലമായ വായനക്കായി ലൈബ്രറിയും ഒരുക്കിയിരിക്കുന്നു. മൂന്ന് കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഓഫീസും ഉൾപ്പെടുന്നു. 1.1 ഏക്കർ വസ്തുവിൽ ആണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. എല്ലാ ക്ലാസ്സുകളിലും ലാപ്ടോപ് സൗകര്യമൊരുക്കിയിരിക്കുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • അമ്മ വായന
  • സ്കോളർഷിപ്പ് പരിശീലനം
  • പച്ചക്കറി കൃഷി പരിപാലനം
  • ഔഷധത്തോട്ട നിർമ്മാണം
  • പ്രവൃത്തിപരിചയം
  • കായിക പരിശീലനം
  • വായനാക്കുറിപ്പ് തയ്യാറാക്കൽ
  • പഠനോപകരണ നിർമ്മാണം
  • സയൻസ് ക്ലബ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ഗണിത ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്
  • പ്രതിഭകൾക്കൊപ്പം
  • കോർണർ പിടിഎ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  • ജി.കുഞ്ഞിരാമൻ പിള്ള
  • എൻ.പങ്കജാക്ഷിയമ്മ
  • സി.ചന്ദ്രചൂഡൻ നായർ
  • പി.ശശിധരൻ പിള്ള
  • സി.കുഞ്ഞു കുഞ്ഞ്
  •  എൽ.സരളാമണിയമ്മ
  • എൻ.ലളിതാംബിക
  • ടി. ആർ.ദിപു കുമാർ

നേട്ടങ്ങൾ

  • പ്രവൃത്തി പരിചയമേളകളിൽ സബ്ജില്ല, ജില്ലാതല മത്സരങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.
  • വിവിധ വർഷങ്ങളിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു.
  • അറബിക് കലോത്സവങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചു.

വഴികാട്ടി

{{#multimaps:8°53'13"N, 76°35'26"E |zoom=13}}