കാലിക്കറ്റ് ഗേൾസ് വൊക്കേഷണൽ ആന്റ് എച്ച്. എസ്സ്. എസ്സ്./പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

യു.പി. വിഭാഗത്തിലെ സയൻസ് ക്ലബ്ബിലെ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ നിർമ്മിച്ച റോക്കറ്റുകൾ വിക്ഷേപിച്ച് കൊണ്ടാണ് ഉദ്ഘാടനം നടന്നത്. ഈ റോക്കറ്റുകൾ കാണികളെ ആവേശത്തിലും വിസ്മത്തിലും ആക്കികൊണ്ട് ആകാശമണ്ഡലത്തിലേക്ക് ഉയർന്നു. ഹൈസ്ക്കൂൾ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ കോഴിക്കോട് പ്ലാനിറ്റേറിയത്തിന്റെ സഹായത്തോടെ ഹബിൾ സ്പേസ് സ്ക്കോപ്പ് ഒരു മാതൃക പ്രദർശിപ്പിച്ചിരുന്നു. സ്പേസ് സ്ക്കോപ്പ് വിക്ഷപണത്തിന്റെ 25ാം വാർഷികം ആഘോഷിച്ചിരുന്ന ആ വേളയിൽ ഈ മാതൃക ഏറെ ശ്രദ്ധേയമായിരുന്നു. സബ് ജില്ലയിലെ ഹൈസ്ക്കൂളുകളേയും യു പി സ്ക്കൂളുകളേയും ഉൾപ്പെടുത്തി കൊണ്ട് ഒരു മെഗാ ക്വിസ് മത്സരം സംഘടിപ്പിച്ചു. റോക്കറ്റ് വിക്ഷേപണത്തിന് ശേഷം ഓഡിറ്റോറിയത്തിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ അന്നത്തെ ടൂറിസം മന്ത്രി അനിൽകുമാർ മെഗാ ക്വിസ്വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. വിജ്ഞാന പ്രദർശനത്തിനായി 47 സ്റ്റാളുകൾ ഒരുക്കിയിരുന്നു.