ഗവ. എച്ച് എസ്സ് എസ്സ് അഞ്ചൽ വെസ്റ്റ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

അഞ്ചൽ വെസ്റ്റ് സ്കൂളിന് മികച്ച അടിസ്ഥാന സൗകര്യങ്ങളുണ്ട്. സ്കൂളിന്റെ മുഖഛായ വിളിച്ചോതുന്ന മൂന്നുനിലകളുള്ള രണ്ട് സമാന്തര കെട്ടിടങ്ങളാണുള്ളത്. രണ്ട് കെട്ടിടങ്ങൾക്കുമിടയിൽ ഇപ്പോൾ മുഴുവനും ടൈലുകൾ പതിച്ച മൈതാനവും കുടിവെള്ളത്തിനുള്ള കിണറും വാട്ടർ ടാങ്കും സ്ഥാപിച്ചിട്ടുണ്ട്. താഴെ ഹയർ സെക്കൻഡറി കെട്ടിടം പരിഷ്കരിക്കുകയും ഒരു കോടി രൂപ എം.എൽ.എ പദ്ധതിയിൽപ്പെടുത്തി നിർമ്മിച്ച് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണപദ്ധതി പ്രകാരമുള്ള മൂന്നുകോടി രൂപയുടെ വികസനപ്രവർത്തനങ്ങൾ പൂർത്തിയായി. പ്രവർത്തനങ്ങൾക്കായി വികസനസമിതി തയ്യാറാക്കിയ സ്കൂൾ വികസനരേഖ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം. സ്കൂളിന്റെ വളർച്ചയ്ക്ക് മുതൽക്കൂട്ടായ പ്രവർത്തനങ്ങൾക്ക് മാർഗരേഖയായ അക്കാദമിക മാസ്റ്റർപ്ലാൻ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

സ്ഥലസൗകര്യം

1.6 ഏക്കർ വിസ്തൃതിയിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. 21 സെന്റ് സ്ഥലം കളിസ്ഥലത്തിനായി വാങ്ങിയിട്ടുമുണ്ട്. കളിസ്ഥലത്തിനായി ഇതിനോടുചേർന്ന് ഇനിയൊരു 18 സെന്റ് വസ്തുവിന് അഡ്വാൻസ് നൽകിയിട്ടുണ്ട്. ഇത് സ്കൂളിൽ നിന്ന് അര കിലോമീറ്റർ അകലെയാണ്. പൂർണമായും അതിർത്തി കെട്ടി തിരിച്ച മൈതാനമാണ് സ്കൂളിനുള്ളത്. ഒരു പ്രധാന കവാടവും ചെറിയ പ്ലസ് ടു പ്രവേശനകവാടവും നിർമ്മിച്ചിട്ടുണ്ട്. സ്കൂൾ അങ്കണത്തിലാണ് അ‍ഞ്ചൽ ബി.എഡ് കോളേജ് പ്രവർത്തിക്കുന്നത്. പ്ലസ് ടു വിഭാഗം കെട്ടിടത്തിനുമുന്നിൽ നല്ല ഒരു പൂന്തോട്ടമുണ്ട്. പ്രധാനകവാടത്തിനുമുന്നിൽ ശില്പഭംഗിയുള്ള പൂന്തോട്ട നിർമാണം പുരോഗമിക്കുന്നു.

കെട്ടിട സമുച്ചയം

കിഫ്ബി കെട്ടിടസമുച്ചയം 2020

മികവിന്റെ കേന്ദ്രമായി കിഫ്‌ബി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച മൂന്നു കോടിയുടെ കെട്ടിട സമുച്ചയത്തിന്റെ പണി പൂർത്തീകരിച്ച് ഫയലുകൾ കൈമാറി. സ്കൂളിന്റെ ഉയർച്ചയുടെ നാഴികക്കല്ലായ ഈ കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു. [1]ഫയലുകൾ 2020 ഒക്ടോബർ 2 ന് കൈമാറിയിരുന്നു.

പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം

കേരള സർക്കാർ പൊതുവിദ്യാലയ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നിർദേശിച്ചിട്ടുള്ള വികസന പ്രവർത്തനങ്ങൾ വളരെ കാര്യക്ഷമമായി നിർവഹിച്ചുവരുന്നു. ആറുകോടി രൂപയ്ക്കുള്ള വികസനപ്രവർത്തനങ്ങളാണ് പുനലൂർ മണ്ഡലത്തിൽ സ്കൂൾ വിദ്യാലയ വികസന പദ്ധതിയിൽ ഉൽപ്പെട്ട് നിർവഹിച്ചുവരുന്നത്. സ്ഥലം എം.എൽ.എയും ബഹുമാന്യനായ വന- വന്യജീവി വകുപ്പ് മന്ത്രിയുമായ അഡ്വ. കെ. രാജുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഒരു കോടി പത്തുലക്ഷം രൂപയ്ക്കുള്ള കെട്ടിടസമുച്ചയം പൂർത്തീകരിച്ചു.[2] പൊതുവിദ്യാഭ്യാസസംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 600 ലധികം കുട്ടികളാണ് 2018-19 അധ്യയനവർഷം സ്കൂളിൽ പുതുതായി എത്തിയത്.

ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020 ഗവ. എച്ച്.എസ്.എസ്, അ‍ഞ്ചൽ വെസ്റ്റ് കിഫ്ബി കെട്ടിടം- താക്കോൽദാനം 2020

കമ്പ്യൂട്ടർലാബും ഹൈടെക് മൾട്ടിമീഡിയ ലബോറട്ടറിയും

സുസജ്ജമായ കമ്പ്യൂട്ടർ ലാബാണ് സ്കൂളിനുള്ളത്. ഫിസിക്സ്, കെമസ്ട്രി, ബയോളജി എന്നിങ്ങനെ തംരതിരിച്ച് ലാബ് വസ്തുക്കൾ സജ്ജീകരിക്കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്. ഒപ്പം വിവിധ യോഗങ്ങൾ നടത്തുന്നതിനുതകുന്ന മൾട്ടിമീഡിയ സംവിധാനമുള്ള ലബോറട്ടറി ഹാളും സ്കൂളിനുണ്ട്. പ്രൊജക്ടർ, വലിയ സ്ക്രീൻ, എൽ.ഇ.ഡി ആൻഡ്രോയിഡ് ടി.വി, മൾട്ടിമീഡിയ സ്പീക്കർ എന്നിവ മൾട്ടിമീഡിയ ലബോറട്ടറിയിൽ സജ്ജീകരിച്ചിട്ടുണ്ട്.

സ്കൂൾ ബസ്

എൻ.കെ. പ്രേമചന്ദ്രൻ എം.പി.യുടെ സംഭാവനയായി ലഭിച്ച സ്കൂൾബസ് കുട്ടികളുടെ യാത്രാപ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു.

ലൈബ്രറി

12000 ത്തോളം പുസ്തകങ്ങളുള്ള സ്കൂൾ ലൈബ്രറിയോടൊപ്പം നവീകരിച്ച ഹയർസെക്കൻഡറി ലൈബ്രറിയും പ്രവർത്തനസജ്ജമാണ്. സ്കൂൾ ലൈബ്രറിയുടെ പ്രവർത്തനം ശ്രീ. ബിജു. ബി നിർവഹിക്കുന്നു. അഞ്ചൽ ബി. ആർ.സിയിൽ നിന്ന് 2021 ൽ 15000 രൂപയുടെ പുസ്തകങ്ങൾ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്ക് ലഭിച്ചു. എല്ലാ ദിവസവും ലൈബ്രറി തുറന്ന് പ്രവർത്തിക്കുന്നു. നവീകരിച്ച ഹയർ സെക്കൻഡറി ലൈബ്രറി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേൽ നിർവഹിച്ചു.

സ്കൂളിലെ ജീവനക്കാർ

അധ്യാപകർ
ക്രമനമ്പർ അധ്യാപകർ വിഷയം ക്രമനമ്പർ അധ്യാപകർ വിഷയം
1 കലാദേവി ആർ.എസ് ഹിന്ദി (എച്ച്.എം) 2 കെ. യോപ്പച്ചൻ ഫിസിക്സ്
3 ശോഭ വി.എസ് മലയാളം 4 സുനിതാ ഉമ്മർ മലയാളം
5 ബിനോയ് ജി. ഇംഗ്ലീഷ് 6 ജിനു കെ കോശി ഇംഗ്ലീഷ്
7 ബിജു. ബി മലയാളം 8 സതീഷ് ആർ ജീവശാസ്ത്രം
9 ലൈജു. ആർ ഹിന്ദി 10 അനിൽകുമാർ. എ യുപിഎസ്ടി
11 സക്കീർ ഹുസൈൻ അറബിക് 12 അനുരൂപ് കൃഷ്ണ ഗണിതശാസ്ത്രം
13 ലൂക്കോസ് സി.കെ ഫിസിക്കൽ എഡ്യൂക്കേഷൻ 14 സുകൃത് ഫിസിക്കൽ എഡ്യൂക്കേഷൻ
15 ഷിജു എസ് ഗണിതശാസ്ത്രം 16 സുജാത കെ. മലയാളം
17 മഞ്ജു ബി.കെ ഇംഗ്ലീഷ് 18 മാരിയത്ത് ഫിസിക്സ്
19 അനിത. എസ് ഫിസിക്സ് 20 ഹേമ എസ് ഫിസിക്സ്
21 സ്മിത ജി ഫിസിക്സ് 22 ഷർമില എസ് ഫിസിക്സ്
23 ഒബി.എൽ ജീവശാസ്ത്രം 24 ഷീജ എം.എസ് ജീവശാസ്ത്രം
25 രജനീഭായി എം.ആർ ഗണിതശാസ്ത്രം 26 ദിവ്യാഞ്ജലി എ ഗണിതശാസ്ത്രം
27 ലിജി എൽ ഗണിതശാസ്ത്രം 28 സത്യഷൈനി ഗണിതശാസ്ത്രം
29 ശോഭാകുമാരി ആർ സാമൂഹ്യശാസ്ത്രം 30 സന്ധ്യാറാണി സാമൂഹ്യശാസ്ത്രം
31 അജി. സി സാമൂഹ്യശാസ്തം 32 അശ്വതി വി എൻ സാമൂഹ്യശാസ്ത്രം
33 സിന്ധു എൽ സാമൂഹ്യശാസ്ത്രം 34 ബീന എൽ സാമൂഹ്യശാസ്ത്രം
35 പുഷ്പാംഗദൻ യു യുപിഎസ് ടി 36 പ്രേംലാൽ യുപി എസ് ടി
37 എസ് വി മിനി യുപിഎസ് ടി 38 വി മിനി യുപിഎസ് ടി
39 ഷിബിസുധ. എസ് യുപിഎസ് ടി 40 ആശാദേവി. കെ യുപിഎസ് ടി
41 രജനി ആർ യുപിഎസ് ടി 42 അജിതകുമാരി ഓ യുപിഎസ് ടി
43 പി സി ശ്രീലത യുപിഎസ് ടി 44 ജിഷ യുപിഎസ് ടി
45 അനു യുപിഎസ് ടി 46 രജനി യുപിഎസ് ടി
47 ഗിരിജ. എസ് യുപിഎസ് ടി 48 ഷെമീന. എസ് യുപിഎസ് ടി
49 ജിജി സാം യുപിഎസ് ടി 50 സൗമ്യ എം യുപിഎസ് ടി
51 ലിമ്ന. ജ യുപിഎസ് ടി 52 രാജലക്ഷ്മി. കെ യുപിഎസ് ടി
52 സിനി വി പി യുപിഎസ് ടി 53 ബിജിമോൾ ആർ എസ് യുപിഎസ് ടി
54 ലിസ എച്ച് യുപിഎസ് ടി 55 സുജ കെ മലയാളം
56 സിനി ജി എസ് മലയാളം 57 ഗീതാകുമാരി മലയാളം
58 രഞ്ജിനി. ജി ഇംഗ്ലീഷ് 59 ഷീബ ഐ.എസ് ഇംഗ്ലീഷ്
60 സുമയ്യാബിഗം. എസ് ഇംഗ്ലീഷ് 61 ബെർസേബാ മോൾ ഹിന്ദി
62 ഷൈനു. എസ് ഹിന്ദി 63 സിന്ധു എൽ സാമൂഹ്യശാസ്ത്രം
64 അശ്വതി. വി എൻ സാമൂഹ്യശാസ്ത്രം 65 ഷൈമ വി സാമൂഹ്യശാസ്ത്രം
66 സൗമ്യ എം ഗണിതശാസ്ത്രം 67 അഭിലാഷ്. എസ് ജീവശാസ്ത്രം

അവലംബം