കോഴിക്കോട് ജില്ലയിലെ കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിൽ വടകര ഉപജില്ലയിലെ താഴെഅങ്ങാടി എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് അംഗീകൃത വിദ്യാലയമാണ് 'എം യു എം ജെ ബി സ്കൂൾ'

എം യു എം ജെ ബി എസ് വടകര
വിലാസം
വടകര

വടകര ബീച്ച്-പി.ഒ,
-വടകര വഴി
,
673 3103
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9497648737
ഇമെയിൽ16829h.m.@gmail.com
കോഡുകൾ
സ്കൂൾ കോഡ്16829 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം & ഇംഗ്ളീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻറാഫി.ഇ
അവസാനം തിരുത്തിയത്
28-01-2022Hm16829


പ്രോജക്ടുകൾ


ചരിത്രം

“വിദ്യാധനം സർവ്വധനാൽ പ്രധാനം” എന്നാണല്ലോ ചൊല്ല് വിദ്യാലയത്തിന്റെ പ്രാധാന്യം അതിലേറെയാണ് . അത് കൃത്യമായി തിരിച്ചറിഞ്ഞ് പ്രവർത്തിച്ചവരാണ് എം യു എം ജെ ബി യിലെ മുൻതലമുറ. ഒരു നാടിന്റെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക്, പ്രദേശത്തിൻറെ സാമൂഹ്യ സാംസ്കാരിക വിദ്യാഭ്യാസ മണ്ഡലങ്ങളിൽ വിദ്യാപ്രകാശം ചൊരിഞ്ഞു നാടിന്റെ അഭിമാനമായി നിലകൊള്ളുന്ന താഴെ അങ്ങാടിയിലെ തിലകക്കുറിയാണ് എം യു എം ജെ ബി സ്കൂൾ . നാട്ടിലെ കഴിഞ്ഞ തലമുറകളെ അറിവിന്റെ ആകാശത്ത് ചിറകു വിരുത്തി പറക്കാൻ പ്രാപ്തമാക്കിയത് ഈ സ്കൂളാണ്, കേവലം എഴുത്തും വായനയും മുതൽ ഉന്നത വിദ്യാഭ്യാസവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസവും സ്വായത്തമാക്കി കർമ്മരംഗത്തിറങ്ങാൻ നാട്ടിലെ യുവജനതയെ പ്രാപ്തമാക്കാൻ അടിത്തറയിട്ടത് എം യു എം ജെ ബി സ്കൂളാണ്. സഹോദര്യവും സമത്വവും മതനിരപേക്ഷതയും സൂക്ഷിക്കുന്ന ഒരു സമൂഹമായി ഒരു ജനതയ്ക്ക് ഒരുമിച്ചൊഴുകാൻ ഈ നാട്ടിലെ ജനങ്ങൾക്ക് അറിവ് പകർന്നത് എം യു എം ജെ ബി സ്കൂളാണ്.

ഒരു തലമുറയുടെ ത്യാഗത്തിന്റെ ഫലമാണ് എം യു എം ജെ ബി സ്കൂൾ . ഇവിടെ പഠിച്ചവർ വിദ്യ മാത്രമല്ല സംസ്കാരവും സഹോദര്യവും മതേതരത്വവുമെല്ലാം സ്വായത്തമാക്കി ജീവിക്കാൻ പ്രാപ്തരായാണ് പള്ളിക്കൂടത്തിന്റെ പടികളിറങ്ങിയത്. അതുകൊണ്ടാണ് നാടിന്റെ ചരിത്രമാകാൻ നമ്മുടെ സ്കൂളിനു കഴിഞ്ഞത്. കാടും മേടും കുന്നും കൊല്ലിയും തോടും വയലും എല്ലാം ചേർന്ന് മനോഹരമായി പ്രകൃതിയൊരുക്കിയ ഈ ഗ്രാമം കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലാണ്.

കോഴിക്കോട് ജില്ലയിലെ പ്രധാന പട്ടണമായ വടകരയിൽനിന്നും 1 കിലോമീറ്റർ അകലെ താഴെ അങ്ങാടിയിൽ സ്ഥിതിചെയ്യുന്ന വിദ്യാലയമാണ് എം യു എം ജെ ബി സ്കൂൾ. ജില്ലയിലെ ഏറ്റവും ശ്രദ്ധേയമായ വിദ്യാലയങ്ങളിലൊന്നാണിത്.



ഭൗതികസൗകര്യങ്ങൾ

കംപ്യൂട്ടർ ലാബ് ഉൾപ്പെടെയുള്ള ഏഴ് ക്ളാസ് മുറികൾ , കളി സ്ഥലങ്ങൾ ,ഗ്യാസ് കണക്ഷൻ ഉള്ള കിച്ചൺ സൗകര്യം, 4 ശുചിമുറികൾ , ഓഫീസ്, സ്റ്റാഫ് റും

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. ശ്യാമള വി.കെ
  2. എ.കെ നിസാർ
  3. സഫിയ എൻ.വി
  4. കെ.വി ഖാലിദ്
  5. ഹുസൈൻ റാവൂത്തർ
  6. മൊയ്തു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ സി.എം കുുഞ്ഞിമൂസ്സ
  2. പ്രൊഫ കെ.കെ മഹമൂദ്
  3. എ.ടി.കെ മുഹമ്മദ്(സിറ്റ്സർലണ്ട്)
  4. എസ്.വി അബ്ദുല്ല.

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

"https://schoolwiki.in/index.php?title=എം_യു_എം_ജെ_ബി_എസ്_വടകര&oldid=1456792" എന്ന താളിൽനിന്ന് ശേഖരിച്ചത്