Schoolwiki സംരംഭത്തിൽ നിന്ന്
- സ്കൂളിൽ എസ് പി സി യുടെ ഒരു യൂണിറ്റ് പ്രവർത്തിക്കുന്നു. സിപിഒ മാരായി ഗായത്രിദേവി, സിന്ദു എസ് നായർ എന്നിവർ കുട്ടികളോടൊപ്പം ഉണ്ടാകും.
- സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് സ്കൂളിൽ പ്രവർത്തനക്ഷമമാണ്.
- ഐടി പ്രാഗൽഭ്യം കുട്ടികൾ വർദ്ധിക്കുന്നതിന് ലിറ്റിൽ കൈറ്റ് പ്രവർത്തനക്ഷമമാണ്.
- എച്ച് എസ് എസ് വിഭാഗത്തിൽ N. S. S ന്റെ ഒരു യൂണിറ്റ് പ്രോഗ്രാം ഓഫീസർ ശ്രീമതി മിനി ജേക്കബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
- കേന്ദ്ര ഗവൺമെൻറിൻറെ കീഴിലുള്ള ശാസ്ത്ര അഭിരുചി വളർത്തുന്നതിന് Atal Tinkering Lab സജ്ജമാക്കി കൊണ്ടിരിക്കുന്നു.
- സ്കിൽ ഡെവലപ്മെൻറ് പദ്ധതിയുമായി ബന്ധപ്പെട്ട് കൊച്ചിൻ ഷിപ്പിയാട് സി എസ് ആർ ഫണ്ട് മുഖേന സെൻറർ സജ്ജീകരിച്ചു.
- ശ്രീമതി ശ്രീല വി നായരുടെ മേൽനോട്ടത്തിൽ സൗഹൃദ ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു.
- കരിയർ ഗൈഡൻസ് ആൻഡ് കൗൺസിലിംഗ് ശ്രീമതി ഷൈനി കുര്യന്റെ മേൽനോട്ടത്തിൽ പ്രവർത്തിച്ചുവരുന്നു.
- ശാസ്ത്ര- ഗണിതശാസ്ത്ര- സാമൂഹ്യശാസ്ത്ര പ്രവർത്തിപരിചയ ഐ ടി മേഖലകളിൽ കുട്ടികൾ പങ്കെടുക്കുകയും സംസ്ഥാനതലത്തിൽ വരെ കുട്ടികൾ മാറ്റുരച്ചു പ്രഥമ സ്ഥാനത്ത് എത്തുകയും ചെയ്തിട്ടുണ്ട്.
- സംസ്ഥാന കലാമേളയിൽ തുടർച്ചയായി സംസ്കൃതം വിഭാഗത്തിൽ കുട്ടികൾ പങ്കെടുത്തു വരുന്നുണ്ട്.
- അറബി നാടകീകരണത്തിലും കുട്ടികളുടെ പങ്കാളിത്തം ഉണ്ട്.
- കുട്ടികളിൽ ശാസ്ത്രാഭിരുചി വർദ്ധിപ്പിക്കാനും ഭാഷ നൈപുണി വളർത്തുവാനും പൗരബോധം വളർത്തുവാനും രാഷ്ട്ര സേവനത്തിന് ഉതകുന്ന അനവധി ക്ലബ്ബുകൾ പ്രവർത്തിച്ചുവരുന്നു. സോഷ്യൽ സയൻസ് ക്ലബ്ബ് ഭാഷ ക്ലബ് പരിസ്ഥിതി ക്ലബ്ബ് തുടങ്ങി വിവിധ ക്ലബ്ബുകൾ പ്രവർത്തനക്ഷമമാണ്.
- പാഠ്യ പ്രവർത്തനങ്ങളോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂൾ ഉന്നതശ്രേണി യിലാണ്.