ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ

Schoolwiki സംരംഭത്തിൽ നിന്ന്
ഡോ.സി.റ്റി.ഇ.എം.എസ്.ടി.വി.എച്ച്.എസ്.എസ്. പന്നിവിഴ
വിലാസം
പന്നിവിഴ

പത്തനംതിട്ട ജില്ല
സ്ഥാപിതം15 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
01-12-201638002




ചരിത്രം

ത്യാഗത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതീകമായിരുന്ന അന്തരിച്ച റവ.ഡോ.സി.റ്റി.ഈപ്പന്‍ അച്ചന്റെ സ്മരണയെ നിലനിര്‍ത്താന്‍ ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന റവ.ഡോ.സി.റ്റി.ഈപ്പന്‍ ട്രസ്റ്റിന്റെ ചുമതലയിലാണ് ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നത്. പന്നിവിഴ ഗ്രാമത്തിന്റെ പുരോഗതിയിലും വികസനത്തിലും നാഴികക്കല്ലായ ഈ വിദ്യാലയം മൂന്ന് പതിറ്റാണ്ടുകള്‍ പിന്നിട്ടിരിക്കുന്നു. റവ.ഡോ.സി.റ്റി. ഈപ്പന്‍ അച്ചന്‍ ദാനമായി നല്‍കിയ 4.5 ഏക്കര്‍ സ്ഥലത്ത് കൊല്ലം ഭദ്രാസനാധിപനായിരുന്ന കാലം ചെയ്ത പരിശുദ്ധ മോറാന്‍ മോര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് ദ്വിതീയന്‍ ബാവയാല്‍ 1983 സെപ്തംബര്‍ മാസത്തില്‍ ഈ വിദ്യാലയം സ്ഥാപിതമായി.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :


പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി