മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ‍‍‍‍

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
മലപ്പട്ടം മാപ്പിള എൽ.പി .സ്കൂൾ‍‍‍‍
വിലാസം
മലപ്പട്ടം മാപ്പിള എ എൽ പി സ്കൂൾ,
,
മലപ്പട്ടം പി.ഒ.
,
670631
,
കണ്ണൂർ ജില്ല
സ്ഥാപിതം1941
വിവരങ്ങൾ
ഇമെയിൽmalappattammoplaalps@gmail.com
കോഡുകൾ
സ്കൂൾ കോഡ്13420 (സമേതം)
യുഡൈസ് കോഡ്32021500604
വിക്കിഡാറ്റQ64460053
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
ഉപജില്ല ഇരിക്കൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംതളിപ്പറമ്പ്
താലൂക്ക്തളിപ്പറമ്പ്
ബ്ലോക്ക് പഞ്ചായത്ത്ഇരിക്കൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമലപ്പട്ടം പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാലതി പി എൻ
പി.ടി.എ. പ്രസിഡണ്ട്ശശി എൻ വാര്യർ
എം.പി.ടി.എ. പ്രസിഡണ്ട്സൗമ്യ കെ.വി
അവസാനം തിരുത്തിയത്
25-01-202213420


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

വിദ്യാലയ ചരിത്ര സംക്ഷിപ്തം

മലപ്പട്ടം പ്രദേശത്ത് ഔപചാരിക വിദ്യാഭ്യാസം എന്ന ഒരു രീതിക്ക് ആരംഭം കുറിച്ചത് ഒന്നേകാൽ നൂറ്റാണ്ടുമുമ്പാണ് .അന്ന് ഗുരുകുല വിദ്യാഭ്യാസം എന്ന പഠന രീതിയും സംമ്പ്രദായവുമാണ് നിലനിന്നിരുന്നത്. അന്ന് അക്ഷരാഭ്യാസം ചെയ്യുക എന്നത് ഒരു നിർബന്ധ വിഷയമേ ആയിരുന്നില്ല. ആവശ്യമുള്ളവർക്ക് പുരാണ ഗ്രന്ഥം പാരായണം ചെയ്യാനുള്ള സംസ്കൃത വിദ്യാഭ്യാസവും കൂട്ടത്തിൽ മലയാളവും താല്പര്യമുള്ളവർക്ക് കൂട്ടൽ കിഴിക്കൽ,പെരുക്കൽ,ഹരിക്കൽ എന്നീ ചതുഷ് ക്രിയകളും പഠിപ്പിച്ചു വന്നു. പ്രധാനമായും സംസ്കൃത കാവ്യങ്ങളും ശ്ലോകങ്ങളുമാണ് പാഠ്യവിഷയം ഒരു ഗുരുവിന്റെ വീട്ടിൽ വച്ച് രാത്രികാലത്താണ് പഠിപ്പിക്കുക. രാഗേത്ത് എന്നാണ് ഇതിനു പറയുക.കൂടുതൽ വായിക്കുക

മലപ്പട്ടത്ത് രാമർഗുരു എന്ന പണ്ഡിത ശ്രേഷ്ഠനാണ് ആദ്യമായി രാഗേത്ത് പള്ളിക്കൂടം വീട്ടിൽ വെച്ച് നടത്തിയത്. വളരെ കുറച്ച് പേരേ ശിഷ്യരായി ഉണ്ടായിരുന്നുള്ളു. അദ്ദേഹത്തിന്റെ ശിഷ്യനും മകന്റെ മകനുമായ എൻ.കെ.കുഞ്ഞിരാമൻ മാസ്റ്ററാണ് 1941 ൽ എല്ലാവർക്കും വിദ്യാഭ്യാസം ചെയ്യാനുള്ള പൊതുപള്ളിക്കൂടം സ്ഥാപിക്കാൻ രണ്ടാമതായി മുന്നോട്ട് വന്നത്. അദ്ദേഹം മലപ്പട്ടം മുനമ്പ് പ്രദേശത്ത് കാക്കടവ് എന്ന സ്ഥലത്ത് ഒരു ഓല ഷെഡ് കെട്ടി അതിൽ ജാതിമത ഭേദമന്യേ ഏതാനും കുട്ടികളെ ഇരുത്തി അധ്യാപനം നടത്തി.20 കുട്ടികളായിരുന്നു അന്നുണ്ടായിരുന്നത്. മണൽ ഉപയോഗിച്ചാണ് എഴുത്ത് പഠിപ്പിക്കുക.രണ്ടുവർഷം അവിടെ തുടർന്നു.

പ്രദേശത്തിന്റെ ഒരറ്റത്തായിരുന്നു മുനമ്പ്. ജനസംഖ്യയും കുറവ്. അതുകൊണ്ട് തല്പരരായി മുന്നോട്ട് വരുന്ന കൂടുതൽ കുട്ടികളെ പഠിപ്പിക്കാനുള്ള സൗകര്യപ്രദമായ ഒരിടം എന്ന നിലയിൽ മുസ്ലീം വിഭാഗത്തിൽപ്പെടുന്ന നിരക്ഷരരായ ഒട്ടേറെപ്പേർ കോളനീകരിച്ച് താമസിക്കുന്നതുമായ കാപ്പാട്ടുകുന്ന് എന്ന സ്ഥലത്തേക്ക് സ്കൂൾ മാറ്റി സ്ഥാപിക്കാൻ തീരുമാനിച്ചു. അങ്ങനെ 1943 ൽ ഇപ്പോഴുള്ള സ്ഥലത്ത് സ്കൂൾ നിലവിൽ വന്നു അന്ന് ഓലയും പുല്ലും കൊണ്ട് നിർമ്മിച്ച കെട്ടിടമായിരുന്നു. അപ്രതീക്ഷിതമായി ഉണ്ടായ അഗ്നിബാധയെ തുടർന്ന് കെട്ടിടങ്ങളും റിക്കാർഡുകളും കത്തി നശിച്ചു. പിന്നീട് അദ്ദേഹത്തിന്റെ തീവ്രശ്രമഫലമായാണ് ഓടിട്ട കെട്ടിടം നിർമ്മിച്ചത്.

അഞ്ചാം തരം വരെയായിരുന്നു ആദ്യകാലത്തെ ക്ലാസ്സുകൾ. സ്ഥാപക അധ്യാപകർകുഞ്ഞിദാറ് മാസ്റ്റർ, ബാലകൃഷണൻ മാസ്റ്റർ (മട്ടന്നൂർ) സി.ടി.കൃഷ്ണൻ മാസ്റ്റർ, പട്ടാൻനാരായണൻ മാസ്റ്റർ (ചൂളിയാട്) എന്നിവരായിരുന്നു. അനന്തവാര്യർ

പ്രധാനഅധ്യാപകനായി കൂടെ സി.ടി നാരയായണൻ മാസ്റ്റർ,പി.പി.ശങ്കരൻ മാസ്റ്റർ,ടി.ചെറിയടീച്ചർ,ടി.ഗോവിന്ദൻ മാസ്റ്റർ എന്നിവർ അധ്യാപകരായി പ്രവർത്തിച്ചു മലപ്പട്ടംപ്രദേശത്തെ ആദ്യത്തെ വനിതാ ഉദ്യോഗസ്ഥ ചെറിയടീച്ചർആയിരുന്നു.ടി.ഗോവിന്ദൻമാസ്റ്റർ രാജിവെച്ച് പോയപ്പോൾ എം.ജെ.രാമചന്ദ്രൻ മാസ്റ്റർ അധ്യാപകനായി

വന്നു. പ്രധാന അധ്യാപകനായ ശങ്കരൻ മാസ്റ്റർ വിരമിച്ചപ്പോൾ കെ.രാഘവൻ മാസ്റ്റർഅധ്യാപകനായും പിന്നീട്പ്രധാന

അധ്യാപകനായും വന്നു.രാഘവൻമാസ്റ്റർവിരമിച്ചപ്പോൾ സീനിയർ അധ്യാപികയായ മല്ലിക ടീച്ചർ പ്രധാന അധ്യാപികയായി

വന്നു.12 വർഷത്തിനു ശേഷം മല്ലിക ടീച്ചർ വിരമിച്ചു. ഇപ്പോൾ എം.എം.കാർത്ത്യായണിടീച്ചർ പ്രധാനാധ്യാപികയായി . കാർത്ത്യായനി ടീച്ചർക്ക് ശേഷം പ്രധാനധ്യാപികയായി മാലതി ടീച്ചർ പ്രവർത്തിക്കുന്നു ഒരു അറബി അധ്യാപകനടക്കം 5 പേർ ഇവിടെപ്രവർത്തിക്കുന്നു.

ആമുഖത്തിൽ പറഞ്ഞതുപോലെ സമൂഹത്തിൽ വിദ്യാഭ്യാസം ചെയ്യുന്നതിന് തീരെ കല്പിക്കാതിരുന്ന ഒരു

പരിഷ്കൃതകാലഘട്ടത്തിലാണ് വിദ്യാഭ്യാസത്തിന്റെ സന്ദേശം രാമർഗുരു ഉയർത്തിയത്. ജാതിയുടേയും മതത്തിന്റെയും

അയിത്താചാരങ്ങളുടേയും സാമൂഹ്യ ചുറ്റുപാടിൽ അത്തരം അനാചാരങ്ങളെ ഇല്ലായ്മ

ചെയ്യാനുള്ള പ്രാഥമിക ബോധം ഉണ്ടാക്കിയെടുക്കാനുള്ള ഒരു വേദിയായി നമ്മുടെ സ്ഥാപനം

അന്നു മാറി. വിവിധ ജാതിയിലും മതത്തിലും പെട്ടവർ ഒരേബഞ്ചിലിരുന്ന് പഠിക്കാൻ സാഹചര്യമുണ്ടായത് വലിയ നേട്ടമാണ്.

വിദ്യാഭ്യാസമില്ലാതിരുന്ന മഹാഭൂരിപക്ഷം വരുന്ന പാവങ്ങളെ ചൂഷണം ചെയ്തുവന്നിരുന്ന ഭരണാധികാരികളിൽ

നിന്ന് രക്ഷപ്പെടാനും കാര്യങ്ങൾ തിരിച്ചറിയാനും പ്രതിരോധിക്കാനും പ്രതികരിക്കാനും ഉള്ള കഴിവുള്ളവരായി വളരാനും ജനങ്ങളെ സഹായിക്കാനും ഈ വിദ്യാദ്യാസത്തിന് കഴിഞ്ഞു.

മാപ്പിള എ.എൽ.പി സ്കൂൾ മുസ്ലീംങ്ങൾ കൂടുതലുള്ള പ്രദേശമാണ്. ഈ വിഭാഗത്തെയാകെ

പ്രാഥമിക വിദ്യാഭ്യാസം നൽകി സമൂഹത്തിലെ മറ്റ് വിഭാഗക്കാരോടൊപ്പം ഉയർത്താൻ കഴിഞ്ഞത് വലിയ നേട്ടമാണ്.

ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചവർ സമൂഹത്തിന്റെ വിവിധങ്ങളായ ശ്രേണികളിൽ എത്തിയിട്ടുണ്ട്. സർക്കാർ സർവീസിൽ ക്ലാസ് III, IV

ജീവനക്കാർ,അധ്യാപകർ,കച്ചവടക്കാർ പട്ടാളക്കാർ കൃഷിക്കാർ എന്നിവർക്കു പുറമെ നല്ലൊരു വിഭാഗം ഗൾഫ് മേഖലയിൽ ജോലിചെയ്ത് ഉന്നതനിലവാരത്തിൽ എത്തിയിട്ടുണ്ട്. വിദ്യാഭ്യാസസ്ഥാപനം കൊണ്ട് കോട്ടം ഉണ്ടാവുകയെന്ന പ്രശ്നം

ഉദിക്കുന്നില്ല.ഇപ്പോൾ പഠനനിലവാരം നല്ല രീതിയിൽ ഉയർന്നു നിൽക്കുന്നു.PTAയുടെ

ഭാഗത്തുനിന്ന് ആത്മാർഥമായ പിന്തുണ ലഭിക്കുന്നുണ്ട്. കുട്ടികളുടെ അംഗസംഖ്യ ഇപ്പോൾ കൂടിക്കൂടി വരുന്നുണ്ട്.കുട്ടികളുടെ എണ്ണം

വർദ്ധിപ്പിക്കാൻ അധ്യാപകരും പി.ടി.എ യും പരമാവധി ശ്രമിക്കുന്നുണ്ട്. ചുരുക്കത്തിൽ മലപ്പട്ടം മാപ്പിള എ.എൽ.പി സ്കൂൾ

ഈപ്രദേശത്തെഅധഃസ്ഥിതമായ അവസ്ഥയിൽ കിടന്ന ജനവിഭാഗങ്ങളെ വിദ്യാഭ്യാസമേഖലയിലേക്ക്

കൈപിടിച്ചുയർത്താൻ സഹായകമായ കേന്ദ്രമായി നിലനിൽക്കുന്നു.

ഭൗതികസൗകര്യങ്ങൾ

4 ഹൈടെക് ക്ലാസ് മുറികൾ  എല്ലാ ഭാഗത്തേക്കും വാഹന സൗകര്യം

കുട്ടികളുടെ എണ്ണത്തിന് അനുസരിച്ചുള്ള വൃത്തിയുള്ള ടോയ്‌ലറ്റ്

നേരനുഭവത്തിലൂടെ പഠനതിലേർപ്പെടാനുള്ള സൗകര്യങ്ങൾ.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

മുൻസാരഥികൾ

മാലതി ടീച്ചർ 2017onwards
എം.എം.കാർത്ത്യായണി 2014-2017

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.002335328757042, 75.48981347052106|zoom=16}}