J.B.S.Mundankavu

14:00, 6 ജനുവരി 2019-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abilashkalathilschoolwiki (സംവാദം | സംഭാവനകൾ) (ജെ.ബി.എസ്.മുണ്ടൻകാവ് എന്ന താളിലേക്ക് തിരിച്ചുവിടുന്നു)

തിരിച്ചുവിടൽ താൾ

തിരിച്ചുവിടുന്നു:


................................

J.B.S.Mundankavu
വിലാസം
മുണ്ടൻകാവ്

മുണ്ടൻകാവ്.പി.ഒ,
ചെങ്ങന്നൂർ
,
689121
സ്ഥാപിതം1923
വിവരങ്ങൾ
ഫോൺ9495437049
ഇമെയിൽgovtjbsmundankavu@gmail.com
കോഡുകൾ
സ്കൂൾ കോഡ്36315 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല മാവേലിക്കര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീമതി. ബെറ്റ്സി എ.എസ്സ്
അവസാനം തിരുത്തിയത്
06-01-2019Abilashkalathilschoolwiki


പ്രോജക്ടുകൾ

ചരിത്രം

                              ആലപ്പുഴ  ജില്ലയിൽ ചെങ്ങന്നൂർ മുൻസിപ്പാലിറ്റിയില് ചെങ്ങന്നൂർ വില്ലേജിൽ രണ്ടാം വാർഡിൽ സ്ഥിതിചെയ്യുന്ന ഗവ.എൽ.പി സ്കൂളാണ് ജെ.ബി.എസ് മുണ്ടൻകാവ്.  ഈ സ്കൂളിന്റെ ചരിത്രം പരിശോധിക്കുമ്പോൾ വിദ്യാഭ്യാസപരമായി  പിന്നോക്കം നിന്ന ഈ പ്രദേശത്ത് ഒരു സ്കൂൾ വേണമെന്നുള്ള ആവശ്യം ഉയർന്നു വരികയുണ്ടായി. സ്ഥലം സർക്കാരിലേക്ക് വിട്ടു കിട്ടിയാൽ സ്കൂൾ തുടങ്ങാമെന്ന അധികാരികളുടെ വാഗ്ദാനം അനുസരിച്ച പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ സ്ഥലം വിട്ടു കൊടുക്കുകയും ചെയ്തു. 1925  ൽ പൂർണ്ണമായും പ്രവർത്തിച്ചു തുടങ്ങുകയും ചെയ്തു.
                               പുതുശ്ശേരിൽ ശ്രീമതി പാർവ്വതിയമ്മ 69 സെന്റ് സ്ഥലം വിട്ടുകൊടുത്തതിന്റെ പ്രത്യോപകാരം എന്ന നിലയിൽ പുതുശ്ശേരിൽ കുടുംബാംഗമായ ശ്രീമതി കുഞ്ഞുലക്ഷ്മിയമ്മ ഈ സ്കൂളിൽ അധ്യാപികയായി നിയമിക്കുകയും വളരെക്കാലം സേവനമനുഷ്ഠിച്ചശേഷം ഹെഡ്മിസ്ട്രസായി വിശ്രമിക്കുകയും ചെയ്തു.
                                സമീപ പ്രദേശത്തുള്ള ഏക സ്കൂൾ ആയതിനാൽ അക്കാലത്തു ഏകദേശം 500 ൽ പരം വിദ്യാർത്ഥികൾ ഇവിടെ അഭ്യസിക്കാനായി എത്തിയിരുന്നു. ആദ്യകാലത്തു ഷിഫ്റ്റ് സമ്പ്രദായത്തിൽ പ്രവർത്തിച്ചിരുന്ന ഈ സ്കൂളിൽ ഏകദേശം 15 ൽ പരം അധ്യാപകർ ഒരേ സമയം ജോലി ചെയ്തിരുന്നു. സ്കൂൾ സ്ഥാപിക്കാൻ മുൻകൈ എടുത്ത പുതുശ്ശേരിൽ കുടുംബത്തിലെ അംഗങ്ങളായിരുന്നു കൂടുതൽ.
                                ഈ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടി പല രംഗങ്ങളിലും ശോഭിക്കുന്ന അനേകംപേരുണ്ടായിട്ടുണ്ട്. ആചാര്യ നരേന്ദ്ര ഭൂഷൺ, മുൻ മിൽമ ഡയറക്ടർ ശ്രീ അയ്യപ്പൻ പിള്ള, കുട്ടനാട് എം.എൽ.എ  ആയിരുന്ന ശ്രീ തോ,മാസ് ചാണ്ടി, കേരള യൂണിവേഴ്സിറ്റി മുൻ ചാൻസിലർ വി.എൻ. രാജശേഖരൻ നായർ എന്നിവർ ഇവരിൽ ചിലരാണ്.

ഭൗതികസൗകര്യങ്ങൾ

  • പാചകപ്പുര;പാചകപ്പുര നിലവിൽ ഉണ്ട് .കഴിഞ്ഞ അധ്യയനവർഷം മുതൽ ഗ്യാസ് കണക്‌ഷൻ ലഭ്യമാണ് .
  • കിണർ;കിണർ ഉണ്ട് . ആൾമറ കെട്ടിയിട്ടുണ്ട് '
  • റാമ്പ് & റെയിൽ;രണ്ട് റാമ്പുകളും റെയിലുകളും ഉണ്ട് .
  • വായനാമുറി; ഒന്ന് രണ്ട് ക്ലാസ്സുകൾക്കായി പ്രേത്യേകം ക്ലാസ് ലൈബ്രറിയും പൊതുവായി ഒരു സ്കൂൾ ലൈബ്രറിയും സജ്ജമാക്കിയിട്ടിട്ടുണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രെസെന്ന ടീച്ചറിന്റെ നേതൃ ത്വത്തിൽ സയൻസ് ക്ലബ് കാര്യക്ഷമമായി പ്രവർത്തിക്കുന്നു. ആഴ്ച് യിലൊരിക്കൽ ക്ലബ് ലെ അം ഗങ്ങൾ ഒത്തുക്കൂടുകയും ക്ലബിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുകയും ചെയ്യുന്നു.

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. രാധാദേവി.എൻ.കെ
  2. വസന്തകുമാരി
  3. സൂസി പി.എൻ
  4. സോനാ എം

നേട്ടങ്ങൾ

മുൻ വർഷത്തേതിൽ അപേക്ഷിച്ചു കുട്ടികളുടെ എണ്ണത്തിൽ നേരിയ വർദ്ധനവ് ഉണ്ടായി. ഭൗതിക സാഹചര്യങ്ങൾ മെച്ചപ്പെട്ടു.ക്ലാസ് മുറികൾ ടൈൽ പാകി മനോഹരമാക്കി.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. തോമസ് ചാണ്ടി എം എൽ എ
  2. വി.എൻ. രാജശേഖരൻ നായർ


വഴികാട്ടി


"https://schoolwiki.in/index.php?title=J.B.S.Mundankavu&oldid=576384" എന്ന താളിൽനിന്ന് ശേഖരിച്ചത്