ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട് | |
---|---|
വിലാസം | |
കുമ്പനാട് കുമ്പനാട് പി.ഒ. , 689547 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 01 - 06 - 1872 |
വിവരങ്ങൾ | |
ഇമെയിൽ | gupskumbanad@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 37337 (സമേതം) |
യുഡൈസ് കോഡ് | 32120600505 |
വിക്കിഡാറ്റ | Q87593783 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | തിരുവല്ല |
ഉപജില്ല | പുല്ലാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | ആറന്മുള |
താലൂക്ക് | തിരുവല്ല |
ബ്ലോക്ക് പഞ്ചായത്ത് | കോയിപ്രം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോയിപ്രം പഞ്ചായത്ത് |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 16 |
ആകെ വിദ്യാർത്ഥികൾ | 42 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയദേവി ആർ |
പി.ടി.എ. പ്രസിഡണ്ട് | നിഷ.എ.എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ പ്രസന്നൻ |
അവസാനം തിരുത്തിയത് | |
25-01-2022 | 37337 |
പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്നസ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ . യു .പി .ബി .എസ്സ് .കുമ്പനാട് . മധ്യതിരുവിതാംകൂറിന്റെ ജീവനാഡി എന്നു വിശേഷിപ്പിക്കുന്ന ടി .കെ റോഡിൽ കുമ്പനാട് ജംഗ്‌ഷനിൽ നിന്നും ആറാട്ടുപുഴ റോഡിലൂടെ ഏകദേശം 130 മീറ്റർ അകലെ പ്രകൃതി രമണീയമായ അന്തരീക്ഷത്തിൽ സ്ഥിതിചെയ്യുന്ന ഒരു വിദ്യാലയമാണ് ഇത് .
ചരിത്രം
കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ തിരുവല്ല താലൂക്കിലെ കോയിപ്രം പഞ്ചായത്തിലെ ഒരു ചെറിയ പട്ടണമാണ് കുമ്പനാട്. ഈ സ്ഥലം തിരുവല്ല - കുമ്പഴ സംസ്ഥാന പാതയ്ക്കരികിലാണ്. കുംഭി എന്ന സംസ്കൃത വാക്കും (അർത്ഥം: ആന ) നാട് എന്ന മലയാളം വാക്കും ചേർന്നാണ് കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. കൂടുതൽ ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒരേക്കർ ഭൂമിയിൽ സ്ഥിതിചെയ്യുന്ന വിദ്യാക്ഷേത്രമാണിത് . പഠിതാവിന്റെ താൽപ്പര്യവും വികാസവും പരിഗണിച്ചു കൊണ്ട് വൈവിധ്യമുള്ള പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാകാൻ കഴിയും വിധമാണ് സ്കൂൾ അന്തരീക്ഷം സജ്ജീകരിച്ചിരിക്കുന്നത് .കൂടുതൽ അറിയാൻ
മികവുകൾ
സ്കൂളിനെക്കുറിച്ചുള്ള മികവുകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
മുൻസാരഥികൾ
ക്രമനമ്പർ | പേര് | വർഷം |
---|---|---|
1 | എൻ.കെ.രാജൻ | 2002-2006 |
2 | വർഗ്ഗീസ് . പി. പീറ്റർ | 2006 - 2015 |
3 | സേതുനാഥ് | 2015 - 2016 |
4 | ജോളിമോൾ ജോർജ് | 2016 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1 . ഹരികുമാർ കുമ്പനാട് (മെഴുക് പ്രതിമ നിർമ്മാണത്തിൽ പ്രസിദ്ധൻ)
2. രാജേഷ് (സബ് . ഇൻസ്‌പെക്‌ടർ ഓഫ് പോലീസ് .പെരുമ്പാട്ടി )
നേട്ടങ്ങൾ
ദേശീയ സംസ്ഥാന തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്‌കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക
ദിനാചരണങ്ങൾ
പഠനത്തോടൊപ്പം കുട്ടികളുടെ വിവിധ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടത്തുന്നു അതിൽ ഒന്നാണ് ദിനാചരണങ്ങൾ. കൂടുതലറിയാം
അദ്ധ്യാപകർ
ഇപ്പോൾ സേവനമനുഷ്ഠിക്കുന്ന അധ്യാപകർ ഇവിടെ ക്ലിക്ക് ചെയ്യുക
പാഠ്യേതര പ്രവർത്തനങ്ങൾ
- കയ്യെഴുത്ത് മാസിക
- ഗണിത മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- പതിപ്പുകൾ
- പ്രവൃത്തി പരിചയം
- ബാലസഭ
- പഠനയാത്ര
ക്ലബുകൾ
- സയൻസ് ക്ലബ്ബ് കോവിഡ് പശ്ചാത്തല ത്തിൽ ഓൺലൈൻ ആയി സയൻസ് ക്ലബ് ഉത്ഘാടനം നടത്തുകയും ശരിയായ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തുകയും ചെയ്തു. പ്രധാനപ്പെട്ട ദിവസങ്ങൾ സ്കൂൾ അസംബ്ലി യിൽ സൂചിപ്പിക്കുകയും ശേഷം ബോധവൽക്കരണ ക്ലാസ്സകൾ നൽകിവരുകയും ചെയ്യുന്നു. പോസ്റ്റർ നിർമാണം ക്വിസ് മത്സരം, ചിത്ര പ്രദർശനം, വീഡിയോ പ്രദർശനം എന്നിവയും നടത്തി വരുന്നു പഠിഭാഗവുമായി ബന്ധപ്പെട്ടതും അല്ലാത്തതുമായ വിഷയങ്ങളിൽ ലഖുപരീക്ഷണ മത്സരങ്ങൾ നടത്താറുണ്ട്. സ്കൂളിലെ സയൻസ് ലാബ് ഇൽ കുട്ടികൾക്ക് സ്വന്തമായി പരീക്ഷണത്തിൽ ഏർപ്പെടാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നു.
- ഹെൽത്ത് ക്ലബ്ബ്
- ഗണിത ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്
- ഭാഷാ ക്ലബ്ബ്
- മാതൃഭൂമി സീഡ് പ്രവർത്തനങ്ങൾ
സ്കൂൾ ഫോട്ടോകൾ
സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗം
തിരുവല്ല - കുമ്പഴ റോഡിലുള്ള കുമ്പനാട് ജംഗ്ഷനിൽ നിന്ന് ആറാട്ടുപുഴ റോഡിലൂടെ 130 m സഞ്ചരിക്കുമ്പോൾ റോഡിന്റെ വലുത് ഭാഗത്തായിട്ടാണ് ഈ സ്‌കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:9.365584,76.653916|zoom=18}}
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവല്ല വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 37337
- 1872ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ