ഗവൺമെന്റ് യു .പി . ബി .എസ്സ് .കുമ്പനാട്/ദിനാചരണങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്

ഓരോദിനത്തിന്റെയും പ്രസക്തി ഉൾക്കൊണ്ട അക്കാദമികമായി ചലിപ്പിക്കുവാൻ കഴിയുന്ന ദിനാചരണ പ്രവർത്തനങ്ങൾക്ക് കുട്ടികളിൽ വലിയമാറ്റങ്ങൾ ഉണ്ടാക്കുവാൻ കഴിയും . കൂടാതെ പ്രധാന സംഭവങ്ങൾ , പ്രവർത്തനങ്ങൾ , വ്യക്‌തികൾ തുടങ്ങിയവയോടുള്ള ആദരവ് കുട്ടികളെയും സമൂഹത്തെയും അറിയിക്കുക എന്നതാണ് ദിനാചരണങ്ങളിലൂടെ ലക്ഷ്യമാക്കുന്നത്. ജൂൺ മുതൽ ഫെബ്രുവരി വരെ നടത്തുന്ന പ്രധാന ദിനാചരണങ്ങളാണ് ചുവടെ ചേർത്തിരിക്കുന്നത് .

ദിനങ്ങൾ പ്രവർത്തനങ്ങൾ
ജൂൺ 5 : ലോക പരിസ്ഥിതിദിനം

സമാനാദിനങ്ങൾ:

ജൂൺ 8 : ലോക സമുദ്ര ദിനം

സെപ്റ്റംബർ 16 : ഓസോൺ ദിനം

ഫെബ്രുവരി 2 : തണ്ണീർത്തടദിനം

മാർച്ച് 21 : ലോക വന ദിനം

മാർച്ച് 22 : ലോക ജലദിനം

വൃക്ഷത്തൈ നടീൽ, ജൈവവൈവിധ്യ പാർക്കിന് തുടക്കം കുറിക്കൽ , പരിസരശുചീകരണം , വീഡിയോ പ്രസന്റേഷൻ , ചിത്രരചന , പരിസ്ഥിതികവിതകളുടെ ആലാപനം , പോസ്റ്റർ , ക്വിസ്സ്
ജൂൺ 19 വായനദിനം വായനശാലാ സന്ദർശനം , വായനാനുഭങ്ങൾ പങ്കുവെക്കൽ ,ക്വിസ്സ് ,കഥാപാത്ര രംഗാവിഷ്‌ക്കാരം ,വായനാ മത്സരം
ജൂൺ 26: ലോക മയക്കുമരുന്ന് വിരുദ്ധ ദിനം ബോധവത്ക്കരണ പ്രവർത്തനങ്ങൾ , പോലീസ്/എക്സൈസ് ഫോൺ നമ്പറുകൾ പ്രദർശിപ്പിക്കൽ , ലഘുലേഖ

സംഘാടനം : ഹെൽത്ത് ക്ലബ്ബ്

ജുലൈ 5: ബഷീർ ദിനം ബഷീർ കൃതികളുടെ ദൃശ്യാവിഷ്‌കാരം , ചർച്ച , ക്വിസ്സ്
ജൂലൈ 21: ചാന്ദ്ര ദിനം ചാന്ദ്രദിന ക്വിസ്സ് , പോസ്റ്റർ പ്രദർശനം , ആൽബം ,ക്വിസ്സ്
ആഗസ്റ്റ് 6: ഹിരോഷിമദിനം

സമാന ദിനങ്ങൾ :

ആഗസ്റ്റ് 9: ക്വിറ്റ് ഇന്ത്യ ദിനം / നാഗസാക്കി ദിനം

പോസ്റ്റർ നിർമ്മാണം , ക്വിസ്സ് , സഡാക്കോ കൊക്ക് നിർമ്മാണം ,സി.ഡി.പ്രദർശനം

സംഘാടനം : സോഷ്യൽ ക്ലബ്

ആഗസ്റ്റ് 15: സ്വാതന്ത്ര്യ ദിനം പ്ലക്കാർഡ് നിർമ്മാണം , റാലി ,സ്വാതന്ത്ര്യസമരസേനാനികളുടെ ചിത്രപ്രദർശനം , പോസ്റ്റർ നിർമ്മാണം , സ്വാതന്ത്ര്യ ദിന മാസിക , ക്വിസ്സ്
ആഗസ്റ്റ് 17: (ചിങ്ങം 1: കർഷകദിനം ) കൃഷി പഴഞ്ചൊല്ലുകൾ , കടങ്കഥകൾ ശേഖരിക്കൽ

സംഘാടനം : പരിസ്ഥിതി ക്ലബ്ബ്

ആഗസ്റ്റ് 28: അയ്യങ്കാളി ദിനം നവോത്ഥാന നായകരെ പരിചയപ്പെടൽ , കുറിപ്പ് തയ്യാറാക്കൽ

സംഘാടനം : സോഷ്യൽ ക്ലബ്

ഒക്ടോബർ 2: ഗാന്ധി ജയന്തി ചിത്രരചന , പോസ്റ്റർ ,ക്വിസ്സ് , ഗാന്ധി കവിതകളുടെ ആലാപനം ,ആൽബം
ഒക്ടോബർ 16 : ഓസോൺ ദിനം പോസ്റ്റർ നിർമ്മാണം , വീഡിയോ പ്രദർശനം , പ്ലക്കാർഡ് നിർമ്മാണം , ക്വിസ്സ്
നവംബർ 1: കേരളപ്പിറവി ദിനം പ്രസംഗം , പോസ്റ്റർ , ക്വിസ്സ് , സന്ദേശം , കവിതാലാപനം
നവംബർ 14: ശിശുദിനം ചാച്ചാജി അനുസ്മരണം , നെഹ്‌റു തൊപ്പി നിർമ്മാണം , ശിശുദിന റാലി
ഡിസംബർ 1: എയ്ഡ്സ് ദിനം ബാഡ്ജ് നിർമ്മാണം , പോസ്റ്റർ , ബോധവൽക്കരണ ക്ലാസ്സ്
ഡിസംബർ 10 : മനുഷ്യാവകാശ ദിനം ഇന്ത്യൻ ഭരണഘടനയുടെ സവിശേഷതകൾ - കുട്ടികൾ , സ്ത്രീകൾ , വൃദ്ധർ , വികലാംഗർ , ഭിന്നശേഷിക്കാർ , ഭിന്നലിംഗക്കാർ തുടങ്ങിയവരുടെ അവകാശങ്ങളെക്കുറിച്ച് കൂടുതൽ അറിയുക
ജനുവരി 26: റിപ്പബ്ലിക് ദിനം ഭരണഘടനാ ശില്പികളുടെ ജന്മദിനങ്ങൾ , പോസ്റ്റർ , ക്വിസ്സ് , പ്രസംഗം ,ദേശഭക്തിഗാനാലാപനം , ആൽബം
ഫെബ്രുവരി 21 : മാതൃഭാഷാ ദിനം മലയാളം മാതൃഭാഷ , പഠനഭാഷ , ഭരണ ഭാഷ . മലയാള ഭാഷയുടെ ശക്തിയും സൗന്ദര്യവും പരിചയപ്പെടൽ

സംഘാടനം :ഭാഷാ ക്ലബ്ബ്

ഫെബ്രുവരി 28: ദേശീയ ശാസ്ത്ര ദിനം

നവംബർ 7: സി.വി.രാമൻ.ജന്മദിനം

ഇന്ത്യയുടെ വിവിധ മേഖലകളിലെ ശാസ്ത്ര നേട്ടങ്ങൾ ചർച്ച

സംഘാടനം : ശാസ്ത്ര ക്ലബ്ബ്