കല്ലാമല യു പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കല്ലാമല യു പി എസ് | |
---|---|
വിലാസം | |
ചോമ്പാല ചോമ്പാല-പി.ഒ, വടകര വഴി , 673 308 | |
സ്ഥാപിതം | 01-06-1910 |
വിവരങ്ങൾ | |
ഫോൺ | 0496 2503864 |
ഇമെയിൽ | kallamalaups@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16257 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
മാദ്ധ്യമം | ഇംഗ്ളീഷ്,മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | അബ്ദുൾ റഹ്മാൻ. എൻ. വി |
അവസാനം തിരുത്തിയത് | |
25-01-2022 | 16257-HM |
കോഴിക്കോട് ജില്ലയിലെ വടകര താലൂക്കിലെ ചോമ്പാൽ ഉപജില്ലയിൽ ആയിരത്തോളം വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയമാണ് കല്ലാമല യു.പി സ്കൂൾ.
ചരിത്രം
മുഖമൊഴി
നാടടക്കിവാണിരുന്ന നാടുവാഴിയായ കല്ലന്റെ അമൽ(പ്രദേശം) ആണ് കല്ലാമല എന്നാണ് വാമൊഴി. നാടുവാഴികളുടെ വാസസ്ഥാനമായ കോവിലകം, കല്ലാകോവിലകം എന്ന പേരുകൾ ഇന്നും ഇവിടെയുണ്ട്. നീതിയും ധർമ്മവും പിണ്ഡം വച്ച് പുറത്താക്കിയ പാർശ്വവൽക്കരിക്കപ്പെട്ട കീഴാള ജനതയുടെ നാടായിരുന്നു ഇത്. അവരാണ് ഈ നാടിന്റെ മണ്ണിൽ പൊന്നു വിളയിച്ചത്. അവർ ഒഴുക്കിയ വിയർപ്പിന്റെ ചരിത്രാവശിഷ്ടങ്ങൾ ഇന്നും കല്ലാമലയിൽ കാണാം. കൂടുതൽ വായിക്കുക...
ഭൗതികസൗകര്യങ്ങൾ
കെട്ടിടം
പ്രധാനമായും മൂന്ന് കെട്ടിടങ്ങളിലായാണ് സ്‌കൂൾ പ്രവർത്തിച്ചു വരുന്നത്.മൂന്ന് നിലകളുള്ള രണ്ട് കോൺക്രീറ്റ് കെട്ടിടങ്ങളും ഓടിട്ട ഒരു നില കെട്ടിടവുമാണ് ഉള്ളത്.
ക്ലാസ്സ് മുറികൾ
വായു സഞ്ചാരമുള്ള വിശാലമായ ക്ലാസ്സ് മുറികളും കുട്ടികളുടെ എണ്ണത്തിനും ഉയരത്തിനും അനുസരിച്ചുള്ള ഫർണിച്ചർ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.ഓരോ ക്ലാസ്സിലും ബുക്ക് ഷെൽഫും ക്ലാസ്സ് റൂം ലൈബ്രറിക്കാവശ്യമായ ബുക്ക് റാക്കുകളും ഉണ്ട്.എല്ലാ ക്ലാസ്സ് മുറികളും വൈദ്യുതീകരിച്ചതാണ് .
ലാബ് -ലൈബ്രറി
ഗണിതം, ശാസ്‌ത്രം , സാമൂഹ്യ ശാസ്‌ത്രം എന്നീ വിഷയങ്ങൾക്ക് അനുഭവാധിഷ്ഠിത പഠനം സാധ്യമാക്കുന്ന തരത്തിൽ ലാബ് സൗകര്യവും, കുട്ടികളുടെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി മികച്ച ലൈബ്രറി സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്.
കളിസ്ഥലം
ആരോഗ്യ-കായിക വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്ന തരത്തിൽ വിശാലമായ കളിസ്ഥലം ഒരുക്കിയിട്ടുണ്ട്.
ശുചിമുറികൾ
കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായ വൃത്തിയുള്ള ശുചിമുറി സൗകര്യം ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
collapsed" style="clear:left; width:50%; font-size:90%;"വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
മുക്കാളി റെയിൽവേ സ്റ്റേഷനിലേക്കുള്ള റോഡിൽ ലെവൽ ക്രോസ് കഴിഞ്ഞയുടൻ തന്നെയുള്ള ചെറിയ റോഡ് വഴി സ്കൂളിൽ എത്താം. കുഞ്ഞിപ്പള്ളി- കുന്നുമ്മക്കര റോഡിലൂടെയും സ്കൂളിൽ എത്താം. |
{{#multimaps:11.673757, 75.560643 |zoom=13}}