കല്ലാമല യു പി എസ്/വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാർത്ഥികളുടെ സർഗാത്മക പ്രവർത്തനങ്ങൾ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു. ക്ലാസ് തലത്തിൽ തന്നെ ക്ലബ് രൂപീകരിച്ച് ക്ലാസധ്യാപകൻ്റെ നേതൃത്വത്തിൽ ഓരോ കൂട്ടിയുടേയും സർഗാത്മകതയെ പരിപോഷിപ്പിക്കുന്ന പ്രവർത്തനങ്ങളാണ് നടന്നു വരുന്നത്. രഞ്ജിത്ത് മാസ്റ്ററാണ് വിദ്യാരംഗം കലാ സാഹിത്യ വേദിക്ക് നേതൃത്വം നൽകുന്നത്.കുട്ടികളുടെ സ്വതന്ത്രരചന, ഭാവന എന്നിവയുടെ പ്രകാശനത്തിനായി ഓൺലൈനായി പരിപാടികൾ സംഘടിപ്പിച്ചു. വർഷാവസാനത്തിൽ കുട്ടികളുടെ രചനകളെ ഉൾപ്പെടുത്തി ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്യും.