സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി
സെന്റ് .തോമസ്.എച്ച് .എസ്..കരിക്കോട്ടക്കരി | |
---|---|
വിലാസം | |
karikkottakary കണ്ണൂര് ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര് |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
30-11-2016 | 14055 |
ചരിത്രം
സ്കൂള്‍--- ചരിത്രം , പിന്നിട്ട വഴികള്‍---
അയ്യന്‍കുന്ന് മലയോരമേഖലയില്‍ തലയുയര്‍ത്തിനില്‍ക്കുന്ന ആദ്യകാലവിദ്യാലയമാണ് കരിക്കോട്ടക്കരി സെന്റ് തോമസ് ഹൈസ്കൂള്‍ .02-06-1968 -ല്‍ ആണ് ഈ വിദ്യാലയം സ്ഥാപിതമായത് .ഫാ. .കുര്യാക്കോസ് ചേംബ്ളാനി ആണ് വിദ്യാലയം സ്ഥാപിച്ചത് .ശ്രീ .എന്‍ സി .ജെയിംസ് ആയിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. ഹൈസ്കൂളിന്റെ ആദ്യ മാനേജരായ ഫാ.ജോര്‍ജ്ജ് തടത്തിലിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2006 മുതല്‍ 100% വിജയം പുലര്‍ത്തി വരുന്നു.02-06-1968-ല്‍ 120 വിദ്യാര്‍ത്ഥികളെയും 6 അദ്ധ്യാപകരെയും ചേര്‍ത്ത് റവ.ഫാ.കുര്യാക്കോസ് ചേംബ്ളാനി ഈ സ്ഥാപനത്തെ പ്രവര്‍ത്തനമണ്ഡലത്തില്‍ കൊണ്ടുവന്നു. ദിവംഗതനായ റവ.ഫാ.ജോര്‍ജ്ജ് തടത്തില്‍ ആണ് ഇപ്പോഴുള്ള സ്കൂള്‍ കെട്ടിടത്തിന്റെ നിര്‍മ്മാണം നാട്ടുകാരുടെ കൂട്ടായ്മയിലൂടെ പൂര്‍ത്തിയാക്കിയത് . ഈ വിദ്യാലയത്തിലെ പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ പടവുകള്‍ കടന്ന് വിവിധ മേഖലകളില്‍ സ്വദേശത്തും വിദേശത്തും ഐക്യരാഷ് ട്രസഭാതലത്തില്‍ വരെയും ജോലിചെയ്യുന്നു.
മാനേജ് മെന്റ്
തലശ്ശേരി രൂപതയുടെ കോ൪പ്പറേറ്റ് മാനേജ് മെന്റിന്റെ കീഴിലാണ് ഈ സ്കൂള്‍ നിലകൊള്ളുന്നത് . ഈ മാനേജ് മെന്റിന്റെ കീഴില്‍ 15 ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,24ഹൈസ്കൂള്‍ , 30 യൂ. പി. സ്കൂള്‍ , 23 എല്‍.പി. സ്കൂള്‍ ഇവ പ്രവര്‍ത്തിക്കുന്നു. ഇതിന്റെ പാറ്റ്ട്രണ്‍, റൈറ്റ്. റവ. .ഫാദര്‍.Dr.ജോ൪ജ് ഞരളക്കാട്ട് ആണ്, റവ. .ഫാദര്‍. ജെയിംസ് ചെല്ലംകോട്ട് കോ൪പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂള്‍ മാനേജര്‍ റവ. .ഡോ. തോമസ് ചിറ്റിലപ്പള്ളി ആണ് .പ്രധാന അദ്ധ്യാപകനായി ശ്രീ .മാത്യു കെ എ സേവനമനുഷ്ഠിക്കുന്നു .
മുന്‍മാനേജര്‍മാര്‍
റവ. ഫാ .ജോര്‍ജ്ജ് തടത്തില്‍ , റവ. ഫാ . അഗസ്ററിന്‍ കീലത്ത് റവ. ഫാ .ജോസഫ് മാമ്പുഴ റവ. ഫാ .ജോസഫ് കൂററാരപ്പള്ളി റവ. ഫാ .ജെയിംസ് മുണ്ടയ്ക്കല്‍ റവ.ഫാ .ജോണ്‍ പന്ന്യാംമാക്കല്‍ റവ. ഫാ.ജെയിംസ് അടിപ്പുഴ റവ. ഫാ.ജോണ്‍ മുല്ലക്കര റവ. ഫാ.തോമസ് തെരുവംകുന്നേല്‍ റവ. ഫാ.അബ്രാഹം തോണിപ്പാറ റവ. ഫാ.മാത്യു വില്ലന്താനം റവ. ഫാ.ജോസ് മണ്ണൂര്‍ , റവ. ഫാ.സെബാസ്റ്റ്യന്‍ മൂക്കിലിക്കാട്ട്.
ഞങ്ങളുടെ വിജയങ്ങള്‍
എസ് എസ് എല്‍ സി പരീക്ഷയില്‍ വര്‍ഷങ്ങളായിത്തുടരുന്ന മികച്ച വിജയം (2006 മുതല്‍ തുടര്‍ച്ചയായി പത്ത് വര്‍ഷം 100 % വിജയം നേടിവരുന്നു ).-കോര്‍പ്പറേറ്റ് മാനേജ് മെന്റിന്റെയും സ്കൂള്‍ മാനേജ് മെന്റിന്റെയും പ്രോത്സാഹനങ്ങളും, സജീവമായ സ്കൂള്‍,ക്ളാസ് പി ടി എകളുടെ സഹായസഹകരണങ്ങളും അദ്ധ്യാപകരുടെ സേവനസന്നദ്ധത,ഐക്യം, ആത്മാര്‍ത്ഥത എന്നിവയും സത്ഗുണസമ്പന്നരായ വിദ്യാര്‍ത്ഥികളുമാണ് സ്കൂളിന്റെ മികച്ച വിജയത്തിന്റെയും പ്രവര്‍ത്തനങ്ങളുടെയും പിന്നില്‍ .കൂടാതെ കലാകായികമത്സരങ്ങളില്‍ ഉപജില്ല, ജില്ല ,സംസ്ഥാന തലത്തില്‍ മികവുകള്‍. വര്‍ഷങ്ങളായി സ്കൂള്‍ ശാസ്ത്രോത്സവങ്ങളിലെ പ്രത്യേകിച്ച് ഐ റ്റി മേളയിലെ മികവുകള്‍ സംസ്ഥാന തലം വരെ എത്തിനില്‍ക്കുന്നു .സ്കൂള്‍ അസംബ്ലി , ദിനാചരണങ്ങളിലുള്ള ശ്രദ്ധ ,സന്മാര്‍ഗ്ഗക്ളാസുകള്‍ , കുട്ടികളുടെ സ്വഭാവരൂപീകരണത്തിലുള്ള താത്പര്യം എന്നിവ .സ്കൂള്‍ പ്രവര്‍ത്തനങ്ങളെ മികവുറ്റതാക്കുന്നു.
ഭൗതികസൗകര്യങ്ങള്‍
അയ്യന്‍കുന്ന് പഞ്ചായത്തില്‍ കരിക്കോട്ടക്കരിയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത് . വിശാലമായ കോമ്പൗണ്ടിനുളളിള്‍ സ്ഥിതിചെയ്യുന്ന സ്കൂളിന് പന്ത്രണ്ട് ക്ളാസ്സുമുറികളുണ്ട് .ഭൗതികസൗകര്യങ്ങളുടെ പരിമിതികള്‍ക്കുള്ളില്‍ സയന്‍സ് ലാബ് , കമ്പ്യൂര്‍ ലാബ് , ലൈബ്രറി , ഇന്റര്‍നെററ് സൗകര്യങ്ങള്‍ എന്നിവ സൗകര്യങ്ങള്‍ കുട്ടികള്‍ക്കായി ലഭ്യമാക്കുന്നു . കായികമത്സരങ്ങളില്‍ താത്പര്യം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കായി അതിവിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട് .
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
ക്ക്റീക്കോട്ട്ക്ക്ീ
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
ശ്രീ .എന്‍ സി ജെയിംസ്(1968-1969) , ശ്രീ .പി കെ .ജോസഫ്(1969-1971), ശ്രീ .എം .ജെ.ജോസഫ് (1971-1978), ശ്രീ .വി ടി തോമസ്(1978-1982), ശ്രീ .സി പി തോമസ്(1978-1988), ശ്രീ .കെ ജെ .ജോര്‍ജ്ജ്(1988-1990),
ശ്രീ . വി ഡി ജോര്‍ജ്ജ്(1990-1992), ശ്രീ .കെ സി വര്‍ക്കി(1992-1994) , ശ്രീ .കെ സി ജേക്കബ്(1994-1999) ,ശ്രീ .തോമസ് മാത്യു(1999-2001) , ശ്രീ .പി ജെ ജോസഫ് (2001-2002), ശ്രീമതി .കെ ജെ മേരി(2002-2004) , ശ്രീ .സി എന്‍ നൈനാന്‍(2004-2006) , ശ്രീ . പി എല്‍ ജോണ്‍ (2006-2010) , ശ്രീമതി.ചിന്നമ്മ ആന്‍റണി(2010-2013) , ശ്രീ .ഗോവിന്ദന്‍ എം കെ (2013-2015), ശ്രീ .മാത്യു പി എ (2015-2016).
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 12.008301, 75.752977 | width=800px | zoom=16 }} Google Maps Link: "https://www.google.co.in/maps/place/St.Thomas+High+School/@12.0082284,75.7524383,19z/data=!4m13!1m7!3m6!1s0x0:0x0!2zMTLCsDAwJzI5LjkiTiA3NcKwNDUnMTEuMiJF!3b1!8m2!3d12.008297!4d75.753112!3m4!1s0x3ba5cb0ee0f8e799:0x5a8078c05a9e94ee!8m2!3d12.0082284!4d75.7529855"