ഗവ.എൽ.പി.എസ്.പന്നിവിഴ (ഈസ്റ്റ്)
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.പന്നിവിഴ | |
---|---|
വിലാസം | |
പന്നിവിഴ ജി എൽ പി എസ് പന്നിവിഴ ഈസ്റ്റ് , അടൂർ പി.ഒ. , 691523 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 29 - 4 - 1945 |
വിവരങ്ങൾ | |
ഇമെയിൽ | govtlpspannivizhaeast@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38222 (സമേതം) |
യുഡൈസ് കോഡ് | 32120100113 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 16 |
പെൺകുട്ടികൾ | 19 |
അദ്ധ്യാപകർ | 4 |
ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു. സി വി |
പി.ടി.എ. പ്രസിഡണ്ട് | ആശ സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | ഡെയ്സി |
അവസാനം തിരുത്തിയത് | |
07-01-2022 | Rethi devi |
ചരിത്രം
1947 ലാണ് ഈ സ്കൂൾ ആരംഭിച്ചത്.പെരിയാക്കുളത്ത് ആശാരി കിഴക്കേതിൽ "കുട്ടി" എന്ന മാന്യ വ്യക്തിയാണ് സ്കൂൾ സ്ഥാപിക്കാനായി 50 സെന്റ് സ്ഥലം നൽകിയത്.അന്ന് ഈ പ്രദേശത്തെ കുട്ടികൾക്ക് പഠിക്കാൻ മറ്റ് പ്രാഥമിക വിദ്യാലയങ്ങൾ ഇല്ലായിരുന്നു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെ ഉണ്ടായിരുന്നു. പിന്നീട് നാലാം ക്ലാസു വരെയായി.
ഭൗതികസൗകര്യങ്ങൾ
പ്രധാന കെട്ടിടവു൦ നിർമ്മിതി കെട്ടിടവു൦ ഉൾപ്പെടെ രണ്ടു കെട്ടിടങ്ങളാണ് സ്കൂളിലുളളത്. ഒരു ക്ളാസ്സ് സ്മാർട്ട് ക്ളാസ്സ് റൂമാണ്.ഇതു കൂടാതെ രണ്ടു പ്രൊജക്ടറു൦ രണ്ടു ലാപ്ടോപ്പു൦ ഒരു കംപ്യൂട്ടറു൦ ഉണ്ട്.ലൈബ്രറി, ലാബ് സൌകര്യവും പഠനോപകരണങ്ങളു൦ കളിപ്പാട്ടങ്ങളും കളിസ്ഥലവു൦ ഉണ്ട്. അഡാപ്റ്റഡ് ടോയ്ലറ്റ് ഉൾപ്പെടെ ടോയ്ലറ്റുകളു൦ വാഷിംഗ് ഏരിയയും ചുറ്റുമതിലു൦ ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂളിലെ സയൻസ് ക്ലബിന്റെ ചുമതല അധ്യാപികയായ സിന്ധു.ജി ക്കാണ്.ഒന്നുമുതൽ നാലുവരെ ക്ളാസ്സിലെ കുട്ടികൾ സയൻസ് ക്ലബിൽ അ൦ഗങ്ങളാണ്. ശാസ്ത്രക്ളബിന്റെ ആഭിമുഖ്യത്തിൽ വിവിധ ദിനാചരണങ്ങളു൦ ശാസ്ത്ര മേളയും സംഘടിപ്പിക്കുന്നു.
സ്കൂളിലെ വിദ്യാരംഗം കൺവീനറുടെ നേതൃത്വത്തിൽ വിദ്യാരംഗം കലാസാഹിത്യ വേദി രൂപീകരിച്ചിട്ടുണ്ട്. വിദ്യാരംഗത്തിന്റെ ആഭിമുഖ്യത്തിൽ ഭാഷയുമായി ബന്ധപ്പെട്ട ദിനാചരണങ്ങൾ, മലയാള ഭാഷാവാരാഘോഷ൦ തുടങ്ങിയവ സംഘടിപ്പിക്കുന്നു. ബാലസഭയിൽ കടങ്കഥാകേളി, പഴഞ്ചൊൽപ്പയറ്റ്, കഥാരചന. കവിതാരചന ,അഭിനയ൦,പാട്ട് തുടങ്ങിയവ നടത്തി വരുന്നു. വിദ്യാരംഗത്തിന്റെ ഇപ്പോഴത്തെ കൺവീനർ ശ്രീജ ടീച്ചറാണ്.
ശ്രീകുമാരി ടീച്ചറാണ് ഗണിതക്ളബിന്റെ കൺവീനർ. ഗണിതം മധുര൦ പരിപാടി, ഗണിതലാബ് സജ്ജീകരണം, ഉല്ലാസഗണിത൦, ഗണിതശാസ്ത്ര മേള എന്നിവയുടെ സംഘാടനം ഗണിതക്ളബിനാണ്.
സാമൂഹ്യ ശാസ്ത്ര ക്ലബിന്റെ മേൽനോട്ട൦ നിർവ്വഹിക്കുന്നത് ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു ടീച്ചറാണ്. സാമൂഹ്യ ശാസ്ത്ര പ്രോജക്ടുകൾ, സാമൂഹ്യ ശാസ്ത്ര മേള തുടങ്ങിയ പരിപാടികൾ നടത്തുന്നു.
പരിസ്ഥിതി ക്ലബും ശാസ്ത്രക്ലബു൦ സംയുക്തമായാണ് പ്രവ൪ത്തിക്കുന്നത്. പരിസ്ഥിതി സംബന്ധമായ ദിനാചരണങ്ങൾ, ശിൽപ്പശാലകൾ, പ്രോജക്ടുകൾ, ഫീൽഡ് ട്രിപ്പ് മുതലായവ സംഘടിപ്പിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- നാരായണൻ
ഓമനക്കുട്ടി അമ്മിണി ശാന്തമ്മ ശ്യാമള സൂരിഹാൾ ബീവി സി. എസ്. ശ്രീനിവാസൻ നബീസത്ത് ബീവി ജയശ്രീ. എ൦
മികവുകൾ
സ്കൂൾ അനവധി നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേളകളിൽ ധാരാളം സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കോളർഷിപ്പ് പരീക്ഷ കളിലും വിജയം കൈവരിച്ചിട്ടുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വർഗ്ഗീസ് പേരയിൽ
ആ൪. എൽ. വി. ആ൪ച്ച കലാമണ്ഡലം ആര്യ
വഴികാട്ടി
അടൂർ മുനിസിപ്പാലിറ്റിയിൽ പന്നിവിഴ ജംഗ്ഷനിൽ നിന്നും പറക്കോട് പോകുന്ന റോഡിൽ 500 m വരുമ്പോൾ സ്കൂൾ കാണാം.
|
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38222
- 1945ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ