സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽക്കട
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ പാറശ്ശാല ഉപജില്ലയിൽ ആറയൂർ ദേശത്ത് പൊറ്റയിൽക്കട എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു അപ്പർ പ്രൈമറി എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ്സ് യു പി സ്കൂൾ
പൊറ്റയിൽക്കട .
ചരിത്രം
ആറു ഊരുകളാൽ (കരകളാൽ) ചുറ്റപ്പെട്ടു കിടക്കുന്ന പാറശാലയിലെ ചെറിയ ഒരു ഗ്രാമമാണ് ആറയൂർ. അതിന്റെ തെക്കേ അറ്റമായ പൊറ്റയിൽകട പ്രദേശത്തെ നിവാസികളുടെ പ്രാഥമിക വിദ്യാഭ്യാസം സുഗമമാക്കാൻ വേണ്ടി 1983 ൽ ആറയൂർ സെന്റ് എലിസബത്ത് ചർച്ച് ഇടവക വികാരിയായിരുന്ന മോൺസിഞ്ഞോർ ഫാദർ എം. ജോസഫ് അവർകളാണ് പൊറ്റയിൽകട സെൻറ് ജോസഫ്സ് യു പി സ്കൂൾ സ്ഥാപിച്ചത്. 1983 ജൂൺ 16 ആം തിയതി ആരംഭിച്ച സ്കൂളിൻറെ ആദ്യത്തെ പ്രഥമാധ്യാപിക ശ്രീമതി എം. മേരി വത്സലയായിരുന്നു. 1993 ൽ പ്രസ്തുത സ്കൂൾ തിരുവനന്തപുരം രൂപത വിഭജിച്ചപ്പോൾ റൈറ്റ്. റവ. ഡോ. വിൻസെന്റ് സാമൂവേലിൻറെ അധ്യക്ഷതയിലുള്ള നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് മാനേജുമെന്റിൻറെ കീഴിൽ പ്രവർത്തിച്ചു തുടങ്ങി. ഇപ്പോഴത്തെ നെയ്യാറ്റിൻകര ലാറ്റിൻ കാത്തലിക് കോർപ്പറേറ്റ് സ്കൂൾസ് മാനേജർ റവ. ഫാ. ജോസഫ് അനിൽ ആണ്. അദ്ദേഹം ഈ സ്കൂളിന്റെ ലോക്കൽ മാനേജരായും പ്രവർത്തിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മലയാളം മീഡിയം ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ, വൈദ്യുതികരിച്ച ക്ലാസ് റൂമുകൾ [ഓരോ ക്ലാസിലും രണ്ടു ഫാനുകളും രണ്ടു ലൈറ്റുകളും], എല്ലാ ക്ലാസ് റൂമുകളും പബ്ലിക് അഡ്രസിംഗ് സിസ്റ്റം ആയി ബെന്ധപ്പെടുത്തിയിട്ടുണ്ട്. കമ്പ്യൂട്ടർ ലാബ് ആൻഡ് സ്മാർട്ട് ക്ലാസ് റൂം, ലൈബ്രറി, സയൻസ് ലാബ്, സ്കൂൾ ബസ്, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക യൂറിനൽ സൗകര്യം, വിശാലമായ കളിസ്ഥലം, കുടിവെള്ളത്തിനായി രണ്ടു കിണറുകൾ, വിദ്യാലയത്തിന് നല്ല ഉറപ്പുള്ള ചുറ്റുമതിൽ. വൈദ്യുതി കണക്ഷനും ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.മെച്ചമായ ഒരു അടുക്കളയുടെയും സ്റ്റോർ രൂമിന്റെയും കുറവുണ്ട്
1 റീഡിംഗ് റൂം
സ്കൂൾ ലൈബ്രറിയിൽ നിന്നും പുസ്തകങ്ങൾ ക്ലാസ് ലൈബ്രറിയിലേയ്ക്ക് ക്രമീകരിക്കുന്നു. ഈ പുസ്തകങ്ങൾ കുട്ടികൾ തിരഞ്ഞെടുത്ത് വായിക്കുകയും കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്യുന്നു. കൂടുതൽ പുസ്തകൾ വായിച്ച് മികച്ച കുറുപ്പുകൾ തയ്യാറാക്കിയ വിദ്യാർത്ഥി/വിദ്യാർത്ഥിനികളെ മൂന്നു ടേമുകളിലും കണ്ടെത്തി പ്രോത്സാഹനസമ്മാനം നൽകുന്നുണ്ട്. എല്ലാ ക്ലാസുകളിലും പി റ്റി എയുടെ ആഭിമുഖ്യത്തിൽ മലയാളം, ഇംഗ്ലീഷ് പത്രങ്ങൾ ലഭ്യമാക്കുന്നുണ്ട്. കുട്ടികളിലെ വായനാശീലം വളർത്താനായി മികച്ച പത്രവാർത്താ വായനക്കാരെയും, മികച്ച വാർത്താകുറിപ്പ് തയാറാക്കുന്നവർക്കും മൂന്നു ടേമിൽ പ്രോത്സാഹന സമ്മാനം നൽകുന്നുണ്ട്.
2 ലൈബ്രറി
വിദ്യാർത്ഥികൾ തയ്യാറാക്കിയ വീട്ടിൽ ഒരു ലൈബ്രറിയിൽ നിന്ന് . കൂടുതൽ അറിയുവാൻ[1]
3 കംപൃൂട്ട൪ ലാബ്
മികവുകൾ
അമൃത മഹോത്സവം ,വിദ്യാരംഗം കലാസാഹിത്യ വേദി ചിത്രരചന , ബാലസംഘം ശാസ്ത്രോത്സവം എന്നിവയ്ക്ക് സമ്മാനം ലഭിച്ച വിദ്യാർത്ഥികൾ
ദിനാചരണങ്ങൾ
സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
അദ്ധ്യാപകർ
ക്ലബുകൾ
- സയൻസ് ക്ലബ്
- ഗണിത ക്ലബ്
- ഹെൽത്ത് ക്ലബ്
- ഹരിതപരിസ്ഥിതി ക്ലബ്
- ഗാന്ധിദർശൻ
- ഹിന്ദി ക്ലബ്
- സാമൂഹൃശാസ്ത്ര ക്ലബ്
- സംസ്കൃത ക്ലബ്
- നേർക്കാഴ്ച
വഴികാട്ടി
{{#multimaps: 8.34521,77.12112 | width=500px | zoom=12 }}
- ↑ സെന്റ് ജോസഫ്സ് യു പി എസ്സ് പൊറ്റയിൽകട/പ്രവർത്തനങ്ങൾ