നടുവത്തൂർ ഈസ്റ്റ് എൽ.പി.സ്കൂൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
നടുവത്തൂർ ഈസ്റ്റ് എൽ.പി.സ്കൂൾ | |
---|---|
പ്രമാണം:000111000.jpg | |
വിലാസം | |
നടുവത്തൂർ നടുവത്തൂർ പി.ഒ. , 673620 | |
സ്ഥാപിതം | 15 - 4 - 1917 |
വിവരങ്ങൾ | |
ഫോൺ | 0496 695212 |
ഇമെയിൽ | naduvathurelps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16527 (സമേതം) |
യുഡൈസ് കോഡ് | 32040800102 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | മേലടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | പേരാമ്പ്ര |
താലൂക്ക് | കൊയിലാണ്ടി |
ബ്ലോക്ക് പഞ്ചായത്ത് | മേലടി |
തദ്ദേശസ്വയംഭരണസ്ഥാപനം | കീഴരിയൂർ പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 22 |
ആകെ വിദ്യാർത്ഥികൾ | 46 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിനി ബി പി |
പി.ടി.എ. പ്രസിഡണ്ട് | ഭൂപേഷ് സി എം |
എം.പി.ടി.എ. പ്രസിഡണ്ട് | അനുപമ രാജ് |
അവസാനം തിരുത്തിയത് | |
19-01-2022 | 16527 |
................................
ചരിത്രം
വിദ്യാലയ ചരിത്രം
വിദ്യാഭ്യാസം ഒരു തലമുറയുടെ നിർണ്ണയിക്കുകയും സംസ്കാര ചിത്തമാക്കുന്നതിൽ നിർണ്ണായക വഹിക്കുകയും ചെയ്യുന്നതാണെന്ന സങ്കൽപ്പത്തിൽ നമുക്ക് ഉറച്ചു വിശ്വസിക്കേണ്ടതുണ്ട്. ഒരു നാടിന്റെ സാംസ്കാരിക ചരിത്ര പാരമ്പര്യത്തിന്റെ മഹിത മാതൃകക്കനുസരിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപന ത്തിന്റെ പിറവി 1917 ൽ ഉണ്ടായി. വിദ്യാഭ്യാസം ലഭ്യമല്ലാത്ത ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തെ അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ശ്രീ മമ്മിളി പറമ്പിൽ അനന്തൻ നായർ ആരംഭിച്ചതാണ് നടുവത്തൂർ ഈസ്റ്റ് എൽ.പി. സ്കൂൾ (പഞ്ഞാട്ട് സ്‌കൂൾ ).ഇന്ന് ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പഴയ കാലത്ത് ഹിന്ദു ഗേൾസ് സ്‌കൂൾ എന്ന നാമകരണത്തിലാണ് ആരംഭിച്ചത്. പിന്നീട് സർക്കാറിന്റെ യാതൊരു ലാഭേച്ഛയും കൂടാതെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യം വച്ച് കൊണ്ടാണ് ആ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് ജന്മം നൽകിയത് .
മമ്മിളി പറമ്പിൽ അനന്തൻ നായരുടെ പിൻമുറക്കാരനായി ഈ സരസ്വതീ ക്ഷേത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തത് ശ്രീ പാറയിൽ രാറുക്കുട്ടി മാസ്റ്റർ ആയിരുന്നു. ആ കാലത്ത് പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂളിൽ വിദ്യാഭ്യാസം നൽകിയിരുന്നത്. എന്നാൽ ശ്രീ രയരുക്കുട്ടി മാസ്റ്ററുടെ ശ്രമഫലമായി മുഴുവൻ ആളുകൾക്കും പ്രവേശനം സാധ്യമാക്കി ഈ സ്കൂളിനെ മാറ്റി ഹിന്ദു ഗേൾസ് സ്‌കൂൾ എന്ന നാമദേയത്തിൽ അറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് നടുവത്തൂർ ഈസ്റ്റ് എൽ പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആ കാലഘട്ടത്തിൽ സ്കൂളിൽ 5-ാം തരം വരെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നിട് 4 വരെയുള്ള ലോവർ പ്രൈമറി സ്കൂളായി മാറി. ആ കാലഘട്ടത്തിൽ ഭൗതിക സൗകര്യം വളരെ പരിമിതമായിരുന്നു. ഓല മേഞ്ഞ ഒരു ഷെഡ്ഡിലായി പ്രവർത്തിച്ചിരുന്നത്.
രയരുക്കുട്ടി മാസ്റ്ററുടെ കാലത്തിനു ശേഷം സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത് ബാലകൃഷ്ണൻ നമ്പ്യാറായിരുന്നു. പഴയകാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഭൗതിക സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ ഇന്നത്തെ മാനേജറായ ശ്രീ. എം.എം.ബാലകൃഷ്ണൻ നമ്പ്യാർ ശ്രദ്ധചെലുത്തി വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി പോയവർ വിവിധ കോണുകളിൽ വ്യത്യസ്തങ്ങളായ കർമ്മ മേഖലകളിൽ ഡോക്ടർമാരായും, കോളജ് പ്രൊഫസർമാർ, പോലീസ് സേന, അധ്യാപകർ ,എഞ്ചിനിയർമാർ,കലാരംഗത്ത് രാഷ്ട്രീയ മണ്ഡലങ്ങളിൽ അങ്ങിനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തലയുയർത്തി നിൽക്കുന്നവർ ഏറെയാണ്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.
ഭൗതികസൗകര്യങ്ങൾ
സ്‌കൂൾ സ്ഥിതിചെയ്യുന്നത് 16 സെന്റ് സ്ഥലത്താണ് . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയാണ് അധ്യയനം നടത്തുന്നത് . സൗകര്യപ്രദമായ ക്ലാസ് റൂമുകൾ , അടുക്കള , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , പുസ്‌തകങ്ങൾ , ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികൾ ,ഐ ടി പഠനത്തിനാവശ്യമായ ലാപ് ടോപ് പ്രൊജക്റ്റർ എന്നിവ സ്‌കൂളിൽ ഉണ്ട് .
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
ശ്രീ രരുക്കുട്ടി മാസ്‌റ്റർ
ശ്രീ ലക്ഷ്മി കുട്ടി ടീച്ചർ
ശ്രീ രാജൻ മാസ്റ്റർ
ശ്രീ ഹരീന്ദ്രൻ മാസ്റ്റർ
ശ്രീ നിർമ്മല ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 16527
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ