നടുവത്തൂർ ഈസ്റ്റ് എൽ.പി.സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


നടുവത്തൂർ ഈസ്റ്റ് എൽ.പി.സ്കൂൾ
വിലാസം
നടുവത്തൂർ

നടുവത്തൂർ പി.ഒ.
,
673620
സ്ഥാപിതം15 - 4 - 1917
വിവരങ്ങൾ
ഫോൺ0496 695212
ഇമെയിൽnaduvathurelps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16527 (സമേതം)
യുഡൈസ് കോഡ്32040800102
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്മേലടി
തദ്ദേശസ്വയംഭരണസ്ഥാപനംകീഴരിയൂർ പഞ്ചായത്ത്
വാർഡ്10
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ24
പെൺകുട്ടികൾ22
ആകെ വിദ്യാർത്ഥികൾ46
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിനി ബി പി
പി.ടി.എ. പ്രസിഡണ്ട്ഭൂപേഷ് സി എം
എം.പി.ടി.എ. പ്രസിഡണ്ട്അനുപമ രാജ്
അവസാനം തിരുത്തിയത്
18-11-2024Schoolwikihelpdesk


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

വിദ്യാലയ ചരിത്രം

വിദ്യാഭ്യാസം ഒരു തലമുറയുടെ നിർണ്ണയിക്കുകയും സംസ്കാര ചിത്തമാക്കുന്നതിൽ നിർണ്ണായക വഹിക്കുകയും ചെയ്യുന്നതാണെന്ന സങ്കൽപ്പത്തിൽ നമുക്ക് ഉറച്ചു വിശ്വസിക്കേണ്ടതുണ്ട്. ഒരു നാടിന്റെ സാംസ്കാരിക ചരിത്ര പാരമ്പര്യത്തിന്റെ മഹിത മാതൃകക്കനുസരിച്ച് ഒരു വിദ്യാഭ്യാസ സ്ഥാപന ത്തിന്റെ പിറവി 1917 ൽ ഉണ്ടായി. വിദ്യാഭ്യാസം ലഭ്യമല്ലാത്ത ഒരു കാലഘട്ടത്തിൽ ഒരു പ്രദേശത്തെ അക്ഷരത്തിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്താൻ ശ്രീ മമ്മിളി പറമ്പിൽ അനന്തൻ നായർ ആരംഭിച്ചതാണ് നടുവത്തൂർ ഈസ്റ്റ് എൽ.പി. സ്കൂൾ (പഞ്ഞാട്ട് സ്‌കൂൾ ).ഇന്ന് ഒരു നൂറ്റാണ്ട് പിന്നിട്ട ഈ വിദ്യാലയം പഴയ കാലത്ത് ഹിന്ദു ഗേൾസ് സ്‌കൂൾ എന്ന നാമകരണത്തിലാണ് ആരംഭിച്ചത്. പിന്നീട് സർക്കാറിന്റെ യാതൊരു ലാഭേച്ഛയും കൂടാതെ സാമൂഹ്യ പുരോഗതിയെ ലക്ഷ്യം വച്ച് കൊണ്ടാണ് ആ കാലഘട്ടത്തിൽ ഈ വിദ്യാലയത്തിന് ജന്മം നൽകിയത് .

മമ്മിളി പറമ്പിൽ അനന്തൻ നായരുടെ പിൻമുറക്കാരനായി ഈ സരസ്വതീ ക്ഷേത്രത്തിന്റെ സാരഥ്യം ഏറ്റെടുത്തത് ശ്രീ പാറയിൽ രാറുക്കുട്ടി മാസ്റ്റർ ആയിരുന്നു. ആ കാലത്ത് പെൺകുട്ടികൾക്ക് മാത്രമായിരുന്നു സ്കൂളിൽ വിദ്യാഭ്യാസം നൽകിയിരുന്നത്. എന്നാൽ ശ്രീ രയരുക്കുട്ടി മാസ്റ്ററുടെ ശ്രമഫലമായി മുഴുവൻ ആളുകൾക്കും പ്രവേശനം സാധ്യമാക്കി ഈ സ്കൂളിനെ മാറ്റി ഹിന്ദു ഗേൾസ് സ്‌കൂൾ എന്ന നാമദേയത്തിൽ അറിയപ്പെട്ട ഈ വിദ്യാലയം പിന്നീട് നടുവത്തൂർ ഈസ്റ്റ് എൽ പി സ്‌കൂൾ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി. ആ കാലഘട്ടത്തിൽ സ്കൂളിൽ 5-ാം തരം വരെ ആയിരുന്നു പ്രവർത്തിച്ചിരുന്നത്.പിന്നിട് 4 വരെയുള്ള ലോവർ പ്രൈമറി സ്കൂളായി മാറി. ആ കാലഘട്ടത്തിൽ ഭൗതിക സൗകര്യം വളരെ പരിമിതമായിരുന്നു. ഓല മേഞ്ഞ ഒരു ഷെഡ്ഡിലായി പ്രവർത്തിച്ചിരുന്നത്.

രയരുക്കുട്ടി മാസ്റ്ററുടെ കാലത്തിനു ശേഷം സ്കൂളിന്റെ സാരഥ്യം ഏറ്റെടുത്തത് ബാലകൃഷ്ണൻ നമ്പ്യാറായിരുന്നു. പഴയകാലഘട്ടത്തിൽ നിന്നും വ്യത്യസ്തമായി ഭൗതിക സാഹചര്യത്തിൽ ഏറെ മാറ്റം വരുത്താൻ ഇന്നത്തെ മാനേജറായ ശ്രീ. എം.എം.ബാലകൃഷ്ണൻ നമ്പ്യാർ ശ്രദ്ധചെലുത്തി വരുന്നു. ഈ വിദ്യാലയത്തിൽ നിന്നും പഠനം പൂർത്തിയാക്കി പോയവർ വിവിധ കോണുകളിൽ വ്യത്യസ്തങ്ങളായ കർമ്മ മേഖലകളിൽ ഡോക്ടർമാരായും, കോളജ് പ്രൊഫസർമാർ, പോലീസ് സേന, അധ്യാപകർ ,എഞ്ചിനിയർമാർ,കലാരംഗത്ത് രാഷ്ട്രീയ മണ്ഡലങ്ങളിൽ അങ്ങിനെ നിരവധി മേഖലകളിൽ കഴിവ് തെളിയിച്ച് തലയുയർത്തി നിൽക്കുന്നവർ ഏറെയാണ്. കീഴരിയൂർ ഗ്രാമപഞ്ചായത്തിലെ പത്താം വാർഡിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ഭൗതികസൗകര്യങ്ങൾ

സ്‌കൂൾ സ്ഥിതിചെയ്യുന്നത് 16 സെന്റ്‌ സ്ഥലത്താണ് . എൽ കെ ജി മുതൽ നാലാം ക്ലാസ് വരെയാണ് അധ്യയനം നടത്തുന്നത് . സൗകര്യപ്രദമായ ക്ലാസ് റൂമുകൾ , അടുക്കള , കമ്പ്യൂട്ടർ ലാബ് , ലൈബ്രറി , പുസ്‌തകങ്ങൾ , ഓരോ ക്ലാസിലും ക്ലാസ് ലൈബ്രറികൾ ,ഐ ടി പഠനത്തിനാവശ്യമായ ലാപ് ടോപ് പ്രൊജക്റ്റർ എന്നിവ സ്‌കൂളിൽ ഉണ്ട് .

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ
ക്രമ  നും   പേര് കാലഘട്ടം
1 ശ്രീ രരുക്കുട്ടി  മാസ്‌റ്റർ 1917-1947
2 ശ്രീ ലക്ഷ്മി കുട്ടി  ടീച്ചർ 1947-1977
3 ശ്രീ രാജൻ  മാസ്റ്റർ 1977-1987
4 ശ്രീ ഹരീന്ദ്രൻ   മാസ്റ്റർ 1987-2008
5 ശ്രീ നിർമ്മല  ടീച്ചർ 2008-2019

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

1 പ്രൊഫസർ  ബാലകൃഷ്ണൻ  കളമുള്ളതിൽ
2
3
4

ചിത്രശാല

വഴികാട്ടി :

  • കോഴിക്കോട് - കണ്ണൂർ ദേശീയ പാതയിൽ നിന്നും  കൊയിലാണ്ടി ബസ്റ്റാന്റിൽ  ഇറങ്ങി  ബസ്  / ഓട്ടോ  മാർഗം  കൊല്ലം - നെല്ലിയാടി - മേപ്പയൂർ  റോഡിൽ  നടുവത്തൂർ സ്റ്റോപ്പിൽ  ഇറങ്ങി
  • കിഴക്ക് ഭാഗത്തേക്ക്  1- കിലോമീറ്റർ  കാൽനടയായോ  /ഓട്ടോ  മാർഗമോ സഞ്ചരിച്ചു  തത്തംവെള്ളി പൊയിൽ  എന്ന  ഗ്രാമത്തിൽ  സ്ഥിതി  ചെയ്യുന്നു.
  • കൊയിലാണ്ടി  - കീഴരിയൂർ  മുത്താമ്പി  വഴിയുള്ള  ബസ്  / ഓട്ടോ  മാർഗം  സഞ്ചരിച്ചാൽ  മഠത്തിൽ  താഴ  ബസ്റ്റോപ്പിൽ  ഇറങ്ങി  നടുവത്തൂർ  ഭാഗത്തേക്ക് 1/2 കിലോമീറ്റർ  കാൽനടയായി  സഞ്ചരിച്ചു തത്തംവെള്ളി  പൊയിൽ  ഗ്രാമത്തിൽ  സ്ഥിതിചെയ്യുന്നു .
ഈ താളിന്റെ വഴികാട്ടി എന്ന തലക്കെട്ടിനുതാഴെ നൽകിയിട്ടുള്ള വഴികാട്ടി കൃത്യമല്ല എന്നു കരുതുന്നു. സ്കൂളിലെത്താനുള്ള വഴിയും സ്കൂളിന്റെ ലൊക്കേഷൻ കാണിക്കുന്നതിന് OpenstreetMap ഉം ചേർക്കാമോ?
{{Slippymap|lat= |lon= |zoom=30|width=80%|height=400|marker=yes}} എന്നത് പകർത്തി അക്ഷാംശം, രേഖാംശം എന്നിവ ചേർക്കുക.
മാപ് ചേർത്തശേഷം {{map}} എന്ന ഫലകം താളിൽ നിന്ന് നീക്കം ചെയ്യാവുന്നതാണ്.
സഹായം ആവശ്യമെങ്കിൽ ഉപജില്ലാ ചുമതല വഹിക്കുന്ന കാര്യനിർവാഹകരെ ബന്ധപ്പെടാവുന്നതാണ്.