ജി എൽ പി എസ് മണ്ണൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
.... ........... ജില്ലയിലെ .... ........... വിദ്യാഭ്യാസ ജില്ലയിൽ .... ........... ഉപജില്ലയിലെ .... ........... സ്ഥലത്തുള്ള ഒരു സർക്കാർ / എയ്ഡഡ് / അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് മാതൃകാപേജ് സ്കൂൾ
ജി എൽ പി എസ് മണ്ണൂർ | |
---|---|
വിലാസം | |
മണ്ണൂർ മണ്ണൂർ , അടുക്കത്ത് പി.ഒ. , 673508 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1953 |
വിവരങ്ങൾ | |
ഫോൺ | 0496 2597400 |
ഇമെയിൽ | mannurglpschool@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16423 (സമേതം) |
യുഡൈസ് കോഡ് | 32040700206 |
വിക്കിഡാറ്റ | Q64552035 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | കുന്നുമ്മൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | കുന്നുമ്മൽ |
തദ്ദേശസ്വയംഭരണസ്ഥാപനം | മരുതോങ്കര |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 30 |
പെൺകുട്ടികൾ | 16 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാലിഹ് . കെ സി . |
പി.ടി.എ. പ്രസിഡണ്ട് | രാജേഷ്. എ.പി. |
എം.പി.ടി.എ. പ്രസിഡണ്ട് | ഹൈറുന്നീസ |
അവസാനം തിരുത്തിയത് | |
19-01-2022 | Suresh panikker |
ചരിത്രം
മരുതോങ്കര പഞ്ചായത്തിന്റെ പടിഞ്ഞാറ് ഭാഗത്ത സ്ഥിതി ചെയ്യുന്ന മണ്ണൂർ എന്ന ചെറിയ പ്രദേശം ജനകീക്കാടിന്റെ തണലും കുറ്റ്യാടിപ്പു ഴയുടെ നനവും ഏറ്റുവളർന്ന കർഷകവിയർപ്പിന്റെ ഉപ്പും പശിമയുമുള്ള ഒരു പ്രദേശമാണ് ഒരുപാട് ചരിത്ര പഴമകളുള്ള ഒരു ഗ്രാമമാണ് മണ്ണൂർ.ആ ല കെട്ടിയ പാറയിലെയും, പുത്തൻപീടിക കടവിലെയും, കൊ റ്റോംകുന്നിലെയുംനല്ലവരായ മനുഷ്യ സ്നേഹികളുടെ സാംസ്കാരിക ചിന്തകളുടെ ചില ഇലയനക്കങ്ങൾ ആണ് മണ്ണൂർ ഗവ: എൽവി സ്ക്കൂളിന്റെ പിറവിക്ക് കാരണം. ശൂന്യമായ കൈകളും ശൂന്യാകാശത്തോളം വികസിച്ച സ്വപ്നങ്ങളും പേറി നിരന്തരമായ പ്രവർത്തനം നടത്തിയ ഒരു ജനതയുടെ അദ്ധ്വാന സാഫല്യമാണ് ഈ വിദ്യാലയം. 1953 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്കൂളില്ലാത്ത സ്ഥലങ്ങളിൽ ഏകാധ്യാപക വിദ്യാലയങ്ങൾ തുടങ്ങാൻ അനുമതി നൽകിയപ്പോൾ പള്ളിക്കര സ്വദേശിയായ ശ്രീ ടി.വി കുഞ്ഞികൃഷ്ണ കിടാവ് ആരംഭിച്ച ഏകാധ്യാപക വിദ്യാലയമാണ് മണ്ണൂർ ജി എൽ പി സ്കൂൾ. വിദ്യാഭ്യാസത്തെക റി ച്ച് ഏറെ അവബോധമില്ലാതിരുന്ന അക്കാലത്തും അക്ഷരങ്ങളെ ആത്മാംശമായി കണ്ടിരുന്ന ചില വ്യക്തിത്വങ്ങളെ ഇവിടെ സ്മരിക്കാതെ വയ്യ. പരേതരായ പുത്തൻപുരയിൽ ഹസൻ ഹാജി, ആലക്കാട്ട് കുഞ്ഞമ്മത് ഹാജി, കല്ലൂക്കര കുഞ്ഞിക്കണ്ണൻ മാസ്റ്റർ, കേരങ്കോട്ട് കുഞ്ഞിമൂസ ഹാജി, കല്ലൂക്കര ഉണ്ണിര, ആലക്കാട്ട് അമ്മത്, കോരങ്കോട്ട് കുഞ്ഞമ്മദ് ഹാജി തുടങ്ങിയവർ ഇവരിൽ ചിലർ മാത്രം. മരുതോങ്കര ഗ്രാമപഞ്ചായത്തിന്റെ മാറി മാറി വന്ന ഭരണ സമിതികൾ എപ്പോഴും ഈ വിദ്യാലയത്തിന് താങ്ങും തണലുമായിരുന്നു. SSA യുടെയും മറ്റു സർകാർ ഏജൻസികളുടെയും അവസരോചിതമായ ഇടപെടൽ സ്കൂളിന്റെ വളർചക്ക് ആക്കം കൂട്ടി.മാസ് ഖത്തർ പോലുള്ള വിവിധസാംസ്കാരിക സംഘടനകളുടെ പക്വമായ ഇടപെടലുകളുടെ അടയാളങ്ങളും ഇവിടെ നമുക്ക് ദർശിക്കാം. നീണ്ട 25 വർഷം ഈ സ്കൂളിന് സ്വന്തമായി കെട്ടിടം ഇല്ലായിരുന്നു. ഈ കാലയളവിൽ മണ്ണൂർ അൽ മദ്റസ ത്തുൽ ഇസ് ലാമിയ ആയിരുന്നു ഈ വിദ്യാലയത്തിന് മേൽക്കൂരയും സംരക്ഷണവും ആയിത്തീർന്നത്. നാട്ടു കാരുടെ നിരന്തരമായ മുറവിളിക്ക് മറുപടി എന്നോണം 1995 ൽ ഇന്ന് കാണുന്ന മനോഹരമായ കെട്ടിടത്തിന്റെ പണി ആരംഭിച്ചു.1997 ൽ ഉദ്ഘാടനം ചെയ്യപ്പെട്ടതോടെ ഭൗതിക സൗകര്യങ്ങളുടെ കവാടങ്ങൾ തുറക്കപ്പെടുക യാ യി രുന്നു. ഭൗതിക സൗകര്യങ്ങളിൽ ഒട്ടും പിന്നിലല്ലാത്ത ഈ സ്ഥാപനത്തിൽഇന്ന് 61 കുട്ടികൾ പഠിക്കുന്നുC വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് മീഡിയം പ്രീ പ്രൈമറി സ്കൂൾ ഇതിന്റെ അനുബന്ധമായി ഉണ്ട്. 15 വിദ്യാർത്ഥികൾ ഇവിടെ പഠിക്കുന്നു. ഒരു കളിസ്ഥലം ഉണ്ടാവുക എന്നതായിരുന്നു സ്കൂളിന്റെ മറ്റൊരു സ്വപ്നം 2003ൽ കോരങ്കോട്ട് മൊയ്തു, ഇബ്രാഹീം, സുലൈഖ, റംല, നഫീസ എന്നിവർ മരുതോങ്കര വില്ലേജ് ഓഫീസർ മുമ്പാകെ ഒരു ഏക്കർ പത്ത് സെന്റ് പാറ സ്ഥലം സ്കൂൾ ഗ്രൗണ്ടിന് വേണ്ടി റിലിംഗ് ഷ് ചെയ്തു തന്നു. ഇതോടെ 100 മീറ്റർ ട്രാക്ക് ഇടാൻ പറ്റുന്ന ഗ്രൗണ്ട് ജൻമംകൊണ്ടു. ഇത് ഇപ്പോഴും ശൈശവാവസ്ഥയിലാണ്. പഞ്ചായത്ത് വിദ്യാഭ്യാസ ഇംപ്പിമെൻറിംഗ് ഓഫീസും റിസോഴ്സ് സെന്ററും പ്രവർത്തിക്കുന്നത് ഈ സ്ഥാപനത്തിൽ ആണ്. വ്യത്യസ്ഥ മേഖലകളിൽ കഴിവു തെളിയിച്ച പ്രമുഖ വ്യക്തിത്വങ്ങൾ ഈ സ്ഥാപനത്തിന്റെ സംഭാവനയായി ഉണ്ട്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
== മുൻ സാരഥികൾ ==ശങ്കരൻ മാസ്റ്റർ, ലോഹിതാക്ഷൻ മാസ്റ്റർ, ജോർജ് മാസ്റ്റർ, ശ്രീധരൻ മാസ്റ്റർ, ലീല ടീച്ചർ, T Tകുഞ്ഞമ്മത് മാസ്റ്റർ, KV വിനോദൻ മാസ്റ്റർ. സ്കൂളിലെ മുൻ അദ്ധ്യാപകർ : എൻ.ഖാലിദ് മാസ്റ്റർ, എൻ.കെ.കുഞ്ഞബ്ദുല്ല മാസ്റ്റർ, കെ.രാജൻ മാസ്റ്റർ, പി. പ്രവീൺ കുമാർ, പ്രമീള ടീച്ചർ, ജാനു ടീച്ചർ, പ്രകാശ് മാസ്റ്റർ, ചന്ദ്രൻ മാസ്റ്റർ.
- ഇപ്പോഴത്തെ അധ്യാപകർ: വി.സി.ശശി, കെ.കെ പാർത്ഥൻ മാസ്റ്റർ, യു.കെ ഹമീദ് മാസ്റ്റർ, പി റീജ ടീച്ചർ, കെ.പി മൈമൂന ടീച്ചർ .പി.പ്രിയ ടീച്ചർ .
കൂടാതെ പ്രീപ്രൈമറിയെ നയിക്കുന്നത് ഷിജിന ടീച്ചർ ആണ്
നേട്ടങ്ങൾ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == പ്രൊഫ:ആലക്കാട്ട് അബ്ദുറഹിമാൻ, ഡോ: കെ.മൂസ, ഡോ: വിനു പ്രസാദ്
=വഴികാട്ടി
- കുറ്റ്യാടി ടൗണിൽ നിന്നും മരുതോങ്കര വഴി പോകുന്ന വാഹനത്തിൽ കയറിയാൽ മണ്ണൂർ സ്ക്കൂളിന് സമീപം ഇറങ്ങാവുന്നതാണ്.
- മറ്റൊരു വഴി ;കുറ്റ്യാടി ടൗണിൽ നിന്നും പൂവുള്ള കണ്ടി - മണ്ണൂർ റോഡ് വഴി മണ്ണൂരിലേക്ക് പോകുന്ന വാഹത്തിലും സ്കൂളിലേക്ക് എത്താം. (രണ്ടര കി.മീ.)
{{#multimaps: 11.644878,75.775498 |zoom=18}}
- വടകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വടകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 16423
- 1953ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ