പി.എം.എസ്.എ.എം.എ.യു.പി.എസ് കാരാത്തോട്/ക്ലബ്ബുകൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
അറബിക് ക്ലബ്
ക്വിസ് മത്‍സരം
സയൻസ് ക്ലബ്
സ്പോർട്സ് ക്ലബ്
ആരോഗ്യ കായിക വിദ്യാഭാസത്തിന്റെ പ്രാധാന്യം ഇന്നത്തെ ജീവിത സാഹചര്യത്തിൽ എത്രമാത്രം നമ്മുടെ ജീവിതത്തെ ബാധിക്കുന്നു എന്ന് നമുക്കെല്ലാവര്ക്കും അറിയാവുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ കുട്ടികൾക്കു അവരുടെ ആരോഗ്യം എതൊക്കെ ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കികൊടുക്കുന്നു. കുട്ടികളുടെ കായികവും മാനസികാവുമായിട്ടുള്ള ഉണർവിന് പലതരത്തിലുള്ള കളികളിലൂടെ സാധിക്കുന്നു.
കൂടുതൽ വായിക്കാൻ
നമ്മുടെ വിദ്യാലയത്തിൽ കുട്ടികളുടെ മനസികവും കായികവുമായിട്ടുള്ള പരിപാലനത്തിന് നിരവധി കായിക മത്സരങ്ങൾ നടക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് സ്കൂൾ സ്പോർട്സ്. കൂടാതെ ഫുട്ബോൾ കോച്ചിംഗ്, ക്ലാസ്സ് തല ഫുട്ബോൾ മത്സരം,കബഡി ആൺകുട്ടികൾക്കും. ഖോ ഖോ, ബോൾ പാസ്സിങ്, ത്രോ ബോൾ, ഷട്ടിൽ റൺ റിലേ, ഫെച്ച് ത പ്ലയെർ, തുടങ്ങിയ കളികൾ പെൺകുട്ടികൾക്കും.
അതുപോലെ തന്നെ യോഗ ക്ലാസ്സുകളും.അതുപോലെ കുട്ടികളുടെ മാനസിക പിരിമുറുക്കം കുറക്കുന്നതിനുവേണ്ടി യോഗ ക്ലാസുകൾ, എറോബിക് exercise,അതുപോലെ കുട്ടികൾക്കും രക്ഷിതാക്കൾക്കും സ്പോർട്സ് ചലഞ്ച് കോർണർ. ബാസ്കറ്റ് ബോൾ ചലഞ്ച്, ഷൂട്ടിങ് ചലഞ്ച്, ഗോൾ ചലഞ്ച്, ഹൈറ്റ് ആൻഡ് വൈറ്റ് measurement.
അതുപോലെ കഴിഞ്ഞ യൂറോ കപ്പ് ഫുട്ബോൾ മത്സരത്തെ തുടർന്ന് കുട്ടികൾക്കും രക്ഷിതാക്കൾക്കും പ്രവചന മത്സരം നടത്തി വിജയികളെ ഇന്ത്യൻ ഫുട്ബോൾ താരം അനസ് ഇടത്തോടിക നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുകയും സമ്മാന വിതരണം മുൻ കേരള ഫുട്ബോൾ താരം സുബൈർ നിർവഹിക്കുകയും ചെയ്തു
ഹരിത സേന
ഹരിതസേന(NGC) 36വിദ്യാർത്ഥികളും2അധ്യാപകരും അംഗങ്ങളായുള്ള ഒരു എക്കോ ഗ്ലബ് സജീവമായി പ്രവർത്തിക്കുന്നു.പൂർണ്ണമായും പ്ലാസ്ററിക്ക് നിരോധന മാണ്ഈസേന നടത്തിയ ആദ്യപ്രവർത്തനം.കാർഷികപ്രവർത്തനം സ്കുൾതലത്തിലും ഗ്രാമതലത്തിലും നടത്തിവരുന്നു.
'വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യവേദി സജീവമായി പ്രർത്തിക്കുന്നു.ഏകദേശംനൂറോളംമെമ്പർമാരും 2അധ്യാപകരും ഇതിലുണ്ട്.അംഗങ്ങൾക്കുള്ള ലൈബ്രറി പുസ്തകവിതരണം സജീവമായി നടന്നു വരുന്നു.
സ്ക്കൗട്ട്,ഗൈഡ്സ്
ശക്തമായൊരു സ്ക്കൗട്ടും,ഗൈഡ്സുംഈസ്ക്കുളിൽപ്രവർത്തിക്കുന്നു.സ്ക്കൂളിലെ എല്ലാപ്രവർത്തനങ്ങളിലും ഇവരുടെ സേവനം ഉണ്ട്.
ഇൻഫർമെഷൻ ടെക്കനോളജി(IT)
സ്ക്കൂളിലെ എല്ലാകുട്ടികൾക്കും IT പഠനത്തിനായി പ്രത്യേക പിരിഡ് അനുവദിച്ചിട്ടുണ്ട്.മലയാളം ടൈപ്പിങ്ങ്(DTP)യിൽ യുപിതലത്തിൽആദ്യമായി നടപ്പിലാക്കാൻ സാധിച്ചു.വളരെ നല്ല സൗകര്യങ്ങളുള്ളഒരു ITലാബ് ഉണ്ട്.
എയ്റോബിക്സ്
പെൺകുട്ടികൾക്ക് മാത്രമായി നടത്തിവരുന്ന ഈവ്യായാമപ്രവർത്ത നത്തിൽസ്കൂളിലെ എല്ലാപെൺകുട്ടികളും താല്പര്യത്തോടെ പങ്കെടുക്കുന്നുണ്ട്
പ്രവർത്തിപരിചയ ക്ലബ്
കുടനിർമ്മാണം,സോപ്പുനിർമ്മാണം,തുടങ്ങിയപ്രവർത്തനങ്ങൾഈ ക്ലബിലെ അംഗങ്ങൾനടത്തിവരുന്നു.
ഇംഗ്ലീഷ് ക്ലബ്
ഇംഗ്ലിഷ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ENGLISH FEST നടത്തി.കൂടുതൽ
കുട്ടികൾക്ക് ഇംഗ്ലീഷിനോട് താല്പര്യം ഉണ്ടാകാൻ ഇതു സഹായിച്ചു.വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തിയിരുന്നു.